For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹശേഷം ആര്‍ത്തവത്തില്‍ വ്യത്യാസം

വിവാഹശേഷം ആര്‍ത്തവത്തില്‍ വ്യത്യാസം വരും, കാരണമുണ്ടാകും

|

സ്ത്രീ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം എന്നു പറയാം. സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദന ക്ഷമമാക്കുന്ന ഒന്നാണിത്. ഗര്‍ഭധാരണത്തിന് സ്ത്രീ ശരീരം സജ്ജമാണെന്നതിന്റെ സൂചന.

ആര്‍ത്തവം നടക്കുന്നതിന് കാരണം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ് ഇതിനു കാരണമാകുന്നത്. ഭ്രൂണം രൂപപ്പെടാതാകുമ്പോള്‍ ഇതിനായി കരുതിയിരിയ്ക്കുന്ന രക്തം ആര്‍ത്തവമായി ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നു.

പൊതുവേ 28 ദിവസമാണ് ആര്‍ത്തവ ചക്രം എന്നു പറയാം. അതായത് 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവം സംഭവിയ്ക്കുന്നു. എന്നാല്‍ ചിലരില്‍ ആര്‍ത്തവചക്രത്തിന്റെ ഈ സമയപരിധി അല്‍പദിവങ്ങള്‍ കൂടുതലോ കുറവോ ആകാം.

ആര്‍ത്തവത്തില്‍ പലപ്പോഴും സ്ത്രീകള്‍ക്ക് പല ക്രമക്കേടുകളുമുണ്ടാകും. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പ്രധാന കാരണം ഹോര്‍മോണുകളുടെ വ്യത്യാസം തന്നെയാണ്. ആര്‍ത്തവം എല്ലാ മാസവും വരാതിരിയ്ക്കുക, വല്ലാതെ നേരത്തെയോ വല്ലാതെ വൈകിയോ വരിക, ബ്ലീഡിംഗിലെ വ്യത്യാസങ്ങള്‍ എന്നിങ്ങനെ വരും, അത്. ഇതിനായി പല കാരണങ്ങളുമുണ്ടാകും. വ്യായാമം മുതല്‍ സ്‌ട്രെസ് വരെയുള്ള പല കാരണങ്ങളും ആര്‍ത്തവ ചക്രത്തിലെ ക്രമക്കേടുകള്‍ക്കു കാരണമാകാറുണ്ട്.ആര്‍ത്തവം തുടക്കത്തില്‍ ക്രമമാകണമെന്നില്ല. ഇത് സാധാരണയാണ്. എന്നാല്‍ പിന്നീട് ഇതു ക്രമമാകുകയും ചെയ്യും. പല സ്ത്രീകളിലും ആര്‍ത്തവ ക്രമക്കേടുകളും സാധാരണയാണ്.

ചിലരില്‍ എല്ലാ മാസവും ആര്‍ത്തവം വരണമെന്നില്ല. മറ്റു ചിലരിലാകട്ടെ, ഒരു മാസം ഒന്നില്‍ കൂടുതല്‍ തവണ വന്നെന്നു വരാം. ഇതിന് പല തരം കാരണങ്ങളുണ്ടാകും. ഇതിന്റെ അടിസ്ഥാന കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ്. തൈറോയ്ഡ് പോലുള്ള രോഗങ്ങളും ചില മരുന്നുകളുടെ ഉപയോഗവുമെല്ലാം ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണവുമാകാറുണ്ട്.

ചില സ്ത്രീകള്‍ക്ക് വിവാഹം ആര്‍ത്തവത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്ന ഒരു കാരണമാണ്. ആര്‍ത്തവം വിവാഹ ശേഷം മാറാന്‍, അതില്‍ വ്യത്യാസങ്ങള്‍ വരാന്‍ പല കാരണങ്ങളുമുണ്ട്. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭനിരോധന ഉപാധികള്‍

ഗര്‍ഭനിരോധന ഉപാധികള്‍

വിവാഹശേഷം പല സ്ത്രീകളും ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിയ്ക്കുന്നവരാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗര്‍ഭനിരോധന ഗുളികകള്‍. ഇവ പ്രധാനമായും ഹോര്‍മോണുകള്‍ അടങ്ങിയതാണ്. ആര്‍ത്തവത്തെ സ്വാധീനിയ്ക്കാന്‍ കഴിയുന്ന ഹോര്‍മോണിനെ ബാധിയ്ക്കുന്ന ഗുളികകള്‍. ഈ കാരണം കൊണ്ടു തന്നെ ആര്‍ത്തവ ചക്രത്തില്‍ വ്യത്യാസങ്ങള്‍ വരാം.

തടി

തടി

തടി ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്ന ഒന്നാണ്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. വിവാഹ ശേഷം പല സ്ത്രീകളും തടിയ്ക്കുന്നതു സാധാരണയാണ്. ഇത് ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണവുമാകാറുണ്ട്. ചിലപ്പോള്‍ ചില സ്ത്രീകള്‍ വിവാഹത്തോട് അടുത്ത് പെട്ടെന്നു തൂക്കം കുറയുകയും ചെയ്യും. ഇതും ഇതിന് കാരണമാകും. പെട്ടെന്നുണ്ടാകുന്ന തൂക്കക്കുറവും തൂക്കക്കൂടുതലുമെല്ലാം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കു കാരണമാണ്.

സ്‌ട്രെസും ടെന്‍ഷനുമെല്ലാം

സ്‌ട്രെസും ടെന്‍ഷനുമെല്ലാം

വിവാഹത്തോടനുബന്ധിച്ചു പല സ്ത്രീകള്‍ക്കും സ്‌ട്രെസുണ്ടാകാറുണ്ട്. സ്‌ട്രെസും ടെന്‍ഷനുമെല്ലാം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കു കാരണമാകും. ഇതുവഴി ആര്‍ത്തവത്തിലും ക്രമക്കേടുകള്‍ വരുന്നതു സാധാരണയാണ്. ടെന്‍ഷനും സ്‌ട്രെയും ചിലരെ തടിപ്പിയ്ക്കും, ചിലരുടെ തൂക്കം കുറയ്ക്കും. ഇതെല്ലാം ഇത്തരം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കും ഇതു വഴിയുള്ള ആര്‍ത്തവ ക്രമക്കേടുകള്‍ക്കും കാരണമാകാറുണ്ട്.

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍

വിവാഹശേഷം വ്യത്യസ്തമായ, പ്രത്യേകിച്ചും ആഘോഷങ്ങളും മറ്റുമുണ്ടാകുമ്പോള്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും സാധാരണയാണ്. വറുത്തതും പൊരിച്ചതും പിന്നെ ജങ്ക് ഫുഡും എല്ലാം. ഇതെല്ലാം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും ഇതുവഴി തടി കൂടുന്നതിനും കാരണമാകാറുണ്ട്. ഭക്ഷണങ്ങള്‍ക്കും ആര്‍ത്തവ ക്രമക്കേടുകളില്‍ പങ്കുണ്ടെന്നര്‍ത്ഥം.

ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം

ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം

ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം

ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ഏറെ ബാധിയ്ക്കുന്ന ഒന്നാണ്. വിവാഹ ശേഷം പുതിയ അന്തരീക്ഷത്തിലേയ്ക്കു മാറുന്നതും പുതിയ ചുറ്റുപാടുകളുമെല്ലാം സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കു കാരണമാകാം. ഇതു നല്ല മാറ്റമെങ്കിലും മോശം മാറ്റമെങ്കിലും. ഇതും ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാകാറുണ്ട്.

വിവാഹശേഷം ആര്‍ത്തവത്തില്‍ വ്യത്യാസം

വിവാഹശേഷമുള്ള സെക്‌സ് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കു കാരണമാകുന്ന പ്രധാനപ്പെട്ട ഒന്നാണ്. സെക്‌സില്‍ ധാരാളം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇത് ആര്‍ത്തവ ചക്രത്തെ ബാധിയ്ക്കാനും വഴിയുണ്ട്.

ഗര്‍ഭധാരണ സൂചന

ഗര്‍ഭധാരണ സൂചന

വിവാഹശേഷം ആര്‍ത്തവം വരാതിരിയ്ക്കുന്നത് ഗര്‍ഭധാരണ സൂചനയായും എടുക്കാം. ഗര്‍ഭിണിയാകുന്നതിന്റെ ആദ്യത്തെ അടയാളമാണ് ആര്‍ത്തവമില്ലാതിരിയ്ക്കുകയെന്നത്. ഇത്തരം സാധ്യതയും പരിഗണിയ്ക്കാവുന്ന ഒന്നാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലതും ഗര്‍ഭധാരണ സമയത്ത് ഏറെ പ്രധാനമാണ്.ഗര്‍ഭ പരിശോധനയുടെ ഫലം നെഗറ്റിവ് ആണെങ്കില്‍ ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധിക്കുക. രണ്ടാം തവണയും നെഗറ്റിവ് ആണ് ഫലമെങ്കില്‍ ആര്‍ത്തവം തടസ്സപ്പെട്ടതായി മനസിലാക്കി ഡോക്ടറെ സമീപിക്കാം.

അണുബാധ

അണുബാധ

ചില സ്ത്രീകളില്‍ വിവാഹശേഷം സെക്‌സ് അണുബാധ പോലുള്ളവയ്ക്കു വഴിയൊരുക്കും. ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ് എന്നൊരു പദം തന്നെയുണ്ട്. വിവാഹശേഷമുള്ള യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ളവയെ സൂചിപ്പിയ്ക്കാന്‍. ഇത്തരം അണുബാധകള്‍ ആര്‍ത്തവത്തെയും ബാധിയ്ക്കുന്ന ഒരു ഘടകമാണ്. ആര്‍ത്തവ വ്യത്യാസങ്ങള്‍ക്ക് ഇത് കാരണമാകും

English summary

Reasons For Period Date Changes After Marriage

Reasons For Period Date Changes After Marriage, Read more to know about
X
Desktop Bottom Promotion