For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് ഭാര്യയെ വേദനിപ്പിയ്ക്കുന്നുവോ,എങ്കില്‍...

ചിലപ്പോഴെങ്കിലും സെക്‌സ് ചിലര്‍ക്ക് വേദനയുണ്ടാക്കാറുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്.

|

സെക്‌സ് സ്ത്രീ പുരുഷന്മാര്‍ക്ക് ആരോഗ്യവും അനാരോഗ്യവും ഒരുപോലെ നല്‍കുന്ന ഒന്നാണെന്നു പറഞ്ഞാല്‍ തെറ്റില്ല. നല്ല സെക്‌സിന്, ആരോഗ്യകരമായ സെക്‌സിന് ആരോഗ്യ ഗുണങ്ങള്‍ പലതുമുണ്ട്. പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയായി സെക്‌സ് പ്രവര്‍ത്തിയ്ക്കുന്നുമുണ്ട്. എന്നാല്‍ അനാരോഗ്യകരമായ സെക്‌സുമുണ്ട്. ഇത് ആരോഗ്യത്തിനു പകരം അനാരോഗ്യം തന്നെ തരികയും ചെയ്യും. ശരീര വേദനയും രോഗങ്ങളുമെല്ലാം.

സ്ത്രീയും പുരുഷനും ഒരുപോലെ പങ്കെടുത്ത്, ആസ്വദിച്ച് ചെയ്യുമ്പോഴാണ് സെക്‌സ് നല്ല സെക്‌സും സുഖകമായ സെക്‌സുമെല്ലാമാകുന്നത്. സെക്‌സ് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും പൊതുവെ ശരീര സുഖം നല്‍കുന്നതുമാകണം.

എന്നാല്‍ ചിലപ്പോഴെങ്കിലും സെക്‌സ് ചിലര്‍ക്ക് വേദനയുണ്ടാക്കാറുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. വേദനയുണ്ടാക്കുന്ന സെക്‌സ് പിന്നീട് സെക്‌സിനോടു തന്നെ ഭീതിയുണ്ടാകാനും സെക്‌സിനോടു താല്‍പര്യക്കുറവുണ്ടാകാനും വേണ്ട രീതിയില്‍ സെക്‌സ് ജീവിതം നയിക്കാതിരിയ്ക്കാനും കാരണമാകാറുമുണ്ട്.

സെക്‌സ് സ്ത്രീകളെ വേദനിപ്പിയ്ക്കുന്നതിന് പൊതുവേ ചില കാരണങ്ങളുണ്ടാകാറുണ്ട്. ഇതെക്കുറിച്ചറിയൂ,

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് സ്ത്രീകളില്‍ സെക്‌സ് വേദനയുണ്ടാക്കാന്‍ കാരണമാകുന്ന ഒന്നാണ്. ഏതെങ്കിലും കാരണവശാല്‍ സ്‌ട്രെസിലൂടെ കടന്നു പോകുമ്പോള്‍, ഇത് എന്തു കാരണങ്ങളായാലും ലൂബ്രിക്കേഷനും മസില്‍ റിലാക്‌സേഷനുമെല്ലാം കുറയാന്‍ കാരണമാകും. സ്‌ട്രെസുണ്ടാകുമ്പോള്‍ പെല്‍വിക് ഫ്‌ളോര്‍ മസിലുകള്‍ വേണ്ടത്ര വികസിയ്ക്കില്ല. ഇത് ലിംഗം യോനിയിലേയ്ക്കു പ്രവേശിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും സെക്‌സ് സ്ത്രീകളെ വേദനിപ്പിയ്ക്കുകയും ചെയ്യുന്നു.

സെക്‌സിന്റെ കുറവ്

സെക്‌സിന്റെ കുറവ്

സെക്‌സിന്റെ കുറവ്, അതായത് നീണ്ട ഇടവേളയ്ക്കു ശേഷമുള്ള സെക്‌സ് സ്ത്രീകള്‍ക്കു സെക്‌സ് വേദനിപ്പിയ്ക്കുന്ന കാരണമാകാറുണ്ട്. സെക്‌സ് ഇടയ്ക്കിടെ, അല്ലെങ്കില്‍ പതിവായുണ്ടാകുമ്പോള്‍ മസിലുകള്‍ക്ക് സാധാരണ രീതിയിലുള്ള അയവു ലഭിയ്ക്കും. അതായത് മസിലുകള്‍ സെക്‌സുമായി പെട്ടെന്നു പൊരുത്തപ്പെടുമെന്നര്‍ത്ഥം. ഇത് ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാകുമ്പോള്‍ മസിലുകള്‍ക്കു മുറുക്കമുണ്ടാകും. ആദ്യ സെക്‌സ് സ്ത്രീകളെ വേദനിപ്പിയ്ക്കുന്നതിന്റെ ഒരു കാരണവും ഇതു തന്നെയാണ്. ഇടയ്ക്കിടെയുള്ള സെക്‌സെങ്കില്‍ വജൈനയും മസിലുകളും സെക്‌സ് സമയത്ത് ആവശ്യത്തിന് അയയും.

 ലൂബ്രിക്കേഷന്‍

ലൂബ്രിക്കേഷന്‍

ലൂബ്രിക്കേഷന്റെ കുറവാണ് മിക്കവാറും സ്ത്രീകളില്‍ സെക്‌സ് വേദനിപ്പിയ്ക്കാനുളള ഒരു കാരണമാകുന്നത്. ലൂബ്രിക്കേഷന്‍ കുറവ് പല കാരണങ്ങളാലുമുണ്ടാകും. ആദ്യം പറഞ്ഞതു പോലെ സ്‌ട്രെസ് കാരണമാകാം, ഫോര്‍പ്ലേയുടെ കുറവു കാരണമാകാം, ഇതല്ലെങ്കില്‍ മെനോപോസ് പോലുള്ള പ്രശ്‌നങ്ങളും കാരണമാകും. സ്ത്രീ ഹോര്‍മോണ്‍, അതായത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ലൂബ്രിക്കേഷനുണ്ടാകാന്‍ അത്യാവശ്യമാണ്. ചില തരം മരുന്നുകളും സ്വാഭാവിക ലൂബ്രിക്കേഷന് തടസം നില്‍ക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൃത്രിമ ലൂബ്രിക്കന്റുകള്‍ ഗുണം ചെയ്യും.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം അഥവാ മെനോപോസ് സ്ത്രീകളില്‍ ലൈംഗിക ബന്ധം ബുദ്ധിമുട്ടാക്കുന്ന ഒന്നാണ്. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു കാരണമായി പറയാവുന്നത്. ഈ സമയത്ത് വജൈനല്‍ ഭാഗത്ത് വേണ്ടത്ര ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉണ്ടാകില്ല. ഇതു കാരണം വജൈനല്‍ സ്‌കിന്‍ വേണ്ടത്ര വലിയില്ല. സ്വാഭാവിക ലൂബ്രിക്കേഷനും കുറയും. ഇത് സെക്‌സ് ഏറെ വേദനിപ്പിയ്ക്കുന്ന ഒന്നാക്കും.

ബാക്ടീരിയ, യീസ്റ്റ് ഇന്‍ഫെകഷനുകള്‍

ബാക്ടീരിയ, യീസ്റ്റ് ഇന്‍ഫെകഷനുകള്‍

ബാക്ടീരിയ, യീസ്റ്റ് ഇന്‍ഫെകഷനുകള്‍ സ്ത്രീകളില്‍ സെക്‌സ് വേദനിപ്പിയ്ക്കുന്ന ഒന്നാണ്. ഏതു പ്രായത്തി്ല്‍ വേണമെങ്കിലും ഇതുണ്ടാകും. ഇത്തരം ഇന്‍ഫെക്ഷനുകള്‍ ഈ ഭാഗത്തെ ലൂബ്രിക്കേഷന്‍ കുറയ്ക്കും. സ്വാഭാവിക പിഎച്ച് ബാലന്‍സ് തകിടം മറിയ്ക്കും. ഇതെല്ലാം സെക്‌സ് വേദനിപ്പിയ്ക്കുന്ന ഒന്നാക്കുകയും ചെയ്യും.

 ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

സ്ത്രീകളിലുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ പലപ്പോഴും സെക്‌സ് വേദനിപ്പിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, ക്രോണ്‍സ് ഡിസീസ് തുടങ്ങിയവ. യൂട്രസിനു തൊട്ടടുത്താണ് വയറും കുടല്‍ എന്നിവയുമെന്നതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ സെക്‌സ് സമയത്ത് വയറുവേദനയുണ്ടാക്കാന്‍ കാരണമാകും.

പെല്‍വിക് ഫ്‌ളോര്‍ സിഡ്ഫങ്ഷന്‍

പെല്‍വിക് ഫ്‌ളോര്‍ സിഡ്ഫങ്ഷന്‍

പെല്‍വിക് ഫ്‌ളോര്‍ സിഡ്ഫങ്ഷന്‍ അതായത് വജൈനല്‍ ഭാഗത്തെ മസിലുകള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കാത്തതാണ് ചിലപ്പോള്‍ സ്ത്രീകളെ സെക്‌സ് വേദനിപ്പിയ്ക്കുന്നത്. മസിലുകള്‍ അയയാത്തതും ചുരുങ്ങാത്തതുമെല്ലാം ്‌സെക്‌സ് സമയത്തു വേദനിപ്പിയ്ക്കും. പെല്‍വിക് മസിലുകളാണ് ബ്ലാഡര്‍, വയര്‍, യൂട്രസ് ഭാഗങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത്. യുറിന്‍ ട്യൂബ്, വജൈന എന്നിവയെല്ലാം പെല്‍വിക് ഫ്‌ളോര്‍ മസിലുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

എന്‍ഡോമെട്രിയാസിസ്

എന്‍ഡോമെട്രിയാസിസ്

എന്‍ഡോമെട്രിയാസിസ് എന്നത് യൂട്രസിന് പുറമേ പാളികളായി കോശങ്ങള്‍ രൂപപ്പെടുന്ന ഒരു അവസ്ഥയാണ്. ഇത് പല സ്ത്രീകളിലും സെക്‌സ് സമയത്തെ വേദനകള്‍ക്കു കാരണവുമാകാറുണ്ട്. ഈ പ്രശ്‌നമുള്ളവര്‍ക്ക് ആര്‍ത്തവ സമയത്തെ അമിത രക്തപ്രവാഹം, വന്ധ്യതാ പ്രശ്‌നങ്ങള്‍, മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന, ആര്‍ത്തവ സമയത്തെ കഠിനമായ വേദന എന്നിവയ്ക്കു പുറമേ സെക്‌സും വേദനയുണ്ടാക്കുന്നതായി കണ്ടു വരുന്നു.

ഫൈബ്രോയ്ഡുകള്‍

ഫൈബ്രോയ്ഡുകള്‍

യൂട്രസിലും അനുബന്ധ സ്ഥലങ്ങളിലുമുള്ള ഫൈബ്രോയ്ഡുകള്‍ സെക്‌സ് സമയത്തെ വേദനയ്ക്കു കാരണമാകാറുണ്ട്. ഇതുപോലെ തന്നെ ഒവേറിയന്‍ സിസ്റ്റ്, മറ്റുള്ള അണുബാധകള്‍ എന്നിവയെല്ലാം ഇതിനു കാരണമാകുന്നു. ഇത്തരം രോഗങ്ങള്‍ സ്ത്രീകള്‍ക്ക് സെക്‌സ് ബുദ്ധിമുട്ടാക്കുന്ന ഒന്നാണ്.

വജൈനിസ്മസ്

വജൈനിസ്മസ്

വജൈനിസ്മസ് എന്നൊരു അവസ്ഥയുണ്ട്. സെക്‌സ് സമയത്ത് മസിലുകള്‍ ടെന്‍ഷന്‍ കാരണം ചുരുങ്ങുന്ന അവസ്ഥ. ഇത് ലിംഗ പ്രവേശനം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇതുവഴി യോനീദ്വാരം ചെറുതാകും. ഇത് ടെന്‍ഷന്‍ കാരണമോ പേടി കൊണ്ടോ എല്ലാം സംഭവിയ്ക്കാം. പലപ്പോഴും പേടിപ്പെടുത്തുന്ന സെക്‌സ് അനുഭവങ്ങളുണ്ടെങ്കില്‍, അല്ലെങ്കില്‍ സെക്‌സിനോടു ഭയമുണ്ടെങ്കില്‍ ഇത്തരം അവസ്ഥയുണ്ടാകാറുണ്ട്.

ഉദ്ധാരണ പ്രശ്‌നങ്ങളും

ഉദ്ധാരണ പ്രശ്‌നങ്ങളും

പങ്കാളിയ്ക്കുണ്ടാകുന്ന ഉദ്ധാരണ പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് സെക്‌സ് സമയത്ത് വേദനയും ബുദ്ധിമുട്ടുമുണ്ടാക്കാറുണ്ട്. ഉദ്ധാരണ പ്രശ്‌നം സ്ത്രീകളേയും ബാധിയ്ക്കുമെന്നര്‍ത്ഥം. ഇത് ആസ്വാദ്യകരമായ, സുഖകരമായ സെക്‌സ് ജീവിതത്തിന് തടസം നില്‍ക്കുന്നു.

വ്യുള്‍വോഡൈനിയ

വ്യുള്‍വോഡൈനിയ

വ്യുള്‍വോഡൈനിയ അല്ലെങ്കില്‍ ടെസ്റ്റിക്യുലാര്‍ വ്യുള്‍വൈറ്റിസ് യോനിയുടെ ഭാഗമായ വ്യുള്‍വയെ ബാധിയ്ക്കുന്ന ഒന്നാണ്. ഈ അവസ്ഥയെങ്കില്‍ പെനിട്രേഷന്‍ സമയത്ത് വേദനയുണ്ടാകുന്നു. ഇതിനു കാരണം നാഡികളുടെ പ്രവര്‍ത്തനമാണ്. ഇതും സെക്‌സ് സമയത്തെ ലിംഗ പ്രവേശനം ബുദ്ധിമുട്ടുള്ളതാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യുന്നു.

English summary

Reasons For Painful Penetration During Intercourse

Reasons For Painful Penetration During Intercourse, Read more to know about,
Story first published: Wednesday, June 20, 2018, 11:09 [IST]
X
Desktop Bottom Promotion