For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓട്‌സ് കഴിയ്ക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓട്‌സ് കഴിയ്ക്കണം

|

ഓട്‌സ് ഇന്നത്തെ കാലത്ത് പ്രചാരം ഏറെ വര്‍ദ്ധിച്ചു വരുന്ന ഒരു ഭക്ഷണമാണ്. ആരോഗ്യ സമ്പുഷ്ടമായ ഈ ഭക്ഷണം ഏതു പ്രായക്കാര്‍ക്കും ഏതു രോഗികള്‍ക്കും കഴിയ്ക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും.

ഫൈബര്‍ സമ്പുഷ്ടമായ ഈ ഭക്ഷണം ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ്. അയേണ്‍, വൈറ്റമിന്‍ ബി, സെലേനിയം, സിങ്ക് എന്നിവയടങ്ങിയ ഒന്നാണ് ഈ ഭക്ഷണം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ കഴിയ്ക്കാവുന്ന ഒന്നാണിത്.കുട്ടികളില്‍ കണ്ടു വരുന്ന ആസ്തമ കുറയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്. അലര്‍ജിയുള്ള കുട്ടികള്‍ക്കും ഇത് ഏറെ ഗുണകരം തന്നെയാണ്. 6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓട്‌സ് നല്‍കുന്നത് കുട്ടികളിലെ അലര്‍ജിയും ആസ്തമയും കുറയ്ക്കാനുള്ള മികച്ചൊരു വഴിയാണ്.

തടി കുറയ്ക്കാനുള്ള നല്ലൊരു ഘടകം കൂടിയാണ് ഓട്‌സ്. ഇതിലെ ഫൈബറുകളാണ് ഇതിന് ഏറെ സഹായിക്കുന്നത്. ദഹനം മെച്ചപ്പെടുതി കൊഴുപ്പു കൂടുന്നതു തടയും. മലബന്ധം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ഓട്‌സ് ഏറെ ഗുണകരമാണ.് മലബന്ധം ഒഴിവാക്കുന്നതും വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും. ഇത് വിശപ്പു കുറയ്ക്കുന്നതു വഴിയാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുന്നത്. ഇതിലെ പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

ദിവസവും ഓട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഇതിനു സാധിച്ചില്ലെങ്കിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക തന്നെ വേണം. ഇങ്ങനെ പറയുന്നതിന് ചില പ്രത്യേക കാര്യങ്ങളുമുണ്ട്.ഓട്‌സ് നല്ലപോലെ വേവിച്ചു വേണം, കഴിയ്ക്കാന്‍. ഇല്ലെങ്കില്‍ ഇത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. മാത്രമല്ല, വിചാരിച്ച ആരോഗ്യഗുണം ലഭിയ്ക്കുകയുമില്ല. ഇത് പശിമയുള്ള ധാന്യമായതു തന്നെയാണ് കാരണം.

ഓട്‌സ് പാലിലാണ് മിക്കവാറും പേര്‍ പാചകം ചെയ്തു കഴിയ്ക്കാറ്. പാല്‍ ഉപയോഗിച്ച് ഓട്‌സ് തയ്യാറാക്കുമ്പോള്‍ കൊഴുപ്പു കുറഞ്ഞ പാല്‍ ഉപയോഗിച്ചു തയ്യാറാക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. തടി കൂടുകയുമില്ല. ഇതില്‍ കഴിവതും പഞ്ചസാര ചേര്‍ക്കരുത്. ഉപ്പോ അല്ലെങ്കില്‍ മിതാമായ അളവില്‍ തേനോ ചേര്‍ക്കാം. കൃത്രിമ മധുരങ്ങള്‍ യാതൊരു കാരണവശാലും ചേര്‍ക്കരുത്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ഓട്‌സ് ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഇത് മുതിര്‍ന്നവര്‍ക്കായാലും കുട്ടികള്‍ക്കായാലും. ഇതിലെ ബീറ്റാ ഗ്ലൂക്കോണ്‍ ആണ് ഈ ഗുണം നല്‍കുന്നത്.

ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്ക്

ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്ക്

ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഉത്തമമായ ഒരു മരുന്നാണ് ഇതെന്നു വേണം, പറയാന്‍. ഓട്‌സ് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ ഒരു പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നില്ല. ഇതിലെ നാരുകള്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഓട്‌സ്.

ഡയബെറ്റിസ്

ഡയബെറ്റിസ്

പ്രമേഹ രോഗികള്‍ക്കു പറ്റിയ നല്ലൊന്നാന്തരം ഭക്ഷണമാണ ഓട്‌സ് എന്നു വേണം, പറയാന്‍. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കും. ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും. ടൈപ്പ് 2 ഡയബെറ്റിസ് പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണിത്.

ചര്‍മത്തിന്

ചര്‍മത്തിന്

ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ക്കാന്‍ സഹായിക്കും. ഇതുകൊണ്ടുതന്നെ ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ചര്‍മത്തിലും പല തരത്തിലും ഓട്‌സ് ഉപയോഗിയ്ക്കാ.ം . ഓട്‌സ് ഉപയോഗിച്ചുള്ള ഫേസ് പാക്ക് ചര്‍മം വൃത്തിയാകാനും മുഖക്കുരു അകറ്റാനും സഹായിക്കും.

കൊഴുപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്

കൊഴുപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്

ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓട്‌സ് ശീലമാക്കുക എന്നത്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ദഹനം മെച്ചപ്പെടുത്തിയാണ് ഇത് കൊഴുപ്പു കുറയ്ക്കുന്നത്. ഓട്‌സില്‍ കൊഴുപ്പു തീരെ കുറവുമാണ്. ഇല്ല എന്നു തന്നെ പറയേണ്ടി വരും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള നല്ലൊരു വഴിയാണ് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓട്‌സ് കഴിയ്ക്കുകയെന്നത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.ഇതില്‍ അവിനാന്ത്രമൈഡ്‌സ് എന്ന രൂപത്തില്‍ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇതിലെ രക്തത്തില്‍ അലിഞ്ഞു ചേരുന്ന ഫൈബറായ ബീറ്റാ ഗ്ലൂക്കന്‍ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാനും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ശരീരത്തിന് ദോഷം ചെയ്യാതിരിയ്ക്കാനും സഹായിക്കും.

ഓട്‌സ് കഴിച്ചാല്‍ നല്ല കൊളസ്‌ട്രോള്‍ കൂടുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ ഉള്ളവരോട് ഓട്‌സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്റെ കാരണം ഇതാണ്.

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഓട്‌സ്. ഇത് സന്ധികള്‍ക്ക് ആരോഗ്യം നല്‍കുന്നു. പ്രായമേറുമ്പോഴുളള എല്ലുതേയ്മാനം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് ഓട്‌സ്. ഇതുവഴി ലിവറിന്റെയും കിഡ്‌നിയുടേയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ്.

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഓട്‌സ്. ഇത് സന്ധികള്‍ക്ക് ആരോഗ്യം നല്‍കുന്നു. പ്രായമേറുമ്പോഴുളള എല്ലുതേയ്മാനം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് ഓട്‌സ്. ഇതുവഴി ലിവറിന്റെയും കിഡ്‌നിയുടേയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ്.

അയൊഡിന്‍

അയൊഡിന്‍

അയൊഡിന്‍ അടങ്ങിയ ഒരു ഭക്ഷണമാണ് ഓട്‌സ്. ഇതു കൊണ്ടു തന്നെ ഹൈപ്പോതൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്ക് ഉത്തമ പരിഹാരവുമാണ്. അയൊഡിന്‍ കുറവ് ഹൈപ്പോതൈറോയ്ഡിന് ഇട വരുത്തും. ഇതുകൊണ്ടുന്നെ ഹൈപ്പോതൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ ഇത് ശീലമാക്കുന്നത് ഏറെ നല്ലതാണ്.

English summary

Reason Why Should You Include Oats In Your Diet

Reason Why Should You Include Oats In Your Diet, Read more to know about,
X
Desktop Bottom Promotion