For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പിടി ഫ്‌ളാക്‌സ് സീഡ് ദിവസവും കഴിയ്ക്കൂ

ഒരു പിടി ഫ്‌ളാക്‌സ് സീഡ് ദിവസവും കഴിയ്ക്കൂ

|

ശരീരത്തിന് ആരോഗ്യത്തോടൊപ്പം അസുഖങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കുന്ന പല ഭക്ഷണ വസ്തുക്കളുമുണ്ട്. പലതും വലിപ്പത്തില്‍ ചെറുതെങ്കിലും ഗുണത്തില്‍ മുന്‍പന്തിയിലാകും.

ഇത്തരം വസ്തുക്കളില്‍ ഒന്നാണ് ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്ത്. കാഴ്ചയില്‍ മുതിരയ്ക്കു സമാനമായ ഇത് നല്ലൊരു ഭക്ഷ്യ വസ്തുവാണെന്നു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ പ്രധാനം ചെയ്യുന്ന ഒന്നു കൂടിയാണ്.

ഫ്‌ളാക്‌സ് സീഡുകളിലെ ലിഗ്നന്‍ - ആന്‍റി ഓക്സിഡന്‍റ് ശേഷിയുള്ളതും, സസ്യ ഈസ്ട്രജന്‍ അടങ്ങിയതുമാണ് . മറ്റ് സസ്യഭക്ഷണങ്ങളേക്കാള്‍ 75 മുതല്‍ 800 വരെ മടങ്ങ് ലിഗ്നന്‍ അടങ്ങിയതാണ് ചണവിത്ത്. ഫ്‌ളാക്‌സ് സീഡുകളിലെ ലിഗ്നിനും ഒമേഗ 3 ഫാറ്റി ആസിഡുമാണ് ഇതിന് എല്ലാ വിധ ഗുണങ്ങളും നല്‍കുന്നത്. രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാകുന്നതും ഇതിലെ ഇത്തരം ഘടകങ്ങള്‍ തന്നെയുമാണ്.

ഹൃദയസംബന്ധമായ രോഗങ്ങള്‍, ക്യാന്‍‌സര്‍, ഹൃദയാഘാതം, പ്രമേഹം എന്നിവയ്ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ഫ്‌ളാക്‌സ് സീഡിന്‌ കഴിവുണ്ട്.

ഫ്‌ളാക്‌സ് സീഡുകളില്‍ ആല്‍ഫ ലിനോയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. . ആസ്ത്മ, പ്രമേഹം, ഹൃദയരോഗങ്ങള്‍, ആര്‍ത്രൈറ്റിസ് എന്നിവ തടയാനും കുടലിലെ ക്യാന്‍സര്‍ തടയാനും ഇത് സഹായിക്കും.

ഫ്‌ളാക് സീഡ് വേവിച്ചു കഴിയ്ക്കാം. അല്ലെങ്കില്‍ അല്‍പം പച്ചയ്ക്കു കടിച്ചു ചവച്ചു കഴിയ്ക്കാം. ഫ്‌ളാക്‌സ് സീഡുകള്‍ ഈ വിധത്തില്‍ ചവച്ചരച്ചു കഴിയ്ക്കുന്നതും വേവിച്ചു കഴിയ്ക്കുന്നതുമെല്ലാം ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നല്‍കും.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പുകളെയാണ് നല്ല കൊഴുപ്പുകള്‍ എന്ന് പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ഇത്തരത്തില്‍ ഒന്നാണ്. ഒരു സ്പൂണ്‍ ചണവിത്തില്‍ 1.8 ഗ്രാം ഒമേഗ 3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് സാധാരണയായി മത്സ്യങ്ങളിലാണ് കാണപ്പെടുന്നത്.മത്സ്യം കഴിയ്ക്കാത്തവര്‍ക്ക് ഒമേഗ 3 ഫാററി ആസിഡിന്റെ നല്ലൊരു ഉറവിടമായി ഇതിനെ കാണാം. ഗര്‍ഭകാലത്തും കുഞ്ഞിന്റെ ആരോഗ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ് ഏറെ പ്രധാനമാണ്.

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍

ഫ്‌ളാക്‌സ് സീഡുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഫൈബറിന്‍റെ ഉയര്‍ന്ന അളവ് ഫ്‌ളാക്‌സ് സീഡുകള്‍ ഇത്തരം കാര്യങ്ങള്‍ക്കു സഹായിക്കുന്ന ഒന്നാണ്.

ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും

ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും

സസ്യജന്യമായ ഒമേഗ 3 ഫാറ്റി ആസിഡിന് ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും തടയാനാവും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഹൃദയമിടിപ്പ് സാധാരണനിലയിലാക്കാനും, താപനില കുറയ്ക്കാനും ഇതിന് കഴിവുണ്ട്. ചണവിത്തിലെ ഒമേഗ 3 ആസിഡ് ശ്വേതാണുക്കള്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗങ്ങളിലടിയുന്നത് തടയുകയുംരക്തക്കുഴലുകളില്‍ തടസമുണ്ടാകുന്നത് ഇല്ലാതാക്കുകയും ചെയ്യും.

മെനോപോസ്

മെനോപോസ്

മെനോപോസ് സ്‌റ്റേജിലെത്തിയ സ്ത്രീകള്‍ക്ക് ഹോട്ട് ഫ്‌ളാഷ് എന്ന അവസ്ഥ സാധാരണയാണ്. ചൂടും വിയര്‍പ്പുമെല്ലാം തോന്നി അസ്വസ്ഥതയുണ്ടാക്കുന്ന ഒന്ന്. ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകളില്‍ ധാന്യങ്ങളിലോ, ജ്യൂസിലോ, തൈരിലോ ചേര്‍ത്ത് രണ്ട് സ്പൂണ്‍ ഫ്‌ളാക് സീഡ് കഴിക്കുന്നത് ഹോട്ട് ഫ്ലാഷ് എന്നറിയപ്പെടുന്ന, പെട്ടന്നുള്ള വിയര്‍ക്കലും, നെഞ്ചിടിപ്പ് വര്‍ദ്ധിക്കലും കുറയ്ക്കാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോട്ട് ഫ്‌ളാഷ് എന്ന അവസ്ഥ 57 ശതമാനം വരെ കുറയ്ക്കാന്‍ ഫ്‌ളാക് സീഡ് ന് സാധിക്കും. ഫ്‌ളാക് സീഡ്

ഒരാഴ്ച പതിവായി കഴിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഫലം ലഭിക്കും.

പ്രമേഹത്തിനുള്ള ഏറ്റവും നല്ലൊരു മരുന്നാണ്

പ്രമേഹത്തിനുള്ള ഏറ്റവും നല്ലൊരു മരുന്നാണ്

പ്രമേഹത്തിനുള്ള ഏറ്റവും നല്ലൊരു മരുന്നാണ് ഫ്‌ളാക്‌സ സീഡുകള്‍. ഇതിലെ ലിഗ്നന്‍ എന്ന ഘടകമാണ് സഹായകമാകുന്നത്‌. ലിഗ്നന്‍ പതിവായി കഴിക്കുന്നത് പ്രമേഹം ഭേദമാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള പ്രായപൂര്‍ത്തിയായവരില്‍ ഹീമോഗ്ലോബിന്‍ എ 1 സി ടെസ്റ്റിലാണ് ഇത് കണ്ടെത്തിയത്.

എരിച്ചില്‍

എരിച്ചില്‍

ഫ്‌ളാക്‌സ് സീഡിലെ എ.എല്‍.എ, ലിഗ്നന്‍ എന്നീ ഘടകങ്ങള്‍ പാര്‍ക്കിന്‍സണ്‍സ്, ആസ്ത്മ പോലുള്ള രോഗങ്ങളുടെ അനുബന്ധമായുണ്ടാകുന്ന ജ്വലനം അഥവാ എരിച്ചില്‍ തടയാന്‍ സഹായിക്കും. എരിച്ചിലുണ്ടാക്കുന്ന ചില ഘടകങ്ങളെ തടയുന്നതിനാലാണ് ഇത് സാധിക്കുന്നതെന്ന് ആരോഗ്യവിദഗ്ദനായ ഫിറ്റ്സ്പാട്രിക് പറയുന്നു. എ.എല്‍.എ മനുഷ്യരിലെ എരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളിലും ലിഗ്നന് എരിച്ചിലുണ്ടാക്കുന്ന ചില ഘടകങ്ങളെ കുറയ്ക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ധമനികളില്‍ തടസ്സമുണ്ടാകുന്നത് മൂലമുള്ള എരിച്ചിലും വേദനയും തടയാനും ചണവിത്ത് സഹായിക്കും. ഇത് വഴി ഹൃദയാഘാതവും, ഹൃദയസ്തംഭനവും ഒഴിവാക്കാനാവും.

മലബന്ധം

മലബന്ധം

സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ദഹനത്തിന് ഉത്തമമാണ്. ഇത് പെട്ടെന്നു തന്നെ ദഹിയ്ക്കുന്നു. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് ഇത്.കുടലിന്‍റെ പ്രവര്‍ത്തനം സുഗമമാക്കാനും ഇത് സഹായിക്കും.

ക്യാന്‍സറുകള്‍

ക്യാന്‍സറുകള്‍

പല തരം ക്യാന്‍സറുകള്‍ ചെറുക്കാന്‍ സഹായകമാണ് ഫ്‌ളാക് സീഡുകള്‍. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, സ്തനാര്‍ബുദം, വന്‍കുടലിലുണ്ടാകുന്ന ക്യാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ ചണവിത്തിന് കഴിവുണ്ട്. ഫ്‌ളാക്‌സ് സീഡുകളിലെ

ലിഗ്നന്‍ എന്ന ഘടകം ഹോര്‍മോണുകളെ എളുപ്പത്തില്‍ ബാധിക്കുന്ന ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ളതാണ്.

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും ഇതിലെ സോലുബിള്‍ ഫൈബര്‍ ഗുണം ചെയ്യും. വിശപ്പു കുറയ്ക്കുന്നതു വഴിയും നല്ല ദഹനം വഴിയുമാണ് ഇത് സാധിയ്ക്കുന്നത്.വയര്‍ നിറഞ്ഞതായി തോന്നാനും അത് വഴി ഭക്ഷണം കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും,

ചര്‍മത്തിന്

ചര്‍മത്തിന്

ഫ്‌ളാക്‌സ് സീഡിലെ ആന്‍റി ഓക്സിഡന്‍റുകളും ഫൈറ്റോകെമിക്കലുകളും ചര്‍മത്തിന് ഉത്തമമാണ്.

ചണവിത്തിലെ ലിഗന്‍സ് കുടലില്‍ പ്രവര്‍ത്തിക്കുകയുംഹോര്‍മോണുകളായ ഈസ്ട്രജന്‍ നിയന്ത്രിക്കുന്ന ഘടകമാവുകയും ചെയ്യും. ഇത് പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാനും സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കാനും, ആര്‍ത്തവ ശേഷമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായകരമാണ്.

English summary

Raw Flax Seed Health Benefits

Raw Flax Seed Health Benefits, Read more to know about,
X
Desktop Bottom Promotion