For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയം സ്മാര്‍ട്ടാവാന്‍ ഉണക്കമുന്തിരിയില്‍ പൊടിക്കൈ

|

ഇന്നത്തെ കാലത്ത് മരണനിരക്ക് ഏറ്റവും കൂടുതല്‍ വര്‍ദ്ധിക്കുന്നത് പലപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ടാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് നമ്മള്‍ തന്നെയാണ്. കാരണം ആരോഗ്യമെന്ന് കരുതി ചെയ്ത് കൂട്ടുന്ന പല കാര്യവും പലപ്പോഴും അനാരോഗ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തിയാലും പലരും പഠിക്കില്ല. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ പലതും പലപ്പോഴും ഹൃദയ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇത്തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ ആരോഗ്യത്തിന് സഹായിക്കുന്ന ഹൃദയത്തെ സ്മാര്‍ട്ടാക്കുന്ന ഒരു വഴിയുണ്ട്. ഉണക്കമുന്തിരിയിലൂടെ ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഏത് ആരോഗ്യ പ്രശ്‌നത്തിനും നമുക്ക് ഉണക്കമുന്തിരിയിലൂടെ പരിഹാരം കാണാം. രോഗത്തെ നേരത്തേ കണ്ടെത്തിയാല്‍ അത് ഭീകരാവസ്ഥയില്‍ നിന്ന് നമ്മെ രക്ഷിക്കുന്നതാണ്. പലപ്പോഴും ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണാന്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കണം.

ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് പല വിധത്തിലുള്ള ഗുണങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നു. എന്നാല്‍ പതിവായി കഴിക്കുന്ന രീതിയില്‍ അല്‍പം മാറ്റം വരുത്താം. ഇത് നല്‍കുന്ന ആരോഗ്യം സാധാരണ മുന്തിരിയേക്കാള്‍ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ല എന്ന കാര്യത്തില്‍ സംശയം വേണ്ട

ഈന്തപ്പഴം ചൂടുവെള്ളത്തിലിട്ട് രാവിലെ കഴിക്കാംഈന്തപ്പഴം ചൂടുവെള്ളത്തിലിട്ട് രാവിലെ കഴിക്കാം

ഹാര്‍ട്ട് അറ്റാക്ക് എന്ന അവസ്ഥയേക്കാള്‍ ഭീകരമാണ് മറ്റ് ഹൃദയ പ്രശ്‌നങ്ങളും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അതിനായി ഉണക്കമുന്തിരിയില്‍ ഒരു ഒറ്റമൂലി ഉണ്ട്. എന്താണെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ലിറ്റര്‍ വെള്ളം, ഒരു കപ്പ് ഉണക്കമുന്തിരി, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ഇഞ്ചി, നാല് ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ കൊണ്ടെങ്ങനെ ഹൃദയാഘാതത്തെ ചെറുക്കുന്ന പ്രകൃതിദത്ത ഒറ്റമൂലി തയ്യാറാക്കാം എന്ന് നോക്കാം. അതിനായി വളരെ എളുപ്പത്തില്‍ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്ന ഹൃദയ പ്രതിസന്ധിയെ ഇല്ലാതാക്കുന്നത്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെള്ളം ചെറുതായി ചൂടാക്കണം. അതിനു ശേഷം ഇതിലേക്ക് ഗ്രീന്‍ ടീ ചേര്‍ക്കാം. ഇത് നല്ലതു പോലെ തണുത്ത ശേഷം ഇതിലേക്ക് ചേര്‍ക്കേണ്ടത് ഉണക്കമുന്തിരിയാണ്. ഉണക്കമുന്തിരിയും ഇഞ്ചിയും തേനും ചേര്‍ക്കും മുന്‍പ് ഇത് നല്ലതു പോലെ ചൂടാറിയിരിക്കണം. എന്നിട്ട് മാത്രമേ ഉണക്കമുന്തിരിയും ഇഞ്ചിയും തേനും ചേര്‍ക്കാന്‍ പാടുകയുള്ളൂ.

 കഴിയ്ക്കേണ്ട വിധം

കഴിയ്ക്കേണ്ട വിധം

ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന മിശ്രിതം കഴിക്കേണ്ട വിധം എങ്ങനെയെന്ന് നോക്കാം. ഏത് മരുന്നും കഴിക്കേണ്ട വിധത്തില്‍ കഴിച്ചാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ഈ പാനീയം കഴിയ്ക്കേണ്ട വിധമാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ ദീവസവും ഭക്ഷണത്തിനു മുന്‍പ് രണ്ട് കപ്പ് കഴിയ്ക്കാം. ഇത്തരത്തില്‍ കഴിയ്ക്കുന്നത് ഹൃദ്രോഗസാധ്യതയേയും ധമനികളിലെ കൊഴുപ്പും ബ്ലോക്കും മാറ്റുന്നതിനും സഹായിക്കുന്നു. ഹൃദയസംബന്ധ പ്രശ്‌നങ്ങളെയും ഇല്ലാതാക്കി ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നു.

 ഹൃദയപ്രശ്നങ്ങള്‍

ഹൃദയപ്രശ്നങ്ങള്‍

ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ ഈ പാനീയം സഹായിക്കുന്നു. യാതൊരു വിധ സങ്കോചവും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന പാനീയമാണ് ഇത്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങളെ പേടിക്കേണ്ട ആവശ്യവും ഇല്ല. ഇത് ഹൃദയത്തിന് മാത്രമല്ല മറ്റ് ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്ന കാര്യത്തില്‍ പേടിക്കേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാം.

 ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരിയിലെ നാരുകളും ശരീരത്തില്‍ നിന്ന് പിത്തരസം ഉത്പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും അത് വഴി ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. കൊളസ്‌ട്രോള്‍ മാത്രമല്ല പല അനാരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിച്ച് ആരോഗ്യത്തിന് സഹായിക്കുന്നു ഉണക്കമുന്തിരി.

 ശരീരത്തിലെ ടോക്സിന്‍

ശരീരത്തിലെ ടോക്സിന്‍

ടോക്‌സിന്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ശരീരത്തില്‍ വിഷാംശം കടന്നു കൂടുന്നതിനെയാണ് ടോക്‌സിന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരത്തില്‍ ടോക്സിന്റെ അളവ് കുറയ്ക്കുന്നതിനും ഇതിനെ പുറന്തള്ളുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് ആരോഗ്യവും ഊര്‍ജ്ജവും അവയവങ്ങള്‍ക്ക് ഫ്രഷ്‌നസ്സും നല്‍കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

 രക്തത്തിലെ ഓക്‌സിജന്റെ അളവ്

രക്തത്തിലെ ഓക്‌സിജന്റെ അളവ്

രക്തത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ ലഭിയ്ക്കാത്തതും പല തരത്തിലുള്ള ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.രക്തയോട്ടം കുറയുന്നതും ഓക്സിജന്‍ ആവശ്യത്തിന് ലഭിക്കാതാവുന്നതും മൂലമുണ്ടാകുന്ന ഹൃദയരോഗങ്ങളെ ചെറുക്കാനും ഈ ഒറ്റമൂലി മികച്ചതാണ്. അതുകൊണ്ട് തന്നെ സംശയമൊന്നും കൂടാതെ കഴിക്കാന്‍ പറ്റുന്ന ഒന്നാണ് ഉണക്കമുന്തിരി പാനീയം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന്റെ പല പ്രതിസന്ധികള്‍ക്കും വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

ഹൃദയത്തെ മാത്രമല്ല കരളിനേയും ഉണക്കമുന്തിരി സഹായിക്കുന്നു. കരളിനെ കാര്‍ന്നു തിന്നുന്ന പല അനാരോഗ്യകരമായ അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇതിലുള്ള ജീവകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഉണക്കമുന്തിരിയില്‍ ഇല്ല.

English summary

Raisin recipe for heart and liver health

Here are some health benefits of raisins for heart and liver disease, read on
X
Desktop Bottom Promotion