For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കും രഹസ്യം ഇതാ

വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം

|

സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നവരാണ് പലരും. എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരുമ്പോള്‍ അത് പല വിധത്തില്‍ നിങ്ങളെ സംഘര്‍ഷത്തിലാക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നല്ലതു പോലെ ഭക്ഷണം കഴിക്കുമ്പോള്‍ അത് അമിതവണ്ണമെന്ന പ്രശ്‌നത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

ഒരു കഷ്ണം പഴം കൊണ്ട് തീര്‍ക്കാം പല പ്രശ്‌നങ്ങളുംഒരു കഷ്ണം പഴം കൊണ്ട് തീര്‍ക്കാം പല പ്രശ്‌നങ്ങളും

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനായി പല വിധത്തില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ശരീരത്തിനുണ്ടാക്കുന്ന ആഘാതം ചില്ലറയല്ല. എന്നാല്‍ കഠിന വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഇനി അല്‍പം ശ്രദ്ധിച്ചാല്‍ മതി. കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ നമുക്കിന് സ്റ്റാമിന വര്‍ദ്ധിപ്പിക്കാം. ഭക്ഷണ കാര്യത്തില്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ മതി. അത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നു. സ്റ്റാമിന എന്ന് പറഞ്ഞാല്‍ സെക്ഷ്വല്‍ സ്റ്റാമിനക്കും ഏറ്റവും മികച്ചത് ഭക്ഷണങ്ങള്‍ തന്നെയാണ്. ഏതൊക്കെ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ അത് എല്ലാ രീതിയിലും ആരോഗ്യപരമായും സ്റ്റാമിന വര്‍ദ്ധിപ്പിക്കും എന്ന് നോക്കാം.

 ആപ്പിള്‍

ആപ്പിള്‍

ആരോഗ്യഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ആപ്പിള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ് ആപ്പിള്‍. മാത്രമല്ല ഇഷ്ടംപോലെ പ്രോട്ടീനും. അപ്പോള്‍ പിന്നെ ശാരീരികമായി കരുത്ത് നല്‍കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ആപ്പിള്‍.

ബദാം

ബദാം

പുരുഷന് ലൈംഗികമായ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. ബദാം കഴിക്കുമ്പോള്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സിയും ഒമേഗ 3 ഫാറ്റി ആസിഡും സ്റ്റാമിനയും പേശികള്‍ക്ക് കരുത്തും വര്‍ദ്ധിപ്പിക്കുന്നു.

ബ്രൗണ്‍റൈസ്

ബ്രൗണ്‍റൈസ്

കാര്‍ബോഹൈഡ്രേറ്റ് തന്നെയാണ് ഈ വിരുതന്റേയും രഹസ്യം. വിറ്റാമിന്‍ ബ കോംപ്ലക്‌സ് ധാരാളം ഉണ്ട് എന്നതും ഇവനെ മറ്റുള്ള അരികളില്‍ നിന്നും വ്യത്യസ്തനാക്കുന്നു. എന്നാല്‍ ഇനി സ്റ്റാമിനക്കായി ബ്രൗണ്‍ റൈസ് നമുക്ക് സ്ഥിരമാക്കാവുന്നതാണ്.

പഴം

പഴം

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പഴവും മുന്നില്‍ തന്നെയാണ്. ശരീരത്തിന് കരുത്തും ആരോഗ്യവും നല്‍കുന്നതിന് പഴത്തിനെ കഴിഞ്ഞേ ആളുള്ളൂ എന്ന് നമുക്ക് ഉറപ്പിച്ച് പറയാവുന്നതാണ്.

 ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

കാണാന്‍ നല്ല ഭംഗിയായിരിക്കും എന്നാല്‍ കഴിയ്ക്കുമ്പോള്‍ അത്ര രസമുണ്ടാവില്ല. പക്ഷേ സ്റ്റാമിന വേണോ കഴിച്ചേ പറ്റൂ, കാരണം വിറ്റാമിന്‍ എയും സിയും ധാരാളം ബീറ്റ്‌റൂട്ട് ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കാം.

കാപ്പി

കാപ്പി

കാപ്പിയും ചായയും ഇല്ലാതെ ഒരു നിമിഷം കഴിയാന്‍ പലര്‍ക്കും കഴിയില്ല. പ്രത്യേകിച്ച് കാപ്പി. അതുകൊണ്ട് കാപ്പിയും സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു. ഇത് പുരുഷനിലെ ലൈംഗികോത്തേജനം വര്‍ദ്ധിപ്പിക്കുന്നു.

ചിക്കന്‍

ചിക്കന്‍

പുരുഷന്റെ സ്റ്റാമിനക്കായി ചിക്കനും ശീലമാക്കാം. എന്നാല്‍ അദികം കൊഴുപ്പില്ലാതെ തയ്യാറാക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുക. എല്ലിനും മസിലിനുമെല്ലാം ആരോഗ്യവും ബലവും കരുത്തും നല്‍കും എന്നതാണ് മറ്റൊരു കാര്യം.

മുട്ട

മുട്ട

തടി കൂട്ടാനല്ല മുട്ട കഴിയ്ക്കുന്നത് ആരോഗ്യഗുണങ്ങളാല്‍ നിറഞ്ഞു കവിയുന്നതാണ് മുട്ട എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നതും. പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട എന്ന കാര്യം ഒരിക്കലും നമുക്ക് തള്ളിക്കളയാവുന്നതല്ല. ആരോഗ്യത്തിന്റെയും ശാരീരിക കരുത്തിന്റേയും കാര്യത്തില്‍ മുട്ട തന്നെ മുന്നില്‍.

മത്സ്യം

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് മത്സ്യത്തിലും ധാരാളം ഉണ്ട് മത്സ്യത്തില്‍. ഇത് സ്ഥിരമാക്കുന്നത് എന്തുകൊണ്ടും പുരുഷന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ് ഇത്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ വെറുമൊരു ചായയല്ല. കൊളസ്‌ട്രോള്‍ കുറച്ച് സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഗ്രീന്‍ടീ വളരെ നല്ലതാണ്. ആരോഗ്യത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്.

ഇലക്കറികള്‍

ഇലക്കറികള്‍

ധാരാളം ഇലക്കറികള്‍ ശീലമാക്കുന്നതും നല്ലതാണ്. എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഇലക്കറികള്‍. ശാരീരികാധ്വാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇലക്കറികള്‍ എന്നും മുന്നിലാണ്.

English summary

Power Foods to Boost Your Stamina

Here we have listed some foods to boost your stamina, read on to know more about it.
Story first published: Monday, April 9, 2018, 17:19 [IST]
X
Desktop Bottom Promotion