For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കസ്‌കസ് പ്രതിരോധിക്കുംകൊളസ്‌ട്രോളിനെയും ബിപിയേയും

|

സര്‍ബത്തിലും ഫലൂഡയിലും എല്ലാം കറുത്ത മണികള്‍ പൊങ്ങിക്കിടക്കുമ്പോള്‍ അത് എന്താണെന്നും എന്താണ് അതിന്റെ സ്വാദെന്നും ആലോചിച്ചിട്ടുണ്ടോ നിങ്ങളില്‍ ആരെങ്കിലും. എള്ള് പോലെ കാണപ്പെടുന്ന ഈ ധാന്യത്തിന് എന്താണ് പറയുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? കസ്‌കസ് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ ഇതിനെ അത്ര നിസ്സാരമായി തള്ളിക്കളയേണ്ട ആവശ്യമില്ല. പോപ്പിച്ചെടി എന്നും ഇത് അറിയപ്പെടുന്നുണ്ട്. തുളസിയുടെ ഇനത്തില്‍ പെട്ട ഒരിനം ചെടിയാണ് ഇത്. രോഗപ്രതിരോധത്തിനും ആരോഗ്യത്തിന്റെ മൊത്തത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും എല്ലാം ഉപയോഗിക്കാവുന്ന ഒന്നാണ് കസ്‌കസ്.

ഡെസേര്‍ട്ടുകളിലും പല വിധത്തിലുള്ള പാനീയങ്ങളിലേയും നിത്യസാന്നിധ്യമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ കാലത്ത് മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കസ്‌കസ് പല പാനീയങ്ങളിലും ഉപയോഗിക്കാറുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് കസ്‌കസില്‍. ഇത് വായിലെ വ്രണങ്ങളെ അകറ്റുന്നു.

<strong>കൂടുതല്‍ വായനക്ക്‌ : പുരുഷ കേസരികള്‍ക്കായി ഈ ഭക്ഷണങ്ങള്‍</strong>കൂടുതല്‍ വായനക്ക്‌ : പുരുഷ കേസരികള്‍ക്കായി ഈ ഭക്ഷണങ്ങള്‍

മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഈ കുഞ്ഞന്‍ വിത്തിനുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കസ്‌കസ്. നമ്മുടെ നിത്യ ജീവിതത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് കസ്‌കസ് എന്നത് മടിക്കേണ്ടതില്ല.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

ഹൃദയത്തിന്റെ ആരോഗ്യത്തിന് ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ കുറക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമായാണ് പലപ്പോഴും കൊളസ്‌ട്രോള്‍ പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനാണ് കസ്‌കസ് ഉപയോഗിക്കുന്നത്. ഇതിലുള്ള ഫാറ്റി ആസിഡായ ലിനോലെയ്ക് ആസിഡ് ശരീരത്തിനെ കൊളസ്‌ട്രോളില്‍ നിന്ന് സംരക്ഷിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കസ്‌കസ്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ലൈംഗികാരോഗ്യം

ലൈംഗികാരോഗ്യം

ആരോഗ്യകരമായ ലൈംഗിക ജീവിതമായിരിക്കണം എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്തെ ജോലിയുടെ രീതിയും ഭക്ഷണശീലവും തിരക്കും മാനസിക സമ്മര്‍ദ്ദവും എല്ലാം പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം നല്‍കി ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് സഹായിക്കുന്നു കസ്‌കസ്. കസ്‌കസില്‍ ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ലിഗ്നനുകള്‍ ഉണ്ട്. മാത്രമല്ല വന്ധ്യത പോലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ആരോഗ്യകരമായ സന്തോഷകരമായ ലൈംഗിക ബന്ധത്തിന് കസ്‌കസ് ഉപയോഗിക്കുന്നത് നല്ലതാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരുണ്ടാവാം. എന്നാല്‍ ഇതൊന്നും ഒരിക്കലും ഫലപ്രദമാവണം എന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് ഉറപ്പുള്ള പ്രതിരോധ മാര്‍ഗ്ഗമാണ് കസ്‌കസ്. ഇത് മലബന്ധത്തെ അകറ്റുന്നു. കസ്‌കസില്‍ ധാരാലം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് മലബന്ധത്തെ ഇല്ലാതാക്കുന്നത്. കസ്‌കസ് കഴിക്കുന്നതിലൂടെ ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു.

കൂടുതല്‍ വായനക്ക്‌ :മലബന്ധത്തിന് പരിഹാരം കാണും ഭക്ഷണ ഒറ്റമൂലികൂടുതല്‍ വായനക്ക്‌ :മലബന്ധത്തിന് പരിഹാരം കാണും ഭക്ഷണ ഒറ്റമൂലി

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉറക്കമില്ലായ്ം. കസ്‌കസ് കഴിക്കുന്നത് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. ഇതിലുള്ള പല ഘടകങ്ങളും നല്ല ഉറക്കത്തിന് സഹായിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു. ഇത് ഉറക്കമില്ലായ്മ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കസ്‌കസ് സ്ഥിരമായി കഴിക്കുന്നത് ഉറക്കമില്ലായ്മ എന്ന പ്രശ്‌നത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

എല്ലുകള്‍ക്ക് ആരോഗ്യം

എല്ലുകള്‍ക്ക് ആരോഗ്യം

പലരുടേയും എല്ലുകളുടെ ആരോഗ്യം വളരെയധികം പരിതാപകരമായ അവസ്ഥയില്‍ ആയിരിക്കും. എന്നാല്‍ കസ്‌കസില്‍ ഉള്ള കാല്‍സ്യം,ഫോസ്ഫറസ് എന്നിവ എല്ലുകള്‍ക്ക് കരുത്തേകുന്നു. ഇത് എല്ലുകളെ പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിക്കുന്ന കൊളാജന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. നീര്‍വീക്കത്തിനും മറ്റും കസ്‌കസ് അരച്ച് പുരട്ടുന്നതും ഉത്തമമാണ്. ഇത് സന്ധിവേദനക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്നു കസ്‌കസ്.

കാഴ്ച ശക്തിക്ക്

കാഴ്ച ശക്തിക്ക്

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കസ്‌കസ്. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുമ്പോഴുണ്ടാകുന്ന പല അനാരോഗ്യകരമായ കാഴ്ച പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത്തരത്തില്‍ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന ഏത് തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ക്കും വളരെയധികം സഹായിക്കുന്നു കസ്‌കസ്.

ഓര്‍മ്മശക്തിക്ക്

ഓര്‍മ്മശക്തിക്ക്

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് കസ്‌കസ്. കസ്‌കസില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം, കോപ്പര്‍, അയേണ്‍ എന്നിവയെല്ലാം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് തലച്ചോറിലെ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. അല്‍ഷിമേഴ്‌സ് പോലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കസ്‌കസ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കസ്‌കസ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് കസ്‌കസ്. ഇതിലുള്ള സിങ്ക് ആണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് കസ്‌കസ് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധിക്കെല്ലാം പരിഹാരം കാണുന്നതിന് കസ്‌കസ് വളരെയധികം സഹായിക്കുന്നു.

 രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ഇന്നത്തെ കാലത്ത് വളരെയധികം ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. എന്നാല്‍ കസ്‌കസ് ഉപയോഗിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറക്കുന്നു. ഇതിലുള്ള ഒലേയിക് ആസിഡ് രക്തസമ്മര്‍ദ്ദത്തിന് വളരെയധികം കുറവ് വരുത്തുന്നു. നിയന്ത്രണ വിധേയമായി രക്തസമ്മര്‍ദ്ദം മാറുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കസ്‌കസ്. ബിപി കൂടുതലുള്ളവര്‍ അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ കസ്‌കസ് ഉപയോഗിക്കുന്നത് നല്ലതാണ്.

മൂത്രത്തിലെ കല്ല്

മൂത്രത്തിലെ കല്ല്

മൂത്രത്തിലെ കല്ലിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കസ്‌കസ്. കസ്‌കസില്‍ ഉള്ള പൊട്ടാസ്യം ആണ് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ കസ്‌കസ് കഴിക്കുന്നത് മൂത്രത്തില്‍ കല്ലിനെ ഇല്ലാതാക്കി കിഡ്‌നിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കസ്‌കസ് സഹായിക്കുന്നു.

English summary

poppy seeds nutrition facts and health benefits

poppy seeds contain a good level of minerals, copper, calcium ets. Here are some health benefits of poppy seeds, read on
X
Desktop Bottom Promotion