For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടകത്തില്‍ പത്തിലക്കറി കഴിച്ചാല്‍

കര്‍ക്കിടകത്തില്‍ പത്തിലക്കറി കഴിച്ചാല്‍

|

കര്‍ക്കിടകം ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രധാനപ്പെട്ട മാസമാണ്. കനത്തു പെയ്യുന്ന മഴയും തണുപ്പുമെല്ലാം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന സമയം. ഇതുകൊണ്ടു തന്നെ ചിട്ടകളും ആരോഗ്യ സംരക്ഷണവുമെല്ലാം ഏറെ പ്രധാനമായ സമയവും കൂടിയാണ് കര്‍ക്കിടക മാസം.

ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് ഭക്ഷണം. ഇതുകൊണ്ടു തന്നെ കര്‍ക്കിടക മാസത്തില്‍ ആരോഗ്യസംരക്ഷണം പ്രധാനമാകുമ്പോള്‍ ഭക്ഷണ ശീലങ്ങളും പ്രധാനപ്പെട്ടവയാണ്. കര്‍ക്കിടക മാസത്തില്‍ കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളുണ്ട്. ഭക്ഷണ ചിട്ടകളുമുണ്ട്.

കര്‍ക്കിടക മാസത്തില്‍ ഭക്ഷണ കാര്യത്തില്‍ പഥ്യം അത്യാവശ്യമാണ്. പ്രത്യേകിച്ചും മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍. മരുന്നു കഞ്ഞി, പത്തിലക്കറി എന്നിവയെല്ലാം കര്‍ക്കിടക മാസത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാമെങ്കിലും കര്‍ക്കിടക മാസത്തില്‍ കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കുന്ന ചിലതാണ്.

കര്‍ക്കിടക മാസത്തില്‍ പത്തിലക്കറി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യ പരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

പത്തിലക്കറി

പത്തിലക്കറി

പത്തിലക്കറി പേരു സൂചിപ്പിയ്ക്കുന്ന പോലെ പത്തു തരം ഇലകള്‍ അടങ്ങിയതാണ്. തഴുതാമ, ചേമ്പില, മത്തയില, കുമ്പളയില, പയറില, ചീര, മുത്തിള്‍ ഇല, വേലിച്ചീര, മണിത്തക്കാളി ഇല എന്നിവയാണ് പൊതുവേ പത്തിലകളില്‍ പെടുന്നത്.

തഴുതാമയില

തഴുതാമയില

തഴുതാമയില ആയുര്‍ വേദത്തില്‍ പൊതുവേ ഉപയോഗിയ്ക്കപ്പെടുന്ന ഒന്നാണ്. ഇതിന്റെ ഇലയും ഇളം തണ്ടുമെല്ലാം ഉപയോഗ്യ യോഗ്യമാണ്. ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ ഇത് മൂത്ര വിസര്‍ജനം ശക്തിപ്പെടുത്തുന്ന ഒന്നാണ്. പിത്തം, ചുമ, നീര്, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് തഴുതാമ.

ചേമ്പിലയില്‍

ചേമ്പിലയില്‍

ചേമ്പിലയില്‍ അന്നജം അടങ്ങിയിട്ടുണ്ടെങ്കിലും ഇത് പെട്ടെന്നു ദഹിയ്ക്കുന്നു. ഇതില്‍ ധാരാളം മാംസ്യവും അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ് ചേമ്പില കഴിയ്ക്കുന്നത്.

മത്തനില

മത്തനില

നാം സാധാരണ മത്തങ്ങ കറി വയ്ക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്. ഇതുപോലെ മത്തനിലയും ആരോഗ്യത്തിനു സഹായിക്കുന്ന ഒന്നാണ്. ഇതില്‍ റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, സിങ്ക് തുടങ്ങിയ ഒരു പിടി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിനു ഗുണം ചെയ്യുന്നു. മഗ്നീഷ്യം ബിപി കുറയ്ക്കുന്നതു വഴി ഹൃദയാരോഗ്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ്.

കുമ്പളത്തില

കുമ്പളത്തില

കുമ്പളത്തിലയും ആരോഗ്യ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തശുദ്ധിയ്ക്കും രക്തസ്രാവത്തിനും ഇത് ഏറെ ഉത്തമവുമാണ്. ധാരാളം നാരുകളുള്ള ഇതിന്റെ മൂപ്പെത്താത്ത ഇലകള്‍ ഉപയോഗിയ്ക്കാം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇതിന്റെ ഇല വിഭവം.

പയര്‍ ഇല

പയര്‍ ഇല

പത്തിലക്കറികളില്‍ പയര്‍ ഇലയും പെടുന്നു. പയറിലെ ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതിന് ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിനുള്ള കഴിവുണ്ട്. അതായത് ശരീര ശുദ്ധിയ്ക്ക് ഇത് ഉത്തമമാണെന്നു വേണം, പറയാന്‍. പയറിന്റെ ഇല വെള്ളത്തില്‍ ഇട്ടു വച്ച് അല്‍പം കഴിയുമ്പോള്‍ ഉപയോഗിയ്ക്കാം.

ചീര

ചീര

ഇലക്കറികളില്‍ ഏറ്റവും ഗുണമുള്ളത് ചീരയ്ക്കാണെന്നു വേണം, പറയാന്‍. ഇതില്‍ അയേണും ധാരാളം വൈററമിനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. അയേണിന്റെ നല്ലൊരു ഉറവിടമാണ് ചീര. പ്രത്യേകിച്ചും ചുവന്ന ചീര. ഇതിനു പുറമേ വെള്ളച്ചീര, ജപ്പാന്‍ ചീര അഥവാ വേലിച്ചീര തുടങ്ങിയ പലതുമുണ്ട്. ഇവയെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തില്‍ ഗുണം നല്‍കുന്നു. ധാരാളം നാരുകള്‍ അടങ്ങിയ ഒന്നു കൂടിയാണിത്.

മണിത്തക്കാളിയില

മണിത്തക്കാളിയില

മണിത്തക്കാളിയില ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ ചെറുക്കുന്ന ഒന്നാണ്. മുളകു തക്കാളി, കരിന്തക്കാളി എന്നിങ്ങനെ പല പേരുകളില്‍ ഇത് അറിയപ്പെടുന്നു. ഇതില്‍ പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍ തുടങ്ങിയ പലതും അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇത്. മഞ്ഞപ്പിത്തം, വാതരോഗം, ചര്‍മ രോഗം എന്നിവയ്ക്കും നല്ലൊരു പ്രതിവിധിയാണ് മണിത്തക്കാളി.

വേലിച്ചീര

വേലിച്ചീര

ചീരയുടെ ഗുണങ്ങള്‍ അടങ്ങിയ നല്ലൊന്നാന്തരം ഭക്ഷണ വസ്തുവാണ് വേലിച്ചീര. ഇത് ജപ്പാന്‍ ചീര എന്നും അറിയപ്പെടുന്നു. സാധാരണ ചീരയെ അപേക്ഷിച്ചു കൂടുതല്‍ പച്ച നിറത്തിലെ ഇലകള്‍ ഉള്ള ഇതിന്റെ ഇളം ഇലകളാണ് കൂടുതല്‍ രുചികരം. സാധാരണ ചീരയേക്കാള്‍ വലിപ്പം കുറഞ്ഞ ഇലകളാണ് ഇതിന്റേത്. അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയ ഒന്നാണിത്.

പത്തില

പത്തില

പത്തിലകളില്‍ തന്നെ ചിലയിടത്ത് ചില പ്രത്യേക ഇലകള്‍ക്കു പകരം വേറെ ഇലകള്‍ ഉപയോഗിയ്ക്കുന്നുണ്ട്. വെള്ളരി ഇല, കൊടിത്തൂവയില എന്നിവയെല്ലാം ഇതിനായി ഉപയോഗിയ്ക്കുന്നവരുണ്ട്. ഇവയെല്ലാം ശരീരത്തിന് പ്രതിരോധ ശേഷിയും ബലവും നല്‍കുന്നവയാണ്. വയറിന്റെ ആരോഗ്യത്തിനും പത്തിലക്കറി ഏറെ ഉത്തമമാണ്. ഇലക്കറികളിലെ ഫൈബര്‍ വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

English summary

Pathilakkari Health Benefits During Karkkidaka Month

Pathilakkari Health Benefits During Karkkidaka Month, Read more to know about,
Story first published: Thursday, July 19, 2018, 14:15 [IST]
X
Desktop Bottom Promotion