For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിപ്പാ വൈറസ് രോഗബാധ;അറിയേണ്ടതെല്ലാം

നിപ്പാ വൈറസിന്റെ സ്വാഭാവിക ആതിഥേയർ വവ്വാലുകളാണെന്ന് കരുതപ്പെടുന്നു

|

മനുഷ്യരിലും മൃഗങ്ങളിലും ഗൗരവമേറിയ അസുഖങ്ങൾ സൃഷ്ടിക്കുന്ന നിപ്പാ വൈറസ് (Nipah Virus-NiV) മൃഗങ്ങളിൽനിന്ന് പകരുന്ന ഒരു പുതിയ രോഗബാധയാണ്. ഈ വൈറസിന്റെ സ്വാഭാവികമായ ആതിഥേയർ വവ്വാലുകളാണ്.

d


1998-ൽ മലേഷ്യയിലെ കാംപങ് സുംഗായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധയാലുള്ള രോഗങ്ങൾ ആദ്യമായി കണ്ടുതുടങ്ങുന്നത്. ആ സന്ദർഭത്തിൽ, പന്നികളായിരുന്നു വൈറസിന്റെ ആതിഥേയർ. എങ്കിലും, തുടർന്നുള്ള രോഗബാധകളിൽ അത്തരത്തിൽ ഇടനിലക്കാരായ ആതിഥേയർ ഉണ്ടായിരുന്നില്ല. 2004-ൽ ബംഗ്ലാദേശിൽ, വവ്വാലുകൾ കാരണമായി മലിനമാക്കപ്പെട്ട ഈന്തപ്പന നീര് കഴിച്ച ആളുകൾ എൻ.ഐ.വി. രോഗബാധിതരായി. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കുള്ള രോഗപ്പകർച്ചയേയും ഇന്ത്യയിലുള്ള ആശുപത്രികളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മനുഷ്യരിൽ എൻ.ഐ.വി. രോഗബാധ ഉണ്ടാകുകയാണെങ്കിൽ വളരെയധികം രോഗലക്ഷണങ്ങൾ പ്രകടമാകും.

rc7i

ലക്ഷണമൊന്നും കൂടാതെയുള്ള രോഗബാധമുതൽ കഠിനമായ ശ്വാസകോശരോഗങ്ങൾ, വളരെ മാരകമായ മസ്തിഷ്‌ക്കവീക്കം തുടങ്ങിയവ എൻ.ഐ.വി. രോഗബാധമൂലം മനുഷ്യരിൽ ഉണ്ടാകാം. പന്നികളിലും മറ്റ് വളർത്തുമൃഗങ്ങളിലും അസുഖത്തിന് കാരണമാകുവാൻ എൻ.ഐ.വി. യ്ക്ക് കഴിയും. തീവ്രപരിചരണമാണ് മനുഷ്യരുടെ കാര്യത്തിൽ കൈക്കൊള്ളുന്ന പ്രാഥമികചികിത്സ. രോഗബാധയുള്ള വവ്വാലുകളുമായോ, പന്നികളുമായോ, രോഗംബാധിച്ച മറ്റ് വ്യക്തികളുമായോ നേരിട്ട് സമ്പർക്കമുണ്ടാകുന്നതിലൂടെ മനുഷ്യരിൽ നിപ്പാ വൈറസ് പകരുന്നു.

മലേഷ്യയിലും സിംഗപ്പൂരിലും രോഗബാധയുള്ള പന്നികളുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന ആളുകൾക്കാണ് രോഗബാധ ഉണ്ടായത്. ഈ രോഗപ്പകർച്ചയിൽ കാണപ്പെട്ട ഇനം വൈറസ് പ്രാഥമികമായും വവ്വാലുകളിൽനിന്ന് പന്നികളിലേക്ക് പകർന്ന് അവയുടെ ഇടയിൽ വ്യാപിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. അത്തരത്തിൽ രോഗംബാധിച്ച പന്നികൾക്ക് വെളിപ്പെട്ടതിലൂടെ ആകസ്മികമായി മനുഷ്യരിക്കേ് പകരുന്നതിന് കാരണമായി. ഈ രോഗപ്പകർച്ചയുടെ സമയത്ത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നതായുള്ള റിപ്പോർട്ടുകളെന്നുമില്ല. നേരേമറിച്ച്, ഇന്ത്യയിലും ബംഗ്ലാദേശിലും ഈ രോഗബാധ ആളുകളിൽനിന്ന് പരസ്പരം ഉണ്ടാകുന്നതായി തുടർച്ചയായുള്ള റിപ്പോർട്ടുകളുണ്ട്. നിപ്പാ വൈറസ് ബാധിച്ച രോഗികളുടെ കുടുംബങ്ങളിലും അവരുടെ പരിചരണക്കാരിലുമാണ് ഈ രോഗബാധ കാണപ്പെടുന്നത്. രോഗബാധയുള്ള വവ്വാലുകളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്നതിലൂടെയും രോഗപ്പകർച്ചയുള്ള വവ്വാലിന്റെ വിസർജ്ജ്യംകൊണ്ട് മലിനമാക്കപ്പെട്ട സംസ്‌കരിക്കാത്ത ഈന്തപ്പന നീര് ഉപയോഗിക്കുന്നതിലൂടെയും രോഗം പകരുന്നത് ഒരു പൊതു കാരണമാണ്.

y7b

മനുഷ്യരെയും പന്നികളെയും ബാധിക്കുന്ന നിപ്പാ വൈറസ് കാരണമായി ഉണ്ടാകുന്നതാണ് എൻസെഫലൈറ്റിസ്, നിപ്പാ വൈറസ്ഃ മസ്തിഷ്‌കത്തിലെ നീർവീക്കം (മസ്തിഷ്‌കവീക്കം). വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ട മലേഷ്യയിലെ കോലാലംപൂരിലുള്ള ആദ്യത്തെ ഗ്രാമമാണ് നിപ്പാ. (1994-ൽ ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ ഹെൻഡ്രാ വൈറസിന് സമമാണ് നിപ്പാ വൈറസ്). 1998-1999 കാലയളവിൽ മലേഷ്യയിൽ വൈറസ് ബാധയാലുണ്ടാകുന്ന മസ്തിഷ്‌കവീക്കത്തിന്റെ ഗുരുതരമായ പകർച്ചവ്യാധിക്ക് നിപ്പാ വൈറസ് കാരണമായി.

നിപ്പാ വൈറസിനാൽ ഉണ്ടാകുന്ന മസ്തിഷ്‌കവീക്കത്തിന്റെ മുഖ്യ ആശങ്കാഘടകം പന്നികളുമായി അടുത്തകാലത്തുണ്ടായ സമ്പർക്കമാണ്. ഭൂരിഭാഗം ആളുകൾക്കും രോഗം തുടങ്ങുന്നതിനും രണ്ടാഴ്ച മുമ്പുവരെ പന്നികളുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്നു. പന്നികളുടെ മലം, ഉമിനീര് തുടങ്ങിയ വിസർജ്യങ്ങളുമായോ രോഗബാധയുള്ള നായകളുമായോ സമ്പർക്കമുണ്ടാകുന്നതിലൂടെ ഈ രോഗബാധ ആളുകളിലേക്ക് പകരാം.

gy8

മാംസത്തിനും വളർത്തുപക്ഷികൾക്കുംവേണ്ടിയുള്ള അന്തർദേശീയ വ്യാപാരം നിപ്പാ വൈറസ് പോലെയുള്ള വിദേശ പകർച്ചവ്യാധി ഘടകങ്ങളെ ലോകമാകമാനം പ്രചരിപ്പിക്കുന്നതിനുള്ള സാദ്ധ്യതയെ വർദ്ധിപ്പിക്കുന്നു.

നിപ്പാ വൈറസിന്റെ സ്വാഭാവിക ആതിഥേയർ വവ്വാലുകളാണെന്ന് കരുതപ്പെടുന്നു. സാധാരണയായി വവ്വാലുകൾ ആതിഥേയരായിട്ടുള്ളതും, മൃഗങ്ങളിൽനിന്ന് മനുഷ്യനിലേക്ക് പകരുന്നതുമായ മറ്റൊരു രോഗകാരിയായ ഹെൻഡ്രാ വൈറസിന് സമമാണെങ്കിലും, ഈ വൈറസ് പൂർണ്ണമായും അതിനെപ്പോലെയല്ല.

iu

സൂചനകളും രോഗലക്ഷണങ്ങളും

നിപ്പാ വൈറസ് രോഗബാധ മസ്തിഷ്‌കവീക്കവുമായി (മസ്തിഷ്‌കത്തെ ബാധിക്കുന്ന നീർവീക്കം) ബന്ധപ്പെട്ടിരിക്കുന്നു. പിടിപെട്ടുകഴിഞ്ഞാൽ, 5 മുതൽ 14 ദിവസംവരെയുള്ള അതിന്റെ അടയിരിപ്പുകാലത്തിനുശേഷം മയക്കം, ലക്ഷ്യബോധമില്ലായ്മ, മാനസ്സികമായ ആശയക്കുഴപ്പം എന്നിവയോടുകൂടിയ പനിയും തലവേദനയും 3-14 ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെടുന്നു. തുടർന്ന് 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഈ രോഗലക്ഷണങ്ങൾ മോഹാലസ്യത്തിയേക്ക് നീങ്ങുന്നു. രോഗപ്പകർച്ചയുടെ ആരംഭഘട്ടത്തിൽ ചിലരിൽ ശ്വാസസംബന്ധമായ അസുഖങ്ങൾ പ്രത്യക്ഷപ്പെടുന്നു. നാഡീസംബന്ധമായ ഗൗരവമേറിയ ലക്ഷണങ്ങൾ കാണിക്കുന്ന പകുതിയോളം രോഗികളും ശ്വാസസംബന്ധ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.

1998-99-ലെ രോഗപ്പകർച്ചയുടെ സമയത്ത് 265 ആളുകൾക്കാണ് വൈറസ് ബാധയുണ്ടായത്. അതിൽ ഗൗരവമേറിയ നാഡീരോഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട 40 ശതമാനം രോഗികളും അസുഖംകാരണം മരിച്ചു. നിപ്പാ വൈറസ് ബാധിച്ച് വളരെക്കാലംകഴിഞ്ഞ് അസുഖങ്ങൾ തലപൊക്കുന്നതിനുപുറമെ സ്ഥിരമായ സംക്ഷോഭങ്ങളും വ്യക്തിത്വമാറ്റങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

നിപ്പാ വൈറസിന്റെ ഗുപ്തമായിരിക്കുന്ന രോഗബാധയും തുടർന്നുള്ള പുനരുജ്ജീവനവും കാരണമായി മാസങ്ങൾക്കോ ചിലപ്പോൾ വർഷങ്ങൾക്ക് ശേഷമോ മരണമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

j

രോഗപ്പകർച്ച

നിപ്പാ വൈറസ് ബാധിച്ച പന്നികളുമായി നേരിട്ട് സമ്പർക്കമുണ്ടായതിനാലാണ് മലേഷ്യയിലും സിംഗപ്പൂരിലും ഉടലെടുത്ത പകർച്ചവ്യാധി ഉണ്ടായത്. നിപ്പാ വൈറസ് അടുത്ത കാലത്തായി കാണപ്പെട്ട ബംഗ്ലാദേശിലും ഇന്ത്യയിലും സംസ്‌കരിക്കാത്ത ഈന്തപ്പന നീരിന്റെ ഉപയോഗവും വവ്വാലുകളുമായുള്ള സമ്പർക്കവുമാണ് നിപ്പാ വൈറസ് പകരുന്നതിന് കാരണമാകുന്നത്. പ്രധാനമായും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കുള്ള രോഗപ്പകർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതുകൊണ്ട്, നിപ്പാ വൈറസ് ബാധിച്ച മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകുന്നതും രോഗം പിടിപെടുന്നതിന് കാരണമാണ്.

u8

രോഗനിർണ്ണയം

അസുഖത്തിന്റെ കഠിനമായ അവസ്ഥയിലും രോഗമുക്തി വന്നുകൊണ്ടിരിക്കുന്ന സമയത്തും ഒരുനിര പരിശോധനകളിലൂടെ പരീക്ഷണശാലയിൽ രോഗബാധയുള്ള വ്യക്തികളിലെ രോഗനിർണ്ണയം നടത്താനാകും. വൈറസിനെ വേർപെടുത്തുന്നതിനുള്ള ശ്രമങ്ങളും, കഴുത്തിൽനിന്നും മൂക്കിൽനിന്നുമുള്ള റിയൽ ടൈം പോളിമെറെയ്‌സ് ചെയിൻ റിയാക്ഷനും (RT-PCR), സെറിബ്രോസ്‌പൈനൽ ദ്രവം, രക്തപരിശോധന തുടങ്ങിയവ അസുഖത്തിന്റെ ആരംഭഘട്ടത്തിൽ അവലംബിക്കണം. എലീസാ (IgG and IgM) ഉപയോഗിച്ചുള്ള ആന്റീബോഡിയുടെ പരിശോധന പിന്നീട് നടത്തുവാനാകും. മാരകമായ കേസുകളിൽ, പ്രേതപരിശോധനയുടെ സമയത്ത് ശേഖരിക്കുന്ന കോശങ്ങളിൽ നടത്തുന്ന ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രിയാണ് രോഗനിർണ്ണയത്തെ സ്ഥിരീകരിക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗം.

gb

ചികിത്സ

സഹായ പരിചരണത്തിലൂടെയാണ് ചികിത്സ. കാരണം നിപ്പാ വൈറസ് കാരണമായുണ്ടാകുന്ന മസ്തിഷ്‌കവീക്കം വ്യക്തിയിൽനിന്ന് വ്യക്തികളിലേക്ക് പകരാം. രോഗബാധയെ നിയന്ത്രിക്കുന്ന സാധാരണയുള്ള അനുഷ്ഠാനങ്ങളും, നഴ്‌സിംഗിൽ ഉപയോഗിക്കുന്ന രോഗതടസ്സത്തിനുള്ള മറ്റ് സാങ്കേതികതകളും രോഗപ്പകർച്ചയെ തടയുവാൻ പ്രധാനമാണ്.

കൃത്രിമ മാർഗ്ഗങ്ങളിൽ റിബാവിരിൻ എന്ന മരുന്ന് വൈറസിനെതിരായി ഫലപ്രദമാണ്. എന്നാൽ മനുഷ്യരിൽ ഇതുവരെ പരീക്ഷിച്ചതിൽ റിബാവിരിന്റെ വൈദ്യശാസ്ത്ര ഉപയോഗം അനിശ്ചിതാവസ്ഥയിൽത്തന്നെ തുടരുന്നു. നിപ്പാ ജി. ഗ്ലൈക്കോപ്രോട്ടീനെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡി ഉപയോഗിച്ചുള്ള നിഷ്‌ക്രിയപ്രതിരോധം രോഗബാധയ്ക്കുശേഷമുള്ള ഫെരറ്റ് മോഡലിലെ തെറാപ്പിയിൽ വിലയിരുത്തുകയും പ്രയോജനകരമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

gbu

രോഗനിവാരണം

പ്രാദേശിക മേഖലകളിലെ പന്നികളുമായും വവ്വാലുകളുമായും സമ്പർക്കമുണ്ടാകാതെ സൂക്ഷിക്കുന്നതിലുടെയും സംസ്‌കരിക്കാത്ത ഈന്തപ്പന നീര് ഉപയോഗിക്കാതെയും നിപ്പാ വൈറസ് മൂലമുണ്ടാകുന്ന രോഗബാധയെ തടയാം.

നിരീക്ഷണത്തിനും ബോധവൽക്കരണത്തിനും അവലംബിക്കുന്ന മറ്റ് പ്രയത്‌നങ്ങൾ ഭാവിയിൽ കൂടുതൽ രോഗബാധ ഉണ്ടാകുന്നതിനെ തടയുവാൻ സഹായിക്കും. വവ്വാലുകളുടെയും നിപ്പാ വൈറസിന്റെയും പരിതഃസ്ഥിതിയെ കൂടുതൽ മനസ്സിലാക്കുവാനും, വവ്വാലുകളുടെ പ്രത്യുല്പാദനാവർത്തനങ്ങളിലുള്ള അസുഖത്തിന്റെ കാലികത പോലെയുള്ള ചോദ്യങ്ങളെ അന്വേഷിക്കുന്നതിനും ഗവേഷണങ്ങൾ ആവശ്യമാണ്. ആളുകൾക്കിടയിലും കന്നുകാലികൾക്കിടയിലും അസുഖത്തിന്റെ ആദ്യമേയുള്ള പരശോധനയ്ക്കുവേണ്ടി വിശ്വസനീയമായ പരീക്ഷണശാലാ വിലയിരുത്തലുകളും നിരീക്ഷണ ഉപകരണങ്ങളായി ഉണ്ടാകണം. മാത്രമല്ല രോഗപ്പകർച്ചയേയും രോഗലക്ഷണങ്ങളേയും സംബന്ധിക്കുന്ന ബോധവൽക്കരണം ആശുപത്രി ക്രമീകരണങ്ങളിലൂടെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം കൈമാറ്റം ചെയ്യപ്പെടുന്നതിനെ ഒഴിവാക്കുന്നതിനുള്ള നിലവാരമുള്ള നിയന്ത്രണാനുഷ്ഠാനങ്ങളെ ബലപ്പെടുത്തുന്നതിന് പ്രധാനമാണ്.

byu

എച്ച്.ഇ.എൻ.വി. യ്ക്കും (HENV) എൻ.ഐ.പി.വി. യ്ക്കും (NIPV) എതിരായി ക്രോസ്-പ്രൊട്ടക്ടീവ് ആന്റീബോഡികൾ ഉല്പാദിപ്പിക്കുന്ന ഹൈഡ്രാ ജി. പ്രോട്ടീൻ ഉപയോഗിച്ചുള്ള ഒരു സബ്‌യൂണിറ്റ് വാക്‌സിൻ ഹൈഡ്രാ വൈറസിന് എതിരായി കുതിരകൾക്ക് സംരക്ഷണം നൽകുന്നതിനുവേണ്ടി അടുത്ത കാലത്തായി ഓസ്‌ട്രേലിയയിൽ ഉപയോഗിച്ചു. മനുഷ്യരിലെ ഹെനിപാവൈറസിനെതിരായും വളരെ വലിയ ക്ഷമതയാണ് ഈ വാക്‌സിൻ നൽകുന്നത്.

Read more about: health tips ആരോഗ്യം
English summary

nipah-virus-niv-infection

NiV infection in humans has a range of clinical presentations, from asymptomatic infection to acute respiratory syndrome and fatal encephalitis. NiV is also capable of causing disease in pigs and other domestic animals
X
Desktop Bottom Promotion