For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊടിത്തുവ കഴിച്ചിട്ടുണ്ടോ, ആയുസ്സ് കൂട്ടാന്‍ ഇത്

|

ചൊറിയണം, അഥവാ കൊടിത്തൂവ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സാധാരണ കാണുന്ന ഒന്നാണ്. പലപ്പോഴും ഇതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത് തൊട്ടാല്‍ ഉണ്ടാവുന്ന അസഹനീയമായ ചൊറിച്ചിലിനെക്കുറിച്ച് മാത്രമേ നിങ്ങള്‍ക്ക് അറിയാന്‍ വഴിയുള്ളൂ. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് ചില്ലറക്കാരിയല്ലെന്നത് നിങ്ങള്‍ക്കറിയുമോ? ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ. തോരന്‍ വെക്കാന്‍ ബെസ്റ്റാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പറിക്കുമ്പോള്‍ തന്നെ ഇത് ചൊറിയുന്നു. അതിന് ചില പൊടിക്കൈകള്‍ ഒക്കെ ചെയ്താണ് നമ്മുടെ അമ്മമാര്‍ ഇത് പറിക്കുന്നത് എന്നതാണ് സത്യം.

തൊടിയിലും മുറ്റത്തും ഒക്കെ ധാരാളം കാണപ്പെടുന്ന ഒന്നാണ് ചൊറിയണം. കണ്ടാല്‍ പലരും പറിച്ച് ദൂരെക്കളയുകയാണ് ചെയ്യുക. എന്നാല്‍ ഇനി ഇത് പിഴുത് കളയും മുന്‍പ് അല്‍പം ആലോചിക്കണം. കാരണം ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല എന്നത് തന്നെ കാര്യം. പണ്ട് കാലം മുതല്‍ തന്നെ ഇതിന്റെ ഗുണങ്ങള്‍ വളരെ പ്രസിദ്ധമാണ്.

Most read: നേന്ത്രപ്പഴം പുഴുങ്ങിയ വെള്ളം കുടിക്കണം, കാരണംMost read: നേന്ത്രപ്പഴം പുഴുങ്ങിയ വെള്ളം കുടിക്കണം, കാരണം

അത്രക്കും ആരോഗ്യ ഗുണങ്ങള്‍ ആണ് ചൊറിയണം അഥവാ കൊടിത്തൂവ നല്‍കുന്നത്. പല രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. എന്നാല്‍ എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നിങ്ങള്‍ക്കറിയണം എന്നാഗ്രഹമില്ലേ? അതിനായി ഈ ലേഖനം വായിക്കാവുന്നതാണ്. ഇത് കൂടാതെ നിങ്ങള്‍ക്കറിയാവുന്ന ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കില്‍ കമന്റ് ചെയ്യാനും മറക്കേണ്ടതില്ല.

ആര്‍ത്രൈറ്റിസ് വേദന

ആര്‍ത്രൈറ്റിസ് വേദന

ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇനി ഇത്തരം വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് ചൊറിയണം വളരെ മികച്ചതാണ്. വേദനയുള്ള ഭാഗത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച ചൊറിയണത്തിന്റെ നീര് കൊണ്ട് കഴുകുന്നത് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല വേദനകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

യൂറിനറി ഇന്‍ഫെക്ഷന്‍

യൂറിനറി ഇന്‍ഫെക്ഷന്‍

യൂറിനറി ഇന്‍ഫെക്ഷന്‍, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചൊറിയണം. ഇത് ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിക്കുന്നത് ഇത്തരം പ്രതിസന്ധികളെ പെട്ടെന്ന് പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് മൂത്രത്തില്‍ കല്ല് പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചൊറിയണം.

അലര്‍ജിക്ക് പരിഹാരം

അലര്‍ജിക്ക് പരിഹാരം

അലര്‍ജി പോലുള്ള പ്രതിസന്ധികള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചൊറിയണം ഉപയോഗിക്കാവുന്നതാണ്. ഇത് തുമ്മല്‍, ചുമ തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങളേയും നമുക്ക് ഇതിലൂടെ പരിഹരിക്കാവുന്നതാണ്.

 ലൈംഗികോത്തേജനത്തിന്

ലൈംഗികോത്തേജനത്തിന്

പുരുഷന്‍മാരില്‍ ലൈംഗികോത്തേജനത്തിന് സഹായിക്കുന്നു ചൊറിയണം. ഇത് ടെസ്‌റ്റോസ്റ്റിറോണിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഉദ്ദാരണം കൂടുതല്‍ നേരം നിലനില്‍ക്കുന്നതിനും സഹായിക്കുന്നു. ചൊറിയണത്തിന്റെ ചായ കുടിക്കുന്നത് ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ പുരുഷന്‍മാരെ വലക്കുന്ന പല ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ചൊറിയണം.

തലവേദനക്ക് പരിഹാരം

തലവേദനക്ക് പരിഹാരം

തലവേദന പോലുള്ള പ്രതിസന്ധികള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഉള്ള നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ചൊറിയണം. മൈഗ്രേയ്ന്‍, ടെന്‍ഷന്‍ തലവേദന, സാധാരണ തലവേദന എന്നീ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു ചൊറിയണം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്.

 രക്തശുദ്ധിക്ക്

രക്തശുദ്ധിക്ക്

രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ചൊറിയണം. അതുകൊണ്ട് തന്നെ രക്തത്തിലെ മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന പല അസുഖങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചൊറിയണം. ഇത് എക്‌സിമ പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ചൊറിയണം.

തടി കുറക്കാന്‍

തടി കുറക്കാന്‍

പലരേയും പ്രതിസന്ധിയില്‍ ആക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നു ചൊറിയണം. അപചയ പ്രക്രിയയിലൂടെ തടി കുറച്ച് കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ചൊറിയണം. ചൊറിയണം ചായ വെച്ച് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ചൊറിയണം.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍

സ്ത്രീകള്‍ക്കുണ്ടാവുന്ന അനാരോഗ്യകരമായ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും സഹായിക്കുന്നു ചൊറിയണം. ആര്‍ത്തവം കൃത്യമല്ലാത്തത് ആര്‍ത്തവ സംബന്ധമായ വേദന എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചൊറിയണം. ഇത് തിളപ്പിച്ച് വെള്ളം കുടിക്കുന്നതും ഇത് കൊണ്ട് തോരന്‍ വെച്ച് കഴിക്കുന്നതും എല്ലാം ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ജനിതക പ്രശ്‌നങ്ങള്‍

ജനിതക പ്രശ്‌നങ്ങള്‍

ഡി എന്‍ എ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇത്. ശരീരത്തില്‍ ടോക്‌സിന്‍ വര്‍ദ്ധിക്കുമ്പോള്‍ അതിനെ പുറന്തള്ളുന്നതിനും മറ്റ് ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും ശരീരത്തിനെ സംരക്ഷിക്കുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് ചൊറിയണം. ഇത് പല ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നു.

പേശീവേദനക്ക് പരിഹാരം

പേശീവേദനക്ക് പരിഹാരം

പേശീവേദനക്ക് പരിഹാരം കാണുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് ചൊറിയണം അഥവാ കൊടിത്തുവ. കായികരംഗത്തുള്ളവര്‍ പലപ്പോഴും ഇത് ഉപയോഗിച്ച് പേശീവേദന പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികളേയും പരിഹരിക്കാന്‍ സഹായിക്കുന്നതിന് കൊടിത്തുവ എന്നും മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചൊറിയണം.

 അനീമിയ

അനീമിയ

അനീമിയ പോലെ സ്ത്രീകളെ വലക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചൊറിയണം. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ അഥവാ വിളര്‍ച്ച പോലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ചൊറിയണം.

English summary

nettle leaf benefits for health

In this article we have listed some health benefits of nettle plant, read on to know more.
Story first published: Monday, October 15, 2018, 18:06 [IST]
X
Desktop Bottom Promotion