For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചിയിട്ട മോര് ഒരു ഗ്ലാസ്സ്, ഗ്യാസിന് പരിഹാരം

|

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പുളിച്ച് തികട്ടല്‍, വയറ്റില്‍ ഗ്യാസ് കയറല്‍ എന്നിവയെല്ലാം പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നത് തന്നെയാണ്. ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ മുന്നിലാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍. എന്നാല്‍ ഇനി ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് ഗ്യാസ്, ദഹന പ്രശ്‌നങ്ങള്‍, പുളിച്ച് തികട്ടല്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ആരോഗ്യ പ്രതിസന്ധികള്‍ ഒന്നും ഇല്ലാതാക്കി പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ് ഇവയെല്ലാം തന്നെ. ഗ്യാസ് ട്രബിള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ ഗ്യാസ് ട്രബിളിന്റെ സമ്മാനമാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് മരുന്ന് കഴിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളേയും കുറിച്ച് അറിഞ്ഞിരിക്കണം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഗ്യാസ് ട്രബിള്‍ എന്ന ബുദ്ധിമുട്ടിനെ അവഗണിക്കുന്നതിനും തരമില്ല. ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.

ഗ്യാസ്ട്രബിള്‍ ഒരു തരത്തില്‍ ഹൃദയാഘാതത്തിന് തുല്യമാണ് എന്ന് തന്നെ പറയാം. എന്നാല്‍ പലപ്പോഴും കാര്യമായ രീതിയില്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ നമുക്കാര്‍ക്കും കഴിയാറില്ല. എന്നാല്‍ അഞ്ച് മിനിട്ട് കൊണ്ട് ഗ്യാസ്ട്രബിളിനെ ഇല്ലാതാക്കി നല്ല രീതിയിലുള്ള ദഹനത്തിന് സഹായിക്കുന്ന ചില എളുപ്പ വഴികളുണ്ട്. ഗ്യാസ്ട്രബിള്‍ പ്രശ്‌നമാകാതെ ഇനി ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കുകയും ചെയ്യാം.

കാരണം ഭക്ഷണത്തില്‍ ഉണ്ടാവുന്ന അപാകത പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത് പുതിയ രോഗങ്ങള്‍ക്കും മറ്റ് അവസ്ഥകള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും ഭക്ഷണം. ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ നമുക്ക് ഗ്യാസ് ട്രബിള്‍ എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്താണെന്ന് നോക്കാം. ഗ്യാസ് ട്രബിള്‍ വന്നാല്‍ അത് മാറുന്നതിന് അല്‍പം പണിയാണ്.

കരളിലെ വിഷത്തിന്റെ അളവ് കൂടുതലോകരളിലെ വിഷത്തിന്റെ അളവ് കൂടുതലോ

ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം അവസ്ഥകള്‍ക്ക് ചില നാടന്‍ വഴികള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ ആരോഗ്യത്തിന് സഹായിക്കുന്നു ഇവയെല്ലാം. മാത്രമല്ല പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ അത് ഏത് വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ ഇരിക്കാന്‍ സഹായിക്കുന്നു. ഗ്യാസിന് പരിഹാരം കാണുന്നതിന് ഏറ്റവും നല്ല പരിഹാരമാണ് ഇതെല്ലാം. ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരമാണ് ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍.

 സോഡ

സോഡ

ഗ്യാസിനും നെഞ്ചെരിച്ചിലിനും ഏറ്റവും നല്ല ഒരു വഴിയാണ് ഇത്. പെട്ടെന്ന് തന്നെ ഇത് എല്ലാ വിധത്തിലും ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. സോഡ കഴിയ്ക്കുന്നത് ഒരു പരിഹാരമാര്‍ഗ്ഗമാണ്. സോഡയിലുള്ള കോര്‍ബോണേഷനാണ് പുളിച്ച് തികട്ടലിനെ അടക്കി നിര്‍ത്തുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിനെ ഇല്ലാതാക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് സംശയമൊന്നും കൂടാതെ നമുക്ക് ഈ പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്.

ചായ കുടിയ്ക്കാം

ചായ കുടിയ്ക്കാം

ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചായ. നമ്മുടെ സ്ഥിരം പാനീയങ്ങളില്‍ ഒന്നാണെങ്കില്‍ പോലും അതുണ്ടാക്കുന്ന ബുദ്ധിമു്ട്ടുകളേക്കാള്‍ ആരോഗ്യത്തിന് സഹായിക്കുന്നു ഇത്. എന്നാല്‍ ചായ കുടിയ്ക്കുമ്പോള്‍ എല്ലാ ചായയും കുടിയ്ക്കാന്‍ ശ്രമിക്കരുത്. പെപ്പര്‍മിന്റ് ടീ കുടിയ്ക്കുന്നതാണ് ഉത്തമം. ഇത് പുളിച്ച് തികട്ടല്‍ പോലുള്ള പ്രശ്നങ്ങളെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നു.

 ചൂട് പിടിയ്ക്കാം

ചൂട് പിടിയ്ക്കാം

ആവി പിടിക്കുന്നതും ചൂട്പിടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ഗ്യാസ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചൂട്. ചൂട് പിടിയ്ക്കുന്നതാണ് മറ്റൊരു പരിഹാരം. ഒരു ടവ്വല്‍ എടുത്ത് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് വയറിനു മുകളില്‍ വെയ്ക്കുന്നത് പുളിച്ച് തികട്ടലിന് ആശ്വാസം നല്‍കും. പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആണ് ഇതെല്ലാം.

 ഇഞ്ചിയിട്ട മോര്

ഇഞ്ചിയിട്ട മോര്

ഇഞ്ചിയും മോരും ആരോഗ്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഉത്തമമാണ്. ഇത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നു. ഇഞ്ചിയിട്ട് ഇളക്കിയ മോരാണ് മറ്റൊന്ന്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ അധികം എരിവും പുളിയും ഉള്ള ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അല്‍പം മോര് കുടിയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കും. അതുകൊണ്ട് തന്നെയാണ് പണ്ടുള്ളവര്‍ ഭക്ഷണ ശേഷം അല്‍പം മോര് കുടിക്കുന്നത്. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഫൈബര്‍ കുറഞ്ഞ ഭക്ഷണം

ഫൈബര്‍ കുറഞ്ഞ ഭക്ഷണം

ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണം വെക്കാന്‍ ശ്രദ്ധിക്കുക. ഫൈബര്‍ കുറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നതാണ് മറ്റൊരു കാര്യം. ഡയറിയ പോലുള്ള രോഗങ്ങള്‍ ഒരിക്കലും കുട്ടിക്കളായായി എടുക്കേണ്ട ഒന്നല്ല. അതുകൊണ്ട് തന്നെ ഫൈബര്‍ കുറഞ്ഞ അളവിലുള്ള ഭക്ഷണം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ഗ്യാസ് എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പഴങ്ങള്‍ കഴിയ്ക്കാം

പഴങ്ങള്‍ കഴിയ്ക്കാം

നാരുകള്‍ അടങ്ങിയ പഴങ്ങള്‍ക്ക് വിലക്കില്ല. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ സഹായിക്കുന്നു. ആപ്രിക്കോട്ട്, മുന്തിരി, ചെറി തുടങ്ങിയവയൊക്കെ സ്ഥിരമാക്കാം. ഇവയെല്ലാം പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ഗ്യാസ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദഹന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഇത് ഉത്തമമാണ്.

English summary

natural remedy for sour stomach

we have listed some natural remedies for sour stomach, read on.
X
Desktop Bottom Promotion