For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം ഈ ഒറ്റമൂലികള്‍

|

ആരോഗ്യത്തിന് എപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് വയറിന്റെ അസ്വസ്ഥത. വയറിന് അസ്വസ്ഥതയുണ്ടാക്കുന്ന അവസ്ഥയില്‍ അത് പലപ്പോഴും ദിവസത്തിന്റെ നല്ലൊരു ഭാഗവും തന്നെ ഇല്ലാതാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ തേടണം എന്ന് നോക്കാം. വയറിന് അസ്വസ്ഥത പല കാരണങ്ങള്‍ കൊണ്ടും വരാവുന്നതാണ്. ഭക്ഷണത്തിന്റെ പ്രശ്‌നങ്ങളും, ഭക്ഷണത്തിന്റെ പ്രതിസന്ധിയും എല്ലാം പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത് വയറിന് തന്നെയാണ്. വയറിളക്കം, ദഹന പ്രശ്‌നങ്ങള്‍, വയറു വേദന എന്നീ അവസ്ഥകള്‍ക്കെല്ലാം കാരണം പലപ്പോഴും ഭക്ഷണങ്ങള്‍ തന്നെയാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

<strong>വണ്ണം കൂട്ടാന്‍ ഈ പത്ത് ഭക്ഷണശീലം</strong>വണ്ണം കൂട്ടാന്‍ ഈ പത്ത് ഭക്ഷണശീലം

ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍, അല്ലെങ്കില്‍ ഭക്ഷ്യവിഷബാധ എന്നിവ കൊണ്ടെല്ലാം വയറിന് അസ്വസ്ഥത ഉണ്ടാവാം. അതിനെ ഇല്ലാതാക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനായി എന്ത് ചെയ്യണം എന്ന കാര്യം അറിഞ്ഞിരിക്കണം. വിരകള്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, എന്നിവയെല്ലാം ഇതില്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ചുറ്റും ഉള്ള ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം അവസ്ഥകള്‍ അറിഞ്ഞാല്‍ മാത്രമേ അതിന് പരിഹാരം കാണുന്നതിന് കഴിയുകയുള്ളൂ. ഏതൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

കടുക്

കടുക്

കടുക് കൊണ്ട് നമുക്ക് വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കടുക് സഹായിക്കുന്നു. കടുക് കൊണ്ട് വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം കാണാവുന്നതാണ്. അര ടീസ്പൂണ്‍ കടുക് വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് കുടിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ഉള്ള പ്രശ്നത്തിനും പരിഹാരം കാണുന്നു. വയറിളക്കം പെട്ടെന്ന് മാറാന്‍ കടുക് ഉപയോഗിക്കാവുന്നതാണ്. ദിവസവും രണ്ടോ മൂന്നോ നേരം ഇത് കഴിച്ചാല്‍ മതി. എത്ര അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്‌നമാണെങ്കില്‍ പോലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

 മാതള നാരങ്ങ

മാതള നാരങ്ങ

നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കാവുന്നതാണ്. മാതള നാരങ്ങ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വയറിളക്കത്തിന് മാതള നാരങ്ങ ഉപയോഗിക്കുന്നത്. മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മാതള നാരങ്ങ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

തൈര്

തൈര്

തൈര് വയറിന്റെ അസ്വസ്ഥത ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും തൈരിലുള്ള ഘടകങ്ങള്‍ നല്ല ദഹനത്തിന് സഹായിച്ച് പല വിധത്തില്‍ വയറിന്റെ അസ്വസ്ഥതകളെ കുറക്കുന്നതിന് സഹായിക്കുന്നു. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധത്തിലാണ് ഇത് ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നത്.

 ഇഞ്ചി

ഇഞ്ചി

ഏത് ആരോഗ്യ പ്രതിസന്ധിക്കും അവസാനവാക്കാണ് പലപ്പോഴും ഇഞ്ചി. ഏത് രോഗങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ഏത് വിധത്തിലുള്ള ദഹന പ്രശ്നത്തേയും വയറിളക്കത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു ഇത്. ഇഞ്ചി എങ്ങനെയെല്ലാം ദഹന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന് നോക്കാം. വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ട് തിളപ്പിച്ച് തണുത്ത ശേഷം ഈ വെള്ളം ദിവസവും കഴിക്കാവുന്നതാണ്. ഇത് വയറിളക്കത്തെ ഇല്ലാതാക്കുന്നു.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

ആരോഗ്യത്തിന് യാതൊരു വിധ പ്രശ്‌നവും ഇല്ലാതെ സഹായിക്കുന്ന ഒന്നാണ് കര്‍പ്പൂര തുളസി. കര്‍പ്പൂര തുളസി കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്. കര്‍പ്പൂര തുളസിയില കൊണ്ട് എല്ലാ വിധത്തിലുള്ള വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ എളുപ്പമാണ്. ഒരു സ്പൂണ്‍ കര്‍പ്പൂര തുളസിയുടെ നീരും അല്‍പം നാരങ്ങ നീരും മിക്സ് ചെയ്ത് ഇത് കുടിക്കാം. സ്വാദിനായി അല്‍പം തേന്‍ കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് വയറിന്റെ അസ്വസ്ഥതക്ക ്പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പേരക്ക

പേരക്ക

പേരക്കയും പേരക്കയിലയും വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരക്ക കഴിക്കുന്നത് പല വിധത്തില്‍ വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരയില തിളപ്പിച്ച് അതിന്റെ വെള്ളം കഴിക്കുന്നത് വയറിളക്കത്തേയും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഉലുവ

ഉലുവ

ഉലുവ കൊണ്ട് വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഉലുവയില്‍. ഇത് വയറിന്റെ അസ്വസ്ഥതക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വയറിളക്കം, ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഉലുവ ഇത് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുന്നു. ഒരു ടീസ്പൂണ്‍ ഉലുവ പൊടിച്ചത് ദിവസവും രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

മോര്

മോര്

തൈര് മാത്രമല്ല മോരും നല്ലതാണ്. മോര് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ നല്ലതു പോലെ പ്രതിരോധിക്കാം. മോര് കഴിക്കുന്നതിലൂടെ ഇത് വയറിളക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മോര് കാരണമാകുന്ന ബാക്ടീരിയയേും അണുക്കളേയും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്‍പം ഉപ്പിട്ട് ഒരു ഗ്ലാസ്സ് മോര് കഴിക്കാം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നം കാണാന്‍ സഹായിക്കുന്നു. ദിവസവും രണ്ട് നേരം മോര് ശീലമാക്കാം. പെട്ടെന്ന് തന്നെ വയറിളക്കത്തിന് പരിഹാരം കാണുന്നു. വയറിളക്കം മാത്രമല്ല ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

കറിവേപ്പിലയും മോരും

കറിവേപ്പിലയും മോരും

ആരോഗ്യത്തിനും സൗന്ദര്യത്തിനും കറിവേപ്പിലയും മോരും നല്ലതാണ്. വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. കറിവേപ്പില മോരില്‍ അരച്ച് മിക്സ് ചെയത് ഇത് വയറിന് അസ്വസ്ഥത ഉള്ളപ്പോള്‍ കഴിക്കാവുന്നതാണ്. ദിവസവും രണ്ടോ മൂന്നോ നേരം കഴിക്കുന്നത് നല്ലതാണ്. ഇത് ഏത് വലിയ വയറിന്റെ അസ്വസ്ഥതയേയും ഇല്ലാതാക്കുന്നു. എത്ര വലിയ ആരോഗ്യ പ്രശ്നം ആണെങ്കിലും അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു മോരും കറിവേപ്പിലയും. അതുകൊണ്ട് തന്നെ കറിവേപ്പിലയും മോരും ധാരാളം ഉപയോഗിക്കാവുന്നതാണ്.

ഞാവല്‍

ഞാവല്‍

ഞാവല്‍ വയറിളക്കം മാറ്റാനുള്ള ഒരു പരിഹാരമാര്‍ഗ്ഗമാണ്. വയറിളക്കം മാറ്റാന്‍ മൂന്നോ നാലോ ഞാവല്‍ കഴിക്കാം. ഇത് പെട്ടെന്ന് തന്നെ വയറിളക്കം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പെട്ടെന്ന് വയറിളക്കത്തിന് പരിഹാരം കാണാന്‍ സമ്മതിക്കുന്നു. അതുകൊണ്ട് ഞാവല്‍ പഴം കൊണ്ടും ഇത്തരം അസ്വസ്ഥതകളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഞാവല്‍ വളരെയധികം ആരോഗ്യത്തിന് സഹായിക്കുന്നു.

English summary

natural remedies to treat stomach issues

Here are some natural remedies to treat stomach issues, read on.
Story first published: Wednesday, August 22, 2018, 18:58 [IST]
X
Desktop Bottom Promotion