For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഫക്കെട്ട് കുറക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

|

കഫക്കെട്ട് കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം പ്രതിസന്ധികളില്‍ നിന്ന് രക്ഷ നേടുന്നതിന് പല വിധത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ പലരും തേടുന്നു. സ്ഥിരമായി മരുന്ന് കഴിക്കുമ്പോള്‍ അത് പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് കഫക്കെട്ട് മാറ്റാന്‍ സഹായിക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതിനേക്കാള്‍ നല്ലത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും നല്ലത്.

കൃത്യമായി ചികിത്സിച്ച് മാറ്റിയില്ലെങ്കില്‍ അത് അണുബാധയുണ്ടാകുന്നതിനും കാരണമാകുന്നു. ഇത്തരം അണുബാധ വന്നാല്‍ പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മഴക്കാലത്ത് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത് സാധാരണമാണ്. ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ പ്രധാനപ്പെട്ട പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.

കഫം കൂടുതലായാല്‍ അത് ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമാകും. താഴെ പറയുന്ന വീട്ടുവൈദ്യങ്ങള്‍ കൊണ്ട് കഫക്കെട്ട് പൂര്‍ണമായും ഇല്ലാതാക്കാം. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ കഫക്കെട്ടിനെ ഇല്ലാതാക്കുന്നത് എന്ന് നോക്കാം.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. വിഷത്തെ പോലും ഇല്ലാതാക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. കഫക്കെട്ടിന് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. ഏത് രോഗത്തിനും പരിഹാരം കാണാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ഇത് ബാക്ടീരിയയോട് പൊരുതുകയും അണുബാധ പോലുള്ള പ്രശ്നങ്ങളെ നിസ്സാരമായി ഇല്ലാതാക്കുകയും ചെയ്യുന്നു. പെട്ടെന്ന് പരിഹാരം കാണുന്നതിന് മഞ്ഞള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം. മഞ്ഞള്‍ കഫക്കെട്ടിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അല്‍പം മഞ്ഞള്‍ ഉപ്പില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് മൂന്ന് നാല് ദിവസം കഴിച്ചാല്‍ മതി ഇത് കഫക്കെട്ടിന് ആശ്വാസം നല്‍കുന്നു.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചിയുടെ ആരോഗ്യ ഗുണത്തെക്കുറിച്ച് പറയേണ്ട ആവശ്യമില്ല. ഏത് ആരോഗ്യ പ്രശിനത്തിനും പരിഹാരം ഇഞ്ചിയിലുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍ പവ്വര്‍ ഇഞ്ചിയിലുണ്ട്. അത്രക്കധികം ഗുണകരമാണ് ഇഞ്ചി. ഇഞ്ചി കൊണ്ട് ഏക് പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ഇഞ്ചി ഉപയോഗിക്കുന്നത്

ഇഞ്ചി ഉപയോഗിക്കുന്നത്

അഞ്ചോ ആറോ കഷ്ണം ഇഞ്ചി, ഒരു ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ രണ്ട് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം ചൂടാക്കി അതില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച് വെള്ളം പരമാവധി വറ്റിക്കുക. ശേഷം അല്‍പം തേന്‍ മിക്സ് ചെയ്ത് കഴിക്കുക. ഇത് കഫക്കെട്ട് കുറക്കുന്നു. മാത്രമല്ല ശ്വസന സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചും കഫക്കെട്ടിന് പരിഹാരം കാണാം. ഇത് ശരീരത്തിലെ അമിതമായി അവിടവിടങ്ങളില്‍ തങ്ങി നില്‍ക്കുന്ന കഫത്തിന് പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഇത് കഫക്കെട്ട് പോലുള്ള പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉപയോഗിക്കുന്നത്

ഉപയോഗിക്കുന്നത്

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം എടുത്ത് ദിവസവും കവിള്‍ കൊള്ളാം. ഇത് എല്ലാ കഫക്കെട്ട്, ജലദോഷം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ജലദോഷമെന്ന പ്രതിസന്ധിയെ പെട്ടെന്ന് ഇല്ലാതാക്കുന്നു.

ആവി പിടിക്കുന്നത്

ആവി പിടിക്കുന്നത്

ആവി പിടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും ന്ല്ലതാണ്. ആവി പിടിക്കുന്നതാണ് മറ്റൊരു പരിഹാരം മാര്‍ഗ്ഗം. ഇത് സാധാരണ നമ്മളെല്ലാം ചെയ്യുന്ന ഒന്നാണെങ്കിലും അല്‍പം വ്യത്യസ്തമായ രീതിയില്‍ ആവി പിടിക്കാം. എങ്ങനെയെന്ന് നോക്കാം. ഇത് പൂര്‍ണമായും കഫക്കെട്ടിനെ അകറ്റുന്നു.

 ആവി പിടിക്കാന്‍

ആവി പിടിക്കാന്‍

അല്‍പം കര്‍പ്പൂര തുളസി, അഞ്ച് കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി പിടിക്കാവുന്നതാണ്. ഇത് കഫത്തെ ഇളക്കിക്കളയുന്നു. പെട്ടെന്ന് തന്നെ കഫക്കെട്ട് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്.

 തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരും തേനും. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. തേനും നാരങ്ങ നീരുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. നാരങ്ങ നീര് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും തേന്‍ കഫക്കെട്ടിനെ ഇല്ലാതാക്കുകയും ചെയ്യുന്നു

Read more about: health cold ആരോഗ്യം
English summary

natural remedies that remove phelgm

natural remedies for phelgum and mucus read on.
X
Desktop Bottom Promotion