For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ശോധനയ്ക്ക് നാടന്‍ വഴികള്‍

നല്ല ശോധനയ്ക്ക് നാടന്‍ വഴികള്‍

|

ഒരു ദിവസം ഉന്മേഷത്തോടെ ഇരിയ്്കാന്‍ പല ഘടകങ്ങളും അത്യാവശ്യമായിട്ടുണ്ട്. ഇതിലൊന്നാണ് നല്ല ശോധന. രാവിലെ സുഖകരമായ ശോധനയില്ലാത്തത് പലരുടേയും ദിവസം തന്നെ കളയുന്ന ഒന്നാണ്. ശാരീരിക അസ്വസ്ഥകള്‍ ഏറെയുണ്ടാക്കുന്ന ഒന്നു മാത്രമല്ല, തുടര്‍ച്ചയായുള്ള മലബന്ധം ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒന്നുമാണ്.

മലബന്ധത്തിന് പല കാരണങ്ങളുമുണ്ടാകാം. ഇതില്‍ വെള്ളം കുടിയ്ക്കുന്നതിന്റെ കുറവ്, നാരുകളുള്ള ഭക്ഷണത്തിന്റെ കുറവ് എന്നതുള്‍പ്പെടെ ചില രോഗങ്ങള്‍ വരെ പെടാം. ശോധനക്കുറവ്, മലബന്ധം എന്നിവ കാണിയ്ക്കുന്നത് കുടലിന്റെ ആരോഗ്യം ശരിയല്ല എന്നതാണ്.

മലബന്ധത്തിന് പല മരുന്നുകളും ലഭ്യമാണ്. എന്നാല്‍ ഇവ സ്ഥിരമായി ഉപയോഗിയ്ക്കുന്നത് മറ്റു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പിന്നീട് ഇവയില്ലാതെ ശോധന ലഭിയ്ക്കില്ലെന്ന രീതിയുമാകും.

ഈ പ്രശ്‌നത്തിന് നമുക്കു യാതൊരു ദോഷങ്ങളുമില്ലാതെ ചെയ്യാവുന്ന പല പരിഹാരങ്ങളുമുണ്ട്. വളരെ സിംപിളായ ചില വീട്ടുവൈദ്യങ്ങള്‍. ഇതെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ മലബന്ധം നീക്കാനുള്ള ഒരു വഴിയാണ്. ഇത് നല്ലൊരു ലാ്ക്‌സേറ്റീവ് ഗുണം നല്‍കുകയും ചെയ്യും. രാത്രി കിടക്കാന്‍ നേരത്തും രാവിലെയും അര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കുടിയ്ക്കുക. ഇത് നല്ലൊരു പരിഹാരമാണ്. കുടലിനെ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതു മൂലം മലബന്ധം നീങ്ങും.

പുതിന

പുതിന

പുതിന അഥവാ പെപ്പര്‍മിന്റ് നല്ല ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തോ അല്ലാതെയോ കഴിയ്ക്കാം. പുതിനയിട്ട വെള്ളം കുടിയ്ക്കാം. ഇത് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഒന്നു കൂടിയാണ്.

നാരങ്ങാ

നാരങ്ങാ

ഇളംചൂടുള്ള വെള്ളത്തില്‍ നാരങ്ങാനീരു പിഴിഞ്ഞൊഴിച്ചു വെറുംവയറ്റില്‍ കുടിയ്ക്കുന്നത് പലരും തടി കുറയ്ക്കാന്‍ ചെയ്യുന്ന വഴിയാണ്. എന്നാല്‍ ഇത് നല്ല ശോധനയ്ക്കും സഹായകമായ ഒന്നാണ്. നാരങ്ങാനീര് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ ഏറെ നല്ലതാണ്.

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍ നല്ലൊരു ലാക്‌സേറ്റീവ് പ്രയോജനം നല്‍കുന്ന ഒന്നാണ്. ഇതില്‍ ധാരാളം ഒമേഗ 3 ഫാററി ആസിഡുകള്‍ അടങ്ങിയിട്ടുമുണ്ട്. ധാരാളം നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും നല്ല ശോധന ഉറപ്പു നല്‍കുന്ന ഒന്നാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. വേവിച്ചു കഴിയ്ക്കാം. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തും കഴിയ്ക്കാം.

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട് നല്ല ശോധനയ്ക്കുള്ള ഒരു സ്വാഭാവിക വഴിയാണ്. ഇത് ചെറുചൂടുള്ള വെള്ളത്തിലോ ജ്യൂസിലോ ചേര്‍ത്തു കുടിയ്ക്കാം. ഇത് വയറിലെ മസിലുകളുടെ ചലനത്തിനു സഹായിക്കുന്നു. ഇതു വഴി മലബന്ധം അകറ്റുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ മലബന്ധത്തിനുള്ള മറ്റൊരു നല്ല പരിഹാരമാണ്. ഇത് രാവിലെ വെറുംവയറ്റില്‍ ഒരു ടേബിള്‍ സ്പൂണ്‍ കഴിയ്ക്കാം. ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. ഒലീവ് ഓയില്‍ തൈരിലും ചേര്‍ത്തു കഴിയ്ക്കാം. ഭക്ഷണത്തിലും മറ്റും ഇതു ചേര്‍ക്കാം. ഇത് ആരോഗ്യകരമായ കൊഴുപ്പുമാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ നല്ല ശോധനയ്ക്കുള്ള നല്ലൊരു പ്രകൃതിദത്ത വഴിയാണ്. ദിവസവും രണ്ടു ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഇളംചൂടുള്ള വെള്ളത്തില്‍ കലക്കി വെറുംവയറ്റില്‍ കുടിയ്ക്കാം. അല്ലെങ്കില്‍ കറ്റാര്‍ വാഴ ജ്യൂസ് വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം.

തൈര്

തൈര്

തൈര് നല്ലൊരു പ്രോ ബയോട്ടിക്കാണ്. വയറിലെ ആരോഗ്യകരമായ ബാക്ടീരികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഒന്ന്. ദിവസവും ഒരു കപ്പു തൈര് ശീലമാക്കി നോക്കൂ, ഗുണമുണ്ടാകും. വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരം കൂടിയാണ് തൈര്.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ രാവിലെ ഒരു ടീസ്പൂണ്‍ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഗുണം നല്‍കും. ഇത് വെറുതെ കുടിയ്ക്കുവാന്‍ ബു്ദ്ധിമുട്ടാണെങ്കില്‍ ഒരു ഗ്ലാസ് ചെറുചൂടു പാലില്‍ കലക്കി കുടിയ്ക്കാം. അല്ലെങ്കില്‍ ഇതിനൊപ്പം നാരങ്ങാനീരു കൂടി ചേര്‍ക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും നല്ലൊരു പരിഹാരമാണ്. ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ കലക്കി കുടിയ്ക്കാം. ഇത് കുടിച്ചാല്‍ അല്‍പ സമയത്തിനുള്ളില്‍ തന്നെ ഗുണമുണ്ടാകും.

തൈരെടുത്ത് ചെറുനാരങ്ങാനീരും കുരുമുളകും

തൈരെടുത്ത് ചെറുനാരങ്ങാനീരും കുരുമുളകും

ഒരു മീഡിയം സൈസ് ബൗളില്‍ തൈരെടുത്ത് ഇതില്‍ 1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരും അര ടീസ്പൂണ്‍ പൊടിച്ച കുരുമുളകും ചേര്‍ത്തു കഴിയ്ക്കുന്നതും മലബന്ധം അകറ്റും. ഇത് ദിവസം പല തവണയായി കഴിയ്ക്കുക.

ഉലുവയില

ഉലുവയില

ഒരു പിടി ഉലുവയില വെളുത്ത സവാളയുമായി ചേര്‍ത്തു വേവിയ്ക്കുക. ഇതില്‍ അല്‍പം സാധാരണ ഉപ്പോ റോക്ക് സാള്‍ട്ടോ ചേര്‍ത്തു കഴിയ്ക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ചതച്ച് ഇതില്‍ അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്തു കഴിയ്ക്കുന്നതും മലബന്ധമകറ്റാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. പച്ചവെളുത്തുള്ളി കഴിയ്ക്കാം. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. തണുത്ത പാലില്‍ വെളുത്തുള്ളി ചതച്ചതോ വെളുത്തുള്ളി പേസ്‌റ്റോ കലര്‍ത്തി രാത്രി കിടക്കാന്‍ നേരം കഴിയ്ക്കാം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി പേസ്റ്റ് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. അല്ലെങ്കില്‍ അരിഞ്ഞ ഇഞ്ചി വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. പിന്നീട് ഇത് ഊറ്റി ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കണംഇഞ്ചിപേസ്റ്റ് ഒരു സ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ഇതില്‍ അല്‍പം നാറങ്ങാനീരും ബ്ലാക് സാള്‍ട്ടും ചേര്‍ത്തു കുടിയ്ക്കുന്നതും മലബന്ധമൊഴിവാക്കാന്‍ ഏറെ നല്ലതാണ്.

English summary

Natural Remedies For Constipation

Natural Remedies For Constipation, Read more to know about the remedies
Story first published: Thursday, June 21, 2018, 13:53 [IST]
X
Desktop Bottom Promotion