For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടുവേദന സീരിയസ് ആണോ, പരിഹാരം ഇതാ

|

മുട്ടുവേദന പ്രായമായവരിലാണ് കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ദൈനം ദിന കാര്യങ്ങള്‍ക്ക് പോലും വില്ലനാവുന്ന തരത്തിലുള്ള ഇത്തരം അസ്വസ്ഥതകള്‍ ആരോഗ്യത്തെ ഓരോ ദിവസം ചെല്ലുന്തോറും നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധിയെ അതായത് മുട്ടുവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

കാരണം പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതും ആരോഗ്യത്തിനും സഹായിക്കുന്നു ഇത്തരം മാര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ. വളരെ സീരിയസ് ആയി കാണേണ്ട പ്രശ്‌നങ്ങളില്‍ ഒന്ന് തന്നെയാണ് ഇത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ജീവിതകാലം മുഴുവന്‍ പ്രശ്‌നമുണ്ടാക്കുന്നു.

മുട്ടയുടെ വെള്ള കുറക്കും തടിയും വയറുംമുട്ടയുടെ വെള്ള കുറക്കും തടിയും വയറും

നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്നത് കാലുകളാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിനുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് അവ എന്ന് നോക്കാം. ഈ മാര്‍ഗ്ഗങ്ങള്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല എന്നതാണ് സത്യം.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചി മുട്ടുവേദനയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഇഞ്ചി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത മുട്ടുവേദന മാറാനാണ്. ഇഞ്ചി ചായ കഴിക്കുന്നത് സ്ഥിരമാക്കുക. ഇത് മുട്ടുവേദനക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു. അതിലുപരി ആരോഗ്യത്തിന് ഇഞ്ചി വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇഞ്ചി സ്ഥിരമാക്കിയാല്‍ അത് മുട്ടുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇഞ്ചി സര്‍വ്വരോഗ നിവാരിണിയാണ്.

നാരങ്ങ

നാരങ്ങ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് നാരങ്ങ. ചെറുനാരങ്ങ പല ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇത് അധികം കട്ടിയില്ലാത്ത ഒരു കോട്ടന്‍ തുണിയില്‍ പൊതിയുക. അല്‍പം എള്ളെണ്ണ ചെറുതായി ചൂടാക്കുക. ചെറുനാരങ്ങ പൊതിഞ്ഞു വച്ച തുണി ഇതില്‍ മുക്കണം. ഇത് മുട്ടുവേദനയുള്ളിടത്തു വച്ചു കെട്ടുക. 10 മിനിറ്റു നേരം ഇതങ്ങനെ തന്നെ വയ്ക്കണം. ഇത് മുട്ടുവേദന പമ്പ കടക്കാന്‍ സഹായിക്കുന്നു.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണക്കും ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ് ഉത്തമം. കടുകെണ്ണ കൊണ്ട് പല വിധത്തിലുള്ള ഉപയോഗങ്ങള്‍ ഉണ്ട്. ഇത് ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നു. എന്നാല്‍ മുട്ടുവേദനക്കുള്ള നല്ലൊരു പരിഹാരമാണ് കടുകെണ്ണ എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. മുട്ടുവേദന ഉള്ളപ്പോള്‍ കടുകെണ്ണ ഇട്ട് നല്ലതു പോലെ ഉഴിഞ്ഞ് ചൂടുവെള്ളം പിടിച്ചാല്‍ മതി. ഇത് മുട്ടുവേദനക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. എന്നാല്‍ മുട്ടുവേദനക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒറ്റമൂലിയാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡീര്‍ വിനീഗര്‍ അല്‍പം മുട്ടുവേദനയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മുട്ടുവേദന ഇല്ലാതാക്കുന്നു. മുട്ട് വേദനയുള്ള സ്ഥലത്ത് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചെയ്യുന്ന ഫലം ചില്ലറയല്ല.

എപ്സം സാള്‍ട്ട്

എപ്സം സാള്‍ട്ട്

എപ്‌സംസാള്‍ട്ട് നമുക്ക് അപരിചിതമാണെങ്കിലും ആരോഗ്യത്തിന് ഇത് ഒരു സഹായി തന്നെയാണ്. മുട്ടുവേദന കൊണ്ട് പൊറുതി മുട്ടിയവര്‍ക്ക് നല്ല പരിഹാരമാര്‍ഗ്ഗമാണ് എപ്സം സാള്‍ട്ട്. എപ്സം സാള്‍ട്ട് ഉപയോഗിച്ച് മുട്ടില്‍ ഉരസുക. ഇത് മുട്ടിന്റെ വേദനയെ ഇല്ലാതാക്കുന്നു. നിമിഷ നേരം കൊണ്ട് മുട്ടുവേദന ഇല്ലാതാക്കാന്‍ പറ്റിയ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് എപ്സം സാള്‍ട്ട്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളും മുട്ടുവേദനക്ക് പരിഹാരം നല്‍കുന്ന ഒന്നാണ്. മഞ്ഞള്‍ അല്‍പം കടുകെണ്ണയില്‍ മിക്സ് ചെയ്ത് അത് മുട്ടില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുട്ടുവേദനക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലൂടെ എന്നന്നേക്കുമായി മുട്ടുവേദന ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് മഞ്ഞള്‍. മഞ്ഞള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാലും അസ്ഥിസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.

 ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് മുട്ടുവേദന ഇല്ലാതാക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. ഇത് ആരോഗ്യത്തിന് വളരെയധികം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. പലപ്പോഴും ഭക്ഷണത്തില്‍ മത്സ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പ്രായമായവരില്‍ മുട്ടുവേദനക്ക് പരിഹാരം കാണാന്‍ മത്സ്യവിഭവങ്ങള്‍ സഹായിക്കുന്നു.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. പാലും പാലുല്‍പ്പന്നങ്ങളും ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കണം. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പാല്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കഴിക്കുന്നത് എന്തുകൊണ്ടും ഭക്ഷണരീതിയില്‍ കൊണ്ട് വരാവുന്ന ഒരു നല്ല മാറ്റമാണ്.

പൈനാപ്പിള്‍

പൈനാപ്പിള്‍

ഭക്ഷണരീതിയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ മുട്ടുവേദന എന്നന്നേക്കുമായി മാറുകയുള്ളൂ. പൈനാപ്പിള്‍ പോലുള്ള പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് പല തരത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയുള്ള ഭക്ഷണത്തില്‍ അല്‍പം പൈനാപ്പിള്‍ കൂടെ ഉള്‍പ്പെടുത്താവുന്നതാണ്.

പപ്പായക്കുരു ചായ

പപ്പായക്കുരു ചായ

മുട്ടുവേദനക്കുള്ള ഏറ്റവും വലിയ ഒറ്റമൂലിയാണ് പപ്പായ വിത്തുകള്‍. പപ്പായക്കുരു മുട്ടുവേദനക്ക് നിമിഷ നേരം കൊണ്ട് പരിഹാരം നല്‍കും. പപ്പായക്കുരുവിട്ട് ചായ ഉണ്ടാക്കി കഴിച്ചാല്‍ അത് മുട്ടുവേദനക്ക് പരിഹാരം നല്‍കുന്നു. പപ്പായക്കുരുവിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം ചായപ്പൊടി ചേര്‍ത്ത് ചായയുണ്ടാക്കി കഴിക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പപ്പായക്കുരുവിട്ട ചായ കുടിക്കുന്നത് മുട്ടുവേദനയെ ഓടിക്കുന്നു.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് തന്നെയാണ് മുട്ടുവേദനക്കും പരിഹാരം നല്‍കുന്ന ഒന്ന്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇത് മുട്ടില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുട്ടുവേദനക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. മുട്ടുവേദനയുള്ളപ്പോള്‍ അല്‍പം വെളിച്ചെണ്ണ മുട്ടില്‍ നല്ലതു പോലെ മസ്സാജ് ചെയ്യണം.

കാരറ്റ്

കാരറ്റ്

കാരറ്റിന്റെ ഉപയോഗവും മുട്ടുവേദനക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. രണ്ട് കാരറ്റ് ചെറുതായി അരിഞ്ഞ് അതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കാം. ഇത് ലിഗ്മെന്റുകള്‍ക്കും വേദന കുറക്കാനും സഹായിക്കുന്നു. സന്ധിവേദനക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കാരറ്റ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കും.

ഉലുവ കുതിര്‍ത്തത്

ഉലുവ കുതിര്‍ത്തത്

ഉലുവ കുതിര്‍ത്തത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ്. രണ്ട് ടീസ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേ ദിവസം രാവിലെ ഈ വെള്ളം കുടിച്ചാല്‍ മതി. കൂടെ ഉലുവ അരച്ചതും കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് മുട്ടുവേദന പമ്പ കടക്കാന്‍ സഹായിക്കുന്നു. പെട്ടെന്ന് തന്നെ മുട്ടുവേദന മാറുന്നു.

ഉള്ളി

ഉള്ളി

സവാള അഥവാ ഉള്ളി മുട്ടുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സവാളയിലുള്ള സള്‍ഫര്‍ ഏത് തരത്തിലുള്ള വേദനക്കും പരിഹാരം നല്‍കുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ ഉള്ളി ഉള്‍പ്പെടുത്താം. ഇത് മുട്ടുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ചുവന്ന മുളക്

ചുവന്ന മുളക്

ചുവന്ന മുളകാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ചുവന്ന മുളക് എണ്ണയില്‍ ഇട്ട് ആ മുളക് മുട്ടിനുമുകളില്‍ വെച്ചാല്‍ മുട്ടുവേദനക്ക് പരിഹാരം കാണാം. മാത്രമല്ല മുട്ടുവേദന ഉള്ളവര്‍ ഭക്ഷണത്തില്‍ അല്‍പം എരിവ് കൂടുതല്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

home remedies for knee pain

We have listed some home remedies to get rid of the knee pain, read on.
Story first published: Tuesday, July 17, 2018, 17:01 [IST]
X
Desktop Bottom Promotion