For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചിയില്‍ ഒതുങ്ങാത്ത വയറുവേദനയില്ല

|

വയറു വേദന എപ്പോള്‍ എങ്ങനെ ആര്‍ക്ക് വരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം ആര്‍ക്കും വരാവുന്നതാണ് വയറു വേദന. ഭക്ഷണത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നു. വയറു വേദന ഉണ്ടായാല്‍ അത് ദിവസത്തെ മുഴുവന്‍ പ്രശ്‌നത്തിലാക്കുന്നു. വയറു വേദനയെ പരിഹരിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. ഒരു നിത്യ സംഭവമാണ് വയറു വേദന. പലപ്പോഴും ഉപദ്രവകാരിയായി മാറുന്നത് വിട്ടുമാറാത്ത വയറു വേദനയാണ്. പല കാരണങ്ങള്‍ കൊണ്ടും വയറു വേദന വരാവുന്നതാണ്. അപ്പന്റൈറ്റിസ് വയറു വേദന, ഭക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന വയറു വേദന എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. വയറു വേദനയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വയറു വേദന ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന വയറു വേദന ആണെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിസ്സാരമല്ല.

<strong>കൂടുതല്‍ വായനക്ക്: ചുരക്ക സൂക്ഷിക്കൂ; ചെറിയരുചി വ്യത്യാസം പോലും അപകടം</strong>കൂടുതല്‍ വായനക്ക്: ചുരക്ക സൂക്ഷിക്കൂ; ചെറിയരുചി വ്യത്യാസം പോലും അപകടം

ഭക്ഷ്യ വിഷബാധ മൂലമുണ്ടാകുന്ന വയറു വേദന പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ പലപ്പോഴും അത് മരണത്തിലേക്ക് വരെ എത്തിക്കാറുണ്ട്. ഭക്ഷണത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ കൊണ്ടുണ്ടാവുന്ന വയറു വേദന കൊണ്ട് തന്നെ നമുക്ക് ഇതിനെ പ്രതിരോധിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ വയറു വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് വയറു വേദനയെ ഇല്ലാതാക്കാവുന്നതാണ്. അതിനായി സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആരോഗ്യത്തിന് വില്ലനാവുന്ന വയറു വേദനയെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട ഭക്ഷണ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പഴം

പഴം

പഴം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. പെട്ടെന്ന് ദഹിക്കുന്നതിനും പഴം സഹായിക്കുന്നു. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യത്തിന്റെ അളവാണ് ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് നിങ്ങളിലെ വയറു വേദനയെ ഇല്ലാതാക്കി ഡയറിയ പോലുള്ള അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി വയറു വേദനയുള്ളപ്പോള്‍ നിങ്ങള്‍ക്ക് പഴം കഴിക്കാവുന്നതാണ്.

 ഇഞ്ചി

ഇഞ്ചി

ഏത് ആരോഗ്യ പ്രശ്‌നത്തിനും ഉള്ള ഒരു പ്രധാനപ്പെട്ട ഒറ്റമൂലിയാണ് ഇഞ്ചി. ഇഞ്ചി കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള ഏത് പ്രതിസന്ധിക്കും പരിഹാരം കാണാവുന്നതാണ്. ഒരു കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ചി ചതച്ചിട്ട ആ വെള്ളം കുടിക്കുന്നത് വയറു വേദനയെ ഇല്ലാതാക്കുന്നു. ഇഞ്ചിക്ക് ഒതുക്കാന്‍ പറ്റാത്ത ഒരു വയറു വേദനയും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വയറു വേദന മാറിക്കഴിഞ്ഞാലും ഇഞ്ചി ശീലമാക്കുന്നത് നല്ലതാണ്.

പപ്പായ

പപ്പായ

പപ്പായ കൊണ്ടും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന വയറു വേദന എന്ന പ്രതിസന്ധിക്ക് പരിഹാരം നല്‍കുന്നു. ഇതിലുള്ള വിവിധ തരത്തിലുള്ള എന്‍സൈമുകളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. മാത്രമല്ല ധാരാളം പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് പ്രതിസന്ധിയിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു പപ്പായ.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

ഏത് മാറാത്ത വയറു വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കര്‍പ്പൂര തുളസി. കര്‍പ്പൂര തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം പരിഹാരം കാണുന്നതിന് നല്ലതാണ് കര്‍പ്പൂര തുളസി. ഇത് പെട്ടെന്നാണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നത്.

തൈര്

തൈര്

തൈര് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യ പ്രതിസന്ധികളില്‍ അസ്വസ്ഥത കൂടുതലുണ്ടാക്കുന്ന ഒന്ന് തന്നെയാണ് വയറു വേദന. അതിനെ പരിഹരിക്കാന്‍ തൈര് ഉത്തമമാണ്. ഇതിലുള്ള പ്രൊബയോട്ടിക് ഗുണങ്ങള്‍ വയറിന് ആരോഗ്യം നല്‍കുന്നു. മാത്രമല്ല വിറ്റാമിന്‍ സിയുടെ കലവറയാണ് തൈര് എന്നതും സവിശേഷതയാണ്. നല്ല ദഹനത്തിനും തൈര് സഹായിക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

വയറു വേദനയുള്ളപ്പോള്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് നിങ്ങളില്‍ ദഹന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നു. ടോയ്‌ലറ്റില്‍ പോവാന്‍ തോന്നുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും പോവാതിരിക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഒരിക്കലും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

 ജീരകം

ജീരകം

ജീരകം കഴിക്കുന്നതും വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ജീരകം വായിലിട്ട് ചവക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്ലെങ്കില്‍ ജീരകവെള്ളം കുടിക്കുന്നതും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ജീരകം. നല്ല ദഹനത്തിനും ഇത് സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഓട്‌സ് കഴിക്കുന്നത് നല്ല രീതിയില്‍ ദഹനം നടക്കുന്നതിന് സഹായിക്കുന്നു. വയറിന്റെ എല്ലാ അസ്വസ്ഥതകളേയും ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് ഓട്‌സ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം സഹായിക്കുന്നു വയറു വേദനയെ പ്രതിരോധിക്കുന്നതിന്.

English summary

Natural stomach upset relief food

We have listed some food for stomach upset, take a look.
X
Desktop Bottom Promotion