For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെലിഞ്ഞ പുരുഷനും സൂപ്പര്‍ മസില്‍

മെലിഞ്ഞ പുരുഷനും സൂപ്പര്‍ മസില്‍

|

മസിലുകള്‍ പുരുഷന്മാരുടെ സ്വപ്‌നമാണെന്നു പറയാം. മസിലുള്ള പുരുഷന്മാര്‍ സ്ത്രീകളുടെ സ്വപ്‌നമാണെന്നും പൊതുവേ ധാരണയുണ്ട്. ഇതു കൊണ്ടാകും മസിലുണ്ടാക്കാന്‍ ചെറുപ്പക്കാര്‍ കഷ്ടപ്പെട്ടു പണിയെടുക്കുന്നത്.

മസിലുണ്ടാകാന്‍ അത്രയ്ക്ക് എളുപ്പമല്ല, എന്നു കരുതി അത്ര വിഷമവും ഇല്ല. കഠിനാധ്വാനമുണ്ടെങ്കില്‍ മസില്‍ വളര്‍ച്ച കയ്യെത്തും ദൂരത്തു തന്നെയാണെന്നു പറയാം. നല്ല ഭക്ഷണവും വ്യായാമവുമുള്‍പ്പെടെ പല കാര്യങ്ങളും മസിലുകള്‍ക്ക് അത്യാവശ്യമാണ്.

പൊതുവെ ശരീര പ്രകൃതി മസിലുകള്‍ക്ക് അടിസ്ഥാനമാണെന്നു കരുതുന്നവരുണ്ട്. മെലിഞ്ഞ പുരുഷന്മാര്‍ക്ക് പലര്‍ക്കും തങ്ങള്‍ക്കു മസിലുണ്ടാകില്ലെന്ന ധാരണയുമുണ്ട്. ഇത്തരം ധാരണങ്ങള്‍ തെറ്റാണെന്നാണ് പൊതുവേയുള്ള പഠനങ്ങള്‍ കാണിയ്ക്കുന്നത്. മെലിഞ്ഞവര്‍ക്കും നല്ല മസിലുണ്ടാക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

ഒരുപിടി തഴുതാമയിലയില്‍ ആയുസിന് ബലംഒരുപിടി തഴുതാമയിലയില്‍ ആയുസിന് ബലം

മെലിഞ്ഞവര്‍ക്ക് മസില്‍ വരില്ല എന്നൊരു ചിന്ത പൊതുവേ പുരുഷന്മാര്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ല എന്നതാണ് വാസ്തവം. മസില്‍ നേടാനായി ശരീരം കൊഴുപ്പു കൂട്ടി തടിച്ചുരുണ്ടു വരികയും വേണ്ട. ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മസില്‍ വളര്‍ച്ച നിങ്ങള്‍ക്കും നേടാവുന്നതേയുള്ളൂ.

മെലിഞ്ഞ പുരുഷന്മാര്‍ക്ക് മസില്‍ പുരുഷന്മാരായി മാറാനുള്ള സിംപിള്‍, പവര്‍ ഫുള്‍ വഴികളെക്കുറിച്ച് അറിയൂ,

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ മസില്‍ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ്. കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തിലുണ്ടെങ്കില്‍ കൂടുതല്‍ മസിലുകളുമുണ്ടാകും. കാരണം മസിലുകള്‍ക്കല്ലാതെ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും മറ്റും ശരീരം പ്രോട്ടീന്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇതു കൊണ്ടു തന്നെ കുറവു പ്രോട്ടീന്‍ മാത്രം ശരീരത്തില്‍ എത്തിയാല്‍ ഇത് ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിച്ചു പോകും. ഇത് മസിലുകള്‍ക്കായി ഉപയോഗിയ്ക്കപ്പെടില്ല. അതു കൊണ്ട് കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

ഇറച്ചി

ഇറച്ചി

ഇറച്ചി മസിലുകള്‍ക്ക് അത്യാവശ്യമാണെന്നു തന്നെ വേണം, പറയാന്‍. എല്ലില്ലാത്ത ചിക്കന്‍, ബീഫ് എന്നിവയെല്ലാം മസില്‍ വളര്‍ച്ചയെ സഹായി്ക്കുന്ന ഭക്ഷണങ്ങളാണ്. ഇവയല്ലാം മിതമായ അളവില്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. ഇരുമ്പ്, സിങ്ക്, വൈറ്റമിന്‍ തുടങ്ങിയവയെല്ലാം ബീഫിലുണ്ട്.

നട്‌സ്, മുട്ട

നട്‌സ്, മുട്ട

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ മസില്‍ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ് നട്‌സ്, മുട്ട തുടങ്ങിയവ എല്ലാം. ഇവയിലെ സിങ്ക് പുരുഷ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ടെസ്റ്റോസ്റ്റിറോണ്‍ മസില്‍ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കുക. പ്രത്യേകിച്ചും ബദാം പോലുള്ളവ. മുട്ടയില്‍ വൈറ്റമിന്‍ ഡി, അമിനോ ആസിഡ്, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. മീനും കൊഴുപ്പു കൂട്ടാതെ തന്നെ മസില്‍ വളര്‍ത്താന്‍ ഏറെ നല്ലതാണ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

വ്യായാമം

വ്യായാമം

വ്യായാമം മസില്‍ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമാണ്. ഉള്ള മസിലുകളെ ബലപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പും ദുര്‍മേദസുമെല്ലാം നീക്കി ഇത് മസിലുകളായി രൂപപ്പെടുത്തുകയുമാണ് വ്യായാമത്തിലൂടെ നടക്കുന്നത്. സ്‌ക്വാട്ട്, ഡെഡ് ലിഫ്റ്റ്, പുള്‍ അപ്, ബെന്റ് ഓവര്‍ റോ, ബെഞ്ച് പ്രസ്, ഡിപ്‌സ്, മിലിട്ടറി പ്രെസ് തുടങ്ങിയവയെല്ലാം തന്നെ മസിലുകള്‍ക്ക് ഉറപ്പേകുന്ന വ്യായാമങ്ങളാണ്. തുടക്കത്തില്‍ പതിയെ തുടങ്ങി പിന്നീട് കൂടുതല്‍ ചെയ്യാം.

വ്യായാമത്തിനു മുന്‍പ്

വ്യായാമത്തിനു മുന്‍പ്

വ്യായാമത്തിനു മുന്‍പ് അമിനോ ആസിഡ്, കാര്‍ബോ ഹൈഡ്രേറ്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള പാനീയം കുടിയ്ക്കുന്നത് മസില്‍ വളര്‍ച്ച കൂട്ടുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതായത് വ്യായാമ ശേഷം കുടിയ്ക്കുന്നതിനേക്കാള്‍ മുന്‍പു കുടിയ്ക്കുന്നതു നല്ലതാണ്. ഇത് ശരീരം വര്‍ക്കൗട്ട് വേളയില്‍ കൂടുതല്‍ അമിനോ ആസിഡുകള്‍ ആഗിരണം ചെയ്യാനും ഇതു വഴി മസില്‍ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

ഫുള്‍ ബോഡി വര്‍ക്കൗട്ട് ചെയ്ത ശേഷം

ഫുള്‍ ബോഡി വര്‍ക്കൗട്ട് ചെയ്ത ശേഷം

ഫുള്‍ ബോഡി വര്‍ക്കൗട്ട് ചെയ്ത ശേഷം ഒരു ദിവസം റെസ്‌റ്റെടുക്കുക. ഇത് മസില്‍ വളര്‍ച്ചയ്ക്കു കൂടുതല്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫുള്‍ ബോഡി വര്‍ക്കൗട്ട് കഴിഞ്ഞ് വിശ്രമിയ്ക്കുമ്പോഴാണ് മസില്‍ രൂപീകരണം നടക്കുന്നത്. അല്ലാതെ എക്‌സര്‍സൈസ് വേളയിലലല്ല. അതായത് വ്യായാമം ചെയ്യുന്നതിന്റെ ഗുണം ഇതു കഴിഞ്ഞു റെസ്റ്റെടുക്കുമ്പോഴാണ് മസിലുകളുടെ രൂപത്തില്‍ ലഭ്യമാകുന്നത്.

3 മണിക്കൂര്‍ ഇടവേളയില്‍

3 മണിക്കൂര്‍ ഇടവേളയില്‍

മെലിഞ്ഞ ശരീരമുള്ളവര്‍ 3 മണിക്കൂര്‍ ഇടവേളയില്‍ എന്തെങ്കിലും കഴിയ്ക്കുന്നതു മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ആരോഗ്യകരമായവ വേണം, കഴിയ്ക്കാന്‍. നട്‌സ്, മുട്ട ഇതുപോലെ കൊഴുപ്പില്ലാതെ മസിലിനെ സഹായിക്കുന്നവ.

കിടക്കാന്‍ നേരം ഒരു ഗ്ലാസ് പാലു കുടിയ്ക്കുന്നത്

കിടക്കാന്‍ നേരം ഒരു ഗ്ലാസ് പാലു കുടിയ്ക്കുന്നത്

കിടക്കാന്‍ നേരം ഒരു ഗ്ലാസ് പാലു കുടിയ്ക്കുന്നത് മസില്‍ വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ്. കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും ഇതു കുടിയ്ക്കുക. അല്ലെങ്കില്‍ ഒരു കപ്പ് റൈസ് ബ്രാന്‍ ഒരു കപ്പ് കൊഴുപ്പില്ലാത്ത പാലിനൊപ്പം ഈ സമയത്തു കഴിയ്ക്കുന്നതോ ഒരു കപ്പു കോട്ടേജ് ചീസിനൊപ്പം ഒരു ചെറിയ ബൗള്‍ ഫ്രൂട്‌സ് കഴിയ്ക്കുന്നതോ ഗുണം നല്‍കുന്ന ഒന്നാണ്.

 പ്രോട്ടീന്‍ രൂപീകരണത്തിനു സഹായിക്കുന്ന വഴിയാണ്

പ്രോട്ടീന്‍ രൂപീകരണത്തിനു സഹായിക്കുന്ന വഴിയാണ്

വെ പൗഡര്‍ പോലുള്ള പ്രോട്ടീന്‍ രൂപീകരണത്തിനു സഹായിക്കുന്ന വഴിയാണ്. ഇത് കലക്കി കുടിയ്ക്കാം. ഇത് ഒരു സ്‌കൂപ്പ് പൗഡര്‍, 1 ടീസ്പൂണ്‍ ഒലീവ് അല്ലെങ്കില്‍ ഫ്‌ളാക്‌സ് സീഡ് ഓയില്‍, അര കപ്പ് കൊഴുപ്പില്ലാത്ത യോഗര്‍ട്ട്, ഒരു കപ്പ് ആപ്പിള്‍ അല്ലെങ്കില്‍ മുന്തിരി ജ്യൂസ് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.

സ്‌ട്രെസ്, പുകവലി, മദ്യപാനം

സ്‌ട്രെസ്, പുകവലി, മദ്യപാനം

സ്‌ട്രെസ്, പുകവലി, മദ്യപാനം എന്നിവയെല്ലാം മസില്‍ വളര്‍ച്ചയെ ബാധിയ്ക്കുന്നവയാണ്. ഇതെല്ലാം തന്നെ. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കും. ഇതു വഴി മസിലുകളുടെ വളര്‍ച്ചയേയും ബാധിയ്ക്കും.

ഒരു സുപ്രഭാതത്തില്‍

ഒരു സുപ്രഭാതത്തില്‍

ഒരു സുപ്രഭാതത്തില്‍ മസില്‍ വരില്ലെന്നോര്‍ക്കുക. അത്തരം കാര്യങ്ങള്‍ അല്‍പ കാലം അടുക്കും ചിട്ടയോടെയും മനസു മടുക്കാതെ, ആത്മവിശ്വാസം നഷ്ടപ്പെടാതെ ചെയ്യുക. എത്ര മെലിഞ്ഞവര്‍ക്കും സൂപ്പര്‍ മസിലുകള്‍ സ്വന്തമാക്കിയെടുക്കാം.

English summary

Muscle Building Tips For Skinny Guys

Muscle Building Tips For Skinny Guys, Read more to know about,
X
Desktop Bottom Promotion