For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായിലെ ക്യാന്‍സര്‍, ഈ ലക്ഷണം അവഗണിക്കരുത്‌

അവഗണിയ്ക്കാനാവാത്ത ചില ലക്ഷണങ്ങള്‍ വായിലെ ക്യാന്‍സറിന് ഉണ്ട്

|

ക്യാന്‍സര്‍ പല അവയവങ്ങളേയും ബാധിക്കാം. പല വിധത്തിലാണ് ഈ വില്ലന്‍ നമ്മുടെ ജീവിതത്തെ താറുമാറാക്കുന്നത്. പലപ്പോഴും ഇത്തരം അവസ്ഥ വരുമ്പോള്‍ എത്ര വിശ്വാസിയല്ലെങ്കില്‍ പോലും നമ്മള്‍ ദൈവത്തെ വിളിച്ച് പോവുന്നു. അത്രക്ക് പ്രതിസന്ധി ഘട്ടമാണ് ക്യാന്‍സര്‍ എന്ന വില്ലന്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. പലപ്പോഴും ശാരീരികമായും മാനസികമായും തളര്‍ത്തുന്നു ക്യാന്‍സര്‍. അത്രക്ക് ഭീകരമായ അവസ്ഥയാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നത്. കൃത്യമായ രോഗനിര്‍ണയം നടത്താന്‍ കഴിയാത്തതാണ് പലപ്പോഴും ക്യാന്‍സര്‍ ഭീകരാവസ്ഥയിലേക്ക് എത്തുന്നതിന് കാരണം.

ക്യാന്‍സര്‍ അപകടകാരിയായി മാറുന്നത് അതിന്റെ ആദ്യഘട്ടങ്ങളില്‍ തിരിച്ചറിയപ്പെടാതെ പോകുമ്പോഴാണ്. ക്യാന്‍സര്‍ തുടക്കത്തിലേ ലക്ഷണങ്ങള്‍ പലത് കാണിയ്ക്കുമെങ്കിലും അതിനെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തത് അവസ്ഥ ഗുരുതരമാക്കുന്നു.വായിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ വളരെ വൈകി മാത്രം ലക്ഷണങ്ങള്‍ കാണിക്കുന്ന ഒന്നാണ്. ഇതില്‍ തന്നെ ഏറ്റവും ഗുരുതരമായി കണക്കാക്കുന്നതാണ് വായിലെ ക്യാന്‍സര്‍. വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ നിരവധി കാണിച്ച് തരുമെങ്കിലും പലപ്പോഴും അതിനെ അവഗണിയ്ക്കുന്നവരാണ് പകുതിയിലധികം പേരും. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് നിങ്ങളിലെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

പുരുഷന്റെ കരുത്തിന് പിന്നില്‍ ഈ ഭക്ഷണംപുരുഷന്റെ കരുത്തിന് പിന്നില്‍ ഈ ഭക്ഷണം

പലപ്പോഴും മരണത്തിലേക്ക് തന്നെ നമ്മളെ എത്തിക്കുന്നതിന് ഇത് കാരണമാകുന്നു. കൃത്യമായ രോഗനിര്‍ണയം നടത്തിയാല്‍ പെട്ടെന്ന് തന്നെ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് മൗത്ത് ക്യാന്‍സര്‍. പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. കൂടുതല്‍ മധുരം കഴിക്കുമ്പോള്‍ അത് പലപ്പോഴും മൗത്ത് ക്യാന്‍സര്‍ എന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഒരിക്കലും അവഗണിക്കരുതാത്ത ചില ലക്ഷണങ്ങള്‍ നോക്കാം.

ചുണ്ടിലും വായിലും വ്രണങ്ങള്‍

ചുണ്ടിലും വായിലും വ്രണങ്ങള്‍

ഇത് ഒരു സാധാരണ അവസ്ഥയാണെന്ന് കരുതി പലരും തള്ളിക്കളയുന്നു. എന്നാല്‍ ഇതിനെ അത്തരത്തില്‍ തള്ളിക്കളയേണ്ട ഒന്നല്ല. പലപ്പോഴും ചുണ്ടിലും വായിലും വ്രണങ്ങള്‍ കാണപ്പെടുന്നതാണ് പ്രധാന ലക്ഷണം. എന്നാല്‍ പലപ്പോഴും അതിനെ വിറ്റാമിന്‍ കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്‌നം എന്ന് പറഞ്ഞ് തള്ളിക്കളയുമ്പോള്‍ പലപ്പോഴും ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ പെടുന്നവയാണ് ഇത് എന്നതാണ് സത്യം. ഇത് ശ്രദ്ധിക്കാതെ തീര്‍ത്തും അവഗണിച്ച് വിടുമ്പോളായിരിക്കും പലപ്പോഴും പ്രശ്‌നങ്ങളുടെ തുടക്കം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക. ഇത്തരം വ്രണങ്ങള്‍ മാറാതെ നില്‍ക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കുക.

വെളുത്ത പാടുകള്‍

വെളുത്ത പാടുകള്‍

വായില്‍ മുറിവുണ്ടെങ്കില്‍ വായിക്കുള്ളില്‍ വെളുത്ത പാടുകള്‍ കാണപ്പെടുന്നു. എന്നാല്‍ ഇതല്ലാതെ തന്നെ ഇത്തരം പാടുകള്‍ നിലനില്‍ക്കുകയാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നതിന് മുന്‍പ് അത് ക്യാന്‍സര്‍ കൊണ്ടുണ്ടാവുന്ന പ്രശ്‌നമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. വായക്കകത്ത് വെളുത്ത പാടുകള്‍ കാണപ്പെടുന്നതും പ്രധാനമായ ഒന്നാണ്. വ്രണത്തിനു സമാനമായ ഇത്തരത്തിലുള്ള പാടുകളില്‍ പലതും വായിലെ ക്യാന്‍സര്‍ ലക്ഷണം തന്നെയാണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു കാരണവശാലും അവഗണിക്കരുത്.

തൊണ്ടയില്‍ തടസ്സം

തൊണ്ടയില്‍ തടസ്സം

തൊണ്ടവേദനയോ മറ്റോ ഉണ്ടെങ്കില്‍ തൊണ്ടയില്‍ തടസ്സവും വേദനയും അനുഭവപ്പെടുന്നു. എന്നാല്‍ പലപ്പോഴും തൊണ്ട വേദനയും തൊണ്ടയില്‍ എപ്പോഴും എന്തെങ്കിലും തടഞ്ഞതു പോലെ അനുഭവപ്പെടുന്നതും ശ്രദ്ധിക്കുകയാണെങ്കില്‍ അത് പലപ്പോഴും ക്യാന്‍സര്‍ ലക്ഷണമാണ.് പലപ്പോഴും മുള്ള് കുത്തിക്കയറുന്ന വേദനയാണ് അനുഭവപ്പെടുന്നതെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാതെ തന്നെ ഇത്തരത്തില്‍ ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇതെല്ലാം പലപ്പോഴും പിന്നീട് പരിഹരിക്കാനാവാത്ത ലക്ഷണങ്ങളില്‍ ഒന്നായി മാറുകയാണ് ചെയ്യുന്നത്.

ചവയ്ക്കാനുള്ള ബുദ്ധിമുട്ട്

ചവയ്ക്കാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം ചവക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും ശ്രദ്ധിക്കുക. ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നം ഒരാഴ്ചയ്ക്കപ്പുറം നീണ്ട് നില്‍ക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് എന്നത് തന്നെ കാരണം. ഏത് അവസ്ഥയിലും ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് പുകവലിക്കാരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ അത് ശ്രദ്ധിക്കുക. വേണ്ടത്ര ഗൗരവത്തോടെ തന്നെ കാണേണ്ടതാണ്.

നാവിന്റെ ചലന ശേഷി

നാവിന്റെ ചലന ശേഷി

നാവി യാതൊരു കാരണങ്ങളും ഇല്ലാതെ പ്രവര്‍ത്തന രഹിതമാവുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. കാരണം പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ സംഭവിക്കാവുന്നതാണ്. എന്നാല്‍ സ്ഥിരമായി ഇത്തരം ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ അത് എല്ലാ വിധത്തിലും അതീവ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. നാവ് ചലിപ്പിക്കാനും സംസാരിയ്ക്കാനുമുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. വായിലെ ക്യാന്‍സറിന്റെ മറ്റൊരു മുഖമാണ് ഇതെന്നതാണ് സത്യം. ഒരിക്കല്‍ നിസ്സാരമെന്ന് കരുതി നമ്മള്‍ വിട്ടുകളയുന്ന ലക്ഷണങ്ങളായിരിക്കും പലപ്പോഴും വില്ലനായി മാറുന്നത്.

താടിയെല്ലിനു താഴെ വീക്കം

താടിയെല്ലിനു താഴെ വീക്കം

എവിടേയും തട്ടാതെയും മുട്ടാതെയും ഇത്തരത്തില്‍ ഒരു അവസ്ഥ സ്ഥിരമായി നിങ്ങളില്‍ നിലനില്‍ക്കുകയാണെങ്കില്‍ അതിന്റെ കാരണവും പലപ്പോഴും വായിലെ ക്യാന്‍സര്‍ തന്നെ ആയിരിക്കാം. ഒരു കാരണവശാലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്ലാതെ വിടരുത്. കാരണം അത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ പിന്നീട് ബാധിക്കുക. താടിയെല്ലിനു താഴെ എന്തെങ്കിലും തരത്തിലുള്ള വീക്കം കണ്ടാലും അല്‍പം ശ്രദ്ധിക്കാം. പല്ല് വേദന എന്ന് പറഞ്ഞിരിയ്ക്കാതെ കൃത്യമായ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പിന്നീട് വളരെ വലിയ വില കൊടുക്കേണ്ടി വരും.

ചെവി വേദന

ചെവി വേദന

കേള്‍വിശക്തിയെ ബാധിയ്ക്കാത്ത വിധത്തില്‍ ചെവിയില്‍ വേദന അനുഭവപ്പെടുന്നതും പ്രശ്‌നമാണ്. ചെവി വേദനയാണ് എന്ന് കരുതി അതിനെ തള്ളിക്കളയരുത് ഒരിക്കലും. കാരണം വായിലെ ക്യാന്‍സറിന്റെ അവഗണിക്കാനാവാത്ത ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നുന്നു. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളൊന്നും ഒരു കാരണവശാലും തള്ളിക്കളയരുത്. അതിന്റേതായ ഗൗരവത്തില്‍ തന്നെ എടുക്കേണ്ടത് അത്യാവശ്യമാണ്.

English summary

Mouth cancer Symptoms You Should Know About

We have listed some mouth cancer symptoms you should know about it, take a look.
Story first published: Friday, May 11, 2018, 17:53 [IST]
X
Desktop Bottom Promotion