For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍ശരീരത്തിലെ അപകടം ഒളിച്ചിരിക്കും അവയവം

|

സ്ത്രീശരീരം എപ്പോഴും അല്‍പം സ്വകാര്യത ഒളിപ്പിച്ച് വെക്കുന്ന ഒരു ശരീരപ്രകൃതി തന്നെയാണ്. അങ്ങനെ തന്നെയാണ് സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നതും. അതുകൊണ്ട് തന്നെയാണ് അവളെ സ്ത്രീ എന്ന് വിളിക്കുന്നതും. നിങ്ങളുടെ ശരീരത്തിലെ ഏറ്റവും അപകടം നിറഞ്ഞ ശരീരഭാഗം ഏതാണെന്ന് നിങ്ങള്‍ക്കറിയുമോ? പലപ്പോഴും അനാരോഗ്യത്തിന്റെ കലവറ തന്നെയാണ് ഈ സ്ത്രീശരീര ഭാഗം. ഏറ്റവും അപകടം നിലനില്‍ക്കുന്നതും ഇവിടെ തന്നെയാണ്. എന്നാല്‍ ഇത് സ്ത്രീക്കോ പുരുഷനോ അറിയില്ല എന്ന് മാത്രം. കണ്ടാല്‍ ആകര്‍ഷണം തോന്നുന്നതാണ് സ്ത്രീ ശരീരം. എന്നാല്‍ അതിലേറെ അപകടവും ഈ ശരീരത്തില്‍ ഒളിച്ചിരിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാം.

<strong>Most read :ആര്‍ത്തവ രക്തത്തിന്റെ നിറം നോക്കണം, അല്ലെങ്കില്‍</strong>Most read :ആര്‍ത്തവ രക്തത്തിന്റെ നിറം നോക്കണം, അല്ലെങ്കില്‍

സ്ത്രീകള്‍ അഭിമാനത്തോടെ കൊണ്ട് നടക്കുന്ന അരക്കെട്ട് തന്നെയാണ് പലപ്പോഴും ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാക്കുന്ന ശരീരഭാഗം. എന്നാല്‍ എല്ലാവരും ഇതിന്റെ അപകടത്തെക്കുറിച്ച് ചിന്തിച്ച് ആധി പിടിക്കേണ്ട ആവശ്യമില്ല. കാരണം അമിതഭാരവും കുടവയറും ഉള്ളവരിലാണ് ഇത്തരം പ്രതിസന്ധികള്‍ കൂടുതല്‍ ഉണ്ടാവുന്നത്. ഇത് ഇവരെ അപകടത്തിലേക്ക് എത്തിക്കുന്നു. സ്ത്രീ ശരീരത്തിലെ അപകടം പിടിച്ച ശരീരഭാഗം പലപ്പോഴും നിങ്ങളുടെ ആലിലവയറും അരക്കെട്ടും തന്നെയാണ്. എന്താണ് ഇങ്ങനെ പറയുന്നതിന് പിന്നില്‍ എന്ന് നിങ്ങള്‍ക്കറിയേണ്ടേ?

ആലില വയറും ഒതുങ്ങിയ അരക്കെട്ടും തന്നെയാണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ ഇന്ന് പലപ്പോഴും ഇതിന് വിപരീതമായിട്ടാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. മാനസിക സമ്മര്‍ദ്ദം, ആരോഗ്യ പ്രശ്‌നങ്ങള്‍, എന്നിവയെല്ലാം തടി കൂടുന്നതിന് കാരണമാണ്. ഈ തടിയാണ് ആരോഗ്യത്തിന് എപ്പോഴും വില്ലനാവുന്ന അവസ്ഥയുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പഠനങ്ങള്‍ വഴിയാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്.

 ശരീരഭാരം കൂടുമ്പോള്‍

ശരീരഭാരം കൂടുമ്പോള്‍

ശരീരഭാരം കൂടുമ്പോഴാണ് ഈ ഭാഗം ഏറ്റവും കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നത്. നിങ്ങളുടെ ഭാരം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ശരീരത്തിന്റെ ആകൃതിയും മാറുന്നു. ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത് അപകടത്തിലേക്കാണ് എന്ന കാര്യം മറക്കരുത്. കാരണം ഇത് പലപ്പോഴും വളരെ അപകടം പിടിച്ച് അവസ്ഥക്കുള്ള തുടക്കം കുറിക്കലായിരിക്കും. അതുകൊണ്ട് ഇക്കാര്യം മറക്കരുത്.

 അരക്കെട്ടിലെ കൊഴുപ്പ്

അരക്കെട്ടിലെ കൊഴുപ്പ്

മരണത്തിന് വരെ കാരണമാകുന്ന രീതിയില്‍ മാറുന്നു പലപ്പോഴും അരക്കെട്ടിലെ കൊഴുപ്പ്. ഇത് ശരീരത്തിന് മൊത്തത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഏറ്റവും അധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഇതിലൂടെയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിനെ ബാധിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

വിസെറല്‍ ഫാറ്റെന്ന അപകടകാരി

വിസെറല്‍ ഫാറ്റെന്ന അപകടകാരി

ശരീരത്തിന്റെ ഈ ഭാഗത്ത് അടിഞ്ഞ് കൂടുന്ന കൊഴുപ്പിന് വിസെറല്‍ ഫാറ്റ് എന്നാണ് പറയുന്നത്. ഇത് സാധാരണ ഉണ്ടാവുന്ന കൊഴുപ്പിനേക്കാള്‍ രണ്ടിരട്ടി അപകടകാരിയാണ് എന്നതാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇത് സാധാരണ തൊലിക്കടിയില്‍ ഉണ്ടാകുന്ന കൊഴുപ്പിനേക്കാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ശരീരത്തിലെ പ്രധാനപ്പെട്ട് അവയവങ്ങള്‍ക്ക് ചുറ്റുമാണ് ഈ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്.

ടൈപ്പ് ടു ഡയബറ്റിക്‌സ്

ടൈപ്പ് ടു ഡയബറ്റിക്‌സ്

ടൈപ്പ് ടു ഡയബറ്റിക്‌സ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലാണ് ഇത്തരത്തിലുള്ള പ്രമേഹം കൂടുതലാവുന്നത്. കാരണം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും എല്ലാം തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് തന്നെ ടൈപ്പ് ടു ഡയബറ്റിക്‌സ് എന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. ഇത്തരം ഭാഗങ്ങളിലെ കൊഴുപ്പ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഇവയൊന്നും ഒരിക്കലും തള്ളിക്കളയാനാവാത്തതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇത് കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ നിങ്ങളെ നയിക്കുന്നു. ഹൃദയാഘാതം വരെ ഇത് മൂലം ഉണ്ടാവുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തില്‍ കൊഴുപ്പ് അധികമാവുമ്പോള്‍ അതുണ്ടാക്കുന്ന കൊളസ്‌ട്രോള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത് ഉയര്‍ന്ന അളവില്‍ ആണെങ്കില്‍ അതിലേറെ അപകടം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അരക്കെട്ടിലെ കൊഴുപ്പ് മരണത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ് എന്നതാണ് സത്യം. ശരീരത്തിന്റെ മദ്ധ്യഭാഗത്ത് അടിഞ്ഞ് കൂടുന്ന കൊഴുപ്പായത് കൊണ്ടാണ് ഇത്തരം അപകടങ്ങളിലേക്ക് ഇത് വഴിവെക്കുന്നത്.

 ഹൃദയത്തിന് അനാരോഗ്യം

ഹൃദയത്തിന് അനാരോഗ്യം

ഇന്ന് പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. എന്നാല്‍ ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും ശരീരത്തിന്റെ മദ്ധ്യഭാഗത്ത് അടിഞ്ഞ് കൂടിയിട്ടഉള്ള കൊഴുപ്പാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വളരെ അത്യാവശ്യമായിട്ടുള്ളതാണ്. അല്ലെങ്കില്‍ അത് അപകടത്തെ വിളിച്ച് വരുത്തുന്നതാണ്.

മറ്റ് ശരീരഭാഗങ്ങളില്‍

മറ്റ് ശരീരഭാഗങ്ങളില്‍

എന്നാല്‍ അരക്കെട്ടിനു ചുറ്റും അല്ലാതെ മറ്റ് ശരീരഭാഗങ്ങളില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് അത്രക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതല്ല. പ്രത്യേകിച്ച് തുടയുടെ ചുറ്റുമുള്ള കൊഴുപ്പ് അത്രക്ക് ആരോഗ്യകരമായ പ്രശ്‌നം ഉണ്ടാക്കുന്നില്ല. തുടയുടെ തടിയും കൊഴുപ്പും വര്‍ദ്ധിക്കുകയാണെങ്കില്‍ അത് ആരോഗ്യത്തിന് നല്ലതാണ് എന്നതാണ് സത്യം. എപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടത് വയറിനു ചുറ്റുമുള്ള കൊഴുപ്പ് തന്നെയാണ്. പെണ്‍ശരീരത്തിലെ ഏറ്റവും അപകടം പിടിച്ച ഭാഗം അപ്പോള്‍ അരക്കെട്ട് തന്നെയാണ് എന്ന കാര്യത്തില്‍ ഇനി ഒരു സംശയത്തിന്റെ ആവശ്യമില്ല.

English summary

Most dangerous area of women body

In this article dangerous areas of women's body, read on to know more abou it.
X
Desktop Bottom Promotion