For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുപിടി തഴുതാമയിലയില്‍ ആയുസിന് ബലം

തഴുതാമ തോരന്‍ വച്ചു കഴിയ്ക്കൂ, കാരണം,

|

ആരോഗ്യത്തിനു പരസ്യത്തില്‍ കാണുന്നവയും കണ്ണില്‍ കണ്ട കൃത്രിമ മരുന്നുകളുമെല്ലാം വാങ്ങി പരീക്ഷിച്ചു നോക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത് പലപ്പോഴും ആരോഗ്യത്തിനു പകരം അനാരോഗ്യമാണ് നല്‍കിയിരുന്നത്.

പണ്ടത്തെ തലമുറ താരതമ്യേന ആരോഗ്യപരമായി മുന്‍പന്തിയില്‍ ആയിരുന്നുവെന്നു വേണം, പറയാന്‍. അസുഖങ്ങളും താരതമ്യേന കുറവുമായിരുന്നു. ഇവര്‍ കൃത്രിമ വഴികളുടെ പുറകേ പോയവരല്ല. പ്രകൃതിയില്‍ നിന്നും ആരോഗ്യം സ്വന്തമാക്കിയവരാണ്. പ്രകൃതിയിലേയ്ക്കിറങ്ങി ഇതില്‍ അധ്വാനിച്ച് ആ അധ്വാനം കൊണ്ട് വിളയിച്ചെടുക്കുന്ന പ്രകൃതി ദത്ത വിഭവങ്ങളാല്‍ ആരോഗ്യം നേടിയവര്‍.

മായം കലര്‍ന്ന പച്ചക്കറികളും മറ്റും വാങ്ങുന്നതിനു മുന്‍പ് വളപ്പുണ്ടെങ്കില്‍ ഇറങ്ങി നോക്കൂ. ഒരു നൂറ് ആരോഗ്യ വഴികള്‍ കണ്ടെത്താം. വളപ്പില്‍ വിളയുന്ന പ്രകൃതി ദത്ത വിഭവങ്ങള്‍ തന്നെ ഭക്ഷണമായി ഉപയോഗിയ്ക്കുകയും ചെയ്യാം.

ഇലക്കറികളുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചു നമുക്കാര്‍ക്കും സംശയം ലവലേശമുണ്ടാകില്ല. നാരുകളും ധാരാളം വൈറ്റമിനുകളും ധാതുക്കളും അയേണുമെല്ലാം കലര്‍ന്നവയാണ് മിക്കവാറും എല്ലാ ഇലക്കറികളും. ചീര, മുരിങ്ങ, പയറില, മത്തനില തുടങ്ങിയ പല തരം ഇലക്കറികള്‍.

നമ്മുടെ വളപ്പില്‍ നാമാരും ശ്രദ്ധിയ്ക്കാതെ വളരുന്ന ഒരു സസ്യമുണ്ട്. തഴുതാമ എന്നു പറയും. പുനര്‍ജനിപ്പിയ്ക്കുക എന്നര്‍ത്ഥം വരുന്ന പുനര്‍ണവ എന്നും ഹോഗ് വീഡ് എന്നുമെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. അല്‍പം വൃത്താകൃതിയിലുള്ള ഇലകളമായി അധികം ഉയരത്തില്‍ വളരാതെ ഉള്ള ചിലത്. രണ്ടു തരം നിറങ്ങളില്‍ ഇതു കാണപ്പെടുന്നുമുണ്ട്.

ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഇത് നല്ലൊരു മരുന്നു കൂടിയാണ്. പല വിധ ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്ന്. ഇതു കൊണ്ട് ഇലക്കറികള്‍ തോരന്‍ വച്ചു കഴിയ്ക്കുന്നതു പോലെ കഴിയ്ക്കാനും സാധിയ്ക്കും. തഴുതാമ തോരന്‍ വച്ചു കഴിയ്ക്കുന്നതു കൊണ്ട് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ ലഭിയ്ക്കും. ഇതിന്റെ ഇലകള്‍ക്കു പുറമേ വേരുകളും പല മരുന്നുകള്‍ക്കായി ഉപയോഗിയ്ക്കാറുണ്ട്.

തഴുതാമ രണ്ടു നിറങ്ങളില്‍ കാണാം, ചുവന്ന തണ്ടോടെയും വെളുത്ത നിറത്തോടെയുള്ളതും.

തഴുതാമയില തോരനായി കഴിയ്ക്കൂം. ഇതിന്റെ നീരെടുത്തു കുടിയ്ക്കാം. വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും ഏറെ ന്ല്ലതാണ്.

തഴുതാമയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ച് അറിയൂ,

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള

നല്ലൊരു പരിഹാരമാണ് തഴുതാമ. ഇത് ആസ്തമ, കഫക്കെട്ട് എന്നിവയ്ക്കുച ചേര്‍ന്ന നല്ലൊരു മരുന്നാണ്. ആടലോടകം, തഴുതാമ എന്നിവയുടെ ഇലയുടെ നീരു കലര്‍ത്തി ഇതില്‍ കറുത്ത കുരുമുളകുപൊടിയും ഇഞ്ചി നീരും ചേര്‍ത്തു കഴിയ്ക്കുന്നത് ആശ്വാസം നല്‍കുന്ന ഒന്നാണ്. ആസ്തമയ്ക്കുപയോഗിച്ചു പോരുന്ന നല്ലൊന്നാന്തരം നാട്ടുവൈദ്യമാണിത്.

സ്‌ട്രെസ്

സ്‌ട്രെസ്

അഡാപ്റ്റജന്‍ ഗുണങ്ങളുള്ള തഴുതാമ സ്‌ട്രെസിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഇത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതുമാണ്. സ്‌ട്രെസ് മരുന്നുകള്‍ക്ക് ഇതിന്റെ വേരില്‍ നിന്നുള്ള മരുന്നുകള്‍ ഉപയോഗിയ്ക്കുന്നു.

ലിവര്‍ ആരോഗ്യത്തിന്

ലിവര്‍ ആരോഗ്യത്തിന്

ലിവര്‍ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണ് തഴുതാമ. ഇതിനു ഹെപ്പറ്റോ പ്രൊട്ടക്ടീവ് ഗുണങ്ങളുണ്ട്. ഇതാണ് ലിവറിനെ സംരക്ഷിയ്ക്കുന്നത്. കെമിക്കലുകള്‍ കാരണം ലിവറിനുണ്ടാകുന്ന തകരാറുകള്‍ക്ക് ഏറെ ഫലപ്രദമാണ് തഴുതാമ.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

കാര്‍ഡിയോ ടോണിക്കാണ് ഇത്. ഹൃദയാരോഗ്യത്തിന് അത്യുത്തമമെന്നു

വേണം, പറയാന്‍. ഹൃദയത്തിനു വലിപ്പമേറുന്ന ഒരു അവസ്ഥയുണ്ട്. കാര്‍ഡിയാക് ഹൈപ്പര്‍ട്രോഫി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്ന ഒന്നാണ്. ഫ്രീ റാഡിക്കലുകള്‍ക്കുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ആണ് ഇതിനു പ്രധാന കാരണം. ഇതു തടയാന്‍ കഴിയുന്ന ഒന്നാണ് തഴുതാമ. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ള ഇതിലെ ഫിനോളിക് ഘടകങ്ങളാണ് ഈ ഗുണം നല്‍കുന്നത്.

എപ്പിലെപ്‌സി

എപ്പിലെപ്‌സി

എപ്പിലെപ്‌സി അഥവാ അപസ്മാരം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ഇതിന്റെ വേരിലെ ലിറിയോഡെന്‍ഡ്രോണ്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. ശരീരത്തിലെ കാല്‍സ്യം ചാനലുകള്‍ ബ്ലോക്കാവുന്നതു കാരണമാണ് ഇതു സംഭവിയ്ക്കുന്നത്. ഇത് തലച്ചറിനെ ബാധിയ്ക്കുന്നു. ചുഴലി അഥവാ അപസ്മാരം ഉണ്ടാകുന്നു. ഇതു തടയാന്‍ തഴുതാമയുടെ ഗുണങ്ങള്‍ സഹായിക്കുന്നു.

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ് തഴുതാമ. ആയുര്‍വേദത്തില്‍ തഴുതാമ പ്രമേഹത്തിനുള്ള സ്ഥിരം ഔഷധമാണ്. ഇതിന്റെ ഇലയില്‍ നിന്നുളള നീരാണ് ഉപയോഗിയ്ക്കുന്നത്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ്.

കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക്

കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക്

കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് ഇത്. യൂറിനറി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരം തന്നെയാണ് ഇത്. കിഡ്‌നി സ്റ്റോണ്‍ നീക്കാന്‍ സഹായിക്കുന്നു. തഴുതാമയുടെ ഇല, ചെറൂള ഇ എന്നിവ കുമ്പളങ്ങയുടെ നീരില്‍ അരച്ച് രണ്ടു നേരം കഴിയ്ക്കുന്നത് കിഡ്‌നി സ്റ്റോണിനുളള നല്ലൊരു പരിഹാരമാണ്.തഴുതാമ വേരോടെ അരച്ചു നീരെടുത്തു കുടിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ്.

നല്ലൊരു വേദന സംഹാരി

നല്ലൊരു വേദന സംഹാരി

നല്ലൊരു വേദന സംഹാരി കൂടിയാണ് ഇത്. അസിഡിറ്റി, വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. വയറ്റിലെ അസ്വസ്ഥതകള്‍ക്കുള്ള നല്ലൊരു പരിഹാരം എന്നു പറയാം.

ശരീരത്തില്‍ നീരുണ്ടാകുന്ന തടയുന്ന ഒന്നു കൂടിയാണ്

ശരീരത്തില്‍ നീരുണ്ടാകുന്ന തടയുന്ന ഒന്നു കൂടിയാണ്

ശരീരത്തില്‍ നീരുണ്ടാകുന്ന തടയുന്ന ഒന്നു കൂടിയാണ് തഴുതാമ. വാതം പോലുളള രോഗങ്ങള്‍ കൊണ്ട് സന്ധികളിലുണ്ടാകുന്ന നീരിനും വേദനയ്ക്കുമെല്ലാം ഉത്തമ ഔഷധം. ഇതിലെ സെക്രീറ്ററി ഫോസ്‌ഫോലിപേറ്റ് എന്ന എന്‍സൈമാണ് ഈ ഗുണം നല്‍കുന്നത്.

കണ്ണു രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്

കണ്ണു രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്

കണ്ണു രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് തഴുതാമ. ഇതിന്റെ നീര് തേനിലും മുലപ്പാലിലുമെല്ലാം ചേര്‍ത്തു കണ്ണില്‍ ഒഴിച്ചാല്‍ കണ്ണിലെ ചൊറിച്ചല്‍ മാറും. കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ടെങ്കില്‍ നില്‍ക്കും.

ട്യൂബര്‍കുലോസിസ്

ട്യൂബര്‍കുലോസിസ്

ട്യൂബര്‍കുലോസിസ് അഥവാ ക്ഷയരോഗത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇതു കാരണമുണ്ടാകുന്ന ചുമയ്ക്ക് ഇതിന്റെ നീരും തേനും ചേര്‍ത്തു കഴിയ്ക്കുന്നതു നല്ലതാണ്. സാധാരണ ചുമയ്ക്കും ഇതു നല്ലൊരു മരുന്നാണ്.

English summary

Medicinal benefits Of Punarnava Plant

Medicinal benefits Of Punarnava Plant, Read more to know about,
X
Desktop Bottom Promotion