For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടകത്തില്‍ മരുന്നു കഞ്ഞി കുടിയ്ക്കൂ

കര്‍ക്കിടകത്തില്‍ മരുന്നു കഞ്ഞി കുടിയ്ക്കൂ

|

കര്‍ക്കിടക മാസത്തിന് പല പേരുകളും ഉണ്ടെങ്കിലും ഈ പ്രത്യേക മാസം ആരോഗ്യപരമായി പല പ്രത്യേകതകളുമുള്ള ഒന്നാണ്. പണ്ടുകാലം തൊട്ടേ ആരോഗ്യത്തിനു വേണ്ട പലതും മുഖ്യമായി നാം ചെയ്യാറ് കര്‍ക്കിടക മാസത്തിലാണ്. ഇതില്‍ ഔഷധ സേവ, പഞ്ചകര്‍മ ചികിത്സ, എണ്ണതേച്ചു കുളി എന്നിവയെല്ലാം ഏറെ പ്രധാനമാണ്.

കര്‍ക്കിടക മാസത്തില്‍ ചെയ്യുന്നത ചില ചികിത്സകളുടെ ബലം കൊണ്ടു കൂടിയാണ് നമ്മുടെ കാരണവന്മാര്‍ വലിയ കേടുപാടുകളില്ലാതെ ആരോഗ്യം കാത്തിരുന്നത്. ഈ സമയത്ത് പല മരുന്നുകളും ഇവര്‍ കഴിയ്ക്കുന്നതും പതിവായിരുന്നു.

കര്‍ക്കിടക മാസത്തില്‍ ഭക്ഷണങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. കോരിച്ചൊരിയുന്ന മഴയത്ത് കൂടുതല്‍ വിശപ്പു തോന്നുന്നതു സാധാരണമെങ്കിലും മിതമായി കഴിയ്ക്കുക എന്ന നിയമം ഏറെ പ്രധാനമാണ്. കാരണം. ഇതുപോലെ കട്ടിയുള്ളതും മത്സ്യം, മാംസം തുടങ്ങിയവയും ഒഴിവാക്കണം. ഇലക്കറികള്‍ ധാരാളം കഴിയ്ക്കാം. മരുന്നു ഗുണമുള്ളവയുമാകാം.

ശരീരത്തിന് പ്രതിരോധശേഷി എറെ കുറയുന്ന സമയമാണ് കര്‍ക്കിടക മാസം. ഇതു കൊണ്ടുതന്നെ മുന്‍കരുതലുകളും ഏറെയെടുക്കണം. ശരീരം എളതായിരിയ്ക്കുന്ന സമയത്ത് ഔഷധ ചികിത്സകള്‍ നടത്തിയാല്‍ പെട്ടെന്നു തന്നെ ശരീരത്തില്‍ പിടിയ്ക്കുകയും ഗുണം ലഭിയ്ക്കുകയും ചെയ്യും.

കര്‍ക്കിടക മാസത്തില്‍ കഴിച്ചിരിയ്‌ക്കേണ്ട പല ഭക്ഷണങ്ങളുമുണ്ട്. ഇതിലൊന്നാണ് ഔഷധക്കഞ്ഞി അഥവാ മരുന്നു കഞ്ഞി. ഇത് കര്‍ക്കിടക മാസത്തില്‍ കുടിയ്ക്കുന്നതു കൊണ്ടു പ്രയോജനങ്ങള്‍ പലതാണ്.

മരുന്നു കഞ്ഞി അഥവാ ഔഷധക്കഞ്ഞി തന്നെ പല തരത്തിലും തയ്യാറാക്കാം. ഇതില്‍ തന്നെ പല വകഭേദങ്ങളുമുണ്ട്. ഇത് ഓരോന്നും ഓരോ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

നവരക്കഞ്ഞി

നവരക്കഞ്ഞി

ഇത്തരം കഞ്ഞികളില്‍ ഒന്നാണ് നവരക്കഞ്ഞി, ഇത് ശരീരത്തിന് ബലം നല്‍കുകയും പുഷ്ടി നല്‍കുകയും ചെയ്യുന്ന ഒന്നാണ്. ശരീര പുഷ്ടി കുറവുള്ളവര്‍ കര്‍ക്കിടക മാസത്തില്‍ ഇതു കുടിയ്ക്കുന്നത് നല്ലതാണ്.

ജീരകം

ജീരകം

ജീരകം ഇട്ടു തയ്യാറാക്കുന്ന ജീരകക്കഞ്ഞിലും കര്‍ക്കിടക മാസത്തില്‍ ഏറെ പ്രത്യേകതകളുള്ള ഒന്നാണ്. ജീരകക്കഞ്ഞി ദഹനത്തിന് ഏറെ നല്ലതാണ്. ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്കും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണിത്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ പിഴിഞ്ഞുണ്ടാക്കുന്ന ഔഷധക്കഞ്ഞിയുമുണ്ട്. ഇത് ശരീരത്തിനു കരുത്തു നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. തേങ്ങ ശരീരത്തിനു പല വിധത്തിലും ഗുണം നല്‍കുന്നുണ്ട്.

പാല്‍ക്കഞ്ഞി

പാല്‍ക്കഞ്ഞി

മറ്റൊന്നാണ്പാല്‍ക്കഞ്ഞി. പാല്‍ ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞി ചര്‍മ സൗന്ദര്യത്തിന് മികച്ചതാണ്. ചര്‍മത്തിനു തിളക്കവും മൃദുത്വവും നല്‍കുന്ന ഒന്ന്.

ഉലുവ

ഉലുവ

ഉലുവയിട്ട കഞ്ഞിയും ഔഷധക്കഞ്ഞികളില്‍ പെടുന്നു. ഇത് ശരീരബലം ചര്‍മത്തിന് സൗന്ദര്യവും നല്‍കുന്നു തീരെ ശരീര പുഷ്ടിയില്ലാത്തവര്‍ക്കും ഇതുപയോഗിയ്ക്കാം.സ്ത്രീകള്‍ക്ക് ഇത് ഏറെ നല്ലതാണ്.

ദശപുഷ്പങ്ങള്‍

ദശപുഷ്പങ്ങള്‍

ദശപുഷ്പങ്ങള്‍ കര്‍ക്കിടക മാസത്തില്‍ സ്ത്രീകള്‍ തലയില്‍ ചൂടുന്നത് പതിവാണ്. ഇത് ആചാരം മാത്രമല്ല, ആരോഗ്യത്തിനു ന്‌ലലതാണ്. ഇതുപോലെ ദഷപുഷ്പങ്ങള്‍ കൊണ്ടു കഞ്ഞിയുണ്ടാക്കുകയും ചെയ്യാം. ഇത് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

കര്‍ക്കിടക മാസത്തില്‍ ഔഷധക്കഞ്ഞി സേവിയ്ക്കുന്നത് ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഈ സമയത്തു പ്രത്യേകിച്ചും. കാരണം അസുഖങ്ങള്‍ പടര്‍ന്നു പിടിയ്ക്കാന്‍ ഇടയുള്ള സമയമാണിത്. ഔഷധക്കഞ്ഞി കര്‍ക്കിടക മാസതത്തില്‍ കഴിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു.

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് മരുന്നു കഞ്ഞി. ഇത് പെട്ടെന്നു തന്നെ ദഹിയ്ക്കുമെന്നു മാത്രമല്ല, കുടലിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ഇതു വഴി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു പരിഹാരം നല്‍കുകയും ചെയ്യുന്നു. നല്ല ശോധനയ്ക്കും വയറിന്റെ ആകെയുളള ആരോഗ്യത്തിനും ഇത് ഉത്തമമാണ്.

ശരീരത്തിലെ രക്തചംക്രമണം

ശരീരത്തിലെ രക്തചംക്രമണം

ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് ഔഷധക്കഞ്ഞി കഴിയ്ക്കുന്നത്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഇതു ഗുണം ചെയ്യും.

പ്രമേഹം, വാതം, സന്ധിവേദന

പ്രമേഹം, വാതം, സന്ധിവേദന

പ്രമേഹം, വാതം, സന്ധിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കര്‍ക്കിടക മാസത്തിലെ ഔഷധക്കഞ്ഞി സേവ. ശരീരത്തിന് ചൂടു നല്‍കുന്ന ഇത് വാതസംബന്ധമായ വേദനകള്‍ക്കു പരിഹാരമാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താനും ഇത്തരം കഞ്ഞികളിലെ ഔഷധക്കൂട്ടുകള്‍ സഹായിക്കുന്നു.

കരള്‍ വീക്കം, ശ്വാസ സംബന്ധമായ അസുഖങ്ങള്‍

കരള്‍ വീക്കം, ശ്വാസ സംബന്ധമായ അസുഖങ്ങള്‍

കരള്‍ വീക്കം, ശ്വാസ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ഏറെ ഉത്തമമാണ്.

കര്‍ക്കിടക മാസത്തില്‍

കര്‍ക്കിടക മാസത്തില്‍

കര്‍ക്കിടക മാസത്തില്‍ ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിയ്ക്കണം. കര്‍ക്കിടകം മുഴുവന്‍ കഴിച്ചാല്‍ കൂടുതല്‍ നല്ലത്. ഈ സമയത്ത് മദ്യം, മാംസാഹാം, മത്സ്യം തുടങ്ങിയവ ഒഴിവാക്കുക. മരുന്നു കഞ്ഞി രാവിലെ അല്ലെങ്കില്‍ രാത്രി കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഔഷധക്കൂട്ടുകള്‍

ഔഷധക്കൂട്ടുകള്‍

ഔഷധക്കൂട്ടുകള്‍ ഇപ്പോഴത്തെ കാലത്ത് കടകളില്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇതിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചു കഴിയ്ക്കാം. ഇല്ലെങ്കില്‍ തികച്ചും പാരമ്പര്യപ്രകാരമുള്ള വഴികള്‍ സ്വീകരിയ്ക്കാം

English summary

Marunnukanji Health Benefits During Karkkidaka Month

Marunnukanji Health Benefits During Karkkidaka Month, Read more to know about,
Story first published: Wednesday, July 18, 2018, 12:32 [IST]
X
Desktop Bottom Promotion