Latest Updates
-
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്! -
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ! -
പുണർതം മുതൽ പൂയം വരെ: ഇന്നത്തെ നക്ഷത്രമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും കരിയറിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തെല്ലാം? -
12 രാശിക്കാർക്കും നിർണ്ണായക ചൊവ്വാഴ്ച: സാമ്പത്തിക നേട്ടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്!
തക്കാളി കൂടുതല്‍ കഴിക്കുന്ന ആണുങ്ങള് സൂക്ഷിക്കുക
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്കാണ് തക്കാളി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍
തക്കാളി ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മുടെയെല്ലാം ഭക്ഷണ ശീലത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് തക്കാളി. പല രോഗങ്ങള്‍ക്കും പരിഹാരം കാണാനുള്ള കഴിവ് തക്കാളിക്കുണ്ട്. എന്നാല്‍ തക്കാളി കൂടുതല്‍ കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തക്കാളി സഹായിക്കുന്നു. തക്കാളിയിലെ ലിക്കോപൈന് ക്യാന്‍സര്‍ വരെ തടയാന്‍ സഹായിക്കുന്നു. എന്നാല്‍ തക്കാളിയുടെ ഉപയോഗം അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. തക്കാളി ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി കഴിക്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.
പുളിയും കൊഴുപ്പും എല്ലാം തക്കാളിയുടെ പ്രത്യേകതയാണ്. എന്നാല്‍ അധികം കഴിക്കുന്നത് ഒരിക്കലും ആരോഗ്യത്തിന് നല്ലതല്ല. പ്രതിരോധ ശേഷിയെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് തക്കാളി. ഇത് രോഗം വരാനുള്ള സാധ്യതയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ തക്കാളി മൂലം ഉണ്ടാവാറുണ്ട്. തക്കാളി പച്ചക്ക് കഴിക്കുന്നവരും ചില്ലറയല്ല. പ്രത്യേകിച്ച് കുട്ടികള്‍ പലപ്പോഴും തക്കാളി പച്ചക്ക് കഴിക്കുന്നവരാണ്. എന്നാല്‍ ഇതിനെല്ലാം പല തരത്തിലുള്ള പാര്‍ശ്വഫലങ്ങളാണ് ഉണ്ടാവുന്നത്.
വയറുവേദന ദഹന പ്രശ്നങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും തക്കാളിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിലൂടെ ഉണ്ടാവുന്നു. തക്കാളിയുടെ ഉപയോഗം കുറക്കുകയാണ് ഇതില്‍ നിന്ന് കരകയറാനുള്ള പോംവഴി. അതുകൊണ്ട് തന്നെ കഴിക്കുന്ന തക്കാളിയുടെ ഉപയോഗം കുറക്കാന്‍ ശ്രമിക്കുക. ഇത് വഴി ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വലിയ നേട്ടമാണ് ഉണ്ടാവുന്നത്. തക്കാളി എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

അസിഡിറ്റിയുണ്ടാക്കുന്നു
ദഹന പ്രശ്നങ്ങളും അസിഡിറ്റിയും ഉണ്ടാക്കാന്‍ പലപ്പോഴും തക്കാളിയുടെ അമിതോപയോഗം കാരണമാകുന്നു. തക്കാളിയില്‍ അസിഡിറ്റി കൂടുതലാണ്. അതുകൊണ്ട് തന്നെ തക്കാളി നെഞ്ചെരിച്ചിലുണ്ടാക്കുന്നു. മാത്രമല്ല ദഹനം കൃത്യമായി നടക്കാതിരിക്കാനും ഇത് കാരണമാകുന്നു.

വിഷാംശം
വൃത്തിയായി കഴുകി മാത്രമേ തക്കാളി ഉപയോഗിക്കാന്‍ പാടുകയുള്ളൂ. തക്കാളി മാത്രമല്ല ഏത് പച്ചക്കറിയാണെങ്കിലും കഴുകി മാത്രമേ തക്കാളി ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത്് കൂടുതല്‍ ഉപയോഗിയ്ക്കുന്നത് വിഷാംശമാണ്.

വയറിന്
തക്കാളി അധികമായാല്‍ വയറിന് അസ്വസ്ഥതയുണ്ടാകും. ടൊമാറ്റോ ഇന്‍ടോളറന്‍സ് എന്ന അവസ്ഥ. ഇത് വയറുവേദനയ്ക്കും ഗ്യാസിനുമെല്ലാം കാരണമാവുകയും ചെയ്യും.

സംസ്കരിച്ച രൂപത്തില്‍
ക്യാനില്‍ സംസ്കരിച്ച രൂപത്തില്‍ തക്കാളി ലഭിയ്ക്കും. ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. പ്രിസര്‍വേറ്റീവുകള്‍ കൂടുതല്‍ അടങ്ങിയതു കൊണ്ട് വയറ്റിലെ ലൈനിംഗിന് ഇത് ദോഷം വരുത്തും. മാത്രമല്ല രോഗങ്ങള്‍ ഒഴിഞ്ഞ നേരം ഉണ്ടാവുകയും ഇല്ല.

രോഗപ്രതിരോധശേഷി
തക്കാളിയില്‍ കാല്‍സ്യം ഓക്സിലേറ്റ് കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിയ്ക്കും. രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കാന്‍ ഇത് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് ശ്രദ്ധിച്ച് മാത്രം തക്കാളി ഉപയോഗിക്കുക.

കിഡ്നി സ്റ്റോണ്‍
തക്കാളി കഴിയ്ക്കുമ്പോള്‍ കുരുക്കള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുക. കാരണം ഇത് അധികമാകുന്നത് കിഡ്നി സ്റ്റോണ്‍ വരാന്‍ കാരണമാകും. തക്കാളിയിലെ കുരുവാണ് കിഡ്നിസ്റ്റോണ്‍ ഉണ്ടാക്കുന്നത്.

ഡൈവെര്‍ട്ടിക്കുലൈറ്റിസ്
തക്കാളി കൂടുതല്‍ കഴിക്കുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയാണ് ഇത്. വന്‍കുടല്‍ ചെറിയ സഞ്ചി പോലെയാവുന്ന രോഗാവസ്ഥയാണ് ഇത്. ഇത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരെയാണ് പ്രതിസന്ധിയില്‍ ആക്കുന്നത്.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്ന അവസ്ഥക്ക് പലപ്പോഴും തക്കാളി കാരണമാകുന്നു. തക്കാളി കുരുവാണ് ഇവിടെ വില്ലന്‍. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മാത്രമല്ല കിഡ്നി പ്രശ്നങ്ങള്‍ എന്നിവയെല്ലാം തക്കാളിയുടെ ഉപയോഗം മൂലം ഉണ്ടാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ തക്കാളി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

ചര്‍മ്മത്തിലെ അലര്‍ജി
ചര്‍മ്മത്തിലെ അലര്‍ജിയും ചിലര്‍ക്ക് തക്കാളി ഉപയോഗം മൂലം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ തക്കാളി ഉപയോഗിക്കുമ്പോള്‍ വളരെധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ചര്‍മ്മത്തിന് പലപ്പോഴും ചൊറിച്ചിലും മറ്റുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.



Click it and Unblock the Notifications