For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കൂട്ടുന്നതിന്റെ പ്രധാന കാരണം ഇതാണ്‌

|

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് രോഗങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിന് കൃത്യമായ ചികിത്സ ഇല്ലാത്തത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍.

ഭക്ഷണത്തിന്റെ കാര്യത്തില്‍ നിയന്ത്രണം വെച്ച് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കാത്ത തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്.

ഉയര്‍ന്ന അളവിലാണ് നിങ്ങളില്‍ കൊളസ്ട്രോള്‍ എങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം ബുദ്ധിമുട്ടുകളേക്കാള്‍ കൊളസ്ട്രോള്‍ ഉയരുന്നതിന് എന്താണ് കാരണം എന്നത് കൃത്യമായി അറിഞ്ഞിരിക്കണം. കാരണം അറിഞ്ഞാല്‍ നമുക്ക് അതിനെ കൃത്യമായി ചികിത്സിച്ച് മാറ്റാവുന്നതാണ്.

<strong>Most read : നെല്ലിക്ക നീരില്‍ തേനൊഴിച്ച് ഒരു സ്പൂണ്‍ ദിവസവും</strong>Most read : നെല്ലിക്ക നീരില്‍ തേനൊഴിച്ച് ഒരു സ്പൂണ്‍ ദിവസവും

ആരിലൊക്കെ ഏതൊക്കെ അവസ്ഥയില്‍ കൊളസ്‌ട്രോള്‍ ഉണ്ടാവും എന്ന കാര്യത്തെക്കുറിച്ച് ധാരണ വേണം. എന്നാല്‍ നമുക്ക് ഈ പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. കൊളസ്ട്രോള്‍ ഉയര്‍ന്ന അളവിലായാല്‍ അതിന് പിന്നിലുള്ള പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവയാണ്. ഇവ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിച്ചാല്‍ കൊളസ്‌ട്രോളിനെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

 തെറ്റായ ഭക്ഷണ രീതി

തെറ്റായ ഭക്ഷണ രീതി

ഭക്ഷണ രീതിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ തന്നെ നമുക്ക് ഒരു വിധത്തില്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ആദ്യം തന്നെ കൊളസ്‌ട്രോളിന്റെയും പ്രധാന കാരണം. റെഡ് മീറ്റ്, ബട്ടര്‍, ചീസ്, കേക്ക് തുടങ്ങിയവയെല്ലാം അനാരോഗ്യത്തിനും കൊളസ്‌ട്രോളിനും കാരണമാകും. അതുകൊണ്ട് ഇവയെല്ലാം പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു.

മരുന്നുകള്‍ ഉപയോഗിക്കുന്നത്

മരുന്നുകള്‍ ഉപയോഗിക്കുന്നത്

മരുന്നുകള്‍ ഉപയോഗിക്കുന്നതും ഇത്തരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ഒന്നാണ്. മരുന്നുകളുടെ ഉപയോഗം ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അമിതമായി മരുന്നുപയോഗിക്കുന്നതും കൊളസ്‌ട്രോളിന്റെ കാരണങ്ങളിലൊന്നാണ്. ഇത് പലപ്പോഴും കൊളസ്ട്രോള്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

സമ്മര്‍ദ്ദമുള്ളവരിലും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നു. മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും കൊളസ്‌ട്രോള്‍ മുന്നിലാണ്. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ കൊളസ്‌ട്രോള്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദമൊഴിവാക്കി ജീവിക്കാന്‍ ശ്രമിക്കൂ. പക്ഷേ ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദം ഇല്ലാതെ ജീവിക്കുക എന്നത് വളരെ പ്രയാസമായി മാറിയിട്ടുണ്ട്.

 അമിത കൊഴുപ്പ്

അമിത കൊഴുപ്പ്

അമിതമായി ശരീരത്തില്‍ കൊഴുപ്പ് ഉള്ളതും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. അമിതവണ്ണമുള്ളവരുടെ കൂടപ്പിറപ്പായിരിക്കും കൊളസ്‌ട്രോള്‍. ഇത് ഇവരുടെ ജീവിതത്തെ സാരമായി തന്നെ ബാധിയ്ക്കും. അമിതവണ്ണം ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി തടസ്സം സൃഷ്ടിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് ആദ്യം തടിയും വയറും കുറക്കുന്നതിനായാണ് ശ്രദ്ധിക്കേണ്ടത്.

<strong>Most read :ആണിനെ തടിപ്പിക്കാന്‍ ഏത്തപ്പഴം നെയ്യില്‍ കഴിക്കാം</strong>Most read :ആണിനെ തടിപ്പിക്കാന്‍ ഏത്തപ്പഴം നെയ്യില്‍ കഴിക്കാം

പാരമ്പര്യമായും കൊളസ്‌ട്രോള്‍

പാരമ്പര്യമായും കൊളസ്‌ട്രോള്‍

പലരിലും പാരമ്പര്യമായും കൊളസ്‌ട്രോള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ആദ്യം ശ്രദ്ധിക്കേണ്ടത് കുടുംബത്തില്‍ ആര്‍ക്കെങ്കിലും കൊളസ്‌ട്രോള്‍ ഉണ്ടോ എന്നതാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രയാസം നേരിടേണ്ടതായി വരുന്നു.

പ്രായം

പ്രായം

പ്രായവും ആണ്‍ പെണ്‍ വ്യത്യാസവും കൊളസ്‌ട്രോളിന്റെ കാരണങ്ങളാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരില്‍ കൊളസ്‌ട്രോള്‍ കൂടാനുള്ള സാധ്യത 20 ശതമാനത്തോളമാണ്. എന്നാല്‍ ആര്‍ത്തവ വിരാമത്തിനു ശേഷം സ്ത്രീകള്‍ക്കും കൊളസ്‌ട്രോള്‍ സാധ്യത വളരെ കൂടുതലാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കണം.

 മടി

മടി

മടി പിടിച്ചിരിക്കുന്നവരിലും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളായാലും മുതിര്‍ന്നവരായാലും അല്‍പം മടി ഉണ്ടാവും. എന്നാല്‍ ഇത് കൂടുന്നതിന്റെ ഫലമായി കൊളസ്‌ട്രോള്‍ കൂടി കൂടപ്പിറപ്പായി വരും എന്നതാണ് സത്യം. അതുകൊണ്ട് മടി ഒഴിവാക്കി ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ശ്രദ്ധിക്കൂ. കൊളസ്‌ട്രോള്‍ എല്ലാം പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പുകവലി

പുകവലി

ആരോഗ്യത്തിന് എന്നും ദോഷകരമാവുന്ന ഒന്നാണ് പുകവലി. ഇത് ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത് കൊളസ്‌ട്രോള്‍ രോഗികളെയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ അധികം പ്രോത്സാഹിപ്പിക്കരുത്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ദോഷകരമായ ഒന്നാണ്.

ജീവിത ശൈലി രോഗങ്ങള്‍

ജീവിത ശൈലി രോഗങ്ങള്‍

നമ്മുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പല രോഗങ്ങളും ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. ജീവിത ശൈലി രോഗങ്ങള്‍ പലപ്പോഴും കൊളസ്‌ട്രോളിനെ കൂടി കൂടെക്കൂട്ടും. പ്രത്യേകിച്ച് പ്രമേഹവും തൈറോയ്ഡും എല്ലാം ഇത്തരത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് ഇത്തരം രോഗങ്ങള്‍ ഉള്ളവരില്‍ കൊളസ്‌ട്രോള്‍ വില്ലനാണ്.

English summary

main reasons you have high cholesterol

here are some main reasons to have high cholesterol, take a look.
X
Desktop Bottom Promotion