For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

.കരിമ്പിൻ ജ്യൂസ് ശരീരഭാരം കുറയ്ക്കും

മൂത്രശോധനയുണ്ടാകാൻ .കരിമ്പിൻ ജ്യൂസ് സഹായിക്കുന്നു.

|

നഗരപ്രദേശങ്ങളിലെ സ്ഥിരം കാഴ്ചയാണ് കരിമ്പിൻ ജ്യൂസ് വിൽക്കുന്ന ഉന്തുവണ്ടികൾ. അതിനടുത്തേക്കുചെന്നാൽ, കരിമ്പിനെ ഉള്ളിലേക്ക് വലിച്ചെടുത്ത് പിഴിഞ്ഞ് കരിമ്പിൻചാറിനെ പുറത്തേക്ക് തള്ളുന്ന പ്രാകൃതമായ ഒരു യന്ത്രം അതിന്റെ ഉടമസ്ഥൻ പ്രവർത്തിപ്പിക്കുന്നത് കാണുവാനാകും.

sr

ഈ ചാറ് മധുരമുള്ളതും ആസ്വാദ്യകരവുമാണ് എന്നതിനുപുറമെ, അത്യധികം പോഷകഗുണമുള്ളതും, ഡോക്ടർമാരുടെയും, പോഷകാഹാരവിദഗ്ദരുടെയും, പാരമ്പര്യവൈദ്യത്തിന്റെ വക്താക്കളുടെയും അഭിപ്രായത്തിൽ ആരോഗ്യത്തിനുവേണ്ടിയുള്ള ഒരു സ്വർണ്ണഖനികൂടിയാണ്.

ബ്രസീൽ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതലായി ഇന്ത്യയിൽ കരിമ്പുല്പാദിപ്പിക്കുന്നത്.

xx

പഞ്ചസാരയുടെ ഉല്പാദനത്തിൽ ഉപയോഗിക്കപ്പെടുന്ന പ്രധാന വിളകളിൽ ഒന്നാണ് കരിമ്പ്. ലോകത്തിലെ പഞ്ചസാരയുടെ 70 ശതമാനവും കരിമ്പിൽനിന്നാണ്. ബാക്കിയുള്ള 3 ശതമാനം പഞ്ചാരമധുരക്കിഴങ്ങിൽനിന്നാണ് (sugar beet). എന്നാൽ പഞ്ചസാര ഉണ്ടാക്കുക എന്നതിനുവേണ്ടി മാത്രമല്ല കരിമ്പുല്പാദനത്തിൽ ലോകത്തിൽ രണ്ടാംസ്ഥാനമുള്ള ഇന്ത്യയിൽ അതിനെ കൃഷിചെയ്യുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന കരിമ്പിന്റെ നല്ലൊരുഭാഗം ശർക്കരയും തവിട്ടുപഞ്ചസാര (സംസ്‌കരിക്കാത്ത തവിട്ടുനിറമുള്ള പഞ്ചസാര) ഉണ്ടാക്കുവാൻവേണ്ടി ഉപയോഗപ്പെടുത്തുന്നു. അതിനുശഷം സൾഫറും മറ്റ് രാസപദാർത്ഥങ്ങളും ഉപയോഗിച്ച് പഞ്ചസാര നിർമ്മിക്കുന്നു. അവശേഷിക്കുന്ന കരിമ്പിൻചണ്ടിയെ ഇന്ധനമായോ, കടലാസ് നിർമ്മിക്കുവാനോ, ശബ്ദപ്രതിരോധ പലകകൾ നിർമ്മിക്കുവാനോ, ചില രാജ്യങ്ങളിൽ മദ്യം ഉണ്ടാക്കിയെടുക്കുന്നതിനോ ഉപയോഗിക്കുന്നു.

zrg

പോഷകമൂല്യം

ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് (ഏകദേശം 28.35 ഗ്രാം) 111.13 കിലോ ജൂൾ (26.56 കിലോ കലോറി) ഊർജ്ജവും, 27.51 ഗ്രാം കാർബോഹൈഡ്രേറ്റും, 0.27 ഗ്രാം മാംസ്യവും, 11.23 മില്ലീഗ്രാം (1%) കാൽസ്യവും, 0.37 മില്ലീഗ്രാം (3%) ഇരുമ്പും, 41.96 മില്ലീഗ്രാം (1%) പൊട്ടാസ്യവും, 17.01 മില്ലീഗ്രാം (1%) സോഡിയവും അടങ്ങിയിരിക്കുന്നു.

കരിമ്പിൻ ജ്യൂസിന്റെ ഗുണങ്ങൾ

കരിമ്പിൻ ജ്യൂസിന്റെ പ്രയോജനങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെങ്കിൽ, അസംഖ്യം പ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്തമായ ഒരു പ്രതിവിധിയാണെന്ന് കാണുവാൻ കഴിയും. നിരോക്‌സീകാരികളാൽ സമ്പുഷ്ടമായ ഈ പാനീയം രോഗബാധയെ എതിരിടുന്നതിനും പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ വൈദ്യുതവിശ്ലേഷകങ്ങൾ അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിൽ ധാരാളമായി ജലാംശം ഉണ്ടാകുന്നതിന് വളരെ ഉത്തമമാണ്. ജലദോഷത്തെയും മറ്റ് പല രോഗബാധകളെയും പ്രതിരോധിക്കാൻ ഇതിന് കഴിയും എന്നതിനുപുറമെ ശരീരത്തിലെ മാംസ്യത്തിന്റെ അളവിനെ മെച്ചപ്പെടുത്തുന്നതുകൊണ്ട് പനി മാറുന്നതിനും വളരെ നല്ലതാണ്. വേറെയും ധാരാളം ആരോഗ്യനേട്ടങ്ങൾ കരിമ്പിൻചാറിൽ അടങ്ങിയിരിക്കുന്നു. അവയെ ഓരോന്നായി പരിശോധിക്കാം.

ft7

1. മൂത്രശോധനയുണ്ടാകാൻ കരിമ്പിൻ ജ്യൂസ്സഹായിക്കുന്നു. അതായത് മൂത്രനാളിയിലെ രോഗബാധകളെയും, വൃക്കകളിൽ അടിഞ്ഞുകൂടുന്ന കല്ലുകളെയും അകറ്റുവാനും, അവയുടെ ശരിയായ പ്രവർത്തനത്തെ ഉറപ്പുവരുത്തുവാനും ഇത് സഹായിക്കും.

2. ആയുർവേദമനുസരിച്ച്, കരളിനെ ബലപ്പെടുത്താൻ കരിമ്പിൻചാറ് സഹായിക്കുന്നു. അതിനാൽ മഞ്ഞപ്പിത്തത്തിനുള്ള (jaundice) പ്രതിവിധിയായി ഇതിനെ ശുപാർശചെയ്യാറുണ്ട്. ശരീരത്തിൽ ബിലുറൂബിൻ എന്ന് വിളിക്കപ്പെടുന്ന പദാർത്ഥം അമിതമായി ഉണ്ടാകുന്നതുകാരണമായി മൂത്രത്തിലും ചർമ്മത്തിലും മഞ്ഞവർണ്ണം പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയാണ് മഞ്ഞപ്പിത്തം. കരളിന്റെ മോശപ്പെട്ട പ്രവർത്തനമാണ് ഇതിന് കാരണമാകുന്നത്. വേഗത്തിൽ സുഖംപ്രാപിക്കുന്നതിന് ആവശ്യമായ നഷ്ടപ്പെട്ടുപോയ മാംസ്യത്തെയും പോഷകങ്ങളെയും ശരീരത്തിൽ വീണ്ടും നിറയ്ക്കുവാൻ കരിമ്പിൻചാറ് സഹായിക്കുന്നു.

c

3. ആരോഗ്യപാനീയം - നല്ല ഇനത്തിൽപ്പെട്ട കാർബോഹൈഡ്രേറ്റ്, മാംസ്യം, ഇരുമ്പ്, പൊട്ടാസ്യം, മറ്റുചില അടിസ്ഥാന പോഷകങ്ങൾ തുടങ്ങിയവ കരിമ്പിൻചാറിൽ അടങ്ങിയിരിക്കുന്നു. മാതൃകാപരമായ ഒരു ആരോഗ്യപാനീയമായി ഇവ കരിമ്പിൻചാറിനെ മാറ്റുന്നു. പ്രത്യേകിച്ചും വേനൽക്കാല മാസങ്ങളിൽ ഒരു ഗ്ലാസ് കരിമ്പിൻചാറ് കുടിക്കുകയാണെങ്കിൽ ആരോഗ്യത്തെയും നഷ്ടപ്പെട്ടുപോകുന്ന ഊർജ്ജത്തെയും അത് മെച്ചപ്പെടുത്തും. പ്ലാസ്മയേയും മറ്റ് ശരീരദ്രവങ്ങളെയും ഉല്പാദിപ്പിച്ച് ശരീരം വരളുന്നതിനെയും ക്ഷീണമുണ്ടാകുന്നതിനെയും പ്രതിരോധിക്കും.

4. ആയുർവേദം പറയുന്നത്കരിമ്പിൻ ജ്യൂസ്ൽ വയറിളകുന്നതിനുവേണ്ടിയുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ്. അങ്ങനെ കുടലിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നതിനും മലബന്ധത്തിൽനിന്ന് ആശ്വാസം ലഭിക്കുന്നതിനും ഇത് സഹായിക്കും. ഇതിന്റെ ക്ഷാരസ്വഭാവം അമ്ലതയേയും വയറെരിച്ചിലിനെയും ഭേദമാക്കാൻ സഹായിക്കും.

fct

5. ഗ്ലൈസമിക് സൂചിക (glycemic index - GI) ഇതിൽ വളരെ കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്കും ഈ പാനീയം ഉപയോഗിക്കുവാനാകും. കരിമ്പിൻചാറ് കുടിക്കുന്നത് പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ വലിയ വ്യത്യാസമൊന്നും സൃഷ്ടിച്ചില്ല എന്ന് ഒരു പഠനം വെളിവാക്കുന്നു. എങ്കിലും അങ്ങനെയുള്ളവർ ഇത് ശീലിക്കുകയാണെങ്കിൽ അതിനുമുമ്പായി ഡോക്ടറുമായി കൂടിയാലോചിക്കുന്നത് നല്ലതായിരിക്കും.

ശരീരഭാര നിയന്ത്രണം

കരിമ്പിൻ ജ്യൂസ് വളരെ മധുരമുള്ളതും സ്വാദിഷ്ടവുമാണെന്ന് എല്ലാവർക്കും അറിയാം. മാത്രമല്ല വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നതുകൊണ്ട് ആരോഗ്യത്തിന് ഉത്തമവുമാണ്. എന്നാൽ അതുപോലെ ഇതിൽ അടങ്ങിയിരിക്കുന്ന മറ്റൊരു സവിശേഷതയാണ് ശരീരഭാരത്തെ ലഘൂകരിക്കാൻ സഹായിക്കുക എന്നത്. ശരിയായ സമയത്ത്, ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഭാരം കുറയ്ക്കാൻ ഇത് വളരെ സഹായകരമാണ്. ശരീരഭാരത്തെ ലഘൂകരിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

xe5

1. കരിമ്പിൻ ജ്യൂസ് കൊഴുപ്പുരഹിതമാണ്

പ്രകൃതിദത്തമായും മധുരമുള്ള കരിമ്പിൻ ജ്യൂസ്ൽ കൊഴുപ്പുകളൊന്നും അടങ്ങിയിട്ടില്ല. ഇത് കുടിക്കുകയാണെങ്കിൽ അധികമായി കലോറി ചേർക്കുന്നതിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. മാത്രമല്ല ഈ പാനീയത്തിൽ അധികമായി പഞ്ചസാര ഉപയോഗിക്കേണ്ടതിന്റെ ആവശ്യവും ഇല്ല. ശരീരഭാരം ലഘൂകരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ പാനീയം കുടിക്കുന്നത് നല്ലതാണ്. കരിമ്പിൻചാറിന്റെ പ്രയോജനങ്ങളിലൊന്നാണ് ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കുക എന്നത്.

2. നാരുഘടകങ്ങളാൽ സമ്പുഷ്ടം

ദഹനസഹായികളായ ധാരാളം നാരുഘടകങ്ങളെ കരിമ്പിൻ ജ്യൂസ് ഉൾക്കൊള്ളുന്നു. സാധാരണ ഉപയോഗിക്കുന്ന കരിമ്പിൻചാറിൽ ദഹനസഹായികളായ 13 ഗ്രാം നാരുഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

ഈ പാനീയം കുടിക്കുകയാണെങ്കിൽ, ശരീരത്തിന് ദിവസത്തിൽ ആവശ്യമായ നാരുഘടകങ്ങളുടെ 52 ശതമാനം ലഭ്യമാകും. വളരെയേറെ സമയം വയർ നിറഞ്ഞിരിക്കുന്ന അനുഭവം നൽകും എന്നതുകൊണ്ട് ശരീരഭാരം ലഘൂകരിക്കപ്പെടാൻ സഹായിക്കും എന്ന് മാത്രമല്ല ശരീരം അമിതമായി ചൂടുപിടിക്കുന്നത് തടയുകയും വിശപ്പുണ്ടാകുന്നതിനെ കുറയ്ക്കുകയും ചെയ്യും.

vi

3. മോശപ്പെട്ട കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു

പൂരിത കൊഴുപ്പുകൾ, സംസ്‌കരിച്ച കൊഴുപ്പുകൾ, കൊളസ്‌ട്രോൾ എന്നിവയ്ക്ക് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ വർദ്ധിപ്പിക്കുവാൻ കഴിയും. വലിയ തോതിൽ മോശപ്പെട്ട കൊളസ്‌ട്രോൾ ഉണ്ടാകുന്നത് പൊണ്ണത്തടിയ്ക്കും ശരീരഭാരത്തിലെ വർദ്ധനവിനും കാരണമാകും.

മാത്രമല്ല ശരീരത്തിലെ എച്ച്.ഡി.എൽ. എന്ന നല്ല കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുകയും ചെയ്യും. കരിമ്പിൻചാറിൽ കൊളസ്‌ട്രോൾ അടങ്ങിയിട്ടില്ല. മാത്രമല്ല ശരീരത്തിൽ കാണപ്പെടുന്ന ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കുകയും ചെയ്യും. ഇത് ശരീരഭാരം കുറയുന്നതിന് സഹായിക്കുന്നു.

4. കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

കുടലിന്റെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നു എന്നത് കരിമ്പിൻചാറ് നൽകുന്ന പ്രയോജനങ്ങളിൽ ഒന്നാണ്. ദഹനേന്ദ്രിയവ്യവസ്ഥയും, അതോടൊപ്പം ആരോഗ്യമുള്ള കുടലും ഭാരനഷ്ടം ഉണ്ടാകുവാൻ സഹായിക്കും. കുടലിന്റെ ചലനങ്ങളെ മെച്ചപ്പെടുത്തി മലബന്ധത്തിന് പരിഹാരം നൽകുന്നതിലൂടെ അമ്ലതയേയും നെഞ്ചെരിവിനേയും ഭേദമാക്കുകയും, അങ്ങനെ ദഹനേന്ദ്രിയവ്യവസ്ഥയെ ആരോഗ്യത്തിൽ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു.

df

5. നീർവീക്ക പ്രതിരോധഘടകങ്ങളെ ഉൾക്കൊള്ളുന്നു

ശരീരത്തിലെ നീർവീക്കം കാരണമായി ചില ആളുകൾക്ക് ശരീരഭാരം കുറയ്ക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. കൃത്യമായ ഭക്ഷണചര്യയും വ്യായാമവും പാലിക്കുകയാണെങ്കിലും നീർവീക്കമുണ്ടെങ്കിൽ ഭാരനഷ്ടം നേടിയെടുക്കുന്നതിന് ചിലർക്ക് കഴിയാറില്ല. അങ്ങനെയെങ്കിൽ കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശീലമാക്കുക നന്നായിരിക്കും.

നീർവീക്ക പ്രതിരോധഘടകങ്ങൾ ഉൾക്കൊണ്ടിരിക്കുന്നതുകൊണ്ട് നീർവീക്കത്തെ പ്രതിരോധിക്കാൻ ഇത് സഹായിക്കും. ഫലപ്രദമായ രീതിയിൽ ഭാരം കുറയ്ക്കുവാൻ അങ്ങനെ കഴിയും. എങ്കിലും ചിട്ടയായിട്ടുള്ള ഭക്ഷണചര്യയും വ്യായാമവും തുടരേണ്ടതുണ്ട്.

6. ഉപാപചയപ്രക്രിയയെ പോഷിപ്പിക്കുന്നു

ശരീരം ഭക്ഷണത്തെ ഊർജ്ജമാക്കിമാറ്റുന്ന പ്രക്രിയയാണ് ഉപാപചയപ്രക്രിയ (metabolism). കൂടുതൽ മാംസപേശികളുള്ള വ്യക്തികളിൽ വിശ്രമിക്കുമ്പോൾപോലും കലോറി കൂടുതലായി വിനിയോഗിക്കപ്പെടും. വിഷവിരുദ്ധഘടകങ്ങൾ അടങ്ങിയിരിക്കുന്നതുകൊണ്ട് അനാവശ്യമായ വിഷപദാർത്ഥങ്ങളിൽനിന്നും ദഹനേന്ദ്രിയവ്യവസ്ഥയെ വൃത്തിയാക്കുകയും ഉപാപചയപ്രക്രിയയെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഉപാപചയപ്രക്രിയ വളരെ മെച്ചമാണെങ്കിൽ കൂടുതൽ ഫലപ്രദമായി കൊഴുപ്പ് ദഹിച്ചുമാറും.

sr

7. ഊർജ്ജത്തെ പോഷിപ്പിക്കുന്നു


കരിമ്പിൻ ജ്യൂസ്ൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും ശരീരത്തിന് ശരിയാംവണ്ണം പ്രവർത്തിക്കുന്നതിന് ഗ്ലൂക്കോസ് അത്യന്താപേക്ഷിതമാണ്. ഇത് ശരീരത്തിന് പെട്ടെന്നുള്ള ഊർജ്ജപോഷണം നൽകുന്നു, പ്രത്യേകിച്ചും പ്രവർത്തിയെടുക്കുന്ന സമയത്ത്. സ്‌പോർട്‌സ് പാനീയങ്ങൾ ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് കരിമ്പിൻചാറ് കുടിക്കുകയാണെങ്കിൽ, അത് ഊർജ്ജനിലയെ വർദ്ധിപ്പിക്കും എന്നുമാത്രമല്ല ശരീരത്തിന്റെ സ്ഥിരതയേയും സ്റ്റാമിനയേയും നിലനിറുത്തും.

ക്ഷാരസ്വഭാവമായതുകൊണ്ട് ശരീരത്തിലെ അമ്ലസ്വഭാവം കുറയുവാൻ കരിമ്പിൻചാറ് സഹായിക്കും. ശരീരത്തിൽ ക്ഷാരസ്വാഭാവം കൂടുന്നത് വേഗത്തിൽ ഭാരനഷ്ടമുണ്ടാകാൻ സഹായിക്കുന്നു.

കരിമ്പിൻ ജ്യൂസ് കുടിക്കുവാൻ അനുയോജ്യമായ സമയം

ആയിരക്കണക്കിന് വർഷങ്ങളായി കരിമ്പിൻചാറ് ലോകത്ത് ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് രസകരമായ വസ്തുതയാണ്. 100 മുതൽ 200 മില്ലിവരെയാണ് ശുപാർശചെയ്യപ്പെടുന്ന ദൈനംദിന അളവ്. ഉച്ചയ്ക്കുശേഷം ഉപയോഗിക്കുന്നതാണ് ഏറ്റവും അഭികാമ്യം.

Read more about: health tips ആരോഗ്യം
English summary

Lose Weight by Drinking Sugarcane Juice

The health benefit of drinking sugarcane juice in summer ranges from cooling up your body from the heat to nourishing your body with all the summer-friendly nutrients.
X
Desktop Bottom Promotion