Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
മൂത്രത്തില്‍ കല്ലിനെ അലിയിക്കാന്‍ നാരങ്ങ നീര്
കിഡ്നി സ്റ്റോണ്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. വൃക്കയിലുണ്ടാവുന്ന ഖര രൂപത്തില്‍ കാണപ്പെടുന്ന വസ്തുക്കളാണ് മൂത്രത്തില്‍ കല്ല്. ഇത്തരത്തിലുണ്ടാവുന്ന കല്ലുകളില്‍ നല്ലൊരു ഭാഗവും മിക്കവാറും കാല്‍സ്യം കല്ലുകളാണ്. ശരീരത്തില്‍ കാല്സ്യത്തിന്റെ് അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് ശരീരത്തിന് ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുമ്പോഴാണ് പലപ്പോഴും അത് കാല്‍സ്യം കല്ലുകളായി രൂപാന്തരപ്പെടുന്നത്. വെള്ളം ആവശ്യത്തിന് കുടിക്കാത്തത് പലപ്പോഴും വൃക്കയിലെ കല്ലുകള്‍ എന്ന അവസ്ഥ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണ രീതിയില്‍ വരുത്തുന്ന മാറ്റങ്ങളും പലപ്പോഴും മൂത്രത്തില്‍ കല്ലിന് കാരണമാകുന്നു.
മൂത്രത്തില്‍ കല്ലിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഡോക്ടര്‍ ആദ്യം പറയുന്നതും ധാരാളം വെള്ളം കുടിക്കുന്നതിന് വേണ്ടി തന്നെയാണ്. ദിവസവും നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിന്. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ ഇതിന്റെ അളവ് വര്‍ദ്ധിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കൊടും ചൂടില്‍ പണിയെടുക്കുന്നവരില്‍ കിഡ്നി സ്റ്റോണ്‍ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നാരങ്ങ വെള്ളം കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കാവുന്നതാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

സിട്രിക് ആസിഡ്
നാരങ്ങയില്‍ ധാരാളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് കിഡ്നി സ്റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ഇത്തരത്തില്‍ ഉണ്ടാവുന്ന കല്ലുകളെ ഇല്ലാതാക്കുന്നു. ഇത് മൂത്ര തടസ്സം സൃഷ്ടിയ്ക്കുന്ന കല്ലുകളെ അലിയിച്ച് കളയുന്നു. അതിനുള്ള കഴിവ് നാരങ്ങ നീരിന് ഉണ്ട്. ഇത് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ഉള്ളത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ വെറും അല്പം നാരങ്ങ നീര് മാത്രം മതി. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

നാരങ്ങ മാത്രം മതി
വെറും നാരങ്ങ നീര് മാത്രം മതി ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന്. അതിനായി വെറും നാരങ്ങ മാത്രമാണ് ഇതിന്റെ കൂട്ട്. എന്നാല്‍ നാരങ്ങ നീരിന്റെ അളവും വെള്ളത്തിന്റെ അളവും തമ്മിലുള്ള ചേര്‍ക്കലാണ് ഈ പാനീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് സഹായിക്കുന്ന രീതിയില്‍ നാരങ്ങ നീര് കഴിക്കുന്നത് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ആരോഗ്യത്തിന്റെ ഏറ്റവും കൃത്യമായ അളവില്‍ തന്നെയായിരിക്കണം നാരങ്ങ നീരില്‍ വെള്ളം ചേര്‍ക്കേണ്ടത്. പല ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്.

ചേര്‍ക്കേണ്ടത്
രണ്ട് ഔണ്‍സ് നാരങ്ങ നീരും ആറ് ഔണ്‍സ് വെള്ളവുമാണ് കത്യമായ അളവില്‍ ചേര്‍ക്കേണ്ടത്. ദിവസവും രാവിലെയും രാത്രിയും ഈ നാരങ്ങ വെള്ളം ശീലമാക്കുക. ഇത് കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികളേയും മൂത്രാശയ അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ വെള്ളം. അല്പം നാരങ്ങ നീരില്‍ നമുക്ക് കിഡ്നി സ്റ്റോണിനെ വളരെ എളുപ്പത്തില്‍ തന്നെ ഇല്ലാതാക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കിഡ്നിയുടെ ആരോഗ്യം
കിഡ്നിയുടെ ആരോഗ്യമാണ് മറ്റൊന്ന്. നാരങ്ങ കിഡ്നിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഒറ്റമൂലി ചികിത്സകള്‍ പലതുണ്ടെങ്കിലും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിലൂടെ ഉണ്ടാവുന്നില്ല. അതുകൊണ്ട് ധൈര്യമായി തന്നെ നാരങ്ങ നീര് കിഡ്നി പ്രശ്നങ്ങള്‍ക്കെല്ലാം ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതിനെല്ലാം പലപ്പോഴും നാരങ്ങ നീര് ധാരാളമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്നാല്‍ കിഡ്നി സ്റ്റോണ്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും എല്ലാം നല്ലതു പോലെ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുകയുള്ളൂ.

കാല്‍സ്യം ശ്രദ്ധിക്കാം
കാല്‍സ്യത്തിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാല്‍സ്യം കൂടുതല്‍ അടങ്ങിയിട്ടുള്ള ചെറിയ മത്സ്യങ്ങള്‍, ഞണ്ട്, കക്ക, ചെമ്മീന്‍ എന്നിവയൊന്നും കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ കഴിക്കരുത്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റം വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. മുള്ളോട് കൂടി കഴിക്കുന്ന ചെറിയ മത്സ്യങ്ങളും പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പച്ചക്കറികള്‍
പച്ചക്കറികള്‍ ഉപയോഗിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കോളിഫ്ളവര്‍, തക്കാളി, വെള്ളരിക്ക, കൂണ് എന്നിവ ഉപയോഗിക്കുന്നത് വളരെയധികം സൂക്ഷിച്ച് വേണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രതിസന്ധികള്‍ ചില്ലറയല്ല എന്ന കാര്യവും അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഈ കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

ജീവിത ചര്യയിലെ മാറ്റം
വെള്ളം കുടിക്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. വൃക്കയില്‍ കല്ലുള്ളവര്‍ അധികം വെള്ളം കുടിയ്ക്കരുത്. ഇത് ശരീരത്തില്‍ കൂടുതല്‍ നീര് വരാന്‍ കാരണമാകും. കാരണം വൃക്ക ശരിയായ രീതിയില്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. മാത്രമല്ല വെറ്റില മുറുക്കരുത്, മദ്യപിയ്ക്കരുത്, പുകവലിയ്ക്കരുത് തുടങ്ങി നിരവധി ചിട്ടകള്‍ ഉണ്ട്. ഇതെല്ലാം വൃക്കയില്‍ കല്ലിനേയും രോഗത്തേയും കൂടുതലാക്കുകയാണ് ചെയ്യുന്നത്.

മൂത്രം പിടിച്ച് വെയ്ക്കരുത്
മൂത്രം അധികം നേരം പിടിച്ച് നിര്‍ത്തരുത്. ഇത് രോഗാവസ്ഥയെ വളരെയധികം വഷളാക്കും. എപ്പോള്‍ മൂത്രമൊഴിക്കാന്‍ തോന്നുന്നുവോ അപ്പോള്‍ തന്നെ മൂത്രമൊഴിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് മൂത്രത്തില്‍ കല്ലെന്ന അവസ്ഥക്ക് ആക്കം കൂട്ടുന്നു.



Click it and Unblock the Notifications











