Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
തടി ഇനി സ്വപ്നം മാത്രം, നാരങ്ങ ഡയറ്റ് മതി
തടി കൂടുന്നതും അതെങ്ങനെ കുറക്കാം എന്നുള്ളതും എല്ലാം എന്നും സൈ്വര്യക്കേടുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും അമിതവണ്ണമെന്ന് പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലെമണ്‍ ഡയറ്റ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.
തടിയും വയറും കുറയാന്‍ കൃത്യമായ ഡയറ്റും വ്യായാമവും എല്ലാം ശീലിയ്ക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ പലപ്പോഴും ഇതെല്ലാം ഇടയ്ക്ക് വെച്ച് നിര്‍ത്തുകയും വീണ്ടും നമ്മള് കുടവയറിലേക്കും അമിതവണ്ണത്തിലേക്കും ചുരുങ്ങുകയുമാണ് ചെയ്യാറുള്ളത്. നാരങ്ങ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തടി കുറക്കുന്നതിനും വയറൊതുക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ഇത് കൂടാതെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത് എന്ന് നോക്കാം.

ലെമണ്‍ ഡയറ്റ്
ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ ഇല്ലാതാക്കാന്‍ ലെമണ്‍ ഡയറ്റിലൂടെ കഴിയും. മാത്രമല്ല മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യും. തടിയും വയറും ഒതുക്കാന്‍ ലെമണ്‍ ഡയറ്റ് വളരെയധികം സഹായകമാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും നല്ലതാണ് ലെമണ്‍ ഡയറ്റ്. രോഗപ്രതിരോധ ശേഷി മാത്രമല്ല ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

ശരീരം ക്ലീന്‍ ചെയ്യുന്നു
നമ്മുടെ ശരീരത്തില്‍ നമ്മളറിയാതെ ഒളിച്ചിരിയ്ക്കുന്ന വിഷവസ്തുക്കളെ ഇല്ലായ്മ ചെയ്യുന്നതിനും ലെമണ്‍ ഡയറ്റ് സഹായിക്കുന്നു. ലെമണ്‍ ഡയറ്റിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

ലെമണ്‍ ഡയറ്റ് എങ്ങനെ?
ലെമണ്‍ ഡയറ്റ് എങ്ങനെയെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്. ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ആവശ്യമുള്ള സാധനങ്ങള്‍
എട്ട് കപ്പ് വെള്ളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, അല്പം ഐസ്ക്യൂബ്സ്, കര്‍പ്പൂര തുളസിയുടെ ഇല പത്തെണ്ണം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്ത് അത് നന്നായി തണുപ്പിക്കുക. മുകളില്‍ പറഞ്ഞ വസ്തുക്കളെല്ലാം ഇതില്‍ ചേര്‍ക്കുക. രണ്ട് മിനിട്ട് ചൂടാക്കിയ ശേഷം വാങ്ങി വെയ്ക്കുക. ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. പുറത്തെടുത്ത് തണുപ്പ് മാറിയതിനു ശേഷം ഇത് കഴിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം
എന്നും ഉപയോഗിക്കുന്നതിനു മുന്‍പ് ഒരു ഐസ്ക്യൂബ് ഇതിലിട്ടു വേണം ഉപയോഗിക്കാന്‍.

പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് കുടിയ്ക്കുന്നതാണ് നല്ലത്. മാത്രമല്ല പ്രഭാത ഭക്ഷണം കട്ടിയുള്ളതായിരിക്കരുത്. ഫ്രൂട്ട് സാലഡ് മാത്രമേ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാവൂ.

ഉച്ചഭക്ഷണം
ഉച്ചഭക്ഷണത്തിലാകട്ടെ പുഴുങ്ങിയ മുട്ടയും സാലഡും മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. ഇതില്‍ തന്നെ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കണം എന്നതാണ് കാര്യം. ഇത് ശരീരതത്ിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

അത്താഴം
ലെമണ്‍ ഡയറ്റ് എടുക്കുമ്പോള്‍ അത്താഴത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധ വേണം. അത്താഴം എന്തെങ്കിലും സ്നാക്സോ ബദാമോ മറ്റോ ആയിരിക്കണം. ഇതോടൊപ്പം പതിനൊന്ന് മണിയ്ക്ക് ശേഷം മാത്രമേ ലെമണ്‍ ജ്യൂസ് കഴിക്കാന്‍ പാടുകയുള്ളൂ.

അഞ്ച് ദിവസം സ്ഥിരമായി ഉപയോഗിക്കുക
മുകളില്‍ പറഞ്ഞ രീതിയില്‍ ഈ പാനീയം അഞ്ച് ദിവസം സ്ഥിരമായി കൃത്യമായ രീതിയില്‍ ഉപയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം.

ഒരാഴ്ചയ്ക്കുള്ളില്‍ ഫലം
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിങ്ങളുടെ തടിയിലും വയറിലും കാര്യമായ മാറ്റം ഉണ്ടാവും എന്നതാണ് പ്രധാനപ്പെട്ട കാര്യം.

മറ്റൊരു മാര്‍ഗ്ഗം
മധുരവും പുളിയും ഒരു പോലെ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സ്പെഷ്യല്‍ ജ്യൂസുണ്ട്. തടിയും വയറുംകുറയുകയും ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

തയ്യാറാക്കുന്ന വിധം
ഒരു നാരങ്ങയുടെ നീര്, ഒരു കഷ്ണം ഇഞ്ചി അരിഞ്ഞത്, രണ്ട് കപ്പ് ഓറഞ്ച് ജ്യൂസ്, ഉപ്പ് പാകത്തിന്, ഒരു ടീസ്പൂണ്‍ തേന്‍, അല്പം ഐസ്ക്യൂബ്സ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

നാരങ്ങ ഇഞ്ചി ജ്യൂസ്
നാരങ്ങാ ഇഞ്ചി സ്പെഷ്യല്‍ ജ്യൂസ് ഉണ്ട് തടി കുറയ്ക്കാന്‍ അതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഒരു നാരങ്ങ ചെറുതായി മുറിച്ചത്, കുക്കുമ്പര്‍ തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്, ഒന്നര ലിറ്റര്‍ വെള്ളം, ഒരു ടീസ്പൂണ്‍ ഇഞ്ചി എന്നിവയാണ് അത്യാവശ്യമായി വേണ്ടത്.

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി ഒരു പാത്രത്തില്‍ ഏടുത്ത് നന്നായി കുലുക്കി യോജിപ്പിക്കുക. ഒരു ദിവസം മുഴുവന്‍ വെച്ചതിനു ശേഷം അടുത്ത ദിവസം രാവിലെ മുതല്‍ ഉപയോഗിച്ചു തുടങ്ങാം. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. ഇതിലൂടെ ഏത് കുറയാത്ത കൊഴുപ്പും കുറയുന്നു.