തക്കാളിജ്യൂസില്‍ ഉപ്പിട്ട്; കിഡ്‌നിസ്റ്റോണ്‍ ഔട്ട്

Posted By:
Subscribe to Boldsky

കിഡ്‌നി സ്‌റ്റോണ്‍ പല വിധത്തിലാണ് ആരോഗ്യത്തിനെ പ്രതിസന്ധിയില്‍ ആക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് രോഗം കൂടുതല്‍ ഗുരുതരമാക്കുകയാണ് ചെയ്യുന്നത്. പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മൂത്രത്തില്‍ കല്ല്. പലപ്പോഴും ഇത് കഠിനമായ വേദന വരെ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. കാല്‍സ്യം അടിഞ്ഞ് കൂടുന്നതാണ് പലപ്പോഴും മൂത്രത്തില്‍ കല്ലിന് കാരണമാകുന്നത്. കിഡ്‌നി സ്‌റ്റോണ്‍ കിഡ്‌നിയുടെ പ്രവര്‍ത്തനത്തേയും വളരെ ദോഷകരമായാണ് ബാധിക്കുന്നത്.

മൂത്രത്തില്‍ ഈ മാറ്റമുണ്ടോ, കിഡ്‌നി രോഗം അടുത്ത്‌

ശരീരത്തിലെ വിഷാംശങ്ങളെ നമുക്ക് കൃത്യമായ രീതിയില്‍ പുറന്തള്ളാനാവാതെ വരുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും. ഇത് മറ്റ അവയവങ്ങള്‍ക്കു കൂടി പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നു. ആയുര്‍വ്വേദത്തില്‍ കിഡ്‌നി സ്റ്റോണിന് പരിഹാരം കാണാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇന്നത്തെ കാലത്താകട്ടെ വളരെ പരിചിതമായ ഒരു രോഗമാണ് കിഡ്‌നി സ്‌റ്റോണ്‍. എന്നാല്‍ തലവേദനയുണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആയുര്‍വ്വേദത്തില്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. അതിനായി താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

 അത്തിപ്പഴം

അത്തിപ്പഴം

കിഡ്‌നി സ്റ്റോണിന്റെ അന്തകന്‍ എന്നു വേണമെങ്കില്‍ അത്തിപ്പഴത്തിനെ പറയാം. രണ്ട് അത്തിപ്പഴം ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് 10-15 മിനിട്ട് തിളപ്പിക്കുക. ഈ മിശ്രിതം വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കിഡ്‌നി സ്റ്റോണിനെ വളരെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ് അല്‍പം ഉപ്പിട്ട് കഴിയ്ക്കുക. എന്നും രാവിലെ ഇത്തരത്തിലൊരു ശീലം ഉണ്ടാക്കിയെടുത്താല്‍ ഇത് കിഡ്‌നി പ്രശ്‌നങ്ങളെ ഇല്ലാതാക്കും. എന്നാല്‍ തക്കാളി ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഇതിന്റെ കുരു പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. അല്ലെങ്കില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

വാഴപ്പിണ്ടി

വാഴപ്പിണ്ടി

വാഴപ്പിണ്ടി കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് കിഡ്‌നി സ്റ്റോണിനെ പെട്ടെന്ന് തന്നെ പ്രതിരോധിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു.

 പഞ്ചകര്‍മ്മ തെറാപ്പി

പഞ്ചകര്‍മ്മ തെറാപ്പി

പഞ്ച കര്‍മ്മ തെറാപ്പിയാണ് മറ്റൊന്ന്. ഇത് ശരീരത്തെ മൊത്തത്തില്‍ ക്ലീന്‍ ചെയ്യുന്നു. മാത്രമല്ല ശരീരരത്തിനാവശ്യമായ ഊര്‍ജ്ജവും നല്‍കുന്നു. ഇത് കിഡ്‌നി സ്റ്റോണ്‍ പെട്ടെന്ന് ഇല്ലാതാക്കുന്ന ഒന്നാണ്.

ഭക്ഷണത്തില്‍ മാറ്റം വരുത്താം

ഭക്ഷണത്തില്‍ മാറ്റം വരുത്താം

ഭക്ഷണത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കണം. ഇത് കിഡ്‌നിസ്‌റ്റോണ്‍ ഇല്ലാതാക്കുന്നു. ഉപ്പും, മുളകും പരമാവധി കുറക്കാന്‍ ശ്രമിക്കുക. മൃഗക്കൊഴുപ്പ്, ഉപ്പ്, കാല്‍സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും കുറയ്ക്കുക. ഇത് കിഡ്‌നി സ്റ്റോണിനെ പ്രതിരോധിയ്ക്കും.

തുളസി

തുളസി

തുളസിയിലയും കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ഒരു ടീസ്പൂണ്‍ തുളസിയില ഒരു ടീസ്പൂണ്‍ തേനില്‍ ചാലിച്ച് എന്നും രാവിലെ കഴിയ്ക്കുക. തുളസിയില ചവച്ചു തിന്നുന്നതും കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കും. ഇത് കല്ല് മൂത്രത്തിലൂടെ പുറന്തള്ളാന്‍ സഹായകമാകും. മാത്രമല്ല പരമാവധി ഇത്തരം വേദനകളെ കുറക്കുന്നതിനും സഹായിക്കുന്നു.

വെള്ളം ധാരാളം

വെള്ളം ധാരാളം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കാന്‍ ശ്രമിക്കുക. ഇത് മൂത്രത്തിലൂടെ കിഡ്‌നി സ്റ്റോണ്‍ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

നാരങ്ങാ വെള്ളവും കിഡ്‌നി സ്റ്റോണിനെ ഇല്ലാതാക്കുന്നു. ഇതിലടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് കാല്‍സ്യം മൂലമുണ്ടാകുന്ന കിഡ്‌നി സ്‌റ്റോണിനെ പ്രതിരോധിയ്ക്കുന്നു. ഇത് കിഡ്‌നി സ്റ്റോണ്‍ പ്രതിരോധിക്കുന്നതിന് പെട്ടെന്ന് പരിഹാരം കാണുന്ന ഒന്നാണ്.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

അല്‍പം ഒലീവ് ഓയില്‍ ചെറുനാരങ്ങ നീര് മിക്‌സ് ചെയ്ത് രാവിലെ വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് കഴിഞ്ഞ ഉടന്‍ ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളവും കഴിക്കാന്‍ ശ്രദ്ധിക്കുക.

English summary

Kidney Stone ayurvedic Remedies for Speedy Relief

Here we have listed some ayurvedic remedies foe speed relief from kidney stone, read on.