For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  തേനും ആസ്മയും തമ്മില്‍

  By Glory
  |

  ഇന്ന് ലോകത്തെല്ലായിടത്തും കുഞ്ഞുങ്ങളടക്കം വളരെ പ്രായമായവര്‍ വരെ അനുഭവിക്കുന്ന ഒരു രോഗമാണ് ആസ്മ. ണീൃഹറ ഒലമഹവേ ഛൃഴമിശ്വമശേീി ന്റെ കണക്കു പ്രകാരം ഇന്ന് ലോകത്തില്‍ 30 കോടി ജനങ്ങള്‍ ഇത് അനുഭവിക്കുന്നു. ഇന്ത്യയില്‍ തന്നെ രണ്ടര മൂന്നു കോടിയോളം ജനങ്ങള്‍ കഷ്ടപ്പെടുന്നു.പാരമ്പര്യം ഒരു കാരണം ആണെങ്കിലും അല്ലര്‍ജി ശരിയായി ചികിത്സിക്കാതെ വിട്ടാലും ആസ്മ ഉണ്ടാകാം.

  ശ്വാസ കോശത്തിലേക്കും തിരിച്ചും വായു കൊണ്ടുപോകുന്ന കുഴലിനെ (ശ്വാസ നാളി) ബാധിക്കുന്ന ഒരു രോഗമാണിത്. ആസ്മയുണ്ടാകുമ്പോള്‍ ശ്വസനാളിക്ക് ചുറ്റുമുള്ള പേശികള്‍ വലിഞ്ഞു മുറുകുകയും ശ്വാസനാളി സങ്കോചിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ആവശ്യത്തിനു വായു ശ്വാസകോശത്തില്‍ എത്തുന്നില്ല. അപ്പോള്‍ ശ്വാസം മുട്ടല്‍. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു ഇതാണ് ആസ്മ.. മറ്റ് അനവധി അസുഖങ്ങള്‍ക്ക് തേന്‍ ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

  ചുമ മാറുവാന്‍ തേന്‍ കുടിക്കാം

  ചുമ മാറുവാന്‍ തേന്‍ കുടിക്കാം

  തൊണ്ടയിലും വായിലും അനുഭവപ്പെടുന്ന അസ്വസ്ഥതകളെ ഒരു പരിധി വരെ കുറയ്ക്കുവാന്‍ തേന്‍ കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.

  അതുപോലെ ചുമ കുറയ്ക്കുവാനും കുട്ടികളില്‍ ഉണ്ടാകുന്ന അപ്പര്‍ റെസ്പിറെറ്ററി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ മൂലമുള്ള ഉറക്കക്കുറവുകളും പ്രശ്‌നങ്ങളും പരിഹരിക്കുവാനും തേന്‍ അത്യുത്തമമാണത്രേ.

  മുറിവുകള്‍ ഉണക്കുവാന്‍ തേന്‍ പുരട്ടാം

  മുറിവുകള്‍ ഉണക്കുവാന്‍ തേന്‍ പുരട്ടാം

  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങള്‍ വരെ മുറിവുകളിലെ ഇന്‍ഫെക്ഷനുകളെ ചെറുക്കാന്‍ തേന്‍ ഉപയോഗിച്ചിരുന്നു. പെന്‍സിലിന്റെ (penicillin) വരവോടെ ഇങ്ങനെയുള്ള ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടായി. പക്ഷെ ഇപ്പോള്‍ വീണ്ടും തേന്‍ മുറിവുകളിലേയും ചര്‍മ്മത്തിലേയും ഇന്‍ഫെക്ഷനുകളെ തടുക്കുവാനുള്ള മാര്‍ഗ്ഗമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

  തേന്‍ ശിരോചര്‍മ്മത്തെ മികവുറ്റതാക്കും

  തേന്‍ ശിരോചര്‍മ്മത്തെ മികവുറ്റതാക്കും

  താരനും ചൊറിച്ചിലും ഉണ്ടാക്കുന്ന സെബ്ബോറിക്ക് ഡെര്‍മൈറ്റിസ് (seborrheic dermatitis) എന്ന അവസ്ഥയെ ഒരു പരിധി വരെ തടയുവാന്‍ അല്‍പ്പം ഇളംചൂട് വെള്ളത്തില്‍ തേന്‍ കലക്കി ശിരോചര്‍മ്മത്തില്‍ പുരട്ടുന്നത് വളരെ ഗുണപ്രദമാണ്. ഇത് ഒരാഴ്ച തുടര്‍ന്നാല്‍ താരനും ചൊറിച്ചിലിനും വളരെയധികം ശമനമുണ്ടാകും. ചൊറിച്ചില്‍ മൂലം ചര്‍മ്മത്തിലുണ്ടായ മുറിവുകളെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തുടച്ച് നീക്കുവാനും തേന്‍ സഹായിക്കും.

  ഉന്മേഷം വര്‍ദ്ധിപ്പിക്കും

  ഉന്മേഷം വര്‍ദ്ധിപ്പിക്കും

  നിങ്ങളുടെ ആരോഗ്യത്തിനും ഉ•േഷത്തിനും നല്ല ഭക്ഷണവും കൃത്യമായ ഉറക്കവും തന്നെ ധാരാളമാണ്. എന്നിരുന്നാലും വര്‍ക്ക് ഔട്ടുകള്‍ക്ക് ശേഷവും മറ്റും എളുപ്പത്തില്‍ ഉ•േഷം ലഭിക്കുവാനായി തേന്‍ നിങ്ങളെ വളരെയധികം സഹായിക്കും. അതുമാത്രമല്ല ഏറ്റവും ഫലപ്രദമായി വണ്ണം കുറയ്ക്കുവാനും തേന്‍ കഴിക്കുന്നത് സഹായിക്കും.

  അലര്‍ജികളെ അകറ്റാം

  അലര്‍ജികളെ അകറ്റാം

  തേനീച്ചകള്‍ പൂവുകളില്‍ നിന്നും ശേഖിച്ച ശുദ്ധമായ തേനില്‍ പൂംപൊടികള്‍ ഉണ്ടാകാറുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ ചിലപ്പോള്‍ അലര്‍ജി ഉണ്ടാക്കാന്‍ ഇടയുണ്ട്. പക്ഷെ ഇതിനോട് നിങ്ങളുടെ ശരീരം വേഗത്തില്‍ പ്രധിരോധിക്കുവാന്‍ തുടങ്ങുകയും കാലക്രമേണ ഇത്തരം അലര്‍ജികളെ പ്രതിരോധിക്കുവാനുള്ള ശേഷി ശരീരത്തിനുണ്ടാകുകയും ചെയ്യും.

  ആസ്മയ്ക്ക് പരിഹാരമുണ്ട്.

  ആസ്മയ്ക്ക് പരിഹാരമുണ്ട്.

  ആസ്മയുടെ കാര്യത്തില്‍ തേന്‍ കൊണ്ട്് എന്താണ് മെച്ചം എന്നായിരിക്കാം നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ജലദോഷത്തിനും കഫക്കെട്ടിനും മികച്ച പരിഹാരമാര്‍ഗ്ഗമായ തേന്‍ തീര്‍ച്ചയായും ശ്വസനസംബന്ധമായ രോഗമായ ആസ്മയ്ക്കും ഒരു മികച്ച പരഹാരമാര്‍ഗ്ഗമാണ്. അസ്മയ്ക്ക് കാരണമാകാന്‍ ഇടയുള്ള ശരീരത്തിന്റെ എല്ലാ ലക്ഷണങ്ങളെയും നിയന്ത്രിക്കാന്‍ ആസ്മയ്ക്ക് സാധിക്കും. തേന്‍ കൊണ്ട് ആസ്‌നമയെ പൂര്‍ണ്ണമായി പരിഹരിക്കാന്‍ സാധിച്ചില്ലെങ്കിലും ആസ്മ രോഗിയുടെ വേദനകള്‍ക്കും അസ്വസ്തതകള്‍ക്കും പരിഹാരങ്ങള്‍ കാണാന്‍ തേന്‍ കൊണ്ട് സാധിക്കും. മറ്് ചികിത്സ രീതികള്‍ തുടരുന്നതിനെപ്പമാണ് പലരും തേനും അവരുടെ രോഗശമനത്തായി ഉപയോഗിക്കുന്നത്.

  തേനിന്റെ ഉപയോഗം വായിലെ ഉമിനീരിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഉമീനിര്‍ അസ്വസ്തമായ തൊണ്ടയ്ക്ക് ആശ്വാസം പകരുകയും ചെയ്യുന്നു.കുടാതെ തൊണ്ടിയില്‍ അടിഞ്ഞുകിടക്കുന്ന കഫത്തെ ഇല്ലാതെയാക്കാനും ഉമിനീര്‍ സഹായിക്കുന്നുണ്ട്. കൂടാതെ തേനില്‍ അടങ്ങിയിരിക്കുന്ന പ്രതിരോധ ശക്തി ആസ്ത്മയോടൊപ്പം ഉണ്ടാകുന്ന എയര്‍വേസിന്റെ വീക്കം കുറയ്ക്കുകയും ശരീരത്തിന് ആശ്വാസം പകരുകയും ചെയ്യുന്നു. ഉപയോഗം മൂലം യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ലയെന്നതാണ് തേന്‍ ഉപയോഗത്തിന്റെ ഏറ്റവും വലിയ സവിശേഷത. മറ്റു മരുന്നുകള്‍ കഴിക്കുന്നതിനോടെപ്പവും മറ്റ് ചികിത്സാരീതികള്‍ പരീക്ഷിക്കുന്നതിനെപ്പവും തേന്‍ ഉപയോഗം തുടരാവുന്നതാണ്.

  തേന്‍ കൊണ്ടുള്ള പൊടികൈകള്‍

  തേന്‍ കൊണ്ടുള്ള പൊടികൈകള്‍

  രാവിലെ മഞ്ഞളും തേനും ചേര്‍ന്ന മിശ്രിതം കഴിക്കുന്നത് ആസ്മയുടെ വേദനയെ ശമിപ്പിക്കും.ഇഞ്ചിപ്പൊടി,തേന്‍,കറുത്ത കുരുമുളക് പൊടി എന്നിവ സമാസമം ചേര്‍ത്ത് സേവിക്കുന്നത് ആസ്മയ്‌ക്കെതിരെ ഫലപ്രദമാണ്. ചെറുചൂടുളള പാലില്‍ അല്പം തേനും ഒലിവ് ഓയിലും സംയുക്തമായി ചേര്‍ത്ത് കഴിക്കുന്നതും ഉണങ്ങിയ അത്തിപ്പഴവും ആസ്മയ്ക്ക് ഒരു ഉത്തമ ഔഷധമാണ്. പരമ്പാരാഗതമായി ആസ്്മയെ പ്രതിരോധിക്കാന്‍ ഉപയോഗിക്ുന്ന ഈ പൊടികൈകള്‍ ശാ്ത്രീയമായ യാതൊരുവിധ പിന്‍ബലവും ഇല്ലാത്ത വീട്ടു മരുന്നുകള്‍ ആണ്.

  തേന്‍മാത്രം മതിയോ?

  തേന്‍മാത്രം മതിയോ?

  ആസ്മയ്ക്ക് തേന്‍ മതി എന്ന ചിന്ത ശരിയല്ല തേന്‍ ഉപയോഗം കൊണ്ട് ഒരിക്കലും ആസ്മ പൂര്‍ണ്ണമായി സുഖപ്പെടുത്താന്‍ സാധിക്കുകയില്ല. ആസ്മയ്ക്ക് കാരണമാകുന്ന കഫക്കെട്ടിനെയും ജനദോഷത്തെയും അലര്‍ജ്ജിയുടെ മറ്റ് അസ്വസ്തതകളെയും നിയന്ത്രിക്കാനും ഒരു പരിധി വരെ ശമിപ്പാക്കാനും മാത്രമെ തേനിനു സാധിക്കു.

  എന്നാല്‍ ആസ്മ രോഗികള്‍ ഉണ്ടാകാന്‍ ഇടയുള്ള എല്ലാ അസ്വസ്തകകള്‍ക്ും മികച്് ഒരു പ്രതിവിധ തന്നെയാണ് തേന്‍. എന്നാല്‍ ആസ്മയ്ക്ക് തേന്‍ മതിയെന്ന് ചിന്തയില്‍ വീട്ടുവൈദ്യങ്ങള്‍ പരീക്ഷീക്കാതെ ആസ്മയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ വൈദ്യ സഹായം തേടുകയും ഫലപ്രദമായ ചിക്തസകള്‍ എടുക്കേണ്ടതുമാണ്.

  ആസ്മയുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍;രാവിലെയുള്ള എഴുന്നേല്‍ക്കല്‍ പതിവാക്കുക

  ആസ്മയുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍;രാവിലെയുള്ള എഴുന്നേല്‍ക്കല്‍ പതിവാക്കുക

  ഏത് സാഹചര്യത്തിലും എട്ടുമണിക്കൂറോ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലുമോ തീര്‍ച്ചായും ഉറങ്ങുക. ശരിയായി ഉറക്കം ലഭിക്കാത്ത ആസ്മ രോഗികളില്‍ 94% കൂടുതലാണ് അസുഖം ഇടയ്ക്കിടെ വരാനുള്ള സാധ്യത എന്ന് ഈയിടെ പുറത്തുവന്ന ഒരു സര്‍വേ സൂചിപ്പിക്കുന്നു.

  വ്യായാമം വളരെ നല്ലത്

  വ്യായാമം വളരെ നല്ലത്

  ആസ്മയുടെ സ്വഭാവമനുസരിച്ച് ഡോക്ടറുടെ അഭിപ്രായപ്രകാരം വിവിധ തരത്തിലുള്ള വ്യായാമം ശീലിക്കാന്‍ ശ്രമിക്കണം. കൃത്യമായ വ്യായാമം ശരീരത്തിന് ഗുണം ചെയ്യുന്നത് പല രീതിയിലാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ജീവിത ശൈലീ രോഗങ്ങള്‍ അകറ്റി നിര്‍ത്താനും വ്യായാമത്തിന് കഴിയും. ജോഗിങ്ങ് പോലുള്ള ലഘു വ്യായാമങ്ങള്‍ മതിയാവും.

  സ്ത്രീകള്‍ ചിലത് ചെയ്യണം

  സ്ത്രീകള്‍ ചിലത് ചെയ്യണം

  സ്ത്രീകളോട് പ്രത്യേകിച്ച് ചിലത് പറയാനുള്ളത് ഗര്‍ഭകാലത്തേക്കുറിച്ചാണ്. വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം ഗര്‍ഭ കാലത്ത് ശ്രദ്ധിച്ചാല്‍ കുഞ്ഞിന് ആസ്ത്മ സാധ്യത 25% കുറയ്ക്കാം! എന്നും പ്രഭാതത്തിലുളള സൂര്യപ്രകാശം കൊള്ളുക എന്നതാണത്. വിറ്റാമിന്‍ ഡി വേണ്ടത്ര അളവില്‍ നിലനിര്‍ത്തുക എന്നതാണ് ഇതുകൊണ്ട് സംഭവിക്കുന്നത്. ഇതിലൂടെ കുഞ്ഞുങ്ങളെ ആസ്മയില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാം.

  പുകവിലയെ പൂര്‍ണ്ണമായി അകറ്റി നിര്‍ത്തൂ

  പുകവിലയെ പൂര്‍ണ്ണമായി അകറ്റി നിര്‍ത്തൂ

  ആസ്മയക് മാത്രമല്ല നിരവധി രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുടെ ഒരു ദുശീലമാണ് പുകവിലി. പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശ്വസന സംബന്ധമായ പ്രശനങ്ങള്‍ പരിഹാരിക്ുന്നതിലും രോഗങ്ങള്‍ പടാരാതിരിക്കുന്നതിനും കാരണമാകുന്നു.

  Read more about: health tips ആരോഗ്യം
  English summary

  Is Honey Good For Asthma

  Breathing triggers inflammation in the airways, which can lead to an asthma attack. These attacks are the result of airway inflammation, which leads to the swelling of the lining of the airways, bronchospasm, and secretion of mucus.
  Story first published: Tuesday, May 29, 2018, 8:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more