For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗരം മസാലയുടെ ഗുണദോഷങ്ങളെപ്പറ്റി അറിയാം

|

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഗരം മസാല. നമ്മുടെ പല കറിക്കൂട്ടുകളിലും രുചിഭേദങ്ങൾ പകരുന്ന ഈ വിദ്വാന് നിരവധി രോഗങ്ങളെ തടയാനുള്ള ശേഷിയുണ്ട്.

x

സാധാരണഗതിയിൽ ഒരു കൂട്ടം ചേരുവകൾ കൂട്ടിച്ചേർത്താണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. ഇന്ന് നമുക്ക് ഗരം മസാലയുടെ ആരോഗ്യ ഗുണങ്ങളെയും പാർശ്വഫലങ്ങളേയുമൊക്കെ പറ്റി വായിച്ചറിയാം

 ഗരം മസാലയുടെ ആരോഗ്യ ഗുണങ്ങൾ:

ഗരം മസാലയുടെ ആരോഗ്യ ഗുണങ്ങൾ:

ഗരം മസാല ഉണ്ടാക്കിയെടുക്കുന്നത് 32 തരം സുഗന്ധവ്യഞ്ജനങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടാണ് ഇന്ന് ഗരം മസാല. ഈ സുഗന്ധവ്യഞ്ജനത്തിന്റെ ചില ആരോഗ്യപരമായ ആനുകൂല്യങ്ങളേയും ഇതുണ്ടാക്കുന്ന പാർശ്വഫലങ്ങളെയും പറ്റി നമുക്ക് പരിശോധിക്കാം:

 ഗരം മസാലയുടെ പ്രയോജനങ്ങൾ:

ഗരം മസാലയുടെ പ്രയോജനങ്ങൾ:

മസാലയിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത ഘടകങ്ങൾ രോഗത്തെ അകറ്റിനിർത്താൻ സഹായിച്ചുകൊണ്ട് പ്രതിരോധകശേഷി വർദ്ധിപ്പിക്കുന്നു

വേദനയേയും വീക്കത്തിനേയും കുറയ്ക്കുന്നു

പ്രായമാകുന്നതിനെ സാവധാനത്തിലാക്കുന്നു

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും, മിനറലുകളും പ്രോട്ടീനുകളുമൊക്കെ നൽകുന്നു

ദഹനസംബന്ധമായ പ്രശ്നങ്ങളെ തടയുന്നു. നെഞ്ചെരിച്ചിലിനേയും വയറു വേദനയേയുമൊക്കെ അകറ്റിനിർത്തുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്നതിന് ഇത് സഹായിക്കും.

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നു

 ചേരുവകളുടെ മൂല്യങ്ങൾ:

ചേരുവകളുടെ മൂല്യങ്ങൾ:

ഗരം മസാലയിൽ നിരവധി ചേരുവകൾ അടങ്ങിയിരിക്കുന്നു. ഇവയിൽ ഭൂരിഭാഗവും ആരോഗ്യകരമായ ശരീര വ്യവസ്ഥിതി നൽകിക്കൊണ്ട് നിരവധി ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ്

ഗരം മസാലയിലെ പ്രധാന ചേരുവയായ ജീരകത്തിൽ ഇരുമ്പിന്റെ അളവ് സമ്പുഷ്ടമാണ്, ഇത് രക്തത്തിലെ ഓക്സിജന്റെ അളവിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അനീമിയ പോലുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെയിത് ദഹനപ്രക്രിയയെ മെച്ചപ്പെടുത്താനും കാൻസർ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറയ്ക്കാനും സഹായിക്കുന്നു.

കറിക്കൂട്ടുകൾകൾക്ക് നല്ല രുചിയും മണവും നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് മസാലകൂട്ടിലെ ഏലക്ക. ഐ.ബി.എസ് രോഗങ്ങളെ പ്രതിരോധിക്കുന്നത് കൂടാതെ, ചുമ, നെഞ്ചെരിച്ചിൽ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള ഉത്തമ ഔഷധമാണിത്. ഏലക്കാ എന്ന സുഗന്ധവ്യഞ്ജനം ശരീരാരോഗ്യത്തിന് പകർന്നുതരുന്ന നേട്ടങ്ങൾ ഇനിയും ധാരാളമുണ്ട്.

കൊത്തമല്ലി അഥവാ മല്ലി എന്നുവിളിക്കുന്ന ചേരുവ പലതരം ആരോഗ്യ ഗുണങ്ങൾ നൽകിക്കൊണ്ട് ശരീരത്തെ പരിപോഷിപ്പിക്കുന്ന ഒന്നാണ്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

 പ്രത്യാഘാതങ്ങളും പാർശ്വഫലങ്ങളും :

പ്രത്യാഘാതങ്ങളും പാർശ്വഫലങ്ങളും :

പലതരത്തിലുള്ള ചേരുവകൾ ഒരുപോലെ അടങ്ങിയിരിക്കുന്നതിനാൽ പലരിലുമിത് വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതികരിക്കുക. ചിലർക്ക് അതുകൊണ്ടുതന്നെ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

എരിവേറിയ ഭക്ഷണസാധനങ്ങൾ കഴിച്ച് ശീലമില്ലാത്തവർക്ക് പെട്ടെന്ന് ഇതുപയോഗിക്കുമ്പോൾ അലർജികൾ അനുഭവപ്പെടാറുണ്ട്.. 1999 ൽ നടത്തിയ ഒരു പഠനത്തിൽ, സുഗന്ധദ്രവ്യങ്ങൾക്ക് ആമാശയത്തിലെ ഗ്യാസ്ട്രോയിസ്റ്റസിന്റെ പ്രശ്നങ്ങളെ തടയാനുള്ള ശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ദഹനപ്രക്രിയ വേഗത്തിലാക്കാൻ സുഗന്ധദ്രവ്യങ്ങൾ പ്രത്യേകമായി സഹായിക്കുന്നുണ്ട്.

 ഗരം മസാലയുടെ മറ്റ് പാർശ്വഫലങ്ങൾ :

ഗരം മസാലയുടെ മറ്റ് പാർശ്വഫലങ്ങൾ :

അലർജി പ്രതികരണങ്ങൾ

ചർമ്മ വീക്കം

ഗ്രാമ്പൂ അടങ്ങിയ ഗരം മസാലയുടെ ഉപയോഗം അനാഫൈലക്സിക് ഷോക്ക് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകും

 ഗരം മസാല ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

ഗരം മസാല ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

ഗരംമസാല എന്ന കറിക്കൂട്ട്ചേരുവ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ ഇല്ലയോ എന്ന് നാമിപ്പോൾ മനസ്സിലാക്കിക്കഴിഞ്ഞു. അടുത്തതായി നമ്മുടെ വീട്ടിൽതന്നെ ലളിതമായ രീതിയിൽ ഏങ്ങനെ ഗരം മസാല ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇത് തീർച്ചയായും വളരെയെളുപ്പമേറിയ ഒരു കാര്യമാണ് എന്നു തന്നെ പറയാം. പരമ്പരാഗതമായി ഗരം മസാലയിൽ 32 സുഗന്ധവ്യഞ്ജങ്ങളാണ് ഉള്ളത്. ചുവടെ പറയുന്ന ചേരുവകൾ ചേർത്തു കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഗരം മസാല നിങ്ങളുടെ നാവിന് രുചിമുകുളങ്ങൾ പകർന്നുതരുന്നതോടൊപ്പം ശരീരത്തിന് ആവശ്യമായ പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും കാഴ്ചവയ്ക്കുന്നു

ഗരം മസാലയിലെ ചേരുവകൾ:

¼ കപ്പ് മല്ലി വിത്ത്

2 ടീസ്പൂൺ ഏലക്ക

2 ടീസ്പൂൺ കുരുമുളക്

2 ടീസ്പൂൺ ഗ്രാമ്പൂ

1 ടീസ്പൂൺ പെരുംജീരകം

3-4 ശതകുപ്പ

4 (1 ഇഞ്ച്) കറുവപ്പട്ട

പാതി ജാതിക്ക

2 കറുവ ഇല

1 tbsp ശതകുപ്പ വിത്ത്

3-4 തക്കോലം

2 കറുവയില

നടപടിക്രമങ്ങൾ:

മുകളിൽ പറഞ്ഞ ചേരുവകൾ ഓരോന്നായി എടുത്ത ശേഷം ഒരു പാനിലിട്ടു 3-5 മിനിറ്റ് വരെ വറുത്തെടുക്കാം.

അതിനുശേഷം ഈ മിക്സ്ചർ ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുത്താൽ കറിക്കൂട്ടുകൾക്ക് രുചി പകരുന്ന ഗരം മസാല തയ്യാറായി.

ശ്രദ്ധിക്കേണ്ടത്:

നിങ്ങൾ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ ഗുണനിലവാരത്തെ ആശ്രയിച്ചായിരിക്കും മസാലയുടെ രുചിയും ആരോഗ്യഗുണങ്ങളും ഫലപ്രദമാകുന്നത്. വിലയിത്തിരി കൂടുതലാണെങ്കിലും മേന്മയും ഉയർന്ന ഗുണനിലവാരമുള്ള സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക

 ഉപസംഹാരം:

ഉപസംഹാരം:

ഗരം മസാല കൊണ്ട് ശരീരത്തിനുള്ള പ്രയോജനങ്ങൾ അതിന്റെ പാർശ്വഫലങ്ങളെ വെച്ചു തുലനം ചെയ്യുകയാണെങ്കിൽ വളരെയധികം മികച്ച് നിൽക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ എല്ലാം തന്നെ ചികിത്സാ നേട്ടങ്ങളുള്ള ഔഷധ മരുന്നുകളാണെന്നകാര്യത്തിൽ ആർക്കും സംശയമില്ല. പാർശ്വഫലങ്ങളെ ഒഴിവാക്കാനും ഗരം മസാലയുടെ ഗുണങ്ങളെ മികച്ച രീതിയിൽ ആസ്വദിക്കാനുമായി ശരിയായ അളവിൽ മാത്രം ഇത് കൂട്ടിച്ചേർത്തുപയോഗിക്കുക.

ഇവയൊക്കെ കണക്കിലെടുത്തുകൊണ്ട് ഗരം മസാല നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടും ദോഷകരമായ ഒന്നല്ല തിരിച്ചറിയാം. ആവശ്യമായ അളവിൽ മാത്രം ഉപയോഗിച്ചാൽ ശരീരത്തിന് ആത്യാവശ്യമായ ഗുണഗണങ്ങളൊക്കെ നൽകുന്ന ഒരു മരുന്നാണിത്.

Read more about: health tips ആരോഗ്യം
English summary

is-garam-masala-good-for-health

Garam Masala is made by adding up to 32 types of spices,
X
Desktop Bottom Promotion