For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവക്രമക്കേടിന്റെ കാരണം ഇതാണ്

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണം എന്തൊക്കെയെന്ന് നോക്കാം

|

ആര്‍ത്തവം സ്ത്രീകളുടെ അവകാശമാണ് എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. എന്നാല്‍ പലപ്പോഴും ആര്‍ത്തവ ക്രമത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നത് കുഴപ്പമില്ലാത്ത കാര്യമാണ്.എന്നാല്‍ ഇത് വര്‍ദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അതിന്റെ എല്ലാ വിധത്തിലുള്ള ആരോഗ്യ ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു സാധാരണ ആര്‍ത്തവചക്രം 22 ദിവസങ്ങളും അല്ലാത്തവ 36 ദിവസങ്ങളോ നീണ്ടുനില്‍ക്കുന്നതാവും. 28 ദിവസങ്ങള്‍ കൃത്യമായി നീണ്ടുനില്‍ക്കുന്ന ആര്‍ത്തവചക്രം അപൂര്‍വ്വമാണ്.
എന്നാല്‍ ഗര്‍ഭധാരണ സമയത്ത് പലപ്പോഴും ആര്‍ത്തവം മുടങ്ങിപ്പോവുന്നു.

Irregular periods and treatment

ഇതല്ലാതെ പല സന്ദര്‍ഭങ്ങളിലും ആര്‍ത്തവത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവ് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്തവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം. മാനസിക സമ്മര്‍ദ്ദം, ആഹാരക്രമത്തിലെ തകരാറുകള്‍, ശരീരഭാരം കുറവ്, ജനന നിയന്ത്രണ ഗുളികകളുടെ ഉപയോഗം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ആര്‍ത്തവ വിരാമം തുടങ്ങിയവയും മറ്റ് പല കാരണങ്ങളും ആര്‍ത്തവം ക്രമം തെറ്റി സംഭവിക്കുന്നതിന് കാരണമാകും. ആര്‍ത്തവത്തിന്റെ ക്രമം തെറ്റുന്നതിനുള്ള ചില കാരണങ്ങള്‍ അറിയുക. ഇത്തരം കാരണങ്ങള്‍ അറിഞ്ഞാല്‍ അതിന് പരിഹാരവും കൃത്യമായ ചികിത്സയുമാണ് കൃത്യമായി അറിയേണ്ടത്. എന്തൊക്കെയാണ ആര്‍ത്തവം ക്രമം തെറ്റാനുള്ള കാരണങ്ങള്‍ എന്ന് നോക്കാം.

ഹോര്‍മോണ്‍ അസുന്തലിതാവസ്ഥ

ഹോര്‍മോണ്‍ അസുന്തലിതാവസ്ഥ

ആര്‍ത്തവം നിലയ്ക്കുന്നത് ഒരു രോഗമല്ല. അത് ശരീരത്തിലെ ഒരു അസന്തുലിതാവസ്ഥയുടെ സൂചനയാവാം. എന്‍ഡോക്രൈന്‍ സിസ്റ്റം വഴിയുള്ള സങ്കീര്‍ണ്ണമായ സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും വഴിയാണ് ആര്‍ത്തവം ശരിയായ വിധത്തില്‍ നിയന്ത്രിക്കപ്പെടുന്നത്.

ഹോര്‍മോണ്‍ അസുന്തലിതാവസ്ഥ

ഹോര്‍മോണ്‍ അസുന്തലിതാവസ്ഥ

എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ ഹോര്‍മോണുകള്‍ വഴി സന്ദേശങ്ങള്‍ അയക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇതിനെയാണ് ഫീഡ്ബാക്ക് ലൂപ്പ് എന്ന് വിളിക്കുന്നത്. ആരോഗ്യകരമായ ആര്‍ത്തവചക്രം ഫീഡ്ബാക്ക് ലൂപ്പിന്റെ ശരിയായ പ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗത്തെയും ആശ്രയിച്ചിരിക്കുന്നു.

പോഷകക്കുറവ്

പോഷകക്കുറവ്

ശരീരത്തിന് മതിയായ പോഷകങ്ങള്‍ ലഭിക്കാതെ വന്നാല്‍ സാധാരണമായ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സംഭവിക്കാം. ഇത് ആര്‍ത്തവത്തിനും ബാധകമാണ്. ആരോഗ്യകരമായ ആര്‍ത്തവചക്രം നിലനിര്‍ത്തുന്നതിന് ശരീരത്തിന് പ്രധാനപ്പെട്ട നിരവധി പോഷകങ്ങള്‍ ആവശ്യമാണ്.

ഈസ്ട്രജന്‍ കൂടുതലും കുറവും

ഈസ്ട്രജന്‍ കൂടുതലും കുറവും

അസ്ഥികളുടെ ആരോഗ്യത്തിനും, ആരോഗ്യകരമായ ജീനുകള്‍ക്കും, കൊളസ്‌ട്രോള്‍ നില സംരക്ഷിക്കുന്നതിനും, ആരോഗ്യകരമായ ആര്‍ത്തവചക്രത്തിനും ഈസ്ട്രജന്‍ അനിവാര്യമാണ്. ഈസ്ട്രജന്‍ വളരെ അധികമാകുന്നതും, തീരെ കുറയുന്നതും ഫീഡ്ബാക്ക് ലൂപ്പ് ശരിയായി പ്രവര്‍ത്തിക്കാതിരിക്കാനും ആര്‍ത്തവം നിലയ്ക്കാനും കാരണമാകും.

മാനസികസമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം ആര്‍ത്തവം നിലയ്ക്കാന്‍ കാരണമാകാം. മാനസികസമ്മര്‍ദ്ദം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടാനും ആര്‍ത്തവ ചക്രത്തില്‍ കൃത്യമായ സമയത്ത് പ്രത്യുത്പാദന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നത് തടയുകയും ചെയ്യും. ഇത് ആഡ്രിനല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും ആര്‍ത്തവം തടസ്സപ്പെടുത്തുകയും ചെയ്യും.

 പ്രിമച്യുര്‍ ഓവേറിയന്‍ ഫെയിലര്‍

പ്രിമച്യുര്‍ ഓവേറിയന്‍ ഫെയിലര്‍

പിഒഎഫ് എന്ന ഇത് ഹൈപ്പോഫങ്ങ്ഷന്‍ എന്നും അറിയപ്പെടുന്നു. 40 വയസ്സിന് മുമ്പ് സാധാരണ നിലയിലുള്ള അണ്ഡവിസര്‍ജ്ജനം ഇല്ലാതാകുന്ന അവസ്ഥയാണ് ഇത്. 40 വയസിന് മുമ്പ് ആര്‍ത്തവം നിലയ്ക്കുകയോ, വലപ്പോഴും മാത്രം സംഭവിക്കുന്നതോ ആകും.

ആര്‍ത്തവവിരാമവും പെരിമെനോപോസും

ആര്‍ത്തവവിരാമവും പെരിമെനോപോസും

ആര്‍ത്തവത്തിലേക്ക് നയിക്കുന്ന കാലമാണ് പെരിമെനോപോസ്. ആര്‍ത്തവവിരാമത്തിലേക്ക് നീങ്ങുമ്പോള്‍ ആര്‍ത്തവചക്രം ക്രമം തെറ്റുകയും ഹോര്‍മോണ്‍ നിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുകയും ചെയ്യും. പല തവണ സംഭവിക്കാതിരിക്കുന്ന ആര്‍ത്തവം പെട്ടന്ന് മടങ്ങി വരുകയും ഏതാനും തവണ അത്തരത്തില്‍ സംഭവിക്കുകയും ചെയ്യും. കുറെ വര്‍ഷങ്ങളിലേക്ക് ഇത് അസ്ഥിരമായി തുടരും.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിലെ പോരായ്മ ആര്‍ത്തവം നിലയ്ക്കാന്‍ കാരണമാകും. അമിതമായി പ്രവര്‍ത്തിക്കുന്ന തൈറോയ്ഡ് വന്‍തോതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകും. ഇതിനെ ഹൈപ്പര്‍ തൈറോയ്ഡിസം എന്നാണ് വിളിക്കുന്നത്. ആവശ്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.

English summary

Irregular periods and treatment

Here are some home remedies which can help you with irregular periods.
X
Desktop Bottom Promotion