For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കെ ചിരിക്കണം, സ്ത്രീകള്‍

സ്വയം ആരോഗ്യവതികൾ ആയിരിക്കാനായി ആരോഗ്യകരമായ ചില ശീലങ്ങൾ ഓരോ സ്ത്രീയും ശീലിക്കണം

By Jibi Deen
|

നമുക്കെല്ലാം അറിയാവുന്നതു പോലെ മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമാണ്.ഇതേ ദിവസം സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു

ഒരു വ്യക്തിയുടെ ജീവിതത്തെ കൂടുതൽ ശോഭനമാക്കുന്നത് സ്ത്രീകളുടെ സാനിധ്യമാണ് .എന്നാൽ അവരുടെ പ്രയത്നങ്ങളെല്ലാം തടസ്സപ്പെടുത്തിയാൽ എന്ത് സംഭവിക്കും?

പഠനങ്ങൾ പറയുന്നത് ലളിതമായ ജീവിത ശൈലി സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ്.

മോശമായ ചെറിയ ആരോഗ്യശീലങ്ങൾ പോലും സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കും.ഒരു പുരുഷനുമായും താരതമ്യം ചെയ്യാനാകാത്ത വിധത്തിൽ ഒരുപാട് കാര്യങ്ങൾ ദിവസവും സ്ത്രീകൾ ചെയ്യുന്നുണ്ട്.അതിനാൽ അവരുടെ ആരോഗ്യം വളരെ പ്രധാനമാണ്.

അതിനാൽ സ്വയം ആരോഗ്യവതികൾ ആയിരിക്കാനായി ആരോഗ്യകരമായ ചില ശീലങ്ങൾ ഓരോ സ്ത്രീയും ശീലിക്കണം

സ്ത്രീകൾക്ക് വേണ്ട ചില ആരോഗ്യശീലങ്ങൾ ചുവടെ കൊടുക്കുന്നു

പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക

പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക

ഒരു ദിവസത്തെ പ്രധാന ഭക്ഷണമായ പ്രഭാതഭക്ഷണം ഒരു സ്ത്രീയും ഒഴിവാക്കരുത്.ശരിയായ പ്രഭാതഭക്ഷണം ഉപാപചയ പ്രക്രീയ മെച്ചപ്പെടുത്തുകയും ദിവസം മുഴുവൻ പ്രവർത്തിക്കേണ്ട ഊർജ്ജം നൽകുകയും ചെയ്യും.ചീരയും മുട്ടയും ചേർന്നതോ പച്ച നിറത്തിലെ സ്മൂത്തിയോ ഒക്കെ പ്രഭാതഭക്ഷണത്തിനു കഴിക്കാവുന്നതാണ്

പ്രോട്ടീൻ

പ്രോട്ടീൻ

ആരോഗ്യമായി ഇരിക്കാനായി പ്രഭാതഭക്ഷണം,ഉച്ചഭക്ഷണം,അത്താഴം എന്നിവ സ്ത്രീകൾ നിർബന്ധമായും കഴിക്കണം.ഭക്ഷണം നിയന്ത്രിക്കൽ,വിശന്നിരിക്കൽ,എപ്പോഴെങ്കിലും വിശക്കുമ്പോൾ മാത്രം കഴിക്കൽ എന്നിവ സ്ത്രീകൾ ഒഴിവാക്കണം.പ്രോട്ടീൻ അടങ്ങിയ പലഹാരങ്ങൾ നിങ്ങൾക്ക് ആരോഗ്യം നൽകും

സജീവമായി ഇരിക്കാനുള്ള വ്യത്യസ്ത വഴികൾ

സജീവമായി ഇരിക്കാനുള്ള വ്യത്യസ്ത വഴികൾ

സ്ത്രീകൾ സ്വയം ആരോഗ്യമായി ഇരിക്കാനായി ലിഫ്റ്റ് ഉപേക്ഷിച്ചു പടികൾ നടക്കാനായി ഉപയോഗിക്കുക.സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ഗ്രോസറി ബാഗിൽ സാധനങ്ങൾ വാങ്ങി തൂക്കി കൊണ്ടുവരിക

ഉറക്കം പ്രധാനമാണ്

ഉറക്കം പ്രധാനമാണ്

സ്ത്രീകൾ ആരോഗ്യമായി ഇരിക്കാനായി പോഷകങ്ങൾ ഉള്ള ഭക്ഷണം മാത്രം കഴിച്ചാൽ പോരാ ശരിയായ ഉറക്കവും പ്രധാനമാണ്.ശരിയായ ഉറക്കം ഇല്ലെങ്കിൽ അത് നിങ്ങളെയും ചുറ്റുമുള്ളവരെയും ബാധിക്കും.

കഫീൻ ഉപയോഗം പരിമിതപ്പെടുത്തുക

കഫീൻ ഉപയോഗം പരിമിതപ്പെടുത്തുക

കോഫി ,ചായ എന്നിവയ്ക്ക് പകരം ദിവസവും ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.കഫീൻ നിർജലിനീകരണത്തിനു കാരണമാകും.അതിനാൽ വെള്ളമോ ഫ്രഷ് ജ്യൂസോ പതിവായി കുടിക്കുക

മധുരം കഴിക്കുക

മധുരം കഴിക്കുക

പഠനങ്ങൾ പറയുന്നത് സ്ത്രീകൾ സ്വയം മധുരം കഴിക്കുന്നത് അവരുടെ ഭക്ഷണനിയന്ത്രണം നീക്കാൻ സഹായിക്കും എന്നാണ്.ഇത് മൂഡ് ഉണർത്താനും നല്ലതാണ്.എന്നാൽ അമിതമായി മധുരം കഴിച്ചു ഭാരം കൂട്ടാതെ ശ്രദ്ധിക്കുക

ഉച്ചത്തിൽ ചിരിക്കുക

ഉച്ചത്തിൽ ചിരിക്കുക

ചിരി സമ്മർദ്ദം കുറയ്ക്കും,ഭാരം കുറയ്ക്കും ,കൂടാതെ അനാരോഗ്യശീലങ്ങൾ മറ്റും.സമ്മർദ്ദം കൂടുമ്പോൾ ശരീരത്തിൽ ഗ്ലൂക്കോസ് ഉത്പാദനം കൂടുകയും അത് ഇൻസുലിന്റെ അളവ് കൂട്ടുകയും ചെയ്യും .ഇത് കൊഴുപ്പായി അടിയും

മറ്റു പ്രവർത്തനങ്ങളിൽ വ്യാപൃതരാകുക

മറ്റു പ്രവർത്തനങ്ങളിൽ വ്യാപൃതരാകുക

ജിമ്മിൽ മാത്രം പോകാതെ പഴയ കൂട്ടുകാരെ കാണുക,നീന്തൽ,നടത്തം,പൂന്തോട്ട നിർമ്മാണം,യോഗ തുടങ്ങിയവയിലൊക്കെ പങ്കെടുക്കുക.ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്

ജീവിതത്തെ ബാലൻസ് ചെയ്യുക

ജീവിതത്തെ ബാലൻസ് ചെയ്യുക

നിയന്ത്രിത ഭക്ഷണ രീതി,ചിട്ടയായ വ്യായാമം എന്നിവ ചെയ്യുന്നവർ ആരോഗ്യകരമായിരിക്കും.അതിനാൽ ജീവിത നിലവാരത്തിനൊത്തു ജീവിതത്തെ ബാലൻസ് ചെയ്യാനും പഠിക്കുക

സാമൂഹ്യവൽക്കരിക്കുക

സാമൂഹ്യവൽക്കരിക്കുക

മനസികാരോഗ്യത്തിനും,ഓർമ്മശക്തി കൂട്ടാനും സാമൂഹ്യവൽക്കരിക്കേണ്ടത് ആവശ്യമാണെന്ന് പഠനങ്ങൾ പറയുന്നു.കൂടുതൽ സമൂഹത്തിലേക്ക് ഇറങ്ങി ചെന്നാൽ കൂടുതൽ മാനസികമായി ആരോഗ്യത്തിലാകും.

Read more about: womens day health body
English summary

International Women's Day: 10 Healthy Habits For Women

International Women's Day: 10 Healthy Habits For Women,
Story first published: Thursday, March 8, 2018, 14:34 [IST]
X
Desktop Bottom Promotion