For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങള്‍ ആയുസ്സ് കുറക്കും ഇങ്ങനെ

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ചില വിഷയങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഭക്ഷണം. ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ചിലപ്പോള്‍ മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നു. ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഭക്ഷണം നമ്മുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം ദോഷം ചെയ്യുന്നു എന്ന കാര്യം പലരും ശ്രദ്ധിക്കുന്നില്ല. കിട്ടിയ ഭക്ഷണമെല്ലാം കഴിക്കുമ്പോള്‍ അത് പല വിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ചിലതെല്ലാം മരണത്തിന് വാതില്‍ തുറക്കുന്നവയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചില വിരുദ്ധാഹാരങ്ങള്‍ കഴിക്കുന്നത് കിഡ്‌നിയുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ഭക്ഷണത്തെക്കുറിച്ച് പലര്‍ക്കും അറിയാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. കിഡ്‌നി പിന്നീട് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്‌നത്തിലാവുന്നു ഇതിലൂടെ. കിഡ്‌നിയുടെ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഇത്തരം ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഈ ഭക്ഷണങ്ങള്‍ മറ്റുള്ളവയോടൊപ്പം ചേരുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഏതൊക്കെ ഭക്ഷണമാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

 മാങ്ങയും പാലും

മാങ്ങയും പാലും

മാങ്ങയും പാലും ഇത്തരത്തില്‍ ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ രണ്ടും കൂടിച്ചേര്‍ന്നാല്‍ അത് കിഡ്‌നിയെ തകരാറിലാക്കുന്നു. ഇത്തരം അവസ്ഥകള്‍ വളരെ പ്രതിസന്ധികളാണ് ആരോഗ്യത്തിന് ഉണ്ടാക്കുന്നത്. ഒരു കാരണവശാലും മാങ്ങയും പാലും ഒരുമിച്ച് കഴിക്കരുത്. ഇത് കിഡ്‌നിയെ നശിപ്പിക്കുന്നു.

പാലും പുളിയും

പാലും പുളിയും

പാലും പുളിയും ഇത്തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ്. കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നു. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. പലപ്പോഴും ഉണ്ടാവുന്ന ഇത്തരം അവസ്ഥകളില്‍ നിന്ന് രക്ഷനേടുന്നതിന് ഈ വിരുദ്ധാഹാരം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

മോരും മത്സ്യവും

മോരും മത്സ്യവും

പണ്ടുള്ളവര്‍ പറയാറുണ്ട് മോരും മീനും കഴിക്കരുത് എന്ന്. കാരണം ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നത് കൊണ്ട് തന്നെ. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. സോറിയാസിസ് പോലുള്ള അവസ്ഥകള്‍ക്ക് ഇത് കാരണമാകുന്നു.

ചെമ്മീന്‍ നാരങ്ങ വെള്ളം

ചെമ്മീന്‍ നാരങ്ങ വെള്ളം

ഈ അടുത്ത കാലത്ത് ഉണ്ടായ അപകടത്തിന്റെ വാര്‍ത്ത നമ്മളെല്ലാവരും വായിച്ചത് തന്നെയാണ്. ചെമ്മീനും നാരങ്ങവെള്ളവും കഴിക്കുന്നത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. പലപ്പോഴും മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

തേനും നെയ്യും

തേനും നെയ്യും

തേനും നെയ്യും ഇത്തരത്തില്‍ കൂടിക്കഴിക്കാന്‍ പാടില്ലാത്ത ഒരു വിഭവമാണ്. ഇത് കഴിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തേനും നെയ്യും മിക്‌സ് ചെയ്ത് കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് വില്ലനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തൈരും കോഴിയിറച്ചിയും

തൈരും കോഴിയിറച്ചിയും

തൈരും കോഴിയിറച്ചിയും ഇത്തരത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇത് രണ്ടും ആരോഗ്യത്തിന് പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു. തൈരും കോഴിയിറച്ചിയും മിക്‌സ് ചെയ്ത കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാകുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

 മുട്ടയും മീനും

മുട്ടയും മീനും

മുട്ടയും മീനും മിക്‌സ് ചെയ്യുന്നതും ആരോഗ്യത്തിന് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് ദോഷാവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

മത്സ്യവും ഇറച്ചിയു

മത്സ്യവും ഇറച്ചിയു

പലരും ഇത്തരത്തില്‍ ഒരു കോംപിനേഷന്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കാരണമാകുന്ന ഭക്ഷണമാണ് ഇത്.

English summary

Incompatible Food Combinations

We have listed some Incompatible Food Combinations here, take a look.
Story first published: Thursday, July 12, 2018, 18:22 [IST]
X
Desktop Bottom Promotion