For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുണങ്ങള്‍ മാത്രമുള്ള പുതിന

By Glory
|

ഇന്ത്യയില്‍ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് പുതിന. കര്‍പ്പൂര തുളസി എന്നും ഇതിന് പേരുണ്ട്. പെപ്പര്‍മിന്റ്, പൈനാപ്പിള്‍മിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്.

se5y

100 ഗ്രാം പുതിനയില്‍ 4.80 ശതമാനം പ്രോട്ടീന്‍. 0.6 ശതമാനം കൊഴുപ്പ്, 2.00 ശതമാനം നാരുകള്‍ , 1.60 ശതമാനം ധാതു ലവണങ്ങള്‍ , 0.20 ശതമാനം കാത്സ്യം , 0.08 ശതമാനം ഫോസ്ഫറസ് , 15.06 മില്ലി ഗ്രാം ഇരുമ്പ്, 50 മില്ലിഗ്രാം വിറ്റാമിന്‍ സി, 27009 യൂണിറ്റ് 'വിറ്റാമിന്‍ എ' എന്നിവ അടങ്ങിയിട്ടുണ്ട്. ഗുണങ്ങള്‍ മാത്രമുള്ള പുതിന അറബിനാടുകളില്‍ നമ്മുടെ തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധ ചെടിയാണ്.

ഉണ്ട് നിരവധി ഗുണങ്ങള്‍

ഉണ്ട് നിരവധി ഗുണങ്ങള്‍

ദഹനത്തെ ഉണ്ടാക്കുന്നതാണിത്. പുതീനയില്‍ നിന്നാണ് മെന്‍തോള്‍ എന്ന തൈലം വാറ്റിയെടുക്കുന്നത്. ഊണിന് മുമ്പ് പുതീനയില വായിലിട്ട് ചവയ്ക്കുകയും ഊണ് കഴിഞ്ഞശേഷം പുതീനയിലയും കുരുമുളകും കൂട്ടി ചവച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ വായില്‍ ഉമിനീര് തെളിയുന്നത് മാറും.

 ഔഷധഗുണമുള്ള ഭക്ഷ്യവസ്തു

ഔഷധഗുണമുള്ള ഭക്ഷ്യവസ്തു

തക്കാളി, ഉള്ളി, കക്കരി, പുതീന, കൊത്തമല്ലിയില, വെള്ളരിക്ക എന്നിവ നുറുക്കിയതും വിനാഗിരി, ചെറുനാരങ്ങാനീര് എന്നിവയും ഉപ്പ്, പച്ചമുളകും കൂട്ടി ഉപ്പിലിട്ടത് ഉണ്ടാക്കി നിത്യേന മറ്റ് ആഹാരത്തോടൊപ്പം കഴിക്കുന്നത് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. ആഹാരവസ്തുക്കളിലുണ്ടാകുന്ന വിഷാണുക്കളെ ഈ അച്ചാര്‍ നശിപ്പിക്കും.

ഇത് മൂത്രത്തെ വര്‍ധിപ്പിക്കുന്നതുമൂലം രക്തത്തില്‍ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവന്‍ നല്കുന്നു.

 വേദനയോടുകൂടിയ ആര്‍ത്തവം

വേദനയോടുകൂടിയ ആര്‍ത്തവം

വയറുവേദനയ്ക്ക് പുതീനനീരില്‍ കുരുമുളകുപൊടിയും തേനും ചേര്‍ത്ത് കുടിച്ചാല്‍ മതി. വേദനയോടുകൂടിയ ആര്‍ത്തവം മാറാന്‍ ആര്‍ത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതല്‍ ആര്‍ത്തവം കാണുന്ന ദിവസം വരെ പുതീനനീര് ചൂടാക്കി അല്പം മധുരവും ചേര്‍ത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാല്‍ തീര്‍ച്ചയായും ശമനം ലഭിക്കും.

 ഗര്‍ഭകാലഛര്‍ദ്ദി

ഗര്‍ഭകാലഛര്‍ദ്ദി

ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്.പുതീനനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദന മാറും.

 ഗര്‍ഭകാലഛര്‍ദ്ദി

ഗര്‍ഭകാലഛര്‍ദ്ദി

ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്.പുതീനനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദന മാറും.

 പുതീനനീരും വെളിച്ചെണ്ണയും

പുതീനനീരും വെളിച്ചെണ്ണയും

പല്ലുവേദനയ്ക്ക് പുതീനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും. ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതീനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ സുഖപ്പെടും.

 കൊതുകുശല്യത്തിന് മുറിയില്‍ പൊതിനയില വെച്ചാല്‍ മതി.

കൊതുകുശല്യത്തിന് മുറിയില്‍ പൊതിനയില വെച്ചാല്‍ മതി.

പുതീനയില പല്ലിനെ ശുദ്ധീകരിക്കുവാന്‍ പറ്റിയ പ്രകൃതിദത്തമായ അണുനാശകങ്ങള്‍ അടങ്ങിയ വസ്തുവാണ്. പ്രഭാതത്തില്‍ പല്ലുതേപ്പു കഴിഞ്ഞാല്‍ കുറച്ചു പൊതീനയില ചവച്ചാല്‍ മതി. അതിലടങ്ങിയ ക്ലോറോഫില്‍ മറ്റു രാസവസ്തുക്കളുടെ സഹായത്താല്‍ വായനാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതുമാണ്.

 മൂക്കില്‍ ദശ

മൂക്കില്‍ ദശ

പുഴുപ്പല്ല്, മോണപഴുപ്പ്, പല്ലിളകല്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. വായക്ക് നല്ല സുഗന്ധവും നാവിന് പുതിയ ഭക്ഷ്യവസ്തുക്കളെ നല്ലപോലെ രുചിക്കുവാനുള്ള ശക്തിയും പ്രദാനം ചെയ്യുന്നു. മൂക്ക് പഴുപ്പ്, മൂക്കില്‍ നിന്നും ചോരവരല്‍, ഘ്രാണശക്തി കുറയല്‍, മൂക്കില്‍ ദശ എന്നിങ്ങനെ മൂക്കിനെ ബാധിക്കുന്ന രോഗങ്ങളില്‍ പുതിനയില ഉണക്കിപ്പൊടിച്ചതും, വേളയുടെ വേര് ഉണക്കിപ്പൊടിച്ചതും സമം കൂട്ടി മൂക്കില്‍ വലിച്ചാല്‍ നല്ല ഫലം സിദ്ധിക്കും.

 ഉണ്ടാക്കാം നിരവധി വിഭവങ്ങള്‍ ;പുതീനയില വെള്ളം

ഉണ്ടാക്കാം നിരവധി വിഭവങ്ങള്‍ ;പുതീനയില വെള്ളം

മൂന്നു ഗ്ലാസ്സു വെള്ളത്തില്‍ ചുരുങ്ങിയത് അഞ്ചു ചെടി പൊതീന കഴുകിയിട്ടു.. വെള്ളം രണ്ടു ഗ്ലാസ്സ് ആവുന്നത് വരെ ചൂടാക്കുക. ഇതു ഗള്‍ഫിലെ മാറുന്ന കാലാവസ്തക്കു നല്ലതാണു ഇപ്പോള്‍ ഗള്‍ഫില്‍ ചൂടുകാലം മാറി തണുപ്പു വരാന്‍ തുടങ്ങി..

 ജലദോഷം മൂക്കടപ്പ്, പനി

ജലദോഷം മൂക്കടപ്പ്, പനി

ഈ കാലാവസ്ഥ മാറ്റത്തില്‍ ജലദോഷം മൂക്കടപ്പ്, പനി എന്നിവ കൂടുതല്‍ വരാന്‍ സാധ്യത കൂടുതലാണു ഇവക്കു മുകളീല്‍ പറഞ്ഞ പൊതീന ചൂടാക്കിയ വെള്ളം നല്ലതാണു. കൂടാതെ ഗ്യാസ്ട്രബിള്‍(വായു) ന്റെ അസുഖം ഉള്ളവര്‍ ഇതേപോലെ വെള്ളം കുടിക്കുകയോ പൊതീന ജ്യൂസ് കുടിക്കുകയോ ചെയ്താല്‍ അതു മാറികിട്ടുന്നതാണു..

 വായനാറ്റം

വായനാറ്റം

വായനാറ്റം ഉള്ളവര്‍ക്കു പൊതീന ചവക്കുകയോ. പുതീന ചെടിയുടെ തണ്ട് കൊണ്ട് പല്ലുതേക്കുകയോ ചെയ്യുക. പൊതീന ഇല, പൊതീന തണ്ട് ഇവ വായിപ്പുണ്ണു, മോണവീക്കം , വായിനാറ്റം എന്നിക്കു ഉത്തമമാണു, പല്ലിനെ ശുദ്ധീകരിക്കാന്‍ പറ്റിയ ഒരു പ്രക്യതിദത്ത അണുനാശിനി കൂടിയാണ! വായക്കു രുചിയുണ്ടാക്കാനും പല്ലു കേടുവരാതിരികാനും പൊതിന ഇല, തണ്ട് എന്നിവകൊണ്ട് രാവിലെ തന്നെ പല്ലു തേച്ചാല്‍ മതി.മൂട്ട, കൂറ, കൊതുകു ശല്ല്യം ഒഴിവാക്കാന്‍ പൊതീന പുകക്കുകയോ, അല്ലെങ്കില്‍ അരച്ചു കുടയുകയോ അതു മല്ലാ എങ്കില്‍ കിടക്കയുടെ അടിയില്‍ വിതറുകയോ ചെയ്യുക

തലവേദന, മുറിവ്, ചതവ് ഇവക്കു പൊതീന നീരും ചെറുനാരങ്ങ നീരും സമം എടുത്തു പുരട്ടിയാല്‍ മതി.

 പുതീനയില ജ്യൂസ്സ്

പുതീനയില ജ്യൂസ്സ്

അല്‍പ്പം പൊതിനയും(നന്നയി കഴുകി ഇലമാത്രം ഉപയോഗിക്കുക), ഒരു നാടന്‍ ചെറുനാരങ്ങയും (ചെറുത്) ചേര്‍ത്തു നന്നായി ജ്യൂസ്സ് അടിച്ചെടുക്കുക. ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം. പ്രമേഹരോഗികള്‍ പഞ്ചസാര ചേര്‍ക്കരുത്..

 പുതീനയില കൊണ്ടൊരു ചമ്മന്തി.

പുതീനയില കൊണ്ടൊരു ചമ്മന്തി.

പുതിനയില, ഉപ്പ്, പുളി, ഉഴുന്നുപരിപ്പ്, തേങ്ങ, പച്ചമുളക്, അല്പം വെളിച്ചെണ്ണ എന്നിവ വേണം.ഏകദേശം നാലു ടേബിള്‍സ്പൂണ്‍ പുതിനയിലയെടുക്കുക. ചിരവിയ തേങ്ങ മൂന്നു ടേബിള്‍സ്പൂണ്‍ എടുക്കുക. പുളി അല്പം എടുക്കുക. ഉഴുന്നുപരിപ്പ് ഒരു ടീസ്പൂണ്‍ എടുക്കുക. രണ്ട് പച്ചമുളക് എടുക്കുക. പുതിനയില കഴുകിവൃത്തിയാക്കി എടുക്കുക.

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ (വേറെ പാചകയെണ്ണയായാലും മതി) ചൂടാക്കുക. ഉഴുന്നുപരിപ്പ് അതിലിട്ട് ചുവപ്പിക്കുക. അതില്‍ പച്ചമുളക് ഇട്ട് വാട്ടുക. അതിലേക്ക് പുതിനയിലയിട്ട് വാട്ടുക. ഒന്നു തണുത്താല്‍, തേങ്ങ, പുളി (പുളിക്കു പകരം തൊലി കളഞ്ഞ പച്ചമാങ്ങയും ചേര്‍ക്കാം) , ഉപ്പ് എന്നിവ ചേര്‍ത്ത് അരയ്ക്കുക. അരയ്ക്കുമ്പോള്‍ അല്പം വെള്ളം ചേര്‍ക്കുക.പച്ചമുളക് നിങ്ങള്‍ക്ക് എരിവ് വേണ്ടതനുസരിച്ച് എടുക്കാം. പുതിനയില നാലു ടേബിള്‍സ്പൂണ്‍ എടുത്ത്, എണ്ണയില്‍ വാട്ടിക്കഴിഞ്ഞാല്‍, കുറച്ചേ കാണൂ. ശര്‍ക്കര ഒരു കഷണം വേണമെങ്കില്‍ ഇടാം.

 സൗന്ദര്യത്തിന് പുതീന ;ചൊറിച്ചില്‍ അകറ്റും

സൗന്ദര്യത്തിന് പുതീന ;ചൊറിച്ചില്‍ അകറ്റും

കൊതുകും മറ്റും കടിച്ച് ശരീരം ചൊറിഞ്ഞുതടുക്കുന്നത് സാധാരണയാണ്. ഈ രീതിയിലുള്ള എന്തെങ്കിലും കാരണത്താല്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ പുതിനയില തേയ്ക്കുക. ചൊറിച്ചില്‍ മാറും. പുതിനയില ചര്‍മ്മം മൃദുലമാക്കുകയും ചെയ്യും.

 പേന്‍ ഇല്ലാതാക്കും

പേന്‍ ഇല്ലാതാക്കും

നിങ്ങളുടെ തലയില്‍ പേന്‍ ഉണ്ടെന്ന് കരുതുക. പുതിന എണ്ണ ഉപയോഗിച്ച് അനായാസം ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും. ആഴ്ചയില്‍ 3-4 തവണ പുതിന എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഏതാനും ദിവസത്തെ ഉപയോഗം കഴിയുമ്പോള്‍ തന്നെ നിങ്ങളുടെ തലയും മുടിയും പേന്‍ മുക്തമാകും.

 വിണ്ടുകീറിയ പാദങ്ങള്‍ക്ക്:

വിണ്ടുകീറിയ പാദങ്ങള്‍ക്ക്:

വിണ്ടുകീറിയ പാദങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? പുതിനയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ പാദങ്ങള്‍ മുക്കി വയ്ക്കുക. അധികം വൈകാതെ പാദങ്ങളിലെ വിണ്ടുകീറലുകള്‍ അപ്രത്യക്ഷമായി അവ സുന്ദരമാകും. പുതിനയുടെ സുഗന്ധം മനസ്സിന് സന്തോഷവും സമാധാനവും നല്‍കുകയും ചെയ്യും.

 കറുത്തപുള്ളികള്‍, മുഖക്കുരുവിനെ പേടിക്കണ്ട

കറുത്തപുള്ളികള്‍, മുഖക്കുരുവിനെ പേടിക്കണ്ട

പുതിനയില ഉപയോഗിച്ച് വളരെക്കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കറുത്തപുള്ളികള്‍ മാറ്റാം. മുഖത്ത് കറുത്തപുള്ളികള്‍ ഉള്ള ഭാഗത്ത് പുതിനയില പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. പതിവായി ഉപയോഗിച്ചാല്‍ കാലക്രമേണ കറുത്തപുള്ളികള്‍ പൂര്‍ണ്ണമായും മാറും. ...

മുഖക്കുരു മാറ്റാന്‍

പുതിന നീര് പോലെ ഫലപ്രദമായ ഔഷധങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. പുതിന നീരില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ചര്‍മ്മത്തിന്റെ അധിക എണ്ണമയം നിയന്ത്രിക്കും. പുതിന നീരില്‍ പനിനീര്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.

Read more about: health tips ആരോഗ്യം
English summary

-impressive-benefits-of-mint

Mint is a medicinal plant that is abundant in India. It is also known as Carpus Thulasi.,
Story first published: Tuesday, June 19, 2018, 13:32 [IST]
X
Desktop Bottom Promotion