For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നാണോ തലവേദന ഉണ്ടാവുന്നത്, കാരണം ഇതാ

|

തലവേദന ഏത് സമയത്തും ആര്‍ക്കും സംഭവിക്കാം. പലപ്പോഴും ഇതിന്റെ കാരണം അറിയാത്തതാണ് പ്രശ്‌നം. പല വിധത്തിലാണ് ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പലരും തലവേദന ഒരു നിസ്സാര പ്രശ്‌നമായി കാണുന്ന ഒന്നാണ്. എന്നാല്‍ തലവേദന ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം തലവേദനക്ക് പല രോഗങ്ങളുടേയും ആദ്യ ലക്ഷണവുമായി ബന്ധമുണ്ട്. പലപ്പോഴും ഒരു വേദനസംഹാരി കഴിച്ച് ഇത്തരം അവസ്ഥകളെ തരണം ചെയ്യാനാണ് പലരും ശ്രമിക്കാറുള്ളത്. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന കാര്യം ആദ്യം അറിയേണ്ട കാര്യം.

മലബന്ധത്തിന് പരിഹാരം കാണും ഭക്ഷണ ഒറ്റമൂലിമലബന്ധത്തിന് പരിഹാരം കാണും ഭക്ഷണ ഒറ്റമൂലി

എന്നാല്‍ എന്താണ് ഇത്തരത്തില്‍ പെട്ടെന്നുണ്ടാവുന്ന തലവേദനയുടെ പുറകിലുള്ള കാര്യം എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇത്തരത്തില്‍ തലവേദന ഉണ്ടാവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അതില്‍ ചിലതാണ് താഴെ കൊടുക്കുന്നത്. ഒരു കാരണവശാലും തലവേദന ഒരിക്കലും നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല. അതുകൊണ്ട് തന്നെ അതിന്റേതായ പ്രാധാന്യം തലവേദനക്ക് നല്‍കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ ഏതാണെന്നും എന്താണ് തലവേദനയുട പിന്നിലുള്ള കാരണം എന്നും നമുക്ക് നോക്കാം.

നിര്‍ജ്ജലീകരണം സംഭവിക്കുന്നത്

നിര്‍ജ്ജലീകരണം സംഭവിക്കുന്നത്

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് പലപ്പോഴും തലവേദന ഉണ്ടാവുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് തന്നെയാണ് നിങ്ങളുടെ തലവേദനയുടെ പ്രധാന കാരണം എന്ന് പലപ്പോഴും ഉറപ്പിച്ച് കഴിയാന്‍ പറ്രുന്ന അവസ്ഥ ജീവിതത്തില്‍ ഉണ്ടായിരിക്കാം. ഒരു ദിവസം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കൃത്യമായി ആഹാരവും കഴിക്കണം. പ്രോട്ടീനും, കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അല്ലെങ്കില്‍ അതൊരു പക്ഷേ വിട്ടുമാറാത്ത തലവേദനയിലേക്ക് നയിക്കുന്നു. ഇതിന് ചികിത്സ ഇല്ല എന്ന് തന്നെ പറയാം. കാരണം അത്രക്കും ശ്രദ്ധിക്കേണ്ട അവസ്ഥയാണ് നിര്‍ജ്ജലീകരണം മൂലം സംഭവിക്കുന്ന തലവേദന.

ഐസ്‌ക്രീം കഴിക്കുന്നത്

ഐസ്‌ക്രീം കഴിക്കുന്നത്

പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ഐസ്‌ക്രീം കഴിക്കുന്നത്. എന്നാല്‍ ഐസ്‌ക്രീം സൂക്ഷിച്ച് കഴിച്ചില്ലെങ്കില്‍ അത് പലപ്പോഴും തലവേദന ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം നാഡികള്‍ക്ക് പെട്ടെന്ന് തണുപ്പേല്‍ക്കുമ്പോള്‍ തലവേദനയുണ്ടാകും. ഐസ്‌ക്രീം അമിതമായി കഴിക്കുന്നവര്‍ക്ക് തലവേദന ഇടയ്ക്കിടെ അനുഭവപ്പെടാം. അതുകൊണ്ട് ഇടക്കിടക്ക് തലവേദനയുള്ളവര്‍ ഐസ്‌ക്രീം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. അല്ലെങ്കില്‍ പിന്നീട് ഒരിക്കലും ഐസ്‌ക്രീം കഴിക്കാന്‍ പാടില്ലാത്ത അവസ്ഥയിലേക്ക് നിങ്ങളെത്തുന്നു.

 അലര്‍ജികള്‍

അലര്‍ജികള്‍

പല വിധത്തിലുള്ള അലര്‍ജികള്‍ തലവേദന ഉണ്ടാക്കുന്നു. കൃത്രിമമായി കളര്‍ ചേര്‍ത്ത വിഭവങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങല്‍, മുട്ട, ഗോതമ്പ്, ചീസ്, കഫീന്‍, പ്രൊസസ്ഡ് ആഹാരം എന്നിവയൊക്കെ അലര്‍ജിക്ക് കാരണമാകുന്നു. അതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. എന്നാല്‍ മാത്രമേ അത് തലവേദന പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുകയുള്ളൂ.

ദഹനപ്രശ്‌നങ്ങളെങ്കില്‍

ദഹനപ്രശ്‌നങ്ങളെങ്കില്‍

നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും തലവേദനയിലേക്ക് നിങ്ങളെ നയിക്കുന്നു. കൃത്യമായ രീതിയില്‍ ദഹനപ്രക്രിയ നടന്നില്ലെങ്കിലും തലവേദന ഉണ്ടാവാം. ഭക്ഷണത്തിലെ പ്രശ്നങ്ങളാണ് വയറിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കണം. ദഹന പ്രശ്‌നങ്ങളും തലവേദനയും അതുകൊണ്ട് തന്നെ ചെറിയ കാര്യമല്ല നല്‍കുന്നത്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ നേരിടാന്‍ ഇത്തരത്തിലുള്ള ചില ചെറിയ കാര്യങ്ങള് പോലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഉറക്കം

ഉറക്കം

ഉറക്കം ജീവിതത്തില്‍ വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. പലപ്പോഴും കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ശരിയായ രീതിയില്‍ ഉറക്കം കിട്ടിയില്ലെങ്കിലും തലവേദന അനുഭവപ്പെടാം. എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്. അതുകൊണ്ട് കൃത്യമായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ തലവേദന ഒരു തീരാവേദനയായി മാറുന്നു.

വ്യായാമത്തിന്റെ അഭാവം

വ്യായാമത്തിന്റെ അഭാവം

ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം കൂടിയേ തീരൂ. എന്നാല്‍ പലപ്പോഴും ശരിയായ രീതിയില്‍ വ്യായാമം നടക്കുന്നില്ലെങ്കില്‍ അത് നിങ്ങളെ തലവേദനയിലേക്ക് നയിക്കുന്നു. വ്യായാമം ചെയ്യാന്‍ മറന്നാല്‍ അത് തലവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വ്യായാമം ചെയ്യാന്‍ ഒരു കാരണവശാലും മറക്കരുത്. എന്നാല്‍ അമിതവ്യായാമവും പാടില്ല. കാരണം ഇതും തലവേദനയെന്ന പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍

ചെന്നിക്കുത്ത് അഥവാ മൈഗ്രേയ്ന്‍ പല കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. മൈഗ്രേയ്ന്‍ പലപ്പോഴും കൂടിയ തലവേദനയാണ്. കണ്ണിന് മങ്ങലും ഛര്‍ദ്ദിയും മൈഗ്രേന്‍ ഉള്ളവര്‍ക്ക് അനുഭവപ്പെടാം. തലയുടെ ഒരു ഭാഗത്താണ് വേദന ഉണ്ടാകുക. പാരമ്പര്യമായും ഈ തലവേദന ഉണ്ടാവാം. പൂര്‍ണമായും ചികിത്സിച്ച് മാറ്റുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടതായി വരും. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

കാലാവസ്ഥയിലെ മാറ്റങ്ങള്‍

കാലാവസ്ഥയിലെ മാറ്റങ്ങള്‍

പ്രകൃതിയിലുണ്ടാവുന്ന ഓരോ മാറ്റങ്ങളും നമ്മളില്‍ തലവേദന ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും തലവേദനയുണ്ടാക്കാന്‍ കാരണമാകുന്നു. ചൂടുകാലമാണ് കൂടുതല്‍ പ്രശ്നം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ തലവേദന വരാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മൈഗ്രേയ്ന്‍ ഉള്ളവരിലാണ് ഇത്തരം മാറ്റം പെട്ടെന്ന് പ്രശ്‌നമാകുന്നത്.

പുകവലി

പുകവലി

അമിതമായി പുകവലിക്കുന്നവരില്‍ തലവേദനക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഒരിക്കലും ഇത്തരം അവസ്ഥകളെ ഇല്ലാതാക്കി തലവേദന കുറക്കാന്‍ ആരും ശ്രമിക്കില്ല എന്നതാണ് സത്യം. പുകവലിയും തലവേദനയുണ്ടാക്കും. പുകയിലയിലുള്ള നിക്കോട്ടിന്‍ ആണ് തലച്ചോറിലെ രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കുന്നത്. ഇത് കഠിനമായ തലവേദനയ്ക്ക് കാരണമാക്കുന്നു. അതുകൊണ്ട് പൂര്‍ണമായും പുകവലി ഒഴിവാക്കുക.

തുടര്‍ച്ചയായ ഇരിപ്പ്

തുടര്‍ച്ചയായ ഇരിപ്പ്

ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിച്ചാല്‍ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. കാരണം തുടര്‍ച്ചയായി ഇരുന്നാല്‍ അതും പലപ്പോഴും തലവേദന ഉണ്ടാക്കുന്നു. ഒരേയിരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കഴുത്ത് വേദനയും തലവേദനയും ഉണ്ടാകാം. അതുകൊണ്ട് ദീര്‍ഘനേരം ഇരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ തലവേദന ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ പുറകേ തൂങ്ങാനേ നമുക്ക് സമയമുണ്ടാവുകയുള്ളൂ എന്ന് പറയാം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ശരീരത്തില്‍ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചില്‍ കൊണ്ടും തലവേദനയുണ്ടാകാം. നിങ്ങളുടെ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നതാണ് പ്രശ്നം. അടുത്തുള്ള ഡോക്ടറോട് ചോദിച്ച് ഇതിനുള്ള പരിഹാരങ്ങള്‍ അറിയുക. അല്ലെങ്കില്‍ പിന്നീട് ഇതരു ദുരിതമായി മാറുന്നതിനുള്ള സാധ്യതയും ഒട്ടും വിദൂരമല്ല.

English summary

Important Causes of sudden Headache

We have listed some important causes for sudden headache, read on.
Story first published: Friday, August 3, 2018, 15:22 [IST]
X
Desktop Bottom Promotion