For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുളപ്പിച്ച ഉലുവ മൂന്നാഴ്ച, ഏതു വയറും കുറയും

|

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ സൗന്ദര്യ പ്രശ്‌നമാണ് ചാടുന്ന വയര്‍. സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന പ്രശ്‌നമാണിത്. ഇതിനു കാരണങ്ങള്‍ പലതാണ്. വ്യായാമക്കുറവ്, ഭക്ഷണശീലം, ചില മരുന്നുകള്‍, സ്ത്രീകള്‍ക്കെങ്കില്‍ ഗര്‍ഭധാരണം, പ്രസവം എന്നിങ്ങനെ പോകുന്നു, ഇത്. പാരമ്പര്യവും ഒരു പരിധി വരെ വയര്‍ ചാടുന്നതിന് കാരണമാകും.

വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമാണ്. ശരീരത്തിന്റെ ഏതു ഭാഗത്തേക്കാളും കൊഴുപ്പടിഞ്ഞു കൂടാന്‍ സാധ്യതയുള്ള ഒന്നാണ് ഈ ഭാഗം. എന്നാല്‍ കൊഴുപ്പു പോകാന്‍ ഏറെ ബുദ്ധിമുട്ടുമുളള ഒരിടമാണിവിടം. വയററില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് അപകടകരമായ ഒന്നുമാണ്.

വയറു കുറയാന്‍ കൃത്രിമ മാര്‍ഗങ്ങളുടേയോ കൃത്രിമ മരുന്നുകളുടേയോ പുറകേ പോകേണ്ടതില്ല. നമുക്കു തന്നെ ചെയ്യാവുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. മിക്കവാറും അടുക്കളക്കൂട്ടുകളും. ഇത്തരം അടുക്കളക്കൂട്ടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ. വയര്‍ കുറയ്ക്കാന്‍ പലവിധത്തിലും സഹായിക്കുന്ന ഒന്നാണ് ഉലുവ.

ഉലുവയ്ക്ക് അല്‍പം കയ്പ്പുള്ളതു തന്നെയാണ് ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. തടി കുറയ്ക്കാനുള്ള നല്ലൊരു പ്രകൃതി ദത്ത വഴിയാണ് ഉലുവ. തടി കുറയ്ക്കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ്കരോട്ടിന്‍, വിറ്റാമിന്‍ എ, ഇ, സി, ബീ, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, അമിനോ ആസിഡുകള്‍, ദഹനത്തിനുള്ള മിനറലുകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങളാല്‍ സമ്പന്നമാണ് ഉലുവ.ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഫലപ്രദമാണ് ഉലുവ ചായ. മികച്ച ദഹനം, രക്ത സമ്മര്‍ദ്ധം നിയന്ത്രിക്കല്‍ എന്നിവയ്ക്കും ഇത് ഫലപ്രദമാണ്.രുചിക്കപ്പുറം ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഉലുവ. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, നിയാസിന്‍, പൊട്ടാസ്യം, ഇരുമ്പ്, ആല്‍ക്കലോയ്ഡുകള്‍ എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. ഈസ്ട്രജന് സമാനമായ സ്റ്റിറോയ്ഡ് ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ.

ഉലുവ നാരടങ്ങിയ ഭക്ഷണസാധനമാണ്. ബിപി കുറയ്ക്കാനും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഇതിന് കഴിയും. ഇതുവഴി വിശപ്പും കുറയ്്ക്കും.

ഉലുവയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഇത് വണ്ണം കൂട്ടില്ല.

ഭക്ഷണസാധനങ്ങളില്‍ ഉലുവ ചേര്‍ക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതു കൂടാതെ ഇതു കഴിയ്ക്കാന്‍ മറ്റു ചില മാര്‍ഗങ്ങളുമുണ്ട്. ഏതൊക്കെ വിധത്തിലാണ് ഉലുവ വയര്‍ കുറയ്ക്കാന്‍ സഹായിക്കുയെന്നറിയൂ.

ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക

ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക

രാത്രി മുഴുവന്‍ ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് രാവിലെ വെറുംവയറ്റില്‍ അല്‍പം ചൂടുവെള്ളത്തോടൊപ്പം കഴിയ്ക്കുക. കയ്പ്പുണ്ടാകുമെങ്കിലും ശരീരത്തിലെ വിഷാംശം പുറത്തു തള്ളുവാന്‍ സഹായിക്കുന്ന മാര്‍ഗമാണിത്. വണ്ണം കുറയുകയും ചെയ്യും. ഉലുവ വെള്ളത്തിലിടാതെയും ഇതേ രീതിയില്‍ കഴിയ്ക്കാം.എന്നാല്‍ കുതിര്‍ത്തു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഉലുവ

ഉലുവ

ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി ഇത് കുതിര്‍ത്ത് വെച്ച് രാവിലെ അരിച്ചെടുക്കുക. കുതിര്‍ത്ത ഉലുവ രാവിലെ വെറും വയറ്റില്‍ ചവച്ചരച്ച് കഴിക്കുക. ദിവസം മുഴുവന്‍ വയര്‍ നിറഞ്ഞിരിക്കുന്ന തോന്നല്‍‌ നല്കാന്‍ സഹായിക്കുന്നതാണിത്. ഇത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ ഫൈബറുകളാണ് ഇതിനു സഹായിക്കുന്നത്. വിശപ്പു കുറയ്ക്കാനും ഇത് നല്ലതാണ്.

ഉലുവ

ഉലുവ

ഉലുവ വറുത്തു പൊടിയ്ക്കുക.

രാവിലെ വെറും വയറ്റില്‍ ചൂട് വെള്ളത്തോടൊപ്പം ഇത് കഴിക്കുക. ഈ പൊടി കറികളില്‍ ചേര്‍ത്തും ഉപയോഗിക്കാം. തേനില്‍ കലര്‍ത്തിയും ഈ പൊടി ഉപയോഗിയ്ക്കാം

ഉലുവ അരക്കുക

ഉലുവ അരക്കുക

ഉലുവ അല്പം വെള്ളം ചേര്‍ത്ത് അരക്കുക. വെള്ളം ചേര്‍ത്ത് ഇതിനെ പേസ്റ്റാക്കി മാറ്റുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ പേസ്റ്റ് ചേര്‍ക്കുക. രുചിക്ക് വേണ്ടി കറുവപ്പട്ട, ഇ‍ഞ്ചി പോലുള്ളവ ചേര്‍ക്കാം. പാത്രം മൂടി വച്ച് 5 മിനുറ്റ് തിളപ്പിക്കുക. എല്ലാ ദിവസവും വെറും വയറ്റില്‍ ഇത് കഴിക്കാം.

ഉലുവ

ഉലുവ

ഉലുവ തരിയുള്ള പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഉലുവ ചേര്‍ക്കുക. ഈ വെള്ളം തണുക്കാനനുവദിച്ച് മൂന്ന് മണിക്കൂറിന് ശേഷം ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഇതില്‍ തേനും നാരങ്ങ നീരും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് മികച്ച ഫലം നല്കും. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഇത് വയറിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്.

മുളപ്പിച്ച ഉലുവ

മുളപ്പിച്ച ഉലുവ

വെറും വയറ്റില്‍ മുളപ്പിച്ച ഉലുവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഉലുവ നല്ല പോലെ കുതിര്‍ന്നു കഴിയുമ്പോള്‍ ഇത് ഊറ്റിയെടുത്ത് വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി വയ്ക്കുക. ഇത് ദിവസവും കഴിയ്ക്കുന്നത് വയറും തടിയും പോകാന്‍ നല്ലതാണ്. ഇതിലെ ഫൈബറുകളും മറ്റു ഘടകങ്ങളുമെല്ലാം വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ദഹനം ശരിയാക്കാനും മലബന്ധമകറ്റാനുമെല്ലാം ഏറെ സഹായകമാണിത്.

ഒരു കപ്പ് ഉലുവ

ഒരു കപ്പ് ഉലുവ

ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ കുതിര്‍ത്തുക. രാവിലെ ഈ വെള്ളം കുടിയ്ക്കാം, ഉലുവ ചവച്ചരച്ചു കഴിയ്ക്കുകയും ചെയ്യാം. വെറുംവയറ്റില്‍ അടുപ്പിച്ചു കഴിയ്ക്കുക.

ഉലുവയും ശര്‍ക്കരയും

ഉലുവയും ശര്‍ക്കരയും

ഉലുവയും ശര്‍ക്കരയും അരച്ചു ചേര്‍ത്തു കഴിയ്ക്കാം.ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ഉലുവ വറുത്തു പൊടിച്ച് ശര്‍ക്കരയുമായി ചേര്‍ത്ത് ഉരുളയാക്കി വച്ച് ഇതും കഴിയ്ക്കാം. ഉലുവാക്കഞ്ഞി കുടിയ്ക്കുന്നതും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും.

ഉലുവ വറുക്കുക

ഉലുവ വറുക്കുക

ഉലുവ വറുക്കുക. ചുവന്ന നിറമാകുമ്പോള്‍ ഇതിലേയ്ക്കു വെള്ളമൊഴിച്ചു തിളപ്പിയ്ക്കുക. വെള്ളം അല്‍പം വറ്റിക്കഴിയുമ്പോള്‍ ഈ വെള്ളം ഊറ്റിയെടുത്ത് അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്ത് കുടിയ്ക്കാം.

ഉലുവയ്ക്ക്

ഉലുവയ്ക്ക്

ഉലുവയ്ക്ക് മറ്റു പല ആരോഗ്യഗുണങ്ങളുമുണ്ട്.ഉലുവയിലെ സാപോനിന്‍ പോലുള്ള ഫൈബര്‍ ഘടകങ്ങള്‍ ആഹാരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. കുടലിലെ കൊഴുപ്പ് പാളിയെ നിലനിര്‍ത്തുന്നതിലൂടെ ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ ഇത് സഹായിക്കും.

ഉലുവയ്ക്ക്

ഉലുവയ്ക്ക്

സ്തനവലുപ്പം വര്‍ദ്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ ഉലുവ പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. സ്ത്രീകളിലെ ഹോര്‍മോണിനെ സന്തുലനപ്പെടുത്തി സ്തനവലുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഇവയിലെ ഈസ്ട്രജന് സമാനമായ ഘടകങ്ങള്‍ സഹായിക്കും. ഉലുവയ്ക്ക് മറ്റു പല ആരോഗ്യഗുണങ്ങളുമുണ്ട്. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധനയ്ക്കും ഉത്തമമായ ഒന്നാണിത്. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം.

English summary

How To Use Sprouted Fenugreek Seeds To Reduce Belly Fat

How To Use Sprouted Fenugreek Seeds To Reduce Belly Fat, Read more to know about,
Story first published: Friday, May 25, 2018, 23:26 [IST]
X
Desktop Bottom Promotion