For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയ്ക്കാന്‍ തുളസിക്കതിര്‍ പാനീയം

ദിവസവും രാവിലെ രണ്ടു തുളസിയില വെറുംവയറ്റില്‍ കടിച്ചു തിന്നു നോക്കൂ. ഒരു മാസം അടുപ്പിച്ച് ഇതു ചെയ്യൂ.

|

തുളസി നമ്മുടെ വീടുകളില്‍ പൊതുവേ കാണപ്പെടുന്ന സസ്യമാണ്. ആരോഗ്യം ഏറെ നല്‍കുന്ന ഒന്നണൈന്നു വേണം, പറയാന്‍. പുരാതന കാലം മുതല്‍ തന്നെ, അതായത് ഇംഗ്ലീഷ് മരുന്നുകള്‍ ഇല്ലാത്ത കാലം മുതല്‍ തന്നെ പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയായി ഇത് ഉപയോഗിച്ചു പോരാറുണ്ട്.

തുളസി പൂജകള്‍ക്കായാണ് പൊതുവേ ഉപയോഗിയ്ക്കാറെങ്കിലും മറ്റ് പല ആരോഗ്യപരമായ ഗുണങ്ങളുമുള്ള ഒന്നാണ്. പല അസുഖങ്ങളും തടയും. ആരോഗ്യം നല്‍കും. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കും.

ദിവസവും രാവിലെ രണ്ടു തുളസിയില വെറുംവയറ്റില്‍ കടിച്ചു തിന്നു നോക്കൂ. ഒരു മാസം അടുപ്പിച്ച് ഇതു ചെയ്യൂ. ഗുണങ്ങള്‍ പലതാണ്.തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് തുളസി. തുളസിക്കതിര്‍ കൊണ്ട് ഒരു പ്രത്യേക പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിന്റെ മെറ്റബോളിക് സ്‌ട്രെസ് കുറയ്ക്കുന്ന ഒന്നാണിത്. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ വളരെ ഉത്തമവുമാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല, നല്ല കൊളസ്‌ട്രോള്‍ ഇത് വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.

വയറ്റിലെ ആസിഡ് തോതു കുറയ്ക്കുന്നതിന്

വയറ്റിലെ ആസിഡ് തോതു കുറയ്ക്കുന്നതിന്

വയറ്റിലെ ആസിഡ് തോതു കുറയ്ക്കുന്നതിന് തുളസി വളരെ നല്ലതാണ്. ഇത് മ്യൂകസ് ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അള്‍സര്‍ പോലുളള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ അത്യുത്തമമാണ്. വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ മ്യൂകസ് കോശങ്ങളുടെ ആയുസു വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. സ്‌ട്രെസ് കുറയ്ക്കുവാന്‍ പുക വലിയ്ക്കുന്നവരുണ്ട്. ഇത്തക്കാര്‍ക്ക് തുളസി കഴിയ്ക്കുന്നതു ഗുണം ചെയ്യും. നിക്കോട്ടിന്‍ ശരീരത്തിനു വരുത്തുന്നു ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനും തുളസി സഹായകമാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ബിപി

ബിപി

യൂജിനോള്‍ എന്നൊരു ഘടകം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്.

വന്ധ്യത

വന്ധ്യത

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് തുളസി. ഇതിലെ ഇലയില്‍ അടങ്ങിയിരിയ്ക്കുന്ന അര്‍സോളിക് ആസിഡിന് വന്ധ്യതയെ ചെറുക്കാനാവുള്ള കഴിവുണ്ട്. വന്ധ്യത പ്രശ്‌നങ്ങള്‍ക്കുള്ള പല നാട്ടു മരുന്നുകളിലും തുളസി ഒരു പ്രധാന ഘടകമാണ്.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. അയേണ്‍ സമ്പുഷ്ടമാണ് തുളസി. രക്തക്കുറവിനുളള നല്ലൊരു പരിഹാരം.നല്ലൊരു അയേണ്‍ ടോണിക് ഗുണം നല്‍കുമെന്നര്‍ത്ഥം. രക്തം ശുദ്ധീകരിയ്ക്കാനും തുളസി ഏറെ നല്ലതാണ്.

 പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ദിവസവും തുളസിയില കഴിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. കോള്‍ഡ്, ചുമ, അലര്‍ജി പോലുള്ള പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങളുള്ള ഇത് മൗത്ത് അള്‍സര്‍, മുഖക്കുരു, ശരീരത്തിലെ വടുക്കള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് തുളസി. ദിവസവും തുളസിച്ചായ അതായത് ബേസില്‍ ടീ കുടിയ്ക്കുന്നത് ഇതിനു സഹായിക്കും. തുളസി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതുവഴി ഭക്ഷണം പെട്ടെന്നു തന്നെ ഊര്‍ജമായി രൂപാന്തരപ്പെടുന്നു. കൊഴുപ്പായി അടിഞ്ഞു കൂടില്ലെന്നര്‍ത്ഥം.

ലിവര്‍

ലിവര്‍

ലിവര്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ഒന്നാണ് തുളസി. ലിവറിലെ ടോക്‌സിനുകള്‍ നീക്കുന്നതിനും ഇതുവഴി ലിവര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഇത് ഏറെ നല്ലതാണ്. ലിവര്‍ പ്രവര്‍ത്തനം അവതാളത്തിലായാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടും. പ്രത്യേകിച്ചും വയറിന്റെ ഭാഗത്ത്. തുളസി ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ദഹനത്തിന്

ദഹനത്തിന്

ദഹനത്തിന് മികച്ച ഒന്നാണ് തുളസി. തുളസി ടീ കുടിയ്ക്കുന്നത് വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. ഇതുവഴി വയറിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ദിവസവും തുളസി കഴിയ്ക്കുന്നത്. ഇതു വഴിയും തടിയും വയറും കുറയ്ക്കാന്‍ തുളസി സഹായിക്കുന്നു.

ഹൈപ്പോതൈറോയ്ഡ്

ഹൈപ്പോതൈറോയ്ഡ്

ഹൈപ്പോതൈറോയ്ഡ് തടി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഹൈപ്പോതൈറോയ്ഡിനുള്ള ഒരു സ്വാഭാവിക പരിഹാരമാണ് തുളസി. ഇത് ഹോര്‍മോണ്‍ ഉല്‍പാദനം മെച്ചപ്പെടുത്തി ഹൈപ്പര്‍ തൈറോയ്ഡ് നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു.

തുളസി

തുളസി

തുളസി രാവിലെ വെറുംവയറ്റില്‍ കടിച്ചു ചവച്ചു കഴിയ്ക്കാം. അല്ലെങ്കില്‍ അര ലിറ്റര്‍ വെള്ളത്തില്‍ തുളസിയില ഇട്ടു തിളപ്പിച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം.

തുളസിക്കതിര്‍

തുളസിക്കതിര്‍

തുളസിക്കതിര്‍ പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു നല്ല വഴിയാണ്. തുളസിക്കതില്‍ രണ്ടു ടീസ്പൂണ്‍ എടുക്കുക. ഇത് 2 മണിക്കൂര്‍ നേരം ഒരു ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്തുക. ഈ വെള്ളം ഊറ്റിയെടുത്ത് വയ്ക്കണം. ഇതിലേയ്ക്ക നാരങ്ങാനീരും തേനും കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ദിവസം മുഴുവനും പല തവണയായും ഇതു കുടിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും.

English summary

How To Use Basil Seeds For Weight Loss

How To Use Basil Seeds For Weight Loss, Read more to know about,
Story first published: Wednesday, July 11, 2018, 11:28 [IST]
X
Desktop Bottom Promotion