For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കാന്‍ സമയമെടുക്കും, പക്ഷേ കുറക്കും ത്രിഫല

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ആയുര്‍വ്വേദത്തിനുള്ള പങ്ക് ചില്ലറയല്ല. അതുകൊണ്ട് തന്നെയാണ് ആയുര്‍വ്വേദത്തിന് ഇത്രത്തോളം പ്രാധാന്യം നമുക്കിടയില്‍ ലഭിക്കുന്നതും. നിരവധി ആയുര്‍വ്വേദ മരുന്നുകള്‍ നമുക്ക് ചുറ്റും ഉണ്ട്. രോഗനിവാരണത്തിന് അല്‍പം സമയം എടുക്കും എന്നിരുന്നാലും പൂര്‍ണമായും ഏത് രോഗത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ആയുര്‍വ്വേദ ചികിത്സ. ഒരു ആയുര്‍വ്വേദക്കൂട്ടാണ് ത്രിഫല. കടുക്ക, നെല്ലിക്ക, താന്നി എന്നീ മൂന്ന് ഔഷധങ്ങള്‍ ചേര്‍ന്നതാണ് ത്രിഫല. ഇത് മൂന്നും തുല്യ അളവില്‍ ചേര്‍ത്താണ് ത്രിഫല തയ്യാറാക്കുന്നത്. ഈ മൂന്നെണ്ണത്തിന്റേയും പുറന്തോടുകളാണ് ഔഷധമുണ്ടാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. പല രോഗങ്ങള്‍ക്കും പൂര്‍ണ പരിഹാരം കാണുന്നതിന് ത്രിഫല സഹായിക്കുന്നു.

<strong>Most read: ഹൃദയാഘാതത്തെ പ്രതിരോധിക്കും ഉണക്കമുന്തിരി വെള്ളം</strong>Most read: ഹൃദയാഘാതത്തെ പ്രതിരോധിക്കും ഉണക്കമുന്തിരി വെള്ളം

ചുരുക്കിപ്പറഞ്ഞാല്‍ സര്‍വ്വരോഗനിവാരിണിയാണ് ത്രിഫല എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ആരോഗ്യത്തിന് വേണ്ടി ത്രിഫല ഉപയോഗിക്കുമ്പോള്‍ ദിനചര്യകളുടെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും കൃത്യമായ ചിട്ട പാലിക്കേണ്ടത് അത്യാവശ്യമാണ്. അമിതവണ്ണം, ശരീരത്തിലെ കൊഴുപ്പ് എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ത്രിഫല. ഇത് പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എന്നതാണ് സത്യം. ആരോഗ്യത്തിന് ത്രിഫല എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് പലപ്പോഴും രോഗങ്ങളുടെ എണ്ണം കൂടുന്നത്. അതുകൊണ്ട് ആദ്യം രോഗപ്രതിരോധ ശേഷിയാണ് ശരീരത്തിന് വേണ്ടത്. ഇതില്ലെങ്കില്‍ അത് പലപ്പോഴും ശരീരത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ത്രിഫല പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നു.

അമിത കൊഴുപ്പ്

അമിത കൊഴുപ്പ്

ത്രിഫല രസായനം ശരീരത്തിലെ വീക്കവും നീര്‍ക്കെട്ടും കുറക്കുന്നതോടൊപ്പം അമിത കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ത്രിഫല. ഇത് വയറിനു താഴെ ഒളിച്ചിരിക്കുന്ന അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരത്തിന് സഹായിക്കുന്നു. നല്ല ദഹനം ലഭിക്കുന്നതിനാലും ഭക്ഷണത്തിന്റെ അളവില്‍ കൃത്യത പാലിച്ച് കഴിച്ചാല്‍ അത് അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു.

കഫ, പിത്ത, വാതം

കഫ, പിത്ത, വാതം

കഫ, പിത്ത, വാത ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ത്രിഫലയുടെ ഉപയോഗം. പ്രായമായവരേയും ചെറുപ്പക്കാരേയും ഒരു പോലെ ബാധിക്കുന്ന അവസ്ഥയാണ് പലപ്പോഴും മുകളില്‍ പറഞ്ഞത്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പൂര്‍ണമായ പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങളെപ്പറ്റി ചിന്തിക്കാതെ ഇത്തരം ദോഷങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ത്രിഫല ചൂര്‍ണവും രസായനവും എല്ലാം ഉപയോഗിക്കാവുന്നതാണ്.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

ത്രിഫലയില്‍ നെല്ലിക്കയുടെ അംശവും അടങ്ങിയിട്ടുള്ളത് കൊണ്ട് ഇത് പല്ലിന്റെ ആരോഗ്യത്തിനും വളരെയധികം മികച്ചതാണ്. പല്ലില്‍ ഉണ്ടാവുന്ന കറയെ പൂര്‍ണമായും ഇല്ലാതാക്കി പല്ലിന് തിളക്കം നല്‍കുന്നു. മാത്രമല്ല മോണരോഗങ്ങള്‍ക്ക് പരിഹാരം നല്‍കി അതിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള പല്ലിനും മോണക്കും സഹായിക്കുന്നു ത്രിഫല. ടൂത്ത്‌പേസ്റ്റിനേക്കാള്‍ ഏറ്റവും മികച്ച ഒന്നാണ് ത്രിഫല ചൂര്‍ണം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ത്രിഫല. ഇത് കഴിക്കുന്നതിലൂടെ വയറിന്റെ ഉള്‍ഭാഗം ക്ലീന്‍ ആവുന്നു. ഒരു സ്പൂണ്‍ ത്രിഫല രസായനം രാവിലേയും രാത്രി ഉറങ്ങാന്‍ പോവുന്നതിനു മുന്‍പും കഴിച്ച് നോക്കൂ. ഇത് ഡയറിയ, പുളിച്ച് തികട്ടല്‍, വയറിന്റെ കനം എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും വളരെയധികം മികച്ചതാണ് ത്രിഫല. ഇത് കഴിക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള വിഷാംശത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഉറങ്ങും മുന്‍പ് ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഒരു ഗ്ലാസ്് വെള്ളത്തില്‍ ത്രിഫല മിക്‌സ് ചെയ്ത് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഇത് കുടിക്കാവുന്നതാണ്. ടോക്‌സിനെ പുറന്തള്ളി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി സംരക്ഷിക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. നല്ലൊരു ടോണിക് ആണ് ഇത്. അതുകൊണ്ട് തന്നെ ത്രിഫല കഴിക്കുന്നത് കാഴ്ചസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഒരു സ്പൂണ്‍ ത്രിഫല പൊടി ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് അത് പിറ്റേ ദിവസം രാവിലെ അരിച്ചെടുത്ത് കഴിക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ത്രിഫല മുന്നില്‍ തന്നെയാണ്. ഇത് ധമനികളിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല രക്തകോശങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവ് നല്‍കുന്നു. രക്തം ശുദ്ധീകരിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ത്രിഫല. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിനും രക്തശുദ്ധിക്കും ത്രിഫല നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദന പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ത്രിഫല. ഇത് എല്ലുകള്‍ക്കും സന്ധികളിലും ഉണ്ടാവുന്ന അവസ്ഥകള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം നല്‍കി ആരോഗ്യത്തിന് സഹായിക്കുന്നു. അടിഞ്ഞ് കൂടിയിട്ടുള്ള അമിത അളവിലുള്ള യൂറിക് ആസിഡിനെ പുറത്തേക്ക് കളയുന്നതിന് മികച്ച ഒന്നാണ് ത്രിഫല.

English summary

how to use triphala for health

We have listed some health benefits of Triphala in ayurveda, read on.
Story first published: Monday, December 17, 2018, 14:08 [IST]
X
Desktop Bottom Promotion