For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റാഗി സൂപ്പ് ഒരു ഗ്ലാസ്സ് തടി ദേ പോയി

|

റാഗിക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള രാജ്യമാണ് നമ്മുടേത്. കാല്‍സ്യം, ഇരുമ്പ് എന്നീ ധാതുക്കള്‍ ധാരാളം അടങ്ങിയിട്ടുണ്ട് റാഗിയില്‍. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് റാഗിയില്‍. കുട്ടികള്‍ക്ക് വരെ കൊടുക്കാന്‍ പറ്റുന്ന ഒന്നാണ് റാഗി എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നതിന് റാഗിക്ക് സാധിക്കുന്നു. റാഗി കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. തടി കുറക്കുന്നതിനും പ്രമേഹത്തിന് പരിഹാരം കാണുന്നതിനും എല്ലാം റാഗി ഉത്തമമാണ്.

മറ്റ് ധാന്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി അമിനോ ആസിഡുകള്‍, ഇരുമ്പ് എന്നിവയെല്ലാം ധാരാളം റാഗിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 6ന്റെ കലവറയാണ് ഇത്. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു റാഗി എന്ന് നോക്കാം. മാത്രമല്ല പെട്ടെന്ന് ദഹിക്കുന്ന കാര്യത്തില്‍ റാഗി മുന്നിലാണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് ദഹിക്കുന്നതിന് സഹായിക്കുന്നു റാഗി. എന്നും റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. തടി കൂടുന്നു എന്ന് പരാതി ഉള്ളവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു റാഗി. റാഗി കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം എന്ന് നോക്കാം. അതിനായി എങ്ങനെയെല്ലാം സഹായിക്കാം എന്ന് നോക്കാം.

 തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് എന്നും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് റാഗി. ഇത് വിശപ്പിനെ കുറക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറക്കാന്‍ സഹായിക്കുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ റാഗി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടി ശ്രമിക്കുക. റാഗി കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ വയറു നിറഞ്ഞതായി തോന്നുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും തടി കുറക്കുന്ന കാര്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം പലരേയും അലട്ടുന്ന ഒന്നാണ്. പുറമേക്ക് അത്രയധികം പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കുട്ടികള്‍ക്ക് റാഗി കൊടുക്കുന്നതിലൂടെ എല്ലിന്റെ ആരോഗ്യത്തിനും കരുത്തിനും ഇത് കാരണമാകുന്നു. അതിലുപരി മുതിര്‍ന്നവരില്‍ റാഗി കഴിച്ചാല്‍ ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികള്‍ ഇല്ലാതാവുകയും ചെയ്യുന്നു. മാത്രമല്ല പെട്ടെന്ന് എല്ല് പൊട്ടുന്നത് മറ്റ് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിനും സാധിക്കുന്നു.

 കൊളസ്‌ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ എന്ന പ്രതിസന്ധിയും രോഗങ്ങളുടെ കാര്യത്തില്‍ മുന്നിലാണ്. മാറിക്കൊണ്ടിരിക്കുന്ന ജിവിത ശൈലിയും ഭക്ഷണ രീതിയും എല്ലാമാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു റാഗി. റാഗി കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതായി മനസ്സിലാക്കാന്‍ സാധിക്കും.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹ രോഗികള്‍ നമ്മുടെ നാട്ടില്‍ വളരെ കൂടുതലാണ്. എന്നാല്‍ ഭക്ഷണ രീതിയില്‍ അല്‍പം മാറ്റം കൊണ്ട് വന്നു നോക്കൂ. ഇത് എങ്ങനെയെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പ്രമേഹത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു റാഗി. ഏത് ധാന്യം കഴിക്കുന്നതിനേക്കാള്‍ ഗുണം റാഗി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്നു.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

സ്ത്രീകളില്‍ കണ്ട് വരുന്ന അനാരോഗ്യകരമായ ഒരു പ്രവണതയാണ് വിളര്‍ച്ച. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു റാഗി. റാഗി കഴിക്കുന്നത് ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വിളര്‍ച്ചയെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ സി ധാരാളം റാഗിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികളെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു.

 നല്ലദഹനത്തിന്

നല്ലദഹനത്തിന്

ദഹനസംബന്ധമായ പ്രശ്‌നങ്ങളും ചില്ലറയല്ല. ഇത് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നത് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റ് അനാരോഗ്യകരമായ അവസ്ഥയിലേക്ക് നീങ്ങുന്നത് ശ്രദ്ധിക്കാം. നല്ല ദഹനത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് റാഗി. റാഗി കൊണ്ടുള്ള ആഹാരരീതി എന്തുകൊണ്ടും ദഹനത്തിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം നമുക്ക് ഇതിലൂടെ പരിഹരിക്കാവുന്നതാണ്.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

പ്രസവിച്ച സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും റാഗി കഴിക്കുന്നതിലൂടെ കഴിയുന്നു. റാഗി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് മുലപ്പാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം നല്‍കുന്നുണ്ട്.

തടി കുറക്കാന്‍ റാഗി സൂപ്പ്

തടി കുറക്കാന്‍ റാഗി സൂപ്പ്

അതിനായി അല്‍പം റാഗിപ്പൊടി, ഒരു തക്കാളി, ഒരു സവാള, അല്‍പം ഗ്രീന്‍ പീസ്, കാരറ്റ്, വെളുത്തുള്ളി, ഒരു ലിറ്റല്‍ വെള്ളം, രണ്ട് കപ്പ് പാല്‍, ഒരു സ്പൂണ്‍ പഞ്ചസാര, അല്‍പം മുളക് പൊടി ഉപ്പ് (സ്വാദിന് വേണ്ടി) എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇതിലേക്ക് പച്ചക്കറികളും ഉപ്പും പഞ്ചസാരയും അല്‍പം മുളക് പൊടിയും ഇടുക. ഇത് പത്ത് മിനിട്ട് തിളപ്പിച്ച ശേഷം തീ അണക്കുക. പിന്നീട് വേറൊരു പാത്രത്തില്‍ അല്‍പം വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് അല്‍പം ജീരകവും കടുകും ഇട്ട് വറുത്തെടുക്കണം. ഇതിലേക്ക് തിളപ്പിച്ച് വെച്ചിരിക്കുന്ന സൂപ്പ് ചേര്‍ക്കാം. വെള്ളത്തില്‍ അല്‍പം റാഗിപ്പൊടിയും പാലും മിക്‌സ് ചെയ്ത് നല്ലതു പോലെ ഇളക്കിച്ചേര്‍ക്കണം. ഈ കൂട്ട് തിളപ്പിച്ച് വെച്ചിരിക്കുന്ന സൂപ്പിലേക്ക് ചേര്‍ക്കണം. ഇതെല്ലാം കൂടി ഒരുമിച്ച് ഇട്ട് തിളപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

English summary

How to use ragi for weight loss and its health benefits

We have listed some health benefits of ragi, and how to use it for weight loss, read on.
Story first published: Thursday, August 23, 2018, 16:35 [IST]
X
Desktop Bottom Promotion