Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
ഹൃദയം സ്മാര്‍ട്ടാവാന്‍ അല്പം ഗാര്‍ലിക് ഓയില്‍
വെളുത്തുള്ളിക്കുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാം. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ക്കുപരി അത് എങ്ങനെ ഉപയോഗിക്കാം എന്നതാണ് പലപ്പോഴും ആരോഗ്യത്തിന് ഗുണം നല്‍കുന്നത്. വെളുത്തുള്ളി ഉപയോഗിച്ച് മാത്രമേ നമുക്ക് എല്ലാവര്ക്കും പരിചയമുള്ളൂ. എന്നാല്‍ വെളുത്തുള്ളി എണ്ണ ഉപയോഗിച്ചിട്ടുണ്ടോ? വെളുത്തുള്ളിയേക്കാള്‍ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് വെളുത്തുള്ളി എണ്ണ. എന്നാല്‍ വെളുത്തുള്ളി എണ്ണ എവിടെ വാങ്ങാന്‍ കിട്ടും എന്നാണോ നിങ്ങള്‍ ആലോചിച്ചത്. എന്നാല്‍ ഇനി അതിന് കഷ്ടപ്പെടേണ്ട. വീട്ടില്‍ തന്നെ നമുക്ക് ഇത് തയ്യാറാക്കാവുന്നതാണ്. വെളുത്തുള്ളി ഓയില്‍ ഉപയോഗിച്ച് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.
വെളുത്തുള്ളി എണ്ണ തയ്യാറാക്കുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അല്പം വെളുത്തുള്ളി എടുത്ത് സോസ്പാനില്‍ ഇട്ട് അല്പം ഒലീവ് ഓയില്‍ കൂടി മിക്സ് ചെയ്യാം. ഈ മിശ്രിതം നല്ലതു പോലെ ചൂടാക്കി പത്ത് മിനിട്ടിനു ശേഷം ഈ എണ്ണ ഒരു പാത്രത്തിലേക്ക് മാറ്റാം. നല്ല ശുദ്ധമായ വെളുത്തുള്ളി എണ്ണ തയ്യാര്‍. എന്നാല്‍ ഇത് എന്തൊക്കെ ഗുണങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട് എന്ന് നോക്കാം. തയ്യാറാക്കാന്‍ എളുപ്പമായതു കൊണ്ട് തന്നെ കഷ്ടപ്പാടില്ലാതെ ഇതിന് അല്പം സമയം കണ്ടെത്താവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വെളുത്തുള്ളി ഓയില്‍ കൊണ്ടുണ്ടാവുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

പല്ല് വേദനക്ക് പരിഹാരം
പല്ല് വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള് പരതാറുണ്ട്. ഇതില്‍ തന്നെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പെയിന്‍ കില്ലറുകള്‍. ഇത്തരത്തിലുള്ള വേദന സംഹാരികള്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള വേദന സംഹാരികളുടെ പുറകേ പായേണ്ട ആവശ്യമില്ല. അല്പം വെളുത്തുള്ളി എണ്ണ തേച്ചാല്‍ മതി. ഇത് പല്ല് വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല്ലിന്റെ പോട് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ഇന്നത്തെ കാലത്ത് ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി വെളുത്തുള്ളി എണ്ണ ധാരാളമാണ്. വെളുത്തുള്ളി എണ്ണ ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കുറച്ച് ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് വെളുത്തുള്ളി ഓയില്‍.

കൊളസ്ട്രോള്‍ കുറക്കുന്നു
കൊളസ്ട്രോള്‍ ഇന്നത്തെ കാലത്ത് ഉണ്ടാക്കുന്ന ആരോഗ്യപ്രതിസന്ധികള്‍ ചില്ലറയല്ല. എന്നാല്‍ വെളുത്തുള്ളി ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് വെളുത്തുള്ളി ഓയില്‍.

ക്യാന്‍സര്‍ പരിഹാരം
ക്യാന്‍സര്‍ ഇന്നത്തെ സമൂഹത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി ഓയില്‍. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്തനാര്‍ബുദം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് വെളുത്തുള്ളി ഓയില്‍ പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.

ജലദോഷത്തിന് പരിഹാരം
ജലദോഷം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ കൂടി ഉള്ളവയായിരിക്കും. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി ഓയില്‍. ഇതിന്റെ ഉപയോഗം ജലദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ശ്വാസ തടസ്സത്തിന് പരിഹാരം
ശ്വാസതടസ്സം പോലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലരിലും പരിസര മലിനീകരണം മൂലം ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെളുത്തുള്ളി ഓയില്‍. വെളുത്തുള്ളി ഓയില്‍ ഉപയോഗിച്ചാല്‍ ശ്വാസതടസ്സത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം
ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെളുത്തുള്ളി ഓയില്‍. ഇത് മുഖത്തും ചര്‍മ്മത്തിലും ഉണ്ടാവുന്ന പല ചര്‍മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരാഴ്ച കൊണ്ട് തന്നെ നമുക്ക് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. എക്സിമ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ പരിഹാരം
മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം തന്നെയുണ്ട് നമുക്കിടയില്‍. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെളുത്തുള്ളി ഓയില്‍. ഇത് മുടി കൊഴിച്ചില്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി ഓയില്‍ മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിന് പരിഹാരം കാണുന്നതിനും മുഖക്കുരു പാടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി ഓയില്‍. ഇത് ഉപയോഗിക്കുന്നതിലൂടെ ഇത് പല വിധത്തില്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും സഹായിക്കുന്നു. മുഖക്കുരു ഉള്ള സ്ഥലത്ത് ഗാര്‍ലിക് ഓയില്‍ തേച്ചാല്‍ മതി. ഇത് മുഖക്കുരുവിന്റെ പാടുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കഴിയുന്നു.



Click it and Unblock the Notifications