For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാടിയ വയര്‍ ഷേപ്പ് ആവാന്‍ ഈ സൂത്രം

|

എന്നും എല്ലാവരുടേയും തലവേദനയാണ് അമിതവണ്ണവും തടിയും എല്ലാം. എങ്ങനെയെങ്കിലും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ നമ്മുടെ ഭക്ഷണ രീതിയും ജീവിത ശൈലിയും മൂലം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വയറു കുറക്കാനും തടിയൊതുക്കുന്നതിനും ഒരിക്കലും പട്ടിണി കിടന്നിട്ടും കഠിനമായ വ്യായാമങ്ങള്‍ ചെയ്തിട്ടും കാര്യമില്ല. അതുകൊണ്ട് തന്നെ മറ്റ് പല കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അത് തടി കുറക്കാന്‍ സഹായിക്കുകയുള്ളൂ.

വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന വഴികളായിരിക്കണം. ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും പലപ്പോഴും ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

കൊളസ്‌ട്രോളിനുള്ള ഒറ്റമൂലി ഇനി ആയുര്‍വ്വേദത്തില്‍കൊളസ്‌ട്രോളിനുള്ള ഒറ്റമൂലി ഇനി ആയുര്‍വ്വേദത്തില്‍

ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കാന്‍ കാരണമാകുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണവും കുടവയറും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെയെല്ലാം പരിഹരിച്ച് അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. കൃത്യമായി ശ്രദ്ധിച്ചാല്‍ ഇനി പറയുന്ന മാര്‍ഗ്ഗങ്ങൡലൂടെ നമുക്ക് കുടവയറെന്ന പ്രതിസന്ധിയെ പരിഹരിക്കാവുന്നതാണ്.

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്

ആരോഗ്യത്തിന് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് രാവിലെയുള്ള ഭക്ഷണം. ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് നമ്മള്‍ ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ഒരു ദിവസത്തെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്രേക്ക്ഫാസ്റ്റ് എന്നതാണ് സത്യം. തടി കുറയ്ക്കുന്നതിനായി ബദാം പാല്‍ തേന്‍ ചേര്‍ന്ന മിശ്രിതം ബ്രേക്ക്ഫാസ്റ്റായി കഴിയ്ക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധി ഒഴിവാക്കി അമിതവണ്ണമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബ്രേക്ക്ഫാസ്റ്റ്

കലോറി കുറവ്

കലോറി കുറവ്

എപ്പോഴും തടി കുറക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത്. ഭക്ഷണ കാര്യത്തില്‍ തന്നെയാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. അതായത് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ആരോഗ്യത്തിന് മാത്രമല്ല സഹായിക്കുന്നത് ചാടിയ വയര്‍ പഴയപടിയാവാനും സഹായിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ഇതെല്ലാം തടി വര്‍ദ്ധിപ്പിക്കാനാണ് പലപ്പോഴും കാരണമാകുന്നത്. ഇത് ഏത് വിധത്തിലും ആരോഗ്യ പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

വെള്ളം ധാരാളം

വെള്ളം ധാരാളം

ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. വെള്ളം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. മാത്രമല്ല തടിയൊതുക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് വെള്ളം. എപ്പോഴും ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കുക. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിയ്ക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ലെമണ്‍ ജ്യൂസ് രാവിലെ തന്നെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും വയറിനെ കുറയ്ക്കുന്നു. ദിവസവും എഴുന്നേറ്റ ഉടനേ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ മതി. ഇത് തടി കുറക്കാന്‍ ഉത്തമമാണ്.

 മദ്യം ഉപയോഗിക്കുന്നതില്‍ കുറവ്

മദ്യം ഉപയോഗിക്കുന്നതില്‍ കുറവ്

മദ്യപാനം എത്രയൊക്കെ പറഞ്ഞാലും മോശം ശീലം തന്നെയാണ്. എന്നാല്‍ പൂര്‍ണമായും ഒഴിവാക്കാന്‍ പറ്റാത്തവര്‍ക്ക് ഇതിന്റെ അളവ് കുറക്കുക. മദ്യം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഉപയോഗിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യുക. ഇത് ആദ്യം ചെയ്താല്‍ തന്നെ നമ്മുടെ കുടവയറിന്റെ കാര്യത്തില്‍ തീരുമാനമാകും. വയറും തടിയും കുറക്കാന്‍ വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗമാണ് ഇത്.

നാരുകളടങ്ങിയ ഭക്ഷണം

നാരുകളടങ്ങിയ ഭക്ഷണം

ഭക്ഷണം കഴിയ്ക്കുമ്പോള്‍ നാരുകളടങ്ങിയ ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക. ഇത് ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നു. കൊഴുപ്പ് കുറയുന്നതോടെ ശരീരം ഫിറ്റ് ആവുന്നു എന്നതാണ് കാര്യം. കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ പല വിധത്തില്‍ ശ്രദ്ധിച്ചാല്‍ അത് തടിയും കുറക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ വഴിവെക്കുന്നു.

ആരോഗ്യകരമായ കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ്

കൊഴുപ്പ് രണ്ടു തരത്തിലുണ്ട്. ആരോഗ്.കരമായതും ആരോഗ്യകരമല്ലാത്തതും. ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തില്‍ മെറ്റബോളിസത്തിന്റെ അളവ് കൂട്ടുന്നു. മാത്രമല്ല ഇത്തരം കൊഴുപ്പുകള്‍ ശാരീരിക പ്രവര്‍ത്തനത്തില്‍ വളരെയധികം സഹായിക്കുന്നു. ഇത് ഉരുക്കി ക്‌ളയുന്നതിന് പകരം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഏത് വിധത്തിലും ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ആരോഗ്യകരമായ കൊഴുപ്പ് ഉണ്ടാക്കുന്നത്.

നല്ല ഉറക്കം

നല്ല ഉറക്കം

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉറക്കം, ആരോഗ്യം മാത്രമല്ല തടി കുറക്കുന്നതിനും വയറൊതുക്കുന്നതിനും എല്ലാം അത്യാവശ്യമായ ഒന്നാണ് ഉറക്കം. നല്ല രീതിയിലുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ വളരെ മോശകരമായി തന്നെ ബാധിയ്ക്കും. അതുകൊണ്ട് ഉറങ്ങുന്നതിന് കൃത്യമായ സമയം കണ്ടെത്തുകയും അതനുസരിച്ച് ഉറങ്ങുകയും ചെയ്യുക.

നടത്തം നല്ലതിന്

നടത്തം നല്ലതിന്

നടക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഭക്ഷണം കഴിച്ച് ശേഷം കുത്തിയിരിക്കുന്നതിന് പകരം അല്‍പം നടക്കൂ. ഭക്ഷണം കഴിച്ചു കഴിഞ്ഞ് വെറുതെ ഇരിയ്ക്കാതെ അല്‍പസമയം നടക്കുന്നതും വയറു കുറയ്ക്കുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതിനേക്കാള്‍ ഇരട്ടി ഫലമാണ് അല്‍പസമയം നടക്കുന്നതിലൂടെ ലഭിയ്ക്കുന്നത്.

 എനര്‍ജി ഡ്രിങ്കുകള്‍

എനര്‍ജി ഡ്രിങ്കുകള്‍

ആരോഗ്യത്തിന് എന്ന് കരുതി പല വിധത്തിലുള്ള എനര്‍ജി ഡ്രിങ്കുകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇത് ആനാരോഗ്യത്തെയാണ് നമുക്ക് ഉണ്ടാക്കി തരുന്നത്. എന്നാല്‍ ഇത്തരം പാനീയങ്ങള്‍ അസുഖങ്ങളെ ക്ഷണിച്ചു വരുത്തുന്നതോടൊപ്പം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പൊണ്ണത്തടിയ്ക്കും വഴിവെയ്ക്കുന്നു.

ഗ്രീന്‍ ടീ കഴിയ്ക്കുക

ഗ്രീന്‍ ടീ കഴിയ്ക്കുക

തടി കുറക്കാന്‍ ഏറ്റവും ഉത്തമമാണ് ഗ്രീന്‍ ടീ. ഇത് തടിയും വയറും കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നും രാവിലെ ഉറക്കമുണര്‍ന്നതിനു ശേഷം വെറും വയറ്റില്‍ ഗ്രീന്‍ ചീ കഴിയ്ക്കുക. ആന്റി ഓകിസ്ഡന്റിന്റെ കലവറയാണ് എന്നതു തന്നെയാണ് ഗ്രീന്‍ ടീയെ വയറു കുറയ്ക്കുന്നതിന് സഹായിക്കുന്നത്. ദിവസവും ശീലമാക്കു.

വൈറ്റ് ബ്രെഡ് ഒഴിവാക്കുക

വൈറ്റ് ബ്രെഡ് ഒഴിവാക്കുക

ബ്രഡ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ അല്‍പം ശ്രദ്ധിക്കുക. കാരണം ഇത് തടി കൂട്ടുന്നു. വൈറ്റ് ബ്രെഡ് കഴിയ്ക്കുമ്പോള്‍ ഇനി അല്‍പം സൂക്ഷിച്ചോളൂ. വൈറ്റ് ബ്രെഡ് കഴിയ്ക്കുന്നത് നമ്മളെ തടിയന്‍മാരാക്കും. ഇത് അമിതവണ്ണം മാത്രമല്ല കുടവയറും തരുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് തടിയൂരാന്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം.

സൂപ്പ് കഴിയ്ക്കുന്നത് നിര്‍ത്താം

സൂപ്പ് കഴിയ്ക്കുന്നത് നിര്‍ത്താം

ഭക്ഷണത്തിനു മുന്‍പോ അല്ലെങ്കില്‍ ഭക്ഷണത്തിനു പകരമായോ സൂപ്പ് കഴിയ്ക്കുന്ന ശീലവും നമുക്കിടയില്‍ കൂടുതലാണ്, എന്നാല്‍ സൂപ്പാണ് പ്രധാനമായും കുടവയറിന്റെ കാരണം എന്നത് യാഥാര്‍ത്ഥ്യം.

നേരത്തെ എഴുന്നേല്‍ക്കുക

നേരത്തെ എഴുന്നേല്‍ക്കുക

രാവിലെ തന്നെ എഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുക. ഉറക്കത്തിനും ഉണരുന്നതിനു കൃത്യമായ സമയം ഉണ്ടാക്കിയെടുക്കുക. ഇതും തടി കുറക്കുന്ന കാര്യത്തില്‍ വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗം.

പ്രോട്ടീന്‍ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ ഭക്ഷണങ്ങള്‍

ഭക്ഷണം കഴിയ്ക്കാതെ വയറു കുറയ്ക്കാം എന്നത് വെറും തെറ്റിധാരണ മാത്രമാണ്. കാരണം പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യം നല്‍കുന്നതോടൊപ്പം കുടവയറിനെ കുറയ്ക്കുകയും ചെയ്യുന്നു.

English summary

how to lose weight with these daily tips

Here are some tips to reduce weight and get flat belly, take a look.
Story first published: Wednesday, July 11, 2018, 16:00 [IST]
X
Desktop Bottom Promotion