For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അള്‍സറിന് പരിഹാരം കാണും ഒറ്റമൂലികള്‍

|

അള്‍സര്‍ എന്നത് സാധാരണ എല്ലാവരും കേള്‍ക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടാവുന്നുണ്ട്. പല കാരണങ്ങള്‍ മൂലം ആമാശയത്തിലും മറ്റും വ്രണങ്ങള്‍ രൂപപ്പെടാറുണ്ട്. ഇതിനെയാണ് പലപ്പോഴും അള്‍സര്‍ എന്ന് പറയുന്നത്. ഭക്ഷണ പ്രതിസന്ധികള്‍ കൊണ്ട് തന്നെയാണ് ഇത്തരത്തില്‍ ഉള്ള അവസ്ഥകള്‍ ഉണ്ടാവുന്നത്. ദഹന രസങ്ങള്‍ ആമാശയത്തില്‍ തങ്ങി നിന്ന് അത് നേരിയ മുറിവുകളും വ്രണങ്ങളായും രൂപപ്പെടുന്നു. ആദ്യഘട്ടത്തില്‍ ഒരു ചെറിയ ദ്വാരം ആണ് ഉണ്ടാവുന്നത്.

എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ഇരുന്നാല്‍ വ്രണം പിന്നീട് വലുതാവുകയും ഇത് മുറിവിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ മുറിവ് പിന്നീട് ഉണങ്ങാതിരിക്കുമ്പോഴാണ് അത് അള്‍സറായി രൂപപ്പെടുന്നത്. ഇതിനെ ഈ അവസ്ഥയില്‍ എങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഭാവിയില്‍ അനുഭവിക്കേണ്ടി വരും.

<strong>തണ്ണിമത്തന്‍ ജ്യൂസെന്ന ഔഷധഖനി,നിങ്ങള്‍ക്കറിയാത്തത്</strong>തണ്ണിമത്തന്‍ ജ്യൂസെന്ന ഔഷധഖനി,നിങ്ങള്‍ക്കറിയാത്തത്

വയറ്റില്‍ കത്തുന്ന പോലെയുള്ള വേദന, ഭക്ഷണത്തിലെ അസ്വസ്ഥത, ഉറങ്ങുമ്പോള്‍ പോലും ഉള്ള വേദന, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, നെഞ്ചെരിച്ചില്‍, തലചുറ്റല്‍, ഇടക്കിടെയുള്ള ഏമ്പക്കം, ശരീരഭാരം കുറയല്‍ എന്നിവയാണ് അള്‍സര്‍ ശരീരത്തില്‍ ഉണ്ടെന്നതിന്റെ ലക്ഷണം. ഭക്ഷണത്തിലെ അശ്രദ്ധ, പുകവലി, മദ്യപാനം എന്നിവയെല്ലാം അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അച്ചാര്‍ പോലുള്ളവയെല്ലാം പലപ്പോഴും കഴിക്കുമ്പോള്‍ അതിലുള്ള അശ്രദ്ധ ഉണ്ടാവുന്നത് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. അള്‍സറിനെ നിയന്ത്രിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പല ഭക്ഷണങ്ങളിലൂടെയും ഒറ്റമൂലികളിലൂടെയും അള്‍സറിനെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 കാബേജ്

കാബേജ്

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. അള്‍സറിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് അള്‍സര്‍. കാബേജ് കഴിക്കുന്നതിലൂടെ ഇത് അമിനോ ആസിഡിന്റെ അളവ് കുറക്കുന്നു. ഇതില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കാബേജ് ജ്യൂസ് കഴിക്കുന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്നതാണ്. കാബേജ് നല്ലതു പോലെ അരച്ച് അതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് കുടിച്ച് നോക്കൂ. ഇത് പെട്ടെന്ന് തന്നെ അള്‍സറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പഴം

പഴം

പഴം പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ കോംപൗണ്ട്‌സ് എല്ലാം ആണ് അള്‍സറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. മൂന്ന് പഴങ്ങള്‍ ദിവസവും കഴിച്ചാല്‍ അത് ഇത്തരത്തിലുള്ള പ്രതിസന്ധികളെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ പഴം ഉണക്കി അത് പൊടിച്ച് കഴിക്കുന്നതും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരാഴ്ച കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള സള്‍ഫര്‍ കോംപൗണ്ട് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ച് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ വെറും വയറ്റില്‍ കുടിക്കുക. എന്നിട്ടും മാറിയില്ലെങ്കില്‍ അത് ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.

ഉലുവ

ഉലുവ

ഉലുവ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് അള്‍സര്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഉലുവ രണ്ട് കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് അരിച്ചെടുത്ത്ത ഈ വെള്ളം അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ദിവസവും രണ്ട് നേരം കഴിക്കാവുന്നതാണ്. മാത്രമല്ല ഉലുവ പൊടി പാലില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും അള്‍സര്‍ എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് അല്‍പം തേനും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ദിവസവും രണ്ട് നേരം കഴിക്കാവുന്നതാണ്. ഇത് അള്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെ നമുക്ക് അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറിലൂടെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

കാപ്‌സിക്കം മുളക് പൊടി

കാപ്‌സിക്കം മുളക് പൊടി

മുളക് അധികം കഴിച്ചാല്‍ അത് പലപ്പോഴും അള്‍സറിന് കാരണമാകുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുളക്. അര ടീസ്പൂണ്‍ കാപ്‌സിക്കം മുളക് പൊടി അല്‍പം ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് ദിവസവും കഴിക്കുക. ഇതെല്ലാം അള്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കാപ്‌സിക്കം മുളക് നല്ലതാണ്.

 ഇരട്ടിമധുരത്തിന്റെ വേര്

ഇരട്ടിമധുരത്തിന്റെ വേര്

ഇരട്ടിമധുരത്തിന്റെ വേരിലൂടെയും പലപ്പോഴും അള്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഒരു ടീസ്പൂണ്‍ ഇരട്ടിമധുരം പൊടിച്ചത് ഒരു കപ്പ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് അതില്‍ അല്‍പം തേനും കൂടി മിക്‌സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. ഇത് അള്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ പെട്ടെന്ന് സഹായിക്കുന്നു. ഇത് ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് ഇതിന്റെ അളവ് നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്.

തേന്‍

തേന്‍

തേന്‍ ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്. ഏത് വിധത്തിലുള്ള അസ്വസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേന്‍. ഇത് വയറിലെ അള്‍സറിനെ പെട്ടെന്ന് തന്നെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ദിവസവും കഴിക്കുന്നത് ശീലമാക്കുക. ഇത് വെറും വയറ്റില്‍ കഴിക്കുന്നത് ശീലമാക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് അള്‍സറിനെ പ്രതിരോധിക്കുന്നു. തേനില്‍ അല്‍പം കറുവപ്പട്ടയില്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇതെല്ലാം അള്‍സറിന് പ്രതിരോധം തീര്‍ക്കുന്നതാണ്.

 മാനസിക സമ്മര്‍ദ്ദം കുറക്കുക

മാനസിക സമ്മര്‍ദ്ദം കുറക്കുക

മാനസിക സമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് ഏറ്റവും അധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ അള്‍സറെന്ന രോഗത്തിന് പ്രതിരോധം കണ്ടെത്തുന്നതിന് മാനസിക സമ്മര്‍ദ്ദം കുറക്കേണ്ടത് അത്യാവശ്യമാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

English summary

how to cure ulcer with these natural remedies

Here are some natural home remedies to cure ulcer easily, read on to know more about it.
Story first published: Tuesday, September 18, 2018, 15:10 [IST]
X
Desktop Bottom Promotion