For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ ഒരു ഗ്ലാസ്സ് ചൂടുവെള്ളം നല്‍കുന്ന ആരോഗ്യം

|

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്നത് വെള്ളം കുടിക്കാത്ത അവസ്ഥയാണ്. കാരണം നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായിട്ടുള്ളതാണ് വെള്ളം. വെള്ളം കുടിക്കാതിരിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലപ്പോഴും അല്‍പം കാര്യമായി തന്നെ ആലോചിക്കേണ്ടി വരും. വെള്ളം കുടിക്കാത്തത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ ഗുരുതരമാണ്. വെള്ളം കുടിക്കുന്നത് ശരീരത്തിന് ഉണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പച്ചവെള്ളത്തേക്കാള്‍ ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കുന്നത് ചൂടുവെള്ളത്തിനാണ്. വെള്ളം കുടിക്കുമ്പോള്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പല വിധത്തിലുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ ലഭിക്കുന്നു. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. ഓരോ ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബുദ്ധിക്ക് ഉണര്‍വ്വ്

ബുദ്ധിക്ക് ഉണര്‍വ്വ്

ബുദ്ധിക്ക് ഉണര്‍വ്വ് നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചൂടുവെള്ളം. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ഉന്‍മേഷവും ഉണര്‍വ്വും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഒരു ഗ്ലാസ്സ് ചൂടുവെള്ളം. ചൂടുവെള്ളത്തിന്റെ ഗുണം ബുദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു ചൂടുവെള്ളം. പഠിക്കുന്ന കുട്ടികള്‍ക്ക് ഒരിക്കലും പച്ചവെള്ളം കൊടുക്കരുത് നല്ലതു പോലെ തിളപ്പിച്ച് ചൂടാറിയ വെള്ളം കൊടുക്കണം.

 ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. ഹൃദയസ്പന്ദനത്തിന്റെ കാര്യത്തില്‍ ഒരു ചെറിയ മാറ്റം സഭവിച്ചാല്‍ അത് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നു. ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും അനാരോഗ്യത്തിലേക്ക് നയിക്കുന്നു. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് ഒരിക്കലും വെള്ളം കുടിക്കാതിരിക്കരുത്. നല്ലതു പോലെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

 ശരീരത്തിന്റെ ചൂട് വര്‍ദ്ധിക്കുന്നു

ശരീരത്തിന്റെ ചൂട് വര്‍ദ്ധിക്കുന്നു

ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന അവസ്ഥയാണ് പലപ്പോഴും അമിത ഉഷ്ണം. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെ ശ്രദ്ധിക്കേണ്ടതാണ്. വെള്ളം കുടിക്കാതിരിക്കുമ്പോള്‍ ശരീരം മോശമായ അവസ്ഥയില്‍ ആണ് പ്രതികരിക്കുക. ഇത് പലപ്പോഴും ഉഷ്ണം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് പലപ്പോഴും ശരീരത്തിന്റെ ചൂട് വര്‍ദ്ധിക്കാതിരിക്കാന്‍ ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളം നല്ലതാണ്.

 കൊഴുപ്പ് കുറക്കാന്‍

കൊഴുപ്പ് കുറക്കാന്‍

ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിന് സഹായിക്കുന്നു ഒരു ഗ്ലാസ്സ് ചൂടുവെള്ളം. പേശികളിലും മറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു വെള്ളം കുടിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചൂടുവെള്ളം. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിന് പെട്ടെന്ന് സഹായിക്കുന്നു. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇത്.

 വൃക്ക

വൃക്ക

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ശരീരത്തില്‍ പലപ്പോഴും വിഷാംശം അടിഞ്ഞ് കൂടുന്നത് വൃക്കയിലാണ്. ഇതിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു ഒരു ഗ്ലാസ്സ് വെള്ളം. വൃക്കയിലെ കല്ലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഒരു ഗ്ലാസ്സ് വെള്ളം. വൃക്കയിലെ എല്ലാ വിധത്തിലുള്ള വിഷാംശങ്ങളേയും പുറന്തള്ളുന്നതിന് സഹായിക്കുന്നു വെള്ളം. അതുകൊണ്ട് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എന്തുകൊണ്ടാണ് നല്ലതെന്ന് മനസ്സിലായില്ലേ.

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നല്ലതാണ് ചൂടുവെള്ളം. ചൂടുവെള്ളത്തിന്റെ കാര്യത്തില്‍ അത് വളരെയധികം നല്ലതാണ്. കാരണം ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഒരിക്കലും പച്ചവെള്ളം കുടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കുക.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചൂടുവെള്ളം. ചൂടുവെള്ളത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഗുണങ്ങള്‍ ധാരാളമുണ്ട്. ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ചൂടുവെള്ളം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ ഒരു തവണ തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നമ്മള്‍ മനസ്സിലാക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇത് പലപ്പോഴും ആര്‍ക്കും അറിയില്ല. എന്തൊക്കെയാണ് തിളപ്പിച്ച വെള്ളം വീണ്ടും തിളപ്പിക്കുമ്പോള്‍ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും എന്ന് നോക്കാം.

തിളപ്പിച്ച വെള്ളം

തിളപ്പിച്ച വെള്ളം

ഒരു തവണ തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ അതിലടങ്ങിയിട്ടുള്ള ധാതുക്കളും വാതകങ്ങളും വീണ്ടും പല വിധത്തിലുള്ള രാസമാറ്റങ്ങള്‍ക്ക് വിധേയമാവുന്നു. ഇത് വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

നൈട്രേറ്റ് സാന്നിധ്യം

നൈട്രേറ്റ് സാന്നിധ്യം

വെള്ളത്തില്‍ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചൂടാക്കിയ വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റ് പലപ്പോഴും നൈട്രോസാമിന്‍സ് ആയി മാറുന്നു. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വിഷമായി മാറുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിനുണ്ടാക്കുന്ന അപകടം ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 ഫ്‌ളൂറൈഡ് സാന്നിധ്യം

ഫ്‌ളൂറൈഡ് സാന്നിധ്യം

വെള്ളത്തില്‍ ഫ്‌ളൂറൈഡിന്റെ അളവ് വളരെ കൂടുതലാണ്. ഇത് വീണ്ടും ചൂടാക്കുമ്പോള്‍ അത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ അത് സ്ലോ പോയ്‌സണ്‍ ആയി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരിക്കല്‍ തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കരുത്. പക്ഷേ കുടിക്കാന്‍ വെള്ളം എടുക്കുമ്പോള്‍ അത് തിളപ്പിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

English summary

How hot water affect your body

here in this article we explained some health benefits of hot water, read on
Story first published: Thursday, September 6, 2018, 18:05 [IST]
X
Desktop Bottom Promotion