For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കളയും പ്രത്യേക നെല്ലിക്കാ പാനീയം

വയര്‍ കളയും പ്രത്യേക നെല്ലിക്കാ പാനീയം

|

വലിപ്പത്തില്‍ ചെറുതെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ നാം കരുതുന്നതില്‍ അപ്പുറം നല്‍കുന്ന പല ഭക്ഷണ വസ്തുക്കളുമുണ്ട്. കൃത്യമായി ചെയ്താല്‍ ആരോഗ്യം നല്‍കുന്നു, സൗന്ദര്യം നല്‍കുന്ന ചില ഭക്ഷണ വസ്തുക്കള്‍.

ഇത്തരത്തില്‍ ഒന്നാണ് നെല്ലിക്ക. വലിപ്പത്തില്‍ ചെറുതായ, എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങളില്‍ വലുതായ നെല്ലിക്കയുടെ ചവര്‍പ്പു തന്നെയാണ് ഇതിന്റെ ആദ്യ ഗുണം. ആദ്യം കയ്ക്കും, പിന്നെ മധുരിയ്ക്കുമെന്നു പറഞ്ഞ പോലെ തന്നെയാണ് ഇതിന്റെ ഗുണങ്ങളും.

തൈരും ചെറുപയര്‍ പൊടിയും ചേര്‍ത്തു പുരട്ടൂതൈരും ചെറുപയര്‍ പൊടിയും ചേര്‍ത്തു പുരട്ടൂ

നെല്ലിക്കയില്‍ അടങ്ങിയിരിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ പലതാണ്. വൈറ്റമിന്‍ സിയുടെ നല്ലൊരു കലവറയാണ് ഇതെന്നു പറയാം.

ചുളിവകറ്റി പ്രായം കുറക്കും വെളിച്ചെണ്ണ രഹസ്യംചുളിവകറ്റി പ്രായം കുറക്കും വെളിച്ചെണ്ണ രഹസ്യം

വയര്‍ ചാടുന്നത് പലരും സൗന്ദര്യ പ്രശ്‌നമായി എടുക്കുമെങ്കിലും ഇതു പ്രധാനമായും ആരോഗ്യ പ്രശ്‌നമാണ്. വയറിന്റെ ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഏറെ അപകടകരവുമാണ്. പെട്ടെന്ന് അടിഞ്ഞു കൂടും. പോകാന്‍ നല്ലപോലെ കഷ്ടപ്പെടേണ്ടിയും വരും. പലരേയും അലട്ടുന്ന വയറ്റിലെ കൊഴുപ്പ്, അതായത് വയര്‍ ചാടുന്നുവെന്ന പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ് നെല്ലിക്ക. ചില പ്രത്യേക രീതികളില്‍ കഴിയ്ക്കുന്നത് വയര്‍ ചാടുന്നതു തടയാനുളള നല്ലൊരു വഴിയാണ്.

അമൃതാകും വെറുംവയററില്‍ കറ്റാര്‍വാഴ ജ്യൂസ്, അറിയണംഅമൃതാകും വെറുംവയററില്‍ കറ്റാര്‍വാഴ ജ്യൂസ്, അറിയണം

ഏതെല്ലാം വിധത്തിലാണ്, എങ്ങനെ പ്രവര്‍ത്തിച്ചാണ് തടിയും വയറുമെല്ലാം കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കുന്നതെന്നറിയൂ,

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്തിയാണ് നെല്ലിക്ക വയറും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴി. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ഭക്ഷണം പെട്ടെന്നു ദഹിയ്ക്കാനും മലബന്ധം മാറാനും സഹായിക്കുന്ന ഒന്നാണ്. ഇതെല്ലാം തടി കുറയ്ക്കാന്‍ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സഹായിക്കുകയും ചെയ്യുന്നു. നെല്ലിക്ക ദഹന രസങ്ങളുടെ ഉല്‍പാദനത്തിനും സഹായിക്കുന്നു. ഇതും മറ്റൊരു വഴിയാണ്.

ശരീരത്തിന്റെ മെറ്റബോളിസം

ശരീരത്തിന്റെ മെറ്റബോളിസം

ശരീരത്തിന്റെ മെറ്റബോളിസം അഥവാ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നു കൂടിയാണ് നെല്ലിക്ക. അപചയ പ്രക്രിയ ശക്തിപ്പെടുന്നത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും. അപചയ പ്രക്രിയ ശക്തിപ്പെടുമ്പോള്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ കൊഴുപ്പ് കത്തിപ്പോകും. ഇതാണ് നെല്ലിക്ക വയര്‍ കുറയ്ക്കുന്നുവെന്നു പറയുന്നതിന്റെ വേറൊരു കാര്യം.

പ്രോട്ടീന്‍

പ്രോട്ടീന്‍

ശരീരത്തിനു കൂടുതല്‍ പ്രോട്ടീന്‍ ലഭിയ്ക്കുന്നത് പൊതുവേ തടിയും വയറും കുറയ്ക്കാന്‍ സഹായകമാണ്. ഇവിടെയും നെല്ലിക്ക ഗുണം ചെയ്യും നെല്ലിക്കയിലെ ഒരു പിടി പോഷണങ്ങൡ പ്രോട്ടീനും പെടും. ഇതും തടി കുറയ്ക്കാന്‍ നെല്ലിക്ക സഹായകമാകുന്നതിന്റെ ഒരു രഹസ്യമാണ്.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന ഒന്നാണ് നെല്ലിക്ക. ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നത് ശരീരത്തില്‍ പല രോഗങ്ങള്‍ക്കും കാരണമാകും. തടി കൂടാനും കാരണമാകും. ലിവര്‍ ആരോഗ്യത്തിനും ഇത് നല്ലതല്ല. ശരീരത്തിലെ കൊഴുപ്പു നീക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന അവയവമാണ് ലിവര്‍. ലിവറിലെ ടോക്‌സിനുകള്‍ നീക്കം ചെയ്ത് ലിവര്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് നെല്ലിക്ക.

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ പൊതുവേ ശരീരത്തിന്റെ തടി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇതിനുളള പരിഹാരം കൂടിയാണ് നെല്ലിക്ക. പ്രമേഹ രോഗികള്‍ക്ക് ഏറെ ഗുണകരമാണ് ഇതിന്റെ ചവര്‍പ്പു രുചി. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ പുറന്തള്ളുവാനും ഉത് ഏറെ നല്ലതാണ്. ഇവ രണ്ടും തടിയും വയറും കുറയ്ക്കുന്നതിന് അത്യുത്തമമാണ്.

നെല്ലിക്ക വയര്‍ കുറയ്ക്കാന്‍

നെല്ലിക്ക വയര്‍ കുറയ്ക്കാന്‍

നെല്ലിക്ക വയര്‍ കുറയ്ക്കാന്‍ പല രീതിയിലും ഉപയോഗിയ്ക്കാം. രാവിലെ വെറുംവയററില്‍ ചെയ്യുമ്പോളാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിയ്ക്കുക. കാരണം ഇതിലെ പോഷകങ്ങള്‍ ശരീരത്തിനു പൂര്‍ണമായും ആഗിരണം ചെയ്യാന്‍ സാധിയ്ക്കും. ഏറ്റവും ലളിതമായി ചെയ്യാവുന്ന ഒരു വഴിയുണ്ട്. രാവിലെ വെറുംവയറ്റില്‍ ഒരു പച്ച നെല്ലിക്ക ചവച്ചരച്ചു കഴിയ്ക്കുക. ഇതില്‍ ഉപ്പോ മധുരമോ ചേര്‍ക്കരുത്. ഗുണം ലഭിയ്ക്കില്ല. എന്നാല്‍ തേനിലിട്ട നെല്ലിക്ക ഒരു പരിധി വരെ നല്ലതാണ്.

നെല്ലിക്ക ചതച്ച്

നെല്ലിക്ക ചതച്ച്

നെല്ലിക്ക ചതച്ച് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തലേന്നു വയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. ഇതില്‍ ലേശം തേന്‍ വേണമെങ്കില്‍ ചേര്‍ക്കാം.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക കുറച്ചെണ്ണമെടുത്ത് മുറിച്ചു മിക്‌സിയില്‍ അടിച്ചു ജ്യൂസെടുത്തു ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. ഇതിന്റെ ഒരു ഭാഗത്തിലേക്ക് രണ്ടു ഭാഗം വെള്ളം, ഇളംചൂടുവെള്ളം ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. മാര്‍ക്കറ്റില്‍ വാങ്ങാന്‍ ലഭിയ്ക്കുന്ന നെല്ലിക്കാ ജ്യുസുകളില്‍ കേടാകാതിരിയ്ക്കാന്‍ കൂട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതു കൊണ്ടു തന്നെ വീട്ടില്‍ തയ്യാറാക്കുന്നതാണ് കൂടുതല്‍ ഗുണകരം. മാത്രമല്ല, ഫ്രിഡ്ജില്‍ പോലും സൂക്ഷിയ്ക്കാതെ അപ്പപ്പോള്‍ തന്നെ നെല്ലിക്കയുടെ ജ്യൂസുണ്ടാക്കുന്നതാണ് കൂടുതല്‍ നല്ലത്.

തേനും നാരങ്ങനീരും

തേനും നാരങ്ങനീരും

രാവിലെ ഒരു സ്പൂണ്‍ നെല്ലിക്കയുടെ നീരില്‍ ലേശം തേനും നാരങ്ങനീരും ഇഞ്ചി നീരുമെല്ലാം ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

നെല്ലിക്കാ നീരും ഇഞ്ചിനീരും

നെല്ലിക്കാ നീരും ഇഞ്ചിനീരും

നെല്ലിക്കാ നീരും ഇഞ്ചിനീരും കലര്‍ന്ന മിശ്രിതം ദിവസവും കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായകമാണ്. ഇത് തുല്യ അളവില്‍ എടുത്ത് വെള്ളത്തില്‍ കലക്കി കുടിച്ചാലും മതി. ഇല്ലെങ്കില്‍ നെല്ലിക്കയുടെ നീര് ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇതേ രീതിയില്‍ നാരങ്ങാനീരും തേനുമെല്ലാം ചേര്‍ത്ത് നെല്ലിക്കാ നീരു കുടിയ്ക്കാം. ഇതെല്ലാം വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിനു പ്രതിരോധ ശേഷിയും ദഹന ശേഷിയുമെല്ലാ നല്‍കുന്ന വഴികളാണ്.

വയര്‍ കളയും പ്രത്യേക നെല്ലിക്കാ പാനീയം

നെല്ലിക്കാ ജ്യൂസില്‍ കുരുമുളകും തേനും കലര്‍ത്തി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. കുരുമുളകിലെ പെപ്പറൈന്‍ ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന, ഇതു വഴി കൊഴുപ്പു കളയുന്ന ഒന്നാണ്. തേനും ആന്റിഓക്‌സിഡന്റ് ഗുണങ്ങളാല്‍ ശരീരത്തിലെ കൊഴുപ്പു കളയും. നെല്ലിക്കയുടെ നീര് എടുത്ത് ഇത് വെള്ളത്തില്‍ കലര്‍ത്തി ഇതില്‍ തേനും കുരുമുളകു പൊടിയും ചേര്‍ക്കാം.

നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം

നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം

നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. നെല്ലിക്ക അല്‍പം വേവിച്ചു കഴിയ്ക്കാം, പച്ചയ്ക്കു കഴിയ്ക്കാന്‍ മടിയാണെങ്കില്‍., എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഗുണം കുറയുമെന്ന കാര്യം ഓര്‍ക്കുക. കാരണം വേവിയ്ക്കുമ്പോള്‍ ഇതിലെ ആന്റി ഓക്‌സിഡന്റ് ഗുണം ഇല്ലാതാകുകയാണ് ചെയ്യുക. ഇതുപോലെ നെല്ലിക്കയുയുടെ നീരെടുക്കുമ്പോള്‍ മിക്‌സിയില്‍ അടിയ്ക്കുക. ജ്യൂസറില്‍ അടിച്ചാല്‍ ഫൈബറുകള്‍ വേര്‍തിരിയ്ക്കപ്പെടും. ഫൈബറിന്റെ ഗുണം ലഭിയ്ക്കില്ല. ഫൈബറുകള്‍ ശരീരത്തില്‍ എത്തേണ്ടത് അത്യാവശ്യമാണ്.

English summary

Home Remedies Using Goosberry To Reduce Belly Fat

Home Remedies Using Goosberry To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion