For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം ക്രമമാക്കാന്‍ മോരിലിട്ട വെളുത്തുള്ളി

ആര്‍ത്തവം ക്രമമാക്കാന്‍ മോരിലിട്ട വെളുത്തുള്ളി

|

ആര്‍ത്തവം ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ്. കൃത്യമായ ആര്‍ത്തവ ചക്രം സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തിന്റെ മാത്രമല്ല, പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യം കൂടിയാണ് സൂചിപ്പിയ്ക്കുന്നത്.

സാധാരണ ആര്‍ത്തവ ചക്രം 28 ദിവസമാണ്. എന്നാല്‍ ഇതില്‍ അങ്ങോട്ടോ ഇങ്ങോട്ടോ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് സാധാരണയുമാണ്. എന്നാല്‍ ഒരാഴ്ചയില്‍ കൂടുതല്‍ വ്യതിനായങ്ങള്‍, എല്ലാ മാസവും കൃത്യമായി ആര്‍ത്തവം വരാതിരിയ്ക്കുക. നീണ്ടു നില്‍ക്കുന്ന ബ്ലീഡിംഗ്, അല്ലെങ്കില്‍ കുറവു ബ്ലീഡിംഗ്, ഒരു മാസത്തില്‍ തന്നെ രണ്ടു തവണ വരുന്ന ആര്‍ത്തവം തുടങ്ങിയവയെല്ലാം ആര്‍ത്തവ ക്രമക്കേടുകളായി എടുക്കേണ്ടതാണ്.

ആര്‍ത്തവ ക്രമക്കേടുകള്‍ക്കു പ്രധാനമായ കാരണം ഹോര്‍മോണ്‍ തകരാറുകള്‍ തന്നെയാണ് ഹോര്‍മോണ്‍ ഉല്‍പാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഇതിനെ ബാധിയ്ക്കുന്നു. അമിതമായ വണ്ണം, വല്ലാതെ മെലിഞ്ഞിരിയ്ക്കുക, ആരോഗ്യകരമല്ലാത്ത ഭക്ഷണം, സ്‌ട്രെസ്, തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍, ചില തരം മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം തന്നെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ക്കും കാരണമാകും.

ഇതുപോലെ പ്രസവവും ചിലപ്പോള്‍ വിവാഹവും വരെ ക്രമം തെറ്റിയ ആര്‍ത്തവത്തിനുള്ള കാരണങ്ങളാകാം. ഇതുപോലെ മെനോപോസ് അഥവാ ആര്‍ത്തവ വിരാമത്തിലേയ്ക്ക് സ്ത്രീകള്‍ അടുക്കുമ്പോഴും ഇത്തരത്തിലെ ആര്‍ത്തവ ക്രമക്കേടുകള്‍ക്കു സാധ്യതയുണ്ട്.

ആര്‍ത്തവ ക്രമക്കേടുകള്‍ വേണ്ട രീതിയില്‍ ചികിത്സിയ്ക്കാത്തത് പലപ്പോഴും സ്ത്രീ വന്ധ്യതയ്ക്കു തന്നെ കാരണമാകാറുണ്ട്. ഇത് സ്ത്രീയുടെ ആരോഗ്യത്തിനും ദോഷമാണ്.

മാറിട വളര്‍ച്ചയ്ക്കു ഭര്‍ത്താവിന്റെ കൈ സഹായംമാറിട വളര്‍ച്ചയ്ക്കു ഭര്‍ത്താവിന്റെ കൈ സഹായം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കൃത്യമായ പരിഹാരങ്ങളുണ്ട്. ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കാതെ ചില വീട്ടുവൈദ്യങ്ങളും ജീവിത ശൈലികള്‍ വരുത്തേണ്ട ചില മാറ്റങ്ങളും. ഇത്തരം ചില കാര്യങ്ങളെ കുറിച്ചറിയൂ, കൃത്യമായ ആര്‍ത്തവം വരാന്‍, ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികള്‍.

മൂന്നു നേരവും ഭക്ഷണം

മൂന്നു നേരവും ഭക്ഷണം

മൂന്നു നേരവും ഭക്ഷണം കഴിയ്ക്കുക. ജങ്ക് ഫുഡ് നിയന്ത്രിയ്ക്കുക. സമയത്തിനുള്ള ഭക്ഷണത്തിനു പകരം സ്‌നാക്‌സ് എന്ന ശീലം ഉപേക്ഷിയ്ക്കുക. പ്രഭാത ഭക്ഷണം, അതും ആരോഗ്യകരമായ പ്രഭാത ഭക്ഷണം ഏറെ നിര്‍ബന്ധം. ഇതില്ലാത്തത് അമിത വണ്ണത്തിനും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കും.

ധാരാളം വെളളം,

ധാരാളം വെളളം,

ധാരാളം വെളളം, കുടിയ്ക്കുക. പ്രത്യേകിച്ചും ആര്‍ത്തവ കാലത്ത് 12 ഗ്ലാസ് എങ്കിലും വെള്ളം ശീലമാക്കണം. ആര്‍ത്തവ കാലത്തു ശരീരം തണുപ്പിയ്ക്കാന്‍ സഹായിക്കുന്ന രാമച്ചം, ചന്ദനം, കൊത്തമല്ലി, നറുനീണ്ടി, പതിമുഖം എന്നിവയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ ചുക്കും മല്ലിയും ചേര്‍ത്തിട്ടു തിളപ്പിയ്ക്കുന്ന വെള്ളം ആര്‍ത്തവക്രമക്കേടുകള്‍ക്ക് നല്ലൊരു മരുന്നുമാണ്.

മോരില്‍

മോരില്‍

ആര്‍ത്തവം വൈകി വരുന്നവര്‍ അതായത് 10 ദിവസമെങ്കിലും വൈകി വരുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു മരുന്നുണ്ട്. രണ്ട് അല്ലി വെളുത്തുള്ളി തലേന്നു രാത്രി കാല്‍ ഗ്ലാസ് മോരില്‍ ഇട്ടു വയ്ക്കുക. പിറ്റേന്ന് വെളുത്തുള്ളി അരച്ച് ഇതേ മോരില്‍ ചേര്‍ത്തു കഴിയ്ക്കാം. ആര്‍ത്തവ ക്രമക്കേടുകള്‍ക്കു പരിഹാരമുണ്ടാകും.

എള്ളും

എള്ളും

എള്ളും എള്ളെണ്ണയുമെല്ലാം ധാരാളം ഈസ്ട്രജന്‍ അടങ്ങിയവയാണ്. എള്ളുണ്ടയും മറ്റും കഴിയ്ക്കാം. എള്ളു ചോറില്‍ ചേര്‍ത്തോ ഭക്ഷണത്തില്‍ ചേര്‍ത്തോ കഴിയ്ക്കാം. രാവിലെ വെറും വയറ്റില്‍ രണ്ടു സ്പൂണ്‍ എള്ളെണ്ണ കഴിയ്ക്കുന്നതു ഗുണം ചെയ്യും.

മുരിങ്ങയുടെ തോല്‍

മുരിങ്ങയുടെ തോല്‍

മുരിങ്ങയുടെ തോല്‍ ചതച്ചു നീരെടുത്ത് ഇഞ്ചി, വെളുത്തുളളി എന്നിവയുടെ നീരും കൂടി ചേര്‍ത്ത് 10 മില്ലി വീതം രണ്ടു നേരം 10 മില്ലി വീതം കുടിയ്ക്കുന്നത് ആര്‍ത്തവ ക്രമക്കേടുകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

ഈസ്ട്രജന്‍ അടങ്ങിയ ഉലുവയും

ഈസ്ട്രജന്‍ അടങ്ങിയ ഉലുവയും

ഈസ്ട്രജന്‍ അടങ്ങിയ ഉലുവയും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഉലുവ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. വെറുംവയറ്റില്‍ മുളപ്പിച്ചു കഴിയ്ക്കാം. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം.

ജീരകം

ജീരകം

ആര്‍ത്തവ സമയത്ത് ബ്ലീഡിംഗ് കുറവുള്ളതാണ് പലരുടേയും പ്രശ്‌നം. ഇതിന് ജീരകം നല്ലൊരു പരിഹാരമാണ്. ഒരു പിടി ജീരകം എടുത്ത് എട്ടു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ചെറു തീയില്‍ തിളച്ചു വറ്റി ഒന്നര ഗ്ലാസാകുമ്പോള്‍ മുക്കാല്‍ ഗ്ലാസ് വീതം രണ്ടു നേരമായി കുടിയ്ക്കാം.

എള്ളും

എള്ളും

ബ്ലീഡിംഗ് കുറവെങ്കില്‍ എള്ളും ഏറെ നല്ലതാണ്. ഒരു ചെറിയ സ്പൂണ്‍ എള്ള് ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഇത് രാത്രി മുഴുവന്‍ അടച്ചു വയ്ക്കുക. പിറ്റേന്നു രാവിലെ കരിപ്പെട്ടി, ചുക്കുപൊടി എന്നിവ ചേര്‍ത്തു കഴിയ്ക്കാം.

മുക്കുറ്റി, ചെറൂള

മുക്കുറ്റി, ചെറൂള

ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം നിയന്ത്രിയ്ക്കാനും പരിഹാരങ്ങളുണ്ട്. മുക്കുറ്റി, ചെറൂള തുടങ്ങിയ സസ്യങ്ങള്‍ ഇതിനുള്ള നല്ല പരിഹാരങ്ങളാണ്. ഇവ ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് രാവിലെയും വൈകീട്ടും രണ്ടു നേരം വീതം ഒരു ടീസ്പൂണ്‍ വീതം കൊടുക്കാം. ഇതില്‍ ലേശം തേനും ചേര്‍ക്കാം.

മാങ്ങായണ്ടി

മാങ്ങായണ്ടി

ഇതുപോലെ മാങ്ങായണ്ടിയുടെ ഉള്ളിലെ പരിപ്പെടുത്തു ചതച്ചു കഴിയ്ക്കുന്നതും അമിതമായ ബ്ലീഡിംഗ് ക്രമമാക്കാന്‍ സഹായിക്കുന്നു.

അമിതമായ വയറുവേദന

അമിതമായ വയറുവേദന

ആര്‍ത്തവ സമയത്തെ അമിതമായ വയറുവേദന കുറയ്ക്കാനും വഴികളുണ്ട്. ഒരു പിടി ഉലുവ മൂന്നു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് ഇത് മുക്കാല്‍ ഗ്ലാസാക്കി കുറച്ച് കുടിയ്ക്കുന്നതു ഗുണം ചെയ്യും. ഇത് വയറുവേദന ശമിപ്പിയ്ക്കും. എള്ളും ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം. ഇത് താല്‍ക്കാലിക ആശ്വാസത്തിനാണ്. അല്ലാതെ ചെയ്താല്‍ പിന്നത്തെ തവണ വയറുവേദന വരില്ല എന്നതല്ല കാര്യം. ആര്‍ത്തവ വയറുവേദനയുണ്ടാകുമ്പോള്‍ അതു കുറയ്ക്കാന്‍ ഇവ സഹായിക്കും.

ചെമ്പരത്തി

ചെമ്പരത്തി

മൂന്നോ നാലോ ചെമ്പരത്തിയുടെ പൂവെടുത്ത് ജ്യൂസ് പോലെയാക്കി തേന്‍ ചേര്‍ത്തു കഴിയ്ക്കാം. ഇത് ആര്‍ത്തവ വേദനയ്ക്കു മാത്രമല്ല, ഈ സമയത്തെ സ്‌ട്രെസ് ഒഴിവാക്കാനും നല്ലതാണ്. എന്നാല്‍ ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നവര്‍ ഇതു കഴിയ്ക്കരുത്.

English summary

Home Remedies To Treat Irregular Periods

Home Remedies To Treat Irregular Periods, Read more to know about,
Story first published: Monday, December 17, 2018, 11:35 [IST]
X
Desktop Bottom Promotion