For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പര്‍തൈറോയ്ഡിനു മരുന്നു വേണ്ട

|

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇന്നത്തെക്കാലത്തു സാധാരണയാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം ശരിയായി നടക്കാത്തതു തന്നെയാണ് തൈറോയ്ഡ് പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ക്കു കാരണമാകുന്നത്.

കഴുത്തില്‍ കാണുന്ന ചെറിയൊരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ഒരു ഗ്രന്ഥി. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനമാണ് ഇതിന്റെ മുഖ്യധര്‍മം. ഇതുവേണ്ട വിധത്തില്‍ പ്രവര്‍ത്തിയ്ക്കാതിരിക്കുമ്പോഴാണ് തെറോയ്ഡ് പ്രശ്‌നങ്ങളുണ്ടാകുന്നത്.

ഭക്ഷണവും ജീവിതരീതികളുമല്ലാത്ത ചില നിത്യോപയോഗ വസ്തുക്കളും തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിയ്ക്കുന്നുണ്ട്പ്ലാസ്റ്റിക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്.

പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിയ്ക്കുന്ന ഭക്ഷണവും വെളളവും ഉപയോഗിയ്ക്കുന്നതും ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടാക്കുന്നതുമെല്ലാം ദോഷം ചെയ്യും.ഭക്ഷണത്തിലും മറ്റു ചില കാര്യങ്ങളിലും ശ്രദ്ധിച്ചാല്‍ ഇതിനു പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. സ്‌ട്രെസ് പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുകയും വേണം. ഇതെല്ലാം മറ്റേത് ആരോഗ്യകാര്യങ്ങള്‍ക്കുമെന്ന പോലെ തൈറോയ്ഡിനും ദോഷം ചെയ്യും.

വ്യായാമവും ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ല പരിഹാരമാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മാറാന്‍ വ്യായാമം നല്ലതാണ്. ഇത് പല ആരോഗ്യഗുണങ്ങളും നല്‍കും. അമിതവണ്ണം ഒഴിവാക്കുന്നതു വഴിയും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം.

ഹെപ്പറ്റൈറ്റിസ് സി പോലുള്ള ചില അണുബാധകള്‍ തൈറോയ്ഡിന് കാരണമാകാറുണ്ട്. ഇതിനു പുറമെ വൈറല്‍ ഇന്‍ഫെക്ഷനുകളുംവെള്ളത്തിലടങ്ങിയിരിയ്ക്കുന്ന ഫ്‌ളൂറൈഡ് തോത് അമിതമാകുന്നത് തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും.

തൈറോയ്ഡ് തന്നെ രണ്ടു വിധത്തിലുണ്ട്. ഹൈപ്പര്‍ തൈറോയ്ഡ്, ഹൈപ്പോതൈറോയ്ഡ്. തൈറോയ്ഡ് ഉല്‍പാദനം കുറയുന്നതാണ് ഹൈപ്പോതൈറോയ്ഡിനു കാരണം. ഹോര്‍മോണ്‍ ഉല്‍പാദനം അധികരിയ്ക്കുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിനു കാരണം. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. കാരണം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതലും മെനോപോസ് പോലുളള സന്ദര്‍ഭങ്ങളില്‍ ഇതു പെട്ടെന്നു തകിടം മറയുന്നതും സ്ത്രീകളിലാണ്.

സാധാരണ ഗതിയില്‍ കൂടുതലായി കാണുന്നത് ഹൈപ്പോതൈറോയ്ഡാണ്. അതായത് തൈറോയ്ഡ് ഗ്രന്ഥികളുടെ ഉല്‍പാദനം വേണ്ട തീരിയില്‍ നടക്കാതിരിയ്ക്കുക. അതായത് തൈറോക്‌സിന്‍ ഉല്‍പാദനം വേണ്ടത്ര അളവുണ്ടാകാതിരിയ്ക്കുക. രണ്ടുതരം തൈറോയ്ഡ് ഉല്‍പാദനത്തിനും മുഖ്യപങ്കു വഹിയ്ക്കുന്നത് അയോഡിനാണ്.

ഹോര്‍മോണ്‍ അധികമായാലും പ്രശ്‌നമാണ്. ഇതാണ് ഹൈപ്പര്‍ തൈറോയ്ഡിസത്തിനു കാരണമാകുന്നത്. ഇത് ശരീരത്തില്‍ പലതരം പ്രശ്‌നങ്ങളുണ്ടാക്കും. ഹൈപ്പര്‍തൈറോയ്ഡ് ശരീരത്തിന്റെ ആകെയുള്ള അപചയപ്രക്രിയയെ ബാധിയ്ക്കും.

ഹൈപ്പര്‍തൈറോയ്ഡിന് പല ലക്ഷണങ്ങളും ശരീരത്തിലുണ്ടാകും. ഇതെല്ലാം തന്നെ തൈറോയ്ഡ് പരിശോധനയ്ക്കു മുന്‍പു തന്നെ ഈ പ്രശ്‌നമുണ്ടെന്നു സംശയിക്കാവുന്ന ഒന്നുമാണ്. ഹൈപ്പര്‍തൈറോയ്ഡിന്റെ ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍ എന്നിവയെക്കുറിച്ചറിയൂ,

കഴുത്തില്‍

കഴുത്തില്‍

കഴുത്തില്‍ മുഴയോ വീര്‍പ്പോ ഉണ്ടാകുന്നതാണ് ഹൈപ്പര്‍തൈറോയ്ഡിന്റെ ഒരു പ്രധാന ലക്ഷണം.തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന വ്യത്യസമാണ് ഇതിനു കാരണം. ഇതു കഴുത്തില്‍ പിടിച്ചു നോക്കിയാല്‍ തന്നെ മനസിലാകും. ഗോയിറ്റര്‍ എന്ന രോഗത്തിനും ഈ അവസ്ഥയുണ്ടാകാറുണ്ട്.

വിശപ്പു കൂടുന്നത് എന്നാല്‍ ശരീരഭാരം

വിശപ്പു കൂടുന്നത് എന്നാല്‍ ശരീരഭാരം

വിശപ്പു കൂടുന്നത് എന്നാല്‍ ശരീരഭാരം അതുപോലെ കൂടില്ല, ഇത് ഹൈപ്പോതൈറോയ്ഡിലാണ് സംഭവിയ്ക്കുക. തടി ഇവിടെ വില്ലനല്ലെന്നര്‍ത്ഥം.ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് തടി കൂടുന്നത് സാധാരണയാണ്. ഹൈപ്പറിലും ഇതു സംഭവിയ്ക്കാമെങ്കിലും അത്രയ്ക്കു സാധാരണമല്ല.

ആര്‍ത്തവചക്രത്തില്‍

ആര്‍ത്തവചക്രത്തില്‍

ആര്‍ത്തവചക്രത്തില്‍ വ്യത്യാസമുണ്ടാകുന്നത് രണ്ടുതരം തൈറോയ്ഡിലും സംഭവിയ്ക്കാം. ഒന്നുകില്‍ ആര്‍ത്തവചക്രം നീണ്ടുനില്‍ക്കും, അല്ലെങ്കില്‍ വൈകി വരും.

വയറിളക്കം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

വയറിളക്കം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

വയറിളക്കം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഹൈപ്പര്‍തൈറോയ്ഡിന്റെ ലക്ഷണമാണ്. കയ്യു വിറയ്ക്കുന്നതാണ് മറ്റൊരു ലക്ഷണം.

മൂഡുമാറ്റം, പെട്ടെന്നു ദേഷ്യം വരിക

മൂഡുമാറ്റം, പെട്ടെന്നു ദേഷ്യം വരിക

മൂഡുമാറ്റം, പെട്ടെന്നു ദേഷ്യം വരിക, പെട്ടെന്നു ചൂടനുഭവപ്പെടുയെന്നിവയെല്ലാം ഹൈപ്പര്‍ തൈറോയ്ഡില്‍ സാധാരണ സംഭവിയ്ക്കുന്നതാണ്.

ഉറക്കപ്രശ്‌നങ്ങള്‍, അടിക്കടിയുള്ള മൂത്രശങ്ക

ഉറക്കപ്രശ്‌നങ്ങള്‍, അടിക്കടിയുള്ള മൂത്രശങ്ക

ഉറക്കപ്രശ്‌നങ്ങള്‍, അടിക്കടിയുള്ള മൂത്രശങ്ക എന്നിവയും ഹൈപ്പര്‍തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള ലക്ഷണങ്ങളാണ്. ഇതുപോലെ മുടി കൊഴിച്ചില്‍, വിയര്‍ക്കുക, മസിലുകളുടെ ശക്തി കുറയുക എന്നിവയും.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ഹൈപ്പര്‍ തൈറോയ്ഡുള്ളവര്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഗുണം നല്‍കും. പ്രത്യേകിച്ചും അയോഡിന്‍ ആഗിരണം കുറയ്ക്കുന്ന ഭക്ഷണങ്ങള്‍. ബ്രൊക്കോളി, ക്യാബേജ്, റാഡിഷ്, കോളിഫഌവര്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ള ഭക്ഷണവസ്തുക്കളാണ്.

സോയാബീന്‍സ്, ബീന്‍സ്

സോയാബീന്‍സ്, ബീന്‍സ്

സോയാബീന്‍, ബീന്‍സ് തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ ഹൈപ്പര്‍തൈറോയ്ഡിന് ചേര്‍ന്ന ചില ഭക്ഷണങ്ങളാണ്. ഇവയും അയൊഡിന്‍ ആഗിരണം കുറയ്ക്കും.

പഴവര്‍ഗങ്ങള്‍, വേവിയ്ക്കാത്ത പച്ചക്കറികള്‍

പഴവര്‍ഗങ്ങള്‍, വേവിയ്ക്കാത്ത പച്ചക്കറികള്‍

പഴവര്‍ഗങ്ങള്‍, വേവിയ്ക്കാത്ത പച്ചക്കറികള്‍ എന്നിവയും ഇതിനു സഹായിക്കുന്ന ഭക്ഷണവസ്തുക്കളില്‍ പെടും.

മത്സ്യം, വാള്‍നട്‌സ്

മത്സ്യം, വാള്‍നട്‌സ്

ഒമേഗ ത്രീ ഫാററി ആസിഡുകള്‍ കഴിയ്ക്കുന്നത ഹൈപ്പര്‍ തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരവഴിയാണ്. മത്സ്യം, വാള്‍നട്‌സ് പോലുള്ളവ കഴിയ്ക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ മറ്റൊരു പരിഹാരമാണ്. ഇതിലെ സ്വാഭാവിക ആസിഡുകള്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ നല്ലതാണ്. രണ്ടുതരം തൈറോയ്ഡുകള്‍ക്കും ഇതു ഗുണം ചെയ്യും. ദിവസവും 2 ടേബിള്‍സ്പൂണ്‍ എക്‌സ്ട്രാവിര്‍ജിന്‍ വെളിച്ചെണ്ണ അടുപ്പിച്ചു 2 മാസം കഴിച്ചാല്‍ ഗുണമുണ്ടാകും.

കടല്‍വിഭവങ്ങള്‍

കടല്‍വിഭവങ്ങള്‍

കടല്‍വിഭവങ്ങള്‍ ഹൈപ്പര്‍തൈറോയ്ഡുള്ളവര്‍ കുറയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും കക്കയിറച്ചി, സീവീഡ് തുടങ്ങിയവ.

വെളുത്തുളളി

വെളുത്തുളളി

വെളുത്തുളളി, ഓട്‌സ്, കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയവ ഹൈപ്പര്‍ തൈറോയ്ഡുള്ളവര്‍ കഴിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. എന്നാല്‍ ഹൈപ്പോതൈറോയ്ഡിന് ഇതു ഗുണം നല്‍കും.

 കാപ്പി, കറുവാപ്പട്ട

കാപ്പി, കറുവാപ്പട്ട

ഇതുപോലെ കാപ്പി, കറുവാപ്പട്ട, ഇതുപോലുള്ള മസാലകള്‍ എന്നിവയും കഴിവതും ഒഴിവാക്കുക. ഇതും ഹൈപ്പര്‍തൈറോയ്ഡ് രോഗികള്‍ ശ്രദ്ധിയ്‌ക്കേണ്ട ഒന്നാണ്.

അയൊഡിന്‍ അടങ്ങിയ ഉപ്പൊഴിവാക്കുക

അയൊഡിന്‍ അടങ്ങിയ ഉപ്പൊഴിവാക്കുക

അയോഡിന്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ അയൊഡിന്‍ അടങ്ങിയ ഉപ്പൊഴിവാക്കുക.

കൊഴുപ്പുള്ള പാല്‍

കൊഴുപ്പുള്ള പാല്‍

കൊഴുപ്പുള്ള പാല്‍ ഹൈപ്പര്‍തൈറോയ്ഡുള്ളവര്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്. പകരം കൊഴുപ്പു നീക്കിയ സ്‌കിംഡ് മില്‍ക് കുടിയ്ക്കാം.പാലിലെ കൊഴുപ്പ് കൂടുതല്‍ അയൊഡിന്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് തൈറോയ്ഡ് ഉല്‍പാദനം കൂടാന്‍ കാരണമാകും.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര, ഡെക്‌സട്രോസ്, ഫ്രക്ടോസ്, കോണ്‍ഷുഗര്‍ തുടങ്ങിയവയെല്ലാം തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു.ഇത് ഹോര്‍മോണ്‍ ഉല്‍പാദനം അധികമാക്കുന്നു.

ഇവയും നിയന്ത്രിയ്ക്കുക.

English summary

Home Remedies To Treat Hyperthyroid

Home Remedies To Treat Hyperthyroid, Read more to know about,
X
Desktop Bottom Promotion