For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നില്ലാതെ കുട്ടിയുടെ പനി പെട്ടെന്നു കുറയാന്‍

വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന, അതേ സമയം നൂറു ശതമാനം ഫലപ്രദമായ പല വഴികളുമുണ്ട്.

|

പനി സാധാരണയായ ഒരു അസുഖമാണ്. കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം പനി എപ്പോള്‍ വേണമെങ്കിലും വരാം. പല അസുഖങ്ങളുടേയും ലക്ഷണങ്ങളിലൊന്നാണ് പനി. ഇത് ഗുരുതരമായ രോഗങ്ങളാണെങ്കിലും അണുബാധകളാണെങ്കിലുമെല്ലാം.

കുട്ടികളിലെങ്കിലും മുതിര്‍ന്നവരിലെങ്കിലും 37.5 ഡിഗ്രി സെല്‍ഷ്യസിനേക്കാളോ 99.5 ഫാരെന്‍ഹീറ്റിനേക്കാളോ കൂടുതലെങ്കില്‍ അത് പനിയായി കണക്കാക്കാം. 100 ഫാരെന്‍ ഹീറ്റിനേക്കാള്‍ കൂടുതല്‍ ടെംപറേച്ചറെങ്കില്‍ ഇത് ഹൈ ഫീവര്‍ ഗണത്തില്‍ പെടുത്താം.

ചിലപ്പോഴെങ്കിലും പെട്ടെന്നു പനി വരുമ്പോഴോ കൂടുതലാകുമ്പോഴോ മെഡിക്കല്‍ സഹായം തേടാന്‍ സാധിയ്ക്കാത്ത സാഹചര്യങ്ങളുണ്ടാകാം. പനി ഒരു പരിധി വിട്ടു പോയാല്‍, പ്രത്യേകിച്ചും കുട്ടികളില്‍ ഇത്തരം അവസ്ഥയിലെങ്കില്‍ പല ഗുരുതരമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കുകയും ചെയ്യും.

പനി പെട്ടെന്നു കുറയ്ക്കാന്‍ സഹായകമായ ചില വീട്ടുവൈദ്യങ്ങളുമുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന, അതേ സമയം നൂറു ശതമാനം ഫലപ്രദമായ പല വഴികളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

പനി പെട്ടെന്നു കുറയ്ക്കാന്‍ പറ്റിയ ഏറ്റവും ലളിതമായ വഴിയാണ് കൂള്‍ കംപ്രസ്. തണുത്ത വെള്ളത്തില്‍, ഐസ് വെള്ളം വേണമെന്നില്ല, സാധാരണ വെള്ളത്തിലാണെങ്കിലും വെള്ളം മുക്കിപ്പിഴിഞ്ഞ് കക്ഷം, കാല്‍പാദം, കയ്യുകള്‍, സ്വകാര്യഭാഗം എന്നിവിടങ്ങള്‍ തുടയ്ക്കുകയോ അല്‍പനേരം ടവല്‍ ഇവിടെ വയ്ക്കുകയോ ചെയ്യുക. നെറ്റിയില്‍ തുണി മുക്കിപ്പിഴിഞ്ഞ് ഇടുക. ഇതെല്ലാം ടെംപറേച്ചര്‍ പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും.

കൂള്‍ കംപ്രസ്

കൂള്‍ കംപ്രസ്

പനി പെട്ടെന്നു കുറയ്ക്കാന്‍ പറ്റിയ ഏറ്റവും ലളിതമായ വഴിയാണ് കൂള്‍ കംപ്രസ്. തണുത്ത വെള്ളത്തില്‍, ഐസ് വെള്ളം വേണമെന്നില്ല, സാധാരണ വെള്ളത്തിലാണെങ്കിലും വെള്ളം മുക്കിപ്പിഴിഞ്ഞ് കക്ഷം, കാല്‍പാദം, കയ്യുകള്‍, സ്വകാര്യഭാഗം എന്നിവിടങ്ങള്‍ തുടയ്ക്കുകയോ അല്‍പനേരം ടവല്‍ ഇവിടെ വയ്ക്കുകയോ ചെയ്യുക. നെറ്റിയില്‍ തുണി മുക്കിപ്പിഴിഞ്ഞ് ഇടുക. ഇതെല്ലാം ടെംപറേച്ചര്‍ പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചും പനി പെട്ടെന്നു കുറയ്ക്കാം. ഇത് ശരീരത്തിലെ അധിക ചൂട് പെട്ടെന്നു തന്നെ വലിച്ചെടുക്കും. പനി മൂലം ശരീരത്തിനുണ്ടാകുന്ന ജലനഷ്ടം തടയും, ശരീരത്തില്‍ നിന്നും ധാതുക്കള്‍ നഷ്ടപ്പെടുന്നതു തടയും. തുല്യ അളവില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെള്ളം എന്നിവയെടുക്കുക. ഇതു നല്ല പോലെ കൂട്ടിയിളക്കി രണ്ടു സോക്‌സുകള്‍ ഇതില്‍ മുക്കിപ്പിഴിഞ്ഞ് കാലുകളില്‍ ഇടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ വീണ്ടും മുക്കിപ്പിഴിഞ്ഞ് ധരിയ്ക്കുക. ഇത് പല തവണ ചെയ്യുക.

തുളസി

തുളസി

തുളസി ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഇണങ്ങിയ ഒന്നാണ്. ആയുര്‍വേദത്തില്‍ പെട്ടെന്നു തന്നെ പനി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. അര ലിററര്‍ വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ ഒരു നുള്ള് ഏലയ്ക്കാപ്പൊടി ഇട്ട് ഇളക്കുക. ഇത് ചെറുചൂടില്‍ തിളച്ച് പകുതിയാകണം. പിന്നീട് ഇത് വാങ്ങി വച്ച് ഇതില്‍ അല്‍പം തിളപ്പിച്ച പാലും പഞ്ചസാരയും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി 2-3 മണിക്കൂര്‍ കൂടുമ്പോള്‍ കുടിയ്ക്കുക. പനിയില്‍ നിന്നും ശമനം ലഭിയ്ക്കും.

കുരുമുളകു പൊടി

കുരുമുളകു പൊടി

ഒരു കപ്പ് ചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ തുളസിപ്പൊടിയോ ഒരു പിടി തുളസി ഇലകളോ ഇട്ടു വയ്ക്കുക. ഇതില്‍ കാല്‍ ടീസ്പൂണ്‍ കുരുമുളകു പൊടിയും ഇടണം. ഇത് അല്‍പനേരം കഴിഞ്ഞ ശേഷം ഊറ്റിയെടുത്ത് ഇളംചൂടാകുമ്പോള്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കാം. ഇത് ദിവസവും 2-3 തവണ ചെയ്യുന്നത് ഗുണം നല്‍കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പനി പെട്ടെന്നു കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ അലിസിന്‍ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയ ഒന്നുമാണ്. ഒരു കപ്പു ചൂടുവെള്ളത്തില്‍ ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലി അരിഞ്ഞിടുക. ഇത് 10 മിനിറ്റു നേരം ഇങ്ങനെ വയ്ക്കുക. ഇത് ഊറ്റിയെടുത്ത് ദിവസവും ഒന്നു രണ്ടു തവണ കുടിയ്ക്കുന്നത് പനി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കുന്നു.

 മഞ്ഞളും കുരുമുളകും

മഞ്ഞളും കുരുമുളകും

പെട്ടെന്നു പനി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞളും കുരുമുളകും കലര്‍ന്ന മിശ്രിതം. അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും കാല്‍ ടീസ്പൂണ്‍ കുരുമുളകു പൊടിയും കലര്‍ത്തുക. ഇത് 1 കപ്പു ചെറുചൂടുള്ള പാലില്‍ കലക്കി ദിവസവും 2 തവണ വീതം കുടിയ്ക്കാം. പനി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ശരീരം പെട്ടെന്നു വിയര്‍പ്പിച്ച് ചൂടു കുറയ്ക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇത് പല തവണഇയായി കുടിയ്ക്കുന്നത് ശരീരത്തിന്റെ അധിക താപനില പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും.

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം പനി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കഞ്ഞിവെള്ളം ഒരു നുള്ള് ഉപ്പ് കലക്കി കുടിയ്ക്കുന്നത് ശരീരത്തിലെ താപനില കുറയ്ക്കാന്‍ സഹായിക്കുന്നു.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയ്ക്ക് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ ഏറെ നല്ലതാണ്. ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തില്‍ അര, 1 ടീസ്പൂണ്‍ നാരങ്ങാനീരു ചേര്‍ത്തിളക്കുക. ലേശം തേനും ഇതില്‍ ചേര്‍ക്കുക. ഇത് നല്ലപോലെ കലക്കി കുടിയ്ക്കുക. ഇതും പനി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഹെര്‍ബല്‍ പാനീയമുണ്ടാക്കി കുടിയ്ക്കുന്നത്

ഹെര്‍ബല്‍ പാനീയമുണ്ടാക്കി കുടിയ്ക്കുന്നത്

ഒരു പ്രത്യേക ഹെര്‍ബല്‍ പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് പനി പെട്ടെന്നു തന്നെ കുറയ്ക്കാന്‍ സഹായിക്കും. ഒന്നര കപ്പു വെളളം തിളപ്പിയ്ക്കുക. 1 സവാള, 1 കഷ്ണം ഇഞ്ചി എന്നിവ നുറുക്കുക. പിന്നീട് ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 6 തുളസിയില, അര ടീസ്പൂണ്‍ കറുത്ത കുരുമുളകുപൊടി, ലെമണ്‍ ഗ്രാസ് തണ്ടുകള്‍ എന്നിവയിട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതിയാകും വരെ കുറഞ്ഞ തീയില്‍ വെള്ളം തിളപ്പിയ്ക്കുക. ഇത് അല്‍പനേരം വച്ച് ഊറ്റിയെടുത്ത ശേഷം ചെറുചൂടുള്ളപ്പോള്‍ തേന്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം.

ഉലുവയിട്ടു വെള്ളം

ഉലുവയിട്ടു വെള്ളം

ഉലുവയിട്ടു വെള്ളം കുടിയ്ക്കുന്നത് പനി പെട്ടെന്നു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അര കപ്പു വെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ ഉലുവയിട്ടു വച്ച് പിറ്റേന്ന് പല തവണയായി കുടിയ്ക്കാം. ഇതില്‍ വേണമെങ്കില്‍ അല്‍പം നാരങ്ങാനീരും തേനും ചേര്‍ക്കാം. ഉലുവയിട്ടു തിളപ്പിച്ച വെള്ളവും നല്ലതാണ്. ഉലുവയിലെ പോഷകങ്ങള്‍ പെട്ടെന്നു തന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

പെട്ടെന്നു തന്നെ പനി കുറയ്ക്കാന്‍ ഉരുളക്കിഴങ്ങും സഹായിക്കും. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി വിനെഗറില്‍ 10 മിനിറ്റ് ഇട്ടു വയ്ക്കുക. ഇത് പിന്നീട് പുറത്തെടുത്ത് നെറ്റിയില്‍ വയ്ക്കുക. ഇതിനുമുകളില്‍ കട്ടി കുറഞ്ഞ തുണിയിടുക. 20 മിനിറ്റു കഴിഞ്ഞ് ഇതു നീക്കാം.

English summary

Home Remedies To Reduce Fever Without Medicines

Home Remedies To Reduce Fever Without Medicines, Read more to know about,
X
Desktop Bottom Promotion