For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് ഹോര്‍മോണ്‍ ഇരട്ടിപ്പിയ്ക്കും രാത്രി വിദ്യ

|

സെക്‌സ് മിക്കവാറും എല്ലാ ജീവജാലങ്ങളിലും പ്രകൃതി നല്‍കിയിരിയ്ക്കുന്ന ഒന്നാണ്. ഇത് വെറും സന്താനോല്‍പാദനത്തിനോ ശാരീരിക സുഖത്തിനോ മാത്രമല്ല, ഇതിനുമപ്പുറം ഒരു പിടി ആരോഗ്യഗുണങ്ങളുള്ള ഒന്നാണിത്.

സെക്‌സ് സമയത്ത് ശരീരത്തില്‍ പല ഹോര്‍മോണ്‍ മാറ്റങ്ങളും നടക്കുന്നുണ്ട്. ഇത് ആരോഗ്യകരായ ശരീരത്തിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ സഹായിക്കുകയും ചെയ്യും.

ഇതുപോലെ ആരോഗ്യകരമായ സെക്‌സിന്, ആനന്ദകരമായ സെക്‌സിന് സെക്‌സ് ഹോര്‍മോണുകള്‍ ഏറെ പ്രധാനമാണ്. സ്ത്രീകളിലും പുരുഷന്മാരിലും സെക്‌സ് ഹോര്‍മോണുകള്‍ പൊതുവെ വ്യത്യസ്തമാണ്.

പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ആണ് സെക്‌സ് ഹോര്‍മോണ്‍ എന്നു പൊതുവെ അറിയപ്പെടുന്നത്. സെക്‌സ് താല്‍പര്യങ്ങള്‍ മാത്രമല്ല, മറ്റു പല ധര്‍മങ്ങളും പുരുഷ ശരീരത്തില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍ ചെയ്യുന്നുമുണ്ട്.പുരുഷന്മാരിലെ പുരുഷഹോര്‍മോണ്‍ കുറയുന്നത് സെക്‌സ് സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും രോമവളര്‍ച്ച കുറയുന്നതിനുമെല്ലാം വഴിയൊരുക്കാറുണ്ട്. മസിലുകളുടെ വളര്‍ച്ചയ്ക്കും ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അത്യാവശ്യമാണുതാനും. കിടപ്പറയിലെ പല പുരുഷപ്രശ്‌നങ്ങള്‍ക്കും പ്രധാന വില്ലന്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ്. ഇതിന്റെ പോരായ്മ ഉദ്ധാരണക്കുറവിന് വഴിയൊരുക്കും. സെക്‌സ് താല്‍പര്യങ്ങളെ കുറയ്ക്കും. സെക്‌സ് സ്റ്റാമിന കുറയാനും ഇത് ഇടയാക്കും.

സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണാണ് പൊതുവെ സെക്‌സ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്. ഇത് ആര്‍ത്തവം മുതല്‍ മെനോപോസ് വരെയുള്ള സമയത്ത് പല ധര്‍മങ്ങളും ചെയ്യുന്നു.സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ പ്രധാനപ്പെട്ട പല ധര്‍മങ്ങളും നടത്തുന്നുണ്ട്. ആര്‍ത്തവം മുതല്‍ പ്രസവം, ഗര്‍ഭധാരണം തുടങ്ങിയ പലതിനും ഈ ഹോര്‍മോണ്‍ അത്യാവശ്യമാണ്. ഇവയ്ക്കു പുറമേ ഒരുപിടി ആരോഗ്യഗുണങ്ങള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ നല്‍കുന്നുണ്ട്.

ഈസ്ട്രജന്‍ ഹോര്‍മോണിന്റെ കുറവ് സ്ത്രീകളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആര്‍ത്തവപ്രശ്‌നം മുതല്‍ മുടി കൊഴിയുക, ചര്‍മം അയഞ്ഞു തൂങ്ങുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകും. സെക്‌സ് താല്‍പര്യക്കുറവ്, വജൈനല്‍ ഡ്രൈനസ് തുടങ്ങിയവയ്ക്കും ഇതു കാരണമാണ്.

സ്ത്രീ പുരുഷന്മാരില്‍ സെക്‌സ് താല്‍പര്യങ്ങള്‍ക്കും ആരോഗ്യകരമായ സെക്‌സിനുമെല്ലാം ഈ ഹോര്‍മോണുകളുടെ ഉല്‍പാദനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. സ്ത്രീ പുരുഷന്മാരില്‍ സെക്‌സ് ഹോര്‍മോണുകളും ശേഷിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ,

മഞ്ഞളിട്ട ഒരു ഗ്ലാസ് പാല്‍

മഞ്ഞളിട്ട ഒരു ഗ്ലാസ് പാല്‍

കിടക്കും മുന്‍പ് മഞ്ഞളിട്ട ഒരു ഗ്ലാസ് പാല്‍ കുടിയ്ക്കുന്നത് നല്ലതാണ്. അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി എന്നിവ ഒരു കപ്പ് പാലില്‍ കലക്കി കുടിയ്ക്കാം. പിന്നീട് ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം.

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. ഇവ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്കും. സ്‌ട്രെസ് ഹോര്‍മോണ്‍ ലൈംഗികശേഷിയേയും സെക്‌സ് ഹോര്‍മോണുകളേയും ബാധിയ്ക്കും.

നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍

നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍

നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലൈംഗികശേഷിയ്ക്ക് ഇത് ഏറെ പ്രധാനമാണ്.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

പോംഗ്രനേറ്റ് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ് ഇത് ദിവസവും ഒരു ഗ്ലാസ് വീതം കുടിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

ഡ്രൈ നട്‌സ്

ഡ്രൈ നട്‌സ്

ഡ്രൈ നട്‌സ്, അതായത് ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇവ ശീലമാക്കുക. ഇതുപോലെ ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവയും സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പുരുഷഹോര്‍മോണ്‍ ഉല്‍പാദത്തെ സഹായിക്കുന്ന ഒന്നാണ്. ദിവസവും വെളുത്തുളളി ശീലമാക്കുക.

 വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവു കുറയുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇത് ആസ്‌ത്രേലിയയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. സൂര്യപ്രകാശം വൈറ്റമിന്‍ ഡി ലഭ്യമാക്കുന്നതിനുള്ള പ്രധനപ്പെട്ട ഒന്നാണ്. ഇതുപോലെ വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഹോര്‍മോണ്‍ ബാലന്‍സിന് നല്ല ഉറക്കം പ്രധാനം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും ക്ഷീണമൊഴിവാക്കി ഊര്‍ജം ലഭിയ്ക്കാനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാകാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

ക്ഷണവസ്തുക്കളോട് അലര്‍ജി

ക്ഷണവസ്തുക്കളോട് അലര്‍ജി

ഏതെങ്കിലും ഭക്ഷണവസ്തുക്കളോട് അലര്‍ജിയുണ്ടെങ്കില്‍ ഇത് ഒഴിവാക്കുക. കാരണം ഇവ ശരീരത്തിനുള്ളില്‍ വിപരീതപ്രക്രിയയ്ക്കു വഴിയൊരുക്കും. ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ സെക്‌സ് ഹോര്‍മോണിനെ കുറയ്കകും.

പഞ്ചസാര

പഞ്ചസാര

പഞ്ചസാരയും ഇതുപോലുള്ള കൃത്രിമ മധുരങ്ങളും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഇവ നിയന്ത്രിയ്ക്കുക. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കും.

സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍

സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍

സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം സ്വാഭാവികമായി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഫൈറ്റോ ഈസ്ട്രജനുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് ഒരു പ്രധാന വഴി. സോയ പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ്. സോയ മില്‍ക് കുടിയ്ക്കുന്നതും സോയാബീന്‍സ് കഴിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍ ഈസ്ട്രജന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ് ഇതിനു സഹായിക്കുന്നത്. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഏറെ സഹായകമാണ്.

കാപ്പി

കാപ്പി

ദിവസവും 200 മില്ലീഗ്രാം എങ്കിലും കാപ്പി അഥവാ കഫീന്‍ ശരീരത്തിലെത്തുന്നത് ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. ഓര്‍ഗാനിക് കാപ്പി ഉപയോഗിയ്ക്കുക. ഇതുപോലെ ഗ്രീന്‍ ടീ, കട്ടന്‍ ചായ എന്നിവ നല്ലതാണ്.

ഒലീവ്

ഒലീവ്

സ്ത്രീകള്‍ ഈസ്ട്രജന്‍ സമ്പുഷ്ടമായ ഒലീവ്, പീസ്, വെളുത്തുള്ളി, എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍ എന്നിവ കഴിയ്ക്കണം. സ്ത്രീകളിലെ ലൈംഗികതാല്‍പര്യങ്ങളില്‍ ഈസ്ട്രജന്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്.

ബ്രൊക്കോളി, കോളിഫഌര്‍, ക്യാബേജ്

ബ്രൊക്കോളി, കോളിഫഌര്‍, ക്യാബേജ്

ബ്രൊക്കോളി, കോളിഫഌര്‍, ക്യാബേജ് പോലുള്ള ഭക്ഷണവസ്തുക്കള്‍ പൊതുവേ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് നല്ലതാണ്.

Read more about: health body hormone
English summary

Home Remedies To Increase Hormone In Men And Women

Home Remedies To Increase Hormone In Men And Women
X
Desktop Bottom Promotion