For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കൊഴുപ്പുരുക്കും 10 ഇന പാനീയം

വയറ്റിലെ കൊഴുപ്പുരുക്കും 10 ഇന പാനീയം

|

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. സൗന്ദര്യം മാത്രമല്ല, ആരോഗ്യവും കൂടി ഇതിനായി കണക്കിലെടുക്കണം. കാരണം വയറ്റില കൊഴുപ്പാണ് ശരീരത്തിലെ മററ് ഏതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരം.

വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാന്‍ എളുപ്പമാണ്. മറ്റേതു ഭാഗത്തേക്കാളും വേഗത്തില്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടും. എന്നാല്‍ അതേ സമയം ഇതു പോകാന്‍ അത്രയ്ക്ക് എളുപ്പവുമല്ല. ഭക്ഷണമടക്കമുളള പലതും വയറ്റിലെ കൊഴുപ്പിനു കാരണമാറാറുണ്ട. വ്യായാമക്കുറവ്, ചില പ്രത്യേക രോഗാവസ്ഥകള്‍ തുടങ്ങിയവയെല്ലാം ഇതിനു കാരണമാണ്.

വയറ്റിലെ കൊഴുപ്പു നീക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന പല വിദ്യകളുമുണ്ട്. താഴെപ്പറയുന്നത് ഇത്തരത്തിലൊരു വിദ്യയാണ് വീട്ടിലുണ്ടാക്കാന്‍ സാധിയ്ക്കുന്ന ഒരു പ്രത്യേക പാനീയം, 10 ചേരുവകള്‍ ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നു പറയാം. വയറും തടിയുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ പ്രത്യേക കൂട്ടിനെ കുറിച്ചറിയൂ,

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ 1 കപ്പ്, ചീര 1 കപ്പ്, പച്ച ആപ്പിള്‍ 1, ഗ്രീന്‍ ടീ ഊറ്റിയെടുത്തത് 1 കപ്പ്, ഇഞ്ചി, 2 കഷ്ണം, തേങ്ങാവെള്ളം 1 കപ്പ്, നാരങ്ങാനീര് 1 ടേബിള്‍ സ്പൂണ്‍, തേന്‍ 2 ടീസ്പൂണ്‍, കുക്കുമ്പര്‍ പകുതി, പുതിനയില 6-8 എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

ചീര

ചീര

ചീര ഇലക്കറിയില്‍ പെടുന്നതു കൊണ്ടു തന്നെ നാരുകളുടെ നല്ലൊരു ഉറവിടമാണ്. ഫൈബര്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായകമാണ്. ആന്റിഓക്‌സിഡന്റുകളും ഇതില്‍ ധാരാളമുണ്ട്. ഇതിന്റെ ആല്‍ക്കലൈന്‍ സ്വഭാവം ദഹനം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഈ ഗുണങ്ങളെല്ലാം കൊഴുപ്പു കളയാന്‍ സഹായിക്കുന്നു. ഇതിലെ ക്ലോറോഫില്‍ രക്തത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഏറെ നല്ലതാണ്.

പൈനാപ്പിള്‍

പൈനാപ്പിള്‍

വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ ഒന്നാണ് പൈനാപ്പിള്‍. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കളയാനും ഇത് നല്ലതാണ്. വൈറ്റമിന്‍ സി പൊതുവേ കൊഴുപ്പു കളയാന്‍ നല്ല ഒന്നാണ്.

പച്ച ആപ്പിള്‍

പച്ച ആപ്പിള്‍

പച്ച ആപ്പിള്‍ ഫ്‌ളോറിഡൈസിന്‍, പെക്ടിന്‍, പോളി ഫിനോള്‍ എന്നിവ അടങ്ങിയ ഒന്നാണ്. ഇതു ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യും. കൊഴുപ്പു കത്തിച്ചു കളയാനും ഇത് ഏറെ നല്ലതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ പൊതുവേ കൊഴുപ്പു കളയാന്‍ സഹായകമായ ഒന്നാണ്. ഇതിലെ ഇജിസിജി അതായത് എപിഗ്യാലോക്യാക്ചിന്‍ ഗ്യാലേറ്റ് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇജിസിജി ആണ് ഇതിലെ സഹായകമായ ഘടകം.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ ജലാംശം ധാരാളമടങ്ങിയ, സീറോ കലോറി മാത്രം അടങ്ങിയ ഒന്നാണ്. ധാരാളം മിനറലുകളും വൈറ്റമിനുകളുമുള്ള ഇത് മൂത്ര വിസര്‍ജനം വര്‍ദ്ധിപ്പിയ്ക്കും. വെള്ളം ശരീരത്തില്‍ അടിഞ്ഞു കൂടിയുള്ള കൊഴുപ്പ് ഒഴിവാക്കും. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും നീക്കം ചെയ്യാനും ഇത് സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

വൈറ്റമിന്‍ സി അടങ്ങിയ ചെറുനാരങ്ങ തടി കുറയ്ക്കാന്‍ പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ഫ്രീ റാഡിക്കലുകളും ടോക്‌സിനുകളും കൊഴുപ്പും ബാക്ടീരിയകളുമെല്ലാം ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ഇതിലെ പോളി ഫിനോളുകള്‍ കൊഴുപ്പു കോശങ്ങളെ നശിപ്പിയ്ക്കുന്നു. സിട്രിക് ആസിഡും കൊഴുപ്പു കളയാന്‍ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തിയും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

പുതിന

പുതിന

വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍, കോപ്പര്‍, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം എന്നിവ അടങ്ങിയ പുതിന അഥവാ മിന്റ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ഇതു ദഹനം മെച്ചപ്പെടുത്തും. പിത്തരസത്തിന്റെ ഒഴുക്കു ശരിയായി നടക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. പിത്തരസം കൊഴുപ്പിനെ വിഘടിച്ചു കളയാന്‍ ഏറെ അത്യാവശ്യമാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി പൊതുവെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ദഹനം മെച്ചപ്പെടുത്തിയും ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇത് ഈ ഗുണം നല്‍കുന്നത്. ഇതിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ബ്ലഡ് സര്‍കുലേഷന്‍ നല്ല പോലെ നടക്കാനും ഇത് സഹായിക്കുന്നു. ഇഞ്ചി പല രീതിയിലും പൊതുവേ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്.

നാളികേര വെള്ളം

നാളികേര വെള്ളം

ആല്‍ക്കലൈന്‍ സ്വഭാവമുള്ള നാളികേര വെള്ളം ശരീരത്തിന് നല്ലൊരു ക്ലീനിംഗ് ഗുണം നല്‍കുന്നു. ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു. ശരീരത്തിന് ജലാംശം നല്‍കാനും കൊഴുപ്പു കളയാനുമെല്ലാം ഇത് നല്ലതാണ്.

തേന്‍

തേന്‍

തടി കുറയ്ക്കാന്‍ പൊതുവേ സഹായിക്കുന്ന ഒന്നാണ് തേന്‍. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് കൊഴുപ്പുരുക്കാന്‍ സഹായിക്കുന്നു.

ഈ പ്രത്യേക പാനീയം

ഈ പ്രത്യേക പാനീയം

ഈ പ്രത്യേക പാനീയം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ചീര ബ്ലെന്ററിലോ ജ്യൂസറിലോ ഇടുക. പിന്നീട് ഇഞ്ചി, ഗ്രീന്‍ ടീ, നാളികേര വെള്ളം എന്നിവ ചേര്‍ത്ത് അടിയ്ക്കുക. പിന്നീട് കുക്കുമ്പര്‍ തൊലിയോടെ, ഗ്രീന്‍ ആപ്പിള്‍ തൊലിയോടെ, പൈനാപ്പിള്‍ തൊലി കളഞ്ഞ കഷ്ണങ്ങള്‍ എന്നിവ ചേര്‍ത്തടിയ്ക്കുക. ഈ പാനീയത്തിലേയ്ക്ക് തേന്‍, നാരങ്ങ പിഴിഞ്ഞൊഴിച്ച നീര് എന്നിവ ചേര്‍ത്തിളക്കി പുതിനയിലയും ഇടുക. വീണ്ടും അടിച്ചെടുക്കുക.

ഇത് ദിവസവും

ഇത് ദിവസവും

ഇത് ദിവസവും ഒരു ഗ്ലാസ് കുടിയ്ക്കാം. ഇത് അല്‍പനാള്‍ അടുപ്പിച്ചു കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ഏതു ഭാഗത്തുമുള്ള കൊഴുപ്പുരുക്കാനും ഇത് ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും ഗുണകരം.

ഈ ജ്യൂസില്‍

ഈ ജ്യൂസില്‍

ഈ ജ്യൂസില്‍ ആവശ്യമെങ്കില്‍ മറ്റു പച്ചക്കറികളോ പഴങ്ങളോ ചേര്‍ക്കാം. ഇതിലേയ്ക്കുള്ള ഗ്രീന്‍ ടീ പ്രത്യേക രീതിയില്‍ തയ്യാറാക്കുക. 1 ഗ്രീന്‍ ടീ ബാഗ് 1 കപ്പു വെള്ളത്തില്‍ 5-10 മിനിറ്റ് ഇട്ടു വയ്ക്കുക. പിന്നീട് ഫ്രിഡ്ജില്‍ വച്ച് 1 മണിക്കൂര്‍ തണുപ്പിച്ചെടുത്ത് ഉപയോഗിയ്ക്കുക.

English summary

Home Made Fat Burning Drink To Reduce Belly Fat

Home Made Fat Burning Drink To Reduce Belly Fat, Read more to know about,
Story first published: Wednesday, August 8, 2018, 14:21 [IST]
X
Desktop Bottom Promotion