For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതു കുടിയ്ക്കൂ,ഉറച്ച മസില്‍ 1 മാസത്തില്‍ ഗ്യാരന്റി

ഇതു കുടിയ്ക്കൂ,ഉറച്ച മസില്‍ 1 മാസത്തില്‍ ഗ്യാരന്റി

|

സിക്‌സ് പായ്ക്കും മസിലുകളുമെല്ലാം നേടാന്‍ ആഗ്രഹിയ്ക്കാത്ത പുരുഷന്മാരുണ്ടാകില്ല. മസിലുകള്‍ ഇവരെ സംബന്ധിച്ചിടത്തോളം പുരുഷത്വ ലക്ഷണമാണെന്നു പറയാം. മാത്രമല്ല, സ്ത്രീകള്‍ക്കു പൊതുവേ മസില്‍മാനോടാണ് ഇഷ്ടം എന്നൊരു ധാരണയും പല പുരുഷന്മാര്‍ക്കുമുണ്ട്. ഇതും മസിലുകള്‍ക്കായി ശ്രമിയ്ക്കാനുള്ള ഒരു കാരണം തന്നെയാണ.്

മസിലുകള്‍ കേവലം ആകര്‍ഷണത്തിനു മാത്രമല്ല, ആരോഗ്യ സലക്ഷണം കൂടിയാണെന്നതാണ് വാസ്തവം. മസിലുകള്‍ ഫിറ്റായ ശരീരത്തെ സൂചിപ്പിയ്ക്കുന്നു, പുരുഷ ഹോര്‍മോണിനെ സൂചിപ്പിയ്ക്കുന്നു. ശരീരത്തില്‍ അനാവശ്യ കൊഴുപ്പു വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അനാവശ്യ കൊഴുപ്പ് ഇല്ലെന്നുറപ്പു വരുത്തുന്ന ഒന്നാണ് മസിലുകള്‍.

മസിലുകള്‍ വളരാന്‍ അടിസ്ഥാന പരമായി രണ്ടു കാര്യങ്ങള്‍ വേണം. ഇത് വ്യായാമവും, വെറും വ്യായാമമല്ല, കഠിന വ്യായാമം, പിന്നെ ഭക്ഷണവും. ഇവ രണ്ടും ചേരുമ്പോള്‍ ഗുണമുണ്ടാകുമെന്ന് ഉറപ്പാണ്.

മസിലുകള്‍ക്കായി പ്രധാനമായും വേണ്ടത് പ്രോട്ടീനുകള്‍ കലര്‍ന്ന ഭക്ഷണമാണ്. മുട്ട, പാല്‍, പരിപ്പു പയര്‍ വര്‍ഗങ്ങള്‍, ചിക്കന്‍, മീന്‍അവോക്കാഡോ, നട്‌സ് ഇവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. സിങ്ക് അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പ്രധാനം. കാരണം ഇവ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇതുപോലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും മസില്‍ വളര്‍ച്ചയ്ക്കു പ്രധാനപ്പെട്ട ഒന്നാണ്.

മസില്‍ വളരാനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പ്രത്യേക പാനീയങ്ങളുമുണ്ട്. വെ പ്രോട്ടീന്‍ പോലുള്ളവ കൂടുതല്‍ വില കൊടുത്തു വാങ്ങാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ചിലത്. യാതൊരു പാര്‍ശ്വ ഫലങ്ങളും വരുത്തില്ലെന്ന കാര്യവും ഉറപ്പാണ്. ഇത്തരം ചില പാനീയങ്ങളെക്കുറിച്ചറിയൂ,

മുട്ട വെള്ള, പഴം, പീനട്ട് ബട്ടര്‍

മുട്ട വെള്ള, പഴം, പീനട്ട് ബട്ടര്‍

മുട്ട വെള്ള, പഴം, പീനട്ട് ബട്ടര്‍ എന്നിവ അടങ്ങിയ ഒരു പ്രത്യേക പാനീയമുണ്ട്. ഇത് തയ്യാറാക്കി കുടിയ്ക്കുന്നത് മസിലുകള്‍ നേടാന്‍ സഹായിക്കും. 2 മുട്ട വെള്ള, 1 പഴുത്ത പഴം, 2 സ്പൂണ്‍ പീനട്ട് ബട്ടര്‍ എന്നിവയാണ് ഈ പ്രത്യേക പാനീയം തയ്യാറാക്കാന്‍ വേണ്ടത്. ഇവയെല്ലാം മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കുക. ഇത് 1 ഗ്ലാസ് തിളപ്പിച്ച പാലില്‍ ചേര്‍ത്തു കുടിയ്ക്കാം.

മുട്ട

മുട്ട

മുട്ട ഉപയോഗിച്ചുള്ള മറ്റൊരു ഷേക്കുമുണ്ട്, മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. 3 പച്ചമുട്ട, 1 സ്‌കൂപ്പ് ഓര്‍ഗാനിക് പ്രോട്ടീന്‍ പൗഡര്‍, 4-8 ഔണ്‍സ് യോഗര്‍ട്ട്, 1 പഴം. 3 ടേബിള്‍ സ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍, 1 ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് മീല്‍, 1 ടീസ്പൂണ്‍ കറുവാപ്പട്ട എന്നിവയാണ് ഈ പ്രത്യേക പാനീയം തയ്യാറാക്കാന്‍ വേണ്ടത്.

തൈര്

തൈര്

തൈര് പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊന്നാണ്. പാലിനേക്കാള്‍ പ്രോട്ടീനും കാല്‍സ്യവും ഇതിലുണ്ടെന്നു വേണം, പറയാന്‍. വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

മുട്ട

മുട്ട

മുട്ടയില്‍ ആല്‍ബുമിന്‍ എന്ന പേരില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മസില്‍ വളര്‍ച്ചയ്ക്കും പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് മുട്ട. മസിലുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട ഒന്നാണിത്. അമിനോ ആസിഡുകള്‍, ബീറ്റാ കരോട്ടിന്‍ എന്നിവയും ഇതില്‍ ഉണ്ട്.

ആല്‍മണ്ട് ബട്ടര്‍

ആല്‍മണ്ട് ബട്ടര്‍

ആല്‍മണ്ട് ബട്ടര്‍ അഥവാ ബദാമില്‍ നിന്നെടുക്കുന്ന ബട്ടറും എറെ നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പിന്റെ പ്രധാനപ്പെട്ട ഉറവിടാണ് ബദാം. മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്ന്. ഇതില്‍ കാല്‍സ്യം, മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്്യം, പ്രോട്ടീന്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

ഫ്‌ളാക്‌സ് സിഡുകള്‍

ഫ്‌ളാക്‌സ് സിഡുകള്‍

ഫ്‌ളാക്‌സ് സിഡുകള്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഒന്നാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇതില്‍ പ്രോട്ടീനും കാല്‍സ്യവുമുണ്ട്. പ്രമേഹ രോഗത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

പഴം

പഴം

ശരീരത്തില്‍ മസിലുകള്‍ വളര്‍ത്തുന്നതിന് പ്രോട്ടീനൊപ്പം കാര്‍ബോഹൈഡ്രേറ്റുകളും ആവശ്യമാണ്. ഇതിനുള്ള നല്ലൊരു വഴിയാണ് പഴം. മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഭക്ഷണ വസ്തു.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയില്‍ കോളിന്‍, നിയാസിന്‍ എന്നിവ ധാരാളമുണ്ട്. ഗ്രോത്ത് ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണിത്. മഗ്നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, സിങ്ക്, കോപ്പര്‍, സെലേനിയം, അയേണ്‍, മാംഗനീസ്, സോഡിയം, ബീറ്റേയ്ന്‍, വൈറ്റമിന്‍ കെ, ബി6, പാന്തോത്തെനിക് ആസിഡ് എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇവയെല്ലാം ചേര്‍ത്തടിച്ച്

ഇവയെല്ലാം ചേര്‍ത്തടിച്ച്

ഇവയെല്ലാം ചേര്‍ത്തടിച്ച് ഷേക്കാക്കി കുടിയ്ക്കാം. ഇത് ആഴ്ചയില്‍ 3-4 ദിവസമെങ്കിലും കുടിയ്ക്കാം. പ്രത്യേകിച്ചും വര്‍ക്കൗട്ട് ദിനങ്ങളില്‍. ഇത് പെട്ടെന്നു തന്നെ മസില്‍ വളര്‍ത്താന്‍ സഹായിക്കും.

പ്രോട്ടീൻ

പ്രോട്ടീൻ

പ്രോട്ടീൻ ധാരാളം അടങ്ങിയ കടല ,ചിക്കൻ ,മുളപ്പിച്ച പയറുകൾ എന്നിവ കൂടുതൽ കഴിക്കേണ്ടത് അത്യാവശ്യമാണ്. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കുക.മുട്ടയുടെ വെള്ള ,പഴം ,പീനട്ട് ബട്ടർ എന്നിവയിൽ ധാരാളം പ്രോട്ടീനും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.ഇതിലെ പ്രോട്ടീൻ പേശികൾ ഉണ്ടാകാൻ സഹായിക്കും.പൊട്ടാസ്യം പ്രവൃത്തി ചെയ്യാനുള്ള ഊർജ്ജം പ്രദാനം ചെയ്യും.ഇത് ഒരു ഗ്ലാസ് കൊഴുപ്പ് കുറഞ്ഞ പാലിനൊപ്പം കഴിക്കുന്നതും നല്ലതാണ്.കാരണം പാൽ പ്രോട്ടീൻ സമ്പന്നമാണ്.

 ദിവസം മുഴുവന്‍ ധാരാളം വെള്ളം

ദിവസം മുഴുവന്‍ ധാരാളം വെള്ളം

ബോഡി ബില്‍ഡിംഗും മസില്‍ ബില്‍ഡിംഗും ചെയ്യുന്നവര്‍ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കേണ്ടത്‌ ആവശ്യമാണ്‌. വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണം അനുഭവപ്പെടാതിരിക്കണമെങ്കില്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്‌. വ്യായാമം ചെയ്യുമ്പോഴും 10-20 മിനിറ്റ്‌ ഇടവിട്ട്‌ വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം മൂലം ശരീരത്തിന്‌ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇത്‌ സഹായിക്കും.

English summary

Home Made Egg Protein Shake For Muscle Growth

Home Made Egg Protein Shake For Muscle Growth, Read more to know about,
X
Desktop Bottom Promotion