For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈറോയ്ഡിനു പരിഹാരം ഈ ഇലക്കൂട്ടില്‍

തൈറോയ്ഡിനു പരിഹാരം ഈ ഇലക്കൂട്ടില്‍

|

ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ പോലെ പൊതുവേ വരുന്ന ഒരു രോഗമാണ് തൈറോയ്ഡ്. സ്ത്രീ പുരുഷ ഭേദമന്യേ ആര്‍ക്കു വേണമെങ്കിലും വരാവുന്ന ഇതിന്റെ കൂടുതല്‍ ഇര സ്ത്രീകള്‍ ആണെന്നു വേണം, പറയാന്‍.

തൈറോയ്ഡിനു കാരണം ഹോര്‍മോണ്‍ തോതില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ തന്നെയാണ്. ഈ ഹോര്‍മോണ്‍ അധികമായെങ്കിലും കുറവാണെങ്കിലും പ്രശ്‌നം തന്നെയാണ്. അധികമായാല്‍ ഇത് ഹൈപ്പര്‍ തൈറോയ്ഡിനും കുറഞ്ഞാല്‍ ഹൈപ്പോയ്ക്കും ഇടയാക്കും. രണ്ടുതരം തൈറോയ്ഡ് ഉല്‍പാദനത്തിനും മുഖ്യപങ്കു വഹിയ്ക്കുന്നത് അയോഡിനാണ്.

തൈറോയ്ഡിന്റെ ഉല്‍പാദനം കുറയുമ്പോള്‍ തൈറോസിന്‍ അളവു കുറയും. ക്ഷീണം, തടി കൂടുക, വരണ്ട ചര്‍മം, മുടികൊഴിച്ചില്‍, മലബന്ധം തുടങ്ങിയ പലതും ഹൈപ്പോതൈറോയ്ഡിന്റെ സൂചനയാണ്. തൂക്കം കുറയുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിന്റെ ഒരു ലക്ഷണം.

രക്തത്തിലെ ടിഎസ്എച്ച് ഹോര്‍മോണ്‍ ടെസ്റ്റിലൂടെയാണ് തൈറോയ്ഡ് കണ്ടെത്തുന്നത്. തൈറോയ്ഡ് ഒരിക്കല്‍ വന്നാല്‍ പിന്നെ കൃത്യമായി ഗുളിക കഴിയ്‌ക്കേണ്ടി വരും. ജീവിതകാലം മുഴുവനും ഗുളിക കഴിയ്‌ക്കേണ്ടി വരുമെന്നതാണ് ഒരു കാര്യം.തൈറോയ്ഡ് ഹോര്‍മോണാണ് മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നത്. ഹൈപ്പോതൈറോയ്ഡ് വന്നാല്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയും. ഇത് ശരീരത്തിന്റെ അപചയ പ്രക്രിയ തടസപ്പെടുത്തും. ഇതുവഴി കൊഴുപ്പു ശരീരത്തില്‍ ശേഖരിയ്ക്കപ്പെടും. ഹൈപ്പോ തൈറോയ്ഡിസം പള്‍സ് റേറ്റ് കുറയ്ക്കും, ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ആര്‍ത്തവം ക്രമമാക്കാന്‍ മോരിലിട്ട വെളുത്തുള്ളിആര്‍ത്തവം ക്രമമാക്കാന്‍ മോരിലിട്ട വെളുത്തുള്ളി

തൈറോയ്ഡ് രോഗത്തിന് സ്ഥിരം മരുന്നു കഴിയ്ക്കണം എന്നതാണ് പൊതുവേയുള്ള ചികിത്സാരീതി. എന്നാല്‍ ഇതല്ലാതെ ഇതു തനിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ചില നാട്ടുവൈദ്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ.

നെറ്റില്‍ അഥവാ ചൊറിയണം

നെറ്റില്‍ അഥവാ ചൊറിയണം

നെറ്റില്‍ അഥവാ ചൊറിയണം അഥവാ കൊടത്തൂവ ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിന്റെ ഇല ഉണക്കുക. ഇത് വെള്ളം തിളപ്പിച്ച് ഇതില്‍ ഇട്ട് 7 മിനിറ്റു വച്ച ശേഷം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇത് നെറ്റില്‍ ടീ എന്നാണ് അറിയപ്പെടുന്നത്. ഇതും തൈറോയ്ഡിനുള്ള നല്ലൊരു പ്രതിവിധിയാണ്.

കടുക്കാത്തോടും ചിറ്റമൃതും

കടുക്കാത്തോടും ചിറ്റമൃതും

ആയുര്‍വേദ മരുന്നുകളായ കടുക്കാത്തോടും ചിറ്റമൃതും ചേര്‍ത്തുള്ള മരുന്നും ഏറെ നല്ലതാണ്. കടുക്കത്തോട് ശര്‍ക്കര ചേര്‍ത്ത് അരച്ച് ചിറ്റമൃതിന്റെ നീരും ചേര്‍ത്തു കഴിയ്ക്കുന്നത് തൈറോയ്ഡ് പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതും അല്‍പകാലം അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

കൃഷ്ണതുളസി, തഴുതാമ, മുയല്‍ച്ചെവി

കൃഷ്ണതുളസി, തഴുതാമ, മുയല്‍ച്ചെവി

ഒരു പിടി കൃഷ്ണതുളസി, തഴുതാമ, മുയല്‍ച്ചെവി എന്നീ സസ്യങ്ങള്‍ ചേര്‍ത്തരച്ച് വെള്ളം രൂപത്തിലാക്കി തൊണ്ടയില്‍ ഉപ്പുവെള്ളം കവിള്‍ കൊള്ളുന്ന പോലെ അല്‍പനേരം പിടിയ്ക്കുക. പിന്നീട് ഇത് ഇറക്കാം. ഇതും നല്ലൊരു പ്രതിവിധിയാണ്.

വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി

വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി

വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി എന്നിവയുപയോഗിച്ചും പ്രത്യേകരീതിയില്‍ മരുന്നുണ്ടാക്കാം. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ആന്റിഓക്‌സിഡന്റ് എന്‍ഡോക്രൈന്‍ ഗ്ലാന്റായ തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമാകാന്‍ സഹായിക്കുന്ന ഒന്നാണ്.കുരുമുളകിലെ പെപ്പറൈന്‍ എന്ന വസ്തുവും തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കുന്ന ഒന്നാണ്.

വെളിച്ചെണ്ണയില്‍

വെളിച്ചെണ്ണയില്‍

വെളിച്ചെണ്ണയില്‍ സാച്വറേറ്റഡ് ഫാറ്റ്, ലോറിക് ആസിഡ്, മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ എന്നിവ തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സ്വാഭാവിക കൊഴുപ്പു നല്‍കുന്നു.

 കുരുമുളകുപൊടി

കുരുമുളകുപൊടി

ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍, അരടീസ്പൂണ്‍ വെളിച്ചെണ്ണ, അര ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഉത്തമമാണ്.ഇത് അടുപ്പിച്ച് 10 ദിവസത്തോളം ചെയ്താല്‍ തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരവുമാണ്.തൈറോയ്ഡ് ഗ്ലാന്റിന്റെ ഭാഗത്ത് വെളിച്ചെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യുന്നതും നല്ലതാണ്. ഉരുക്കുവെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്.

തേങ്ങാപ്പാലും

തേങ്ങാപ്പാലും

വെളിച്ചെണ്ണ പോലെ തന്നെ തേങ്ങാപ്പാലും തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ദിവസവും രണ്ടു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ കഴിയ്ക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണയുടെ അതേ ഗുണങ്ങള്‍ തൈറോയ്ഡിന് തേങ്ങാപ്പാലും നല്‍കുന്നു.ഇതും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തടയാന്‍ സഹായിക്കുന്നു.

ബ്രഹ്മി, ലെമണ്‍ ഗ്രാസ്

ബ്രഹ്മി, ലെമണ്‍ ഗ്രാസ്

ബ്രഹ്മി, ലെമണ്‍ ഗ്രാസ് പോലുള്ള ആയുര്‍വേദ സസ്യങ്ങളും അരച്ചു പുരട്ടുന്നതും ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും. ഇത് ബ്രഹ്മി പോലുള്ളവ പല ഗുണങ്ങളും നല്‍കുന്ന, യാതൊരു പാര്‍ശ്വഫലങ്ങളും നല്‍കാത്ത ആയുര്‍വേദ സസ്യമാണ്.

ക്യാബേജിന്റെ ഇല

ക്യാബേജിന്റെ ഇല

തൈറോയ്ഡ് കൂടിയ അവസ്ഥയില്‍ കഴുത്തില്‍ മുഴയായി പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ക്യാബേജ്.ക്യാബേജിന്റെ ഇല നല്ലപോലെ കഴുകി പതുക്കെ ചതച്ചോ അല്ലാതെയോ കഴുത്തില്‍ വച്ചു കെട്ടാം. ഇത് രാത്രി കിടക്കുമ്പോള്‍ കെട്ടി വച്ച് രാവിലെ നീക്കാം. അല്ലെങ്കില്‍ 10-12 മണിക്കൂര്‍ ശേഷം നീക്കാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നതു നല്ലതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇതിനുള്ള പരിഹാര വഴികളില്‍ പെട്ട ഒന്നാണ്. ഇതും കഴുത്തിലെ മുഴ കുറയാന്‍ നല്ലതാണ്.1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ 200 എംഎല്‍ വെള്ളത്തില്‍ കലക്കി ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്തിളക്കി ദിവസം മൂന്നു തവണയായി പ്രധാന ഭക്ഷണത്തിനു ശേഷം കഴിയ്ക്കുക. ഇത് 1 ലിറ്റര്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തീരുന്നതു വരെ തുടര്‍ച്ചയായി ചെയ്യുക. പിന്നീട് 2 ആഴ്ച കഴിയ്ക്കരുത്. പിന്നീട് വീണ്ടും ആവര്‍ത്തിയ്ക്കുക.

English summary

Herbal Home Remedies For Thyroid Problems

Herbal Home Remedies For Thyroid Problems, Read more to know about,
X
Desktop Bottom Promotion